കേരള LDF ചുവപ്പിന്റെ രാഷ്ട്രീയം

  • Home
  • India
  • Kannur
  • കേരള LDF ചുവപ്പിന്റെ രാഷ്ട്രീയം

കേരള LDF ചുവപ്പിന്റെ രാഷ്ട്രീയം കേരള ഇടതുപക്ഷം നേരിന്റെ രാഷ്ട്രിയം

❤️❤️
26/05/2026

❤️❤️

17/05/2026

പേജ് ഫോളോ ചെയ്യുക സഖാക്കളെ

17/05/2026

കോവിഡ് കാലത്തെന്നപോലെ യാത്രകൾ വേണ്ടെന്നുവയ്ക്കാനും, വീട്ടിലിരുന്ന് പണിയെടുക്കാനും, ചെലവ് ചുരുക്കാനും രാജ്യത്തോട് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരിക്കുകയാണ്. കോവിഡ് കാലത്തെ ഇത്തരമൊരു സമീപനത്തിന്റെ ഫലം എന്തായിരുന്നൂവെന്ന് നമുക്ക് അറിയാം. അക്കാലത്തെ രൂക്ഷമായ സാമ്പത്തിക മുരടിപ്പ് ഒരളവോളം രാജ്യത്തെ വീണ്ടും ഗ്രസിച്ചേക്കാമെന്ന മുന്നറിയിപ്പാണ് മോദി പറയാതെ പറഞ്ഞുവയ്ക്കുന്നത്.

മോദിയുടെ പ്രസംഗത്തെ തുടർന്ന് ഓഹരി കമ്പോളം ഇടിഞ്ഞു. 6.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്ക് ഉണ്ടായത്. രൂപയുടെ മൂല്യവും ഡോളറിന് 95.5 രൂപയ്ക്കപ്പുറം കടന്നു. വരാൻ പോകുന്ന പ്രതിസന്ധിയുടെ നാന്ദിയാണിത്.

ആഗോളമായിത്തന്നെ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യത വലുതാണ്. ഐഎംഎഫ് ആഗോള ജിഡിപി വളർച്ച 2026-ൽ 3.1 ശതമാനമായി താഴ്ത്തിയിട്ടുണ്ട്. ഇറാൻ യുദ്ധം നീണ്ടാൽ വളർച്ച 2 ശതമാനം വരെ ചുരുങ്ങാം. പല രാജ്യങ്ങളും മാന്ദ്യത്തിലാകും.

ഇത്തരമൊരു മാന്ദ്യത്തിന്റെ സാഹചര്യത്തിലാണ് മോദി മുണ്ട് മുറുക്കിയുടുക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. ഇത്തരമൊരു സമീപനം സാമ്പത്തിക വളർച്ചയെ കൂടുതൽ മന്ദീഭവിപ്പിക്കത്തേയുള്ളൂ. അല്ലെങ്കിൽ തന്നെ ഇന്ത്യയിലെ സാമ്പത്തിക ഉത്തേജനത്തിന് ഒരു വിലങ്ങുതടി സ്വകാര്യ ഉപഭോഗച്ചെലവ് വേണ്ടത്ര ഉയരാത്തതാണ്. ഈയൊരു സാഹചര്യത്തിൽ പ്രധാനമന്ത്രി ചെയ്യേണ്ടത് പെട്രോളിയം ഉല്പന്നങ്ങളുടെ മേലുള്ള നികുതികൾ ഇനിയും വെട്ടിക്കുറച്ച് വിലക്കയറ്റത്തെ തടയുകയാണ്. പാചകവാതകത്തിന്റെ വില കൂട്ടി. ഇനി അടുത്ത ഊഴം ഡീസലിന്റെതും പെട്രോളിന്റെതുമാണ്.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇത്ര പരിഭ്രാന്തനായി ജനങ്ങളോട് വിദേശ വസ്തുക്കൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത്? കാരണം വിദേശത്തു നിന്നുള്ള സ്വർണ്ണത്തിന്റെയും മറ്റു ഉല്പന്നങ്ങളുടെയും ഇറക്കുമതി രാജ്യത്തിന്റെ വ്യാപാര കമ്മി വർദ്ധിപ്പിക്കും. ഇതിനു പുറമേയാണ് എണ്ണയുടെ വിലക്കയറ്റം. 10 ഡോളർ എണ്ണയ്ക്ക് വില ഉയർന്നാൽ 1500 കോടി ഡോളർ ഇറക്കുമതി ചെലവ് ഉയരും.

രാജ്യത്തിന്റെ അടവുശിഷ്ട കമ്മി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത് ദേശീയ വരുമാനത്തിന്റെ 2 ശതമാനമായിട്ടുണ്ട്. ഈ കമ്മി നികത്താനുള്ള വിദേശ നാണയ ശേഖരം ഇന്ത്യയുടെ പക്കലുണ്ട്. 69000 കോടി ഡോളറാണ് സമീപകാലത്ത് ഇടിവുണ്ടായിട്ടും ഇപ്പോഴത്തെ വിദേശ നാണയശേഖരം. ലോക രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് വിദേശ നാണയ ശേഖരത്തിന്റെ കാര്യത്തിൽ നാലാംസ്ഥാനമുണ്ട്. അതുകൊണ്ട് പേടിക്കാനൊന്നുമില്ലായെന്നാണ് മോദി പറയുക.

എന്നാൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഒരു ചതിക്കുഴിയുണ്ട്. ഇതിന്റെ 65 ശതമാനം ഹ്രസ്വകാല വായ്പകളും ഊഹക്കച്ചവട മൂലധനമോ ആണ്. ചൈയും ഇന്ത്യയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇവിടെയാണ്. ചൈനയിലെ വിദേശനാണയ ശേഖരം ഉയർന്ന കയറ്റുമതിയുടെ അടിസ്ഥാനത്തിലുള്ള വ്യാപാര മിച്ചത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതാണ്. ഇന്ത്യയിൽ വ്യാപാര കമ്മി ആണെന്നു പറഞ്ഞുവല്ലോ. ഇന്ത്യയുടെ വിദേശ നാണയ ശേഖരം എപ്പോൾ വേണമെങ്കിലും കാറ്റ് പോയ ബലൂൺ പോലെ ആയിത്തീരാം.

അടവുശിഷ്ട കമ്മിയുടെ ലക്ഷമണരേഖയായി കരുതുന്നത് ജിഡിപിയുടെ 3 ശതമാനമാണ്. അത് കടന്നാൽ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നു പിൻവാങ്ങാൻ തുടങ്ങും. രാജ്യത്തിന്റെ വിദേശ വിനിമയ സ്ഥിതി 1991-ലേതുപോലെ തകരാം. അതുകൊണ്ടാണ് വ്യാപാര കമ്മിയെ നിയന്ത്രിക്കുന്നതിന് ഇന്ത്യക്കാർ സ്വമേധയാ വിദേശ വസ്തുക്കൾ വാങ്ങേണ്ടായെന്നു തീരുമാനിക്കാൻ അഭ്യർത്ഥിക്കുന്നത്.

01/05/2026

സഖാവെ പേജ് ഫോളോ ചെയ്യുമല്ലോ ❤️❤️

01/05/2026

LDF 3 UDF 0😂😂

ചാണകം 🤔
24/04/2026

ചാണകം 🤔

അധ:പതനം പലരുടെയും കണ്ടിട്ടുണ്ട്. എന്നാലും കേരളത്തിലെ രണ്ട് മുൻ ഡിജിപിമാരായ സെൻകുമാറിന്റെയും ശ്രീലേഖയുടെയും പോലുള്ള അധ:പതനത്തിനു സമാനതകളുണ്ടാവില്ല. രണ്ട് പേരുടെയും ഇപ്പോഴത്തെ ഹോബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തലാണ്. ‘തൂക്കുമന്ത്രിസഭ ഉണ്ടായാൽ കേരളത്തിൽ പ്രസിഡൻഷ്യൽ ഭരണമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഓർത്തോ’യെന്നുള്ള ഭീഷണിയാണ് സെൻകുമാറിന്റെ ലേറ്റസ്റ്റ്. സെൻകുമാർ ഏതാനും വർഷങ്ങളായി പൊലീസ് സേന വിട്ടിട്ടെന്നു കരുതാം. എന്നാൽ ഏതാനും മാസം മുമ്പ് വരെ പൊലീസിൽ ഉണ്ടായിരുന്ന ശ്രീലേഖ ‘പോടാ പുല്ലേ പൊലീസേ’ എന്നു വെല്ലുവിളിക്കുന്ന കാഴ്ച അതീവദയനീയമാണ് (pathetic). ഒരുകാലത്ത് തന്റെ കീഴ് ഉദ്യോഗസ്ഥർ ആയിരുന്നവർക്ക് ആജ്ഞാസ്വരത്തിൽ വാട്സാപ്പ് മെസേജ് അയക്കാനും അവർക്ക് മടിയില്ല.

ഈ മഹാനും മഹതിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെ കേരളത്തിലെ പൊലീസുമായി ഒരുനിമിഷം താരതമ്യപ്പെടുത്തിയിരുന്നെങ്കിൽ ഈ കോമാളി വേഷം കെട്ടില്ലായിരുന്നു. ഏറ്റവും പുതിയ India Justice Report പ്രകാരം 10-ൽ കേരളത്തിന്റെ സ്കോർ 6.09 ആണ്. മുകളിൽ കർണ്ണാടക (6.78), ആന്ധ്രാപ്രദേശ് (6.32), തെലുങ്കാന (6.15) എന്നീ മൂന്ന് സംസ്ഥാനങ്ങളേയുള്ളൂ. തൊട്ടുതാഴെ തമിഴ്നാട് (5.62). എന്നാൽ നിങ്ങളുടെ യുപിക്ക് 17-ാം സ്ഥാനമാണുള്ളത് (3.92). ഉത്തരാഖണ്ഡിന് 16-ാം സ്ഥാനം (4.41). രാജസ്ഥാന് 14-ാം സ്ഥാനം (4.83), ബീഹാറിന് 13-ാം സ്ഥാനം (4.88). നിങ്ങളുടെ പുണ്യഭൂമി ഗുജറാത്തിന് 11-ാം സ്ഥാനമേയുള്ളൂ (5.07). ഇത് മനസിലുണ്ടായിരുന്നെങ്കിൽ ‘33 വർഷം താൻ സേവിച്ച സേനയെ ഓർത്ത് ഇപ്പോൾ നാണം തോന്നുന്നു’വെന്ന് ശ്രീലേഖയ്ക്ക് പറയേണ്ടി വരുമായിരുന്നില്ല.

കേരളത്തിലെ പൊലീസ് സേനയെ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ കൊണ്ടുവന്നത് ഇടതുപക്ഷമാണ്. 1957-ൽ കൊളോണിയൽ പൊലീസിനെ തിരുത്തുന്നതിനുള്ള പരിഷ്കാരങ്ങൾ ആരംഭിച്ചു. സ. കോടിയേരി ബാലകൃഷ്ണൻ പൊലീസ് മന്ത്രി ആയിരിക്കുമ്പോൾ കമ്മ്യൂണിറ്റി പൊലീസ് പരിഷ്കാരങ്ങളുടെ ഭാഗമായി ജനമൈത്രി പൊലീസ് ആരംഭിച്ചു. ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സേനയുടെ വിപുലീകരണം, പരിശീലനം, ഡിജിറ്റലൈസേഷനുമാണ്. ഇവയൊന്നും പൂർണ്ണമായിട്ടില്ല. ഇനിയുമേറെ ചെയ്യാനുണ്ട്.

ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അവ കമന്റായി നൽകിയിട്ടുണ്ട്. അവ വായിച്ച് എന്താണ് അഭിപ്രായ വ്യത്യാസമുള്ളതെന്ന് രണ്ട് മുൻ ഡിജിപിമാരും പറഞ്ഞാൽ നന്നായിരിക്കും.

പക്ഷേ, ഒന്നുണ്ട്. ഡൽഹിയിൽ ഭരിക്കുന്നത് ബിജെപി ആണെന്നതുകൊണ്ട് ആജ്ഞാനുവർത്തികളായ ചില പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിലെ പൊലീസിനെ ഭരിക്കാമെന്നുള്ള ചിന്ത ബിജെപിക്ക് ഉണ്ടെങ്കിൽ അത് നടക്കില്ല. അതുകൊണ്ട് മുൻ ഡിജിപിമാർ വാട്സാപ്പ് വഴിയൊന്നും ഉത്തരവ് ഇറക്കിയിട്ടൊന്നും ഒരു കാര്യവുമില്ല.

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യും, നിയമത്തിനു മുന്നിൽ കൊണ്ടുവരും. ആരാധനാലയങ്ങൾ ക്രിമിനലുകൾക്കുള്ള ഒളിത്താവളങ്ങളാക്കരുത്. സമരം ചെയ്ത് പൊലീസിനെ ഭയപ്പെടുത്താൻ നോക്കുകയും വേണ്ട.

😂😂
15/04/2026

😂😂

ട്രംപ് തുടങ്ങിയ ഇറാൻ യുദ്ധം ഇന്ന് 43 ആം ദിവസം. സമാധാന ചർച്ചകൾ പൊളിഞ്ഞു. യുദ്ധം ഇനിയും നീളും.

ട്രംപ് എന്ത് നേടി?

1) ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാനാണ് യുദ്ധം തുടങ്ങിയത്. നേതൃത്വത്തെ കൊലചെയ്യുകയും ചെയ്തു. പക്ഷെ താൻ ഇല്ലാതാക്കിയെന്നു പറയുന്ന ഇറാൻ ഭരണകൂടവും ആയിട്ടാണ് ട്രംപ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

2) യുദ്ധത്തിന് മുൻപ് ഹോർമുസ് കടലിടുക്ക് സ്വതന്ത്രമായിരുന്നു. ഇപ്പോൾ പൂർണ്ണമായും ഇറാന്റെ നിയന്ത്രണത്തിലാണ്. ഇത് നിരുപാധികമായി തുറന്നു കൊടുക്കണം എന്നുള്ളതാണ് അമേരിക്കയുടെ ഇപ്പോഴത്തെ ഡിമാൻഡ്.

3) ഇറാന്റെ എണ്ണ കയറ്റുമതി അമേരിക്കയുടെ ഉപരോധത്തിന് കീഴിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ആഗോള എണ്ണ ക്ഷാമം പരിഹരിക്കാൻ അമേരിക്ക തന്നെ ഉപരോധം നീക്കിയിരിക്കുകയാണ്. അങ്ങനെ ഇറാന് യുദ്ധം നടത്താനുള്ള പണം അമേരിക്കയ്ക്ക് തന്നെ അനുവദിക്കേണ്ടിവന്നു.

4) ആണവായുധം നിർമ്മിക്കില്ലെന്നും അന്താരാഷ്ട്ര ആറ്റോമിക് എനർജി കമ്മീഷന്റെ പരിശോധനയ്ക്ക് വിധേയമാവാം എന്നും അമേരിക്കൻ പ്രസിഡന്റ് ഒബാമയുമായി കരാർ ഒപ്പിട്ടിരുന്നതാണ്. എന്നാൽ ട്രംപ് ഈ കരാർ ചീന്തിയെറിഞ്ഞു. ഇപ്പോൾ പുതിയ കരാർ ഉണ്ടാക്കണം എന്ന് പറഞ്ഞു പുറകെ നടക്കുകയാണ്. സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കാനുള്ള ഒളിയുദ്ധം സമ്പൂർണ്ണമായി പരാജയപ്പെട്ടു.

5) യുദ്ധത്തിന് മുൻപ് എല്ലാ ഗൾഫ് രാജ്യങ്ങളിലും അമേരിക്കൻ താവളങ്ങൾ ഉണ്ടായിരുന്നു. ഈ താവളങ്ങളിൽ ഭൂരിപക്ഷവും ഇന്ന് പ്രവർത്തനക്ഷമമല്ല. ഖത്തർ അമേരിക്കൻ താവളങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചുകഴിഞ്ഞു.

6) ഏതാനും ദിവസത്തെ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടതാണ്. ബോംബിട്ട് തോൽപ്പിക്കാൻ ആവില്ല എന്ന് തെളിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് കരയുദ്ധം തന്നെ വേണ്ടി വരും. വിയറ്റ്‌നാം യുദ്ധത്തിന്റെ അനുഭവം ഉള്ളതുകൊണ്ട് ശങ്കിച്ച് നിൽക്കുകയാണ്.

7) ലോക ചത്രാധിപതി ആയിട്ടാണ് യുദ്ധത്തിന് ഇറങ്ങിയത്. പക്ഷെ ഇപ്പോൾ കൂടെ നാറ്റോ സഖ്യശക്തികൾ പോലും ഇല്ല. ഗൾഫ് രാജ്യങ്ങളിലും വീണ്ടുവിചാരം ഉണ്ടാവുകയാണ്. അമേരിക്കയോടൊപ്പം ഇസ്രായേൽ മാത്രമേ ഉള്ളു. അമേരിക്കയ്ക്ക് വേണ്ടിയുള്ളതല്ല ഇസ്രായേലിന് വേണ്ടിയുള്ള യുദ്ധമാണ് ഇതെന്നാണ് ഇപ്പോൾ കൂടുതൽ കൂടുതൽ അമേരിക്കക്കാർ പറയുന്നത്.

8) ലോക പൊതു ജനാഭിപ്രായം അമേരിക്കയ്ക്ക് എതിരായി തീർന്നു. മാർപ്പാപ്പ തന്നെ ട്രംപിന്റെയും ഇസ്രയേലിന്റെയും യുദ്ധവെറിയ്ക്ക് എതിരായി രംഗത്തുവന്നു. സമാധാനത്തിനു വേണ്ടിയുള്ള ആഗോള പ്രാർഥന യജ്ഞത്തിന് നേതൃത്വം നൽകി.

9) യുദ്ധത്തിന് മുൻപ് ആഗോള വിലക്കയറ്റം കുറയുകയായിരുന്നു. എന്നാൽ ഇപ്പോൾ വിലക്കയറ്റം വീണ്ടും ഉയർന്നു തുടങ്ങി. ട്രംപിന്റെ തീരുവ യുദ്ധത്തിൽ ആഗോള സമ്പദ്ഘടന കുലുങ്ങിയെങ്കിലും പിടിച്ചു നിൽക്കുക ആയിരുന്നു. എന്നാൽ യുദ്ധം നീണ്ടാൽ ആഗോള മാന്ദ്യം ഉണ്ടാവും.

10) ഇതൊക്കെ ആണ് സ്ഥിതി എങ്കിൽ പിന്നെ എന്തിനാണ് യുദ്ധത്തിന് ഇറങ്ങിയത്? എപ്സ്റ്റീൻ ഫയലിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് എന്നുള്ള ഊഹക്കാർ ഏറെയുണ്ട്. ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപ്‌സ്റ്റീന്റെ രേഖകൾ വെച്ച് ട്രംപിനെ നെതന്യാഹു ബ്ലാക്‌മെയ്ൽ ചെയ്യുകയാണ് എന്നും പറയുന്നവരുണ്ട്. പക്ഷെ, യുദ്ധം കൊടുമ്പിരികൊണ്ടിട്ടും എപ്‌സ്റ്റീൻ ഫയലുകളുടെ ചോർച്ച അവസാനിപ്പിക്കാൻ കഴിയുന്നില്ല. യുദ്ധമാണോ അതോ ഈ ഫയലുകളാണോ ട്രംപിന് കൂടുതൽ വിനാശകരമെന്ന് പലരും അത്ഭുതപ്പെടുന്നുണ്ട്.

ട്രംപ് ആപ്പിലാണ്. തോറ്റ് പിൻവാങ്ങാൻ പറ്റില്ല. അമേരിക്കയല്ല ഇപ്പോൾ കളിയെ നയിക്കുന്നത്. ലിവറെജ് ഇറാന്റെ പക്കലാണ്. എന്നാൽ ഇനി രണ്ടും കൽപ്പിച്ചുള്ള യുദ്ധത്തിന് ഇറങ്ങിയാലോ? ലോകത്തിനും അമേരിക്കയ്ക്കും വിനാശകരമായിരിക്കും. നവംബറിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും തോറ്റ് തുന്നംപാടും. അത് ട്രംപ് ഭരണത്തിന്റെ രാഷ്ട്രീയ അന്ത്യം ആയിരിക്കും.

❤️❤️ LDF
09/04/2026

❤️❤️ LDF

💪🏻❤️
06/04/2026

💪🏻❤️

💪🏻👍🏻❤️
03/04/2026

💪🏻👍🏻❤️

കേരളത്തിൽ ബിജെപി വലിയ തോതിൽ കടന്നു കയറ്റം നടത്തിയ മണ്ഡലമാണ് പാലക്കാട് എന്നത് എല്ലാവരും അംഗീകരിക്കുന്ന രാഷ്ട്രീയ യാഥാർഥ്യമാണ്. നാടിന്റെ മതേതര അടിത്തറ പോറലേൽക്കാതെ നിലനിർത്തുന്നതിന് ബിജെപിയുടെ തെരെഞ്ഞെടുപ്പ് വിജയം തടയുക എന്നത് അനിവാര്യ രാഷ്ട്രീയ കടമയായിട്ടാണ് സിപിഐ(എം) ഉം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതുന്നത്.

കേരളത്തിൽ നിയമസഭയിലേക്കും ലോക് സഭയിലേക്കും ബിജെപി വിജയിച്ച അവസരങ്ങളിൽ നടന്ന രാഷ്ട്രീയ അട്ടിമറി നമുക്ക് ഓർമ്മയുണ്ടല്ലോ? നേമത്ത് കോൺഗ്രസ്സിന്റെയും UDF ന്റെയും വോട്ട് മൂന്നിൽ ഒന്നിൽ താഴെയായി കുത്തനെ ഇടിഞ്ഞു.അങ്ങനെ ബിജെപി യിലേക്ക് വോട്ടുകൾ ഒഴുക്കി കൊടുത്താണ് നേമത്ത് ഒ. രാജഗോപാലിനെ കോൺഗ്രസ് വിജയിപ്പിച്ചത്.

തൃശ്ശൂർ ലോക് സഭാ മണ്ഡലത്തിൽ തങ്ങളുടെ സിറ്റിങ് എം.പിയെ പൊടുന്നനെ മാറ്റി നടത്തിയ നാടകവും അതുവഴി അന്തരീക്ഷമാകെ ബിജെപി അനുകൂലമാക്കുകയും ചെയ്ത കഥയും കേരളം മറക്കില്ലല്ലോ. കോൺഗ്രസിന് തലേ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൺപതിനായിരത്തോളം വോട്ടുകൾ കുറഞ്ഞു. ഏതാണ്ട് ആ ഭൂരിപക്ഷത്തിനാണ് ബിജെപി തൃശ്ശൂർ ജയിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ട് വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് മറക്കരുത്. ഈ അനുഭവത്തിൽ നിന്നും പാഠം പഠിക്കുന്നില്ല എന്നു മാത്രമല്ല, ഏതാണ്ട് അതേ വഴികൾ കോൺഗ്രസും UDF ഉം ഇപ്പോഴത്തെ തെരെഞ്ഞെടുപ്പിലും സ്വീകരിക്കുന്നതാണ് കാണുന്നത്.

പാലക്കാട് ബിജെപി അവരുടെ എ ക്ലാസ്സ് മണ്ഡലമായി കണക്കാക്കുന്ന മണ്ഡലമാണ്. അതീവ ഗൗരവത്തോടെ രാഷ്ട്രീയം കൈകാര്യം ചെയ്ത് വിവിധ വിഭാഗം ജനങ്ങളുടെ പിന്തുണ സമാഹരിച്ചു കൊണ്ടേ മതേതര രാഷ്ട്രീയത്തിന് വിജയിക്കാൻ കഴിയൂ.എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥി ചെയ്യുന്നതെന്താണ്?

ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണി പശ്ചിമ, മദ്ധ്യ-പൂർവ്വ ഏഷ്യയിലെ സാമ്രാജ്യത്ത അധിനിവേശ വെല്ലുവിളികളാണ് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമല്ലേ? പാലസ്തീൻ മണ്ണിൽ ഇസ്രയേലും അമേരിക്കയും നടത്തുന്ന വംശ ഹത്യയും അധിനിവേശവും കേരളത്തിന് എപ്പോഴെങ്കിലും വിദൂരത്ത് നടക്കുന്ന അന്യമായ സംഭവഗതിയായിട്ടുണ്ടോ? അത് പറഞ്ഞാൽ ഇവിടെ ഭിന്നതയുണ്ടാകും എന്ന ഭാഷ്യം ആർ.എസ്.എസിന്റേതല്ലാതെ മറ്റാരുടേതാണ്?

ചാനലുകളിലെ റിയാലിറ്റി ഷോകളിലും കോമഡി ഷോകളിലും എന്ന പോലെ ലാഘവത്തോടെ പാലസ്തീൻ പ്രശ്നവും ഇസ്രായേലിന്റെ ഇറാൻ കടന്നാക്രമണവും സംബന്ധിച്ച് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ തന്നെ പറയുന്ന സ്ഥിതി എത്ര അരാഷ്ട്രീയമാണെന്ന് ആലോചിച്ചു നോക്കൂ. ഇസ്രായേൽ, അമേരിക്കൻ പക്ഷപാതം ആരുടെ സ്വരമാണ് ഓർമ്മിപ്പിക്കുന്നത്?

സ്വന്തം പാർടി നേതാവ് സോണിയാ ഗാന്ധി പാലസ്തീൻ പ്രശ്നത്തെക്കുറിച്ചും പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാരിന്റെ നയങ്ങൾക്കെതിരായി എഴുതിയ ലേഖനങ്ങളെങ്കിലും വായിക്കണ്ടേ? അതിനു പകരം ആർഎസ്എസിന്റെയും ബിജെപിയുടെയും അതേ ഭാഷയും ആഖ്യാനവുമല്ലേ അവതരിപ്പിക്കുന്നത്? ഗൗരവമായ രാഷ്ട്രീയ സംഭവഗതികളെ കോമഡിയും ട്രോളുമായി അവതരിപ്പിച്ചുകൊണ്ടാണോ ബിജെപിയെ അവിടെ നേരിടുക? ബിജെപിയെ നേരിടുക എന്നതല്ല കോൺഗ്രസ് ലക്ഷ്യം എന്നു കാണാം. നേമം ആവർത്തിക്കാനുള്ള പുറപ്പാടാണ് അവിടെ കോൺഗ്രസ് നടത്തുന്നത്.

സമരങ്ങളെ സംബന്ധിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വെറുപ്പ് അമ്പരപ്പിക്കുന്നതാണ്. സമരമല്ല സംസ്കാരമാണത്രെ കൈമുതൽ! മഹാത്മാ ഗാന്ധിയുടെ പിന്മുറ എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടിയിലെ സ്ഥാനാർത്ഥിയുടെ പ്രസ്താവനയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ സമര പാരമ്പര്യവും സാമ്രാജ്യത്വ വിരോധവും ഉൾചേർന്നതാണ് കേരളത്തിന്റെ സംസ്കാരം. അത് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് മനസിലായിട്ടില്ല എന്നതാണല്ലോ അദ്ദേഹത്തിന്റെ പാലസ്തീൻ , ഇറാൻ പ്രശ്നത്തിലെ പ്രതികരണം വ്യക്തമാക്കുന്നത്.

ഇന്നത്തെ കേരളം, കേരളത്തിന്റെ സംസ്ക്കാരം ഇതൊന്നും അഞ്ചാറ് പതിറ്റാണ്ട് മുൻപ് ഇതായിരുന്നില്ല എന്നതെങ്കിലും അദ്ദേഹം ഓർക്കണം. അത് മാറി ഇന്നത്തെ കേരളം രൂപപ്പെട്ടത് ഊഹിക്കാൻ പറ്റാത്ത ത്യാഗത്തോടെ നടന്ന അനവരതം സമരങ്ങൾ വഴിയാണ്. സംസ്ക്കാരം എന്നത് എന്തോ തമാശ സംഭവം എന്ന മട്ടിലാണ് അവതരണം.

രാഷ്ട്രീയത്തെ ഇങ്ങനെ നിസാരവൽക്കരിച്ചും ആർഎസ്എസ് ആഖ്യാനം ആവർത്തിച്ചും പാലക്കാട് ബിജെപിയ്ക്ക് വഴിയൊരുക്കാൻ നടക്കുന്ന രാഷ്ട്രീയ നെറികേടിനോടുള്ള ക്ഷോഭം തുടരുക തന്നെ ചെയ്യും. തദ്ദേശ ഭരണ തെരെഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് പാലക്കാട് രണ്ടാം സ്ഥാനത്തുള്ളത്.

കോൺഗ്രസ് ഇപ്പോൾ നടത്തുന്ന ഈ രാഷ്ട്രീയ നെറികേട് തുറന്നു കാട്ടി പാലക്കാട് മണ്ഡലം വിജയിക്കുക എന്നതാണ് ഞങ്ങളുടെ മുന്നിലുള്ള ദൗത്യം. അല്ലാതെ കോൺഗ്രസിനെ ജയിപ്പിക്കാനുള്ള ഒരു ഉത്തരവാദിത്തവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഇല്ല. ഏറെ ഗൗരവപൂർവ്വം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന എൻ.എം.ആർ. റസാഖിനെയാണ് ഞങ്ങൾ ആ ദൗത്യത്തിന് നിയോഗിച്ചിട്ടുള്ളത്. ആ ദൗത്യം നിറവേറ്റപ്പെടുക തന്നെ ചെയ്യും.

Address

Kannur
670 ###

Website

Alerts

Be the first to know and let us send you an email when കേരള LDF ചുവപ്പിന്റെ രാഷ്ട്രീയം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share