Akshaya Project Office, Kannur

Akshaya Project Office, Kannur District Level Monitoring of Akshaya Centres, Coordination and training...

09/07/2026


നിങ്ങളുടെ കുട്ടികളുടെ ആധാർ രജിസ്ട്രേഷനും ബയോമെട്രിക് പുതുക്കലും സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

📍കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ (0 മുതൽ 5 വയസ്സ് വരെ)

നവജാത ശിശുക്കൾക്ക് വളരെ എളുപ്പത്തിൽ ആധാർ എൻറോൾ ചെയ്യാവുന്നതാണ്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ സമയത്ത് ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതില്ല. കുട്ടിയുടെ പേര് ചേർത്ത ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിച്ച് ഈ രജിസ്ട്രേഷൻ തികച്ചും സൗജന്യമായി പൂർത്തിയാക്കാൻ സാധിക്കും.

📍നിർബന്ധിത ബയോമെട്രിക് പുതുക്കൽ (5 വയസ്സിലും 15 വയസ്സിലും)

കുട്ടികൾക്ക് അഞ്ച് വയസ്സിലും പതിനഞ്ച് വയസ്സിലും ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതുണ്ട്. കൃത്യസമയത്ത് ഇത് ചെയ്തില്ലെങ്കിൽ ആധാർ കാർഡ് അസാധുവാകാൻ സാധ്യതയുണ്ട്.
സ്കൂൾ/കോളേജ് അഡ്മിഷൻ, സ്കോളർഷിപ്പ്, പാൻ കാർഡ്, ഡിജിലോക്കർ, APAAR ID, NEET / JEE / KEAM രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ തടസമില്ലാതെ ലഭിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. സെപ്റ്റബർ 2026 വരെ ഈ സേവനം തികച്ചും സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാണ്.

📍മൊബൈൽ, ഇ-മെയിൽ അപ്ഡേറ്റ് ചെയ്യൽ

വിവിധ സർക്കാർ ഓൺലൈൻ സേവനങ്ങൾ കൃത്യമായി ലഭിക്കുന്നതിന് നിലവിലെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഡിസംബർ 2026 വരെ ആധാർ ആപ്പ് വഴി ഇത് സൗജന്യമായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

📍ഈ സേവനങ്ങൾ എവിടെ ലഭിക്കും?

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും പുതിയ ആധാർ എടുക്കാനും, ബയോമെട്രിക് പുതുക്കാനും, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ എന്നിവ മാറ്റുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

📍കൂടുതൽ വിവരങ്ങൾക്ക്
സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 / 0471-2335523
കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442
ഇ-മെയിൽ: [email protected]

*അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ 19.03.2026 വരെ അവസരം* ജില്ലയിൽ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അ...
10/03/2026

*അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ 19.03.2026 വരെ അവസരം*

ജില്ലയിൽ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ 2026 മാര്‍ച്ച് 19 വരെ സമർപ്പിക്കാം. അപേക്ഷ ഫീസ് 2026 മാർച്ച് 21 വരെ സ്വീകരിക്കും.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി കണ്ണൂർ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 65 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ ആറ്, പട്ടികവര്‍ഗ്ഗ വിഭാഗത്തിൽ രണ്ടും ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/
അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശംയങ്ങള്‍ക്ക് LBS ന്റെ Helpline: 0471 2560311, 2562312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0497 2712987 എന്ന നമ്പറിലോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങൾ https://akshaya.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

Address

Kannur

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914972712987

Alerts

Be the first to know and let us send you an email when Akshaya Project Office, Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Project Office, Kannur:

Shortcuts

Share