NHM Kannur

Call Directions Website Contact the organization

NHM Kannur NHM Kannur is committed to enhancing public health, promoting preventive care, and ensuring quality health services for all in Kannur district.

എല്ലാവര്‍ക്കും NHM കണ്ണൂരിന്റെ ഓണാശംസകള്
26/08/2026

എല്ലാവര്‍ക്കും NHM കണ്ണൂരിന്റെ ഓണാശംസകള്

25/08/2026

കൗമാരക്കാരുടെ മാനസികാരോഗ്യം ഉറപ്പാക്കാം #കൗമാരആരോഗ്യം

ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ ക്ഷയരോഗമുക്ത പദവി കൈവരിച്ച പഞ്ചായത്തുകളുടെ പ്രഖ്യാപനവും അവയ്ക...
24/08/2026

ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ ക്ഷയരോഗമുക്ത പദവി കൈവരിച്ച പഞ്ചായത്തുകളുടെ പ്രഖ്യാപനവും അവയ്ക്കുള്ള പുരസ്‌കാര വിതരണവും വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിര്‍വഹിച്ചു. മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകളെയും പദ്ധതി വിജയിപ്പിക്കുന്നതിനായി പ്രയത്‌നിച്ച ആരോഗ്യ സ്ഥാപനങ്ങളെയും മന്ത്രി അനുമോദിച്ചു. ജില്ലയിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് ലക്ഷ്യം കൈവരിക്കാന്‍ ഈ നേട്ടം പ്രചോദനമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. ടി ബി മുക്ത പഞ്ചായത്ത് പ്രഖ്യാപനതിനു മികച്ച പിന്തുണ നല്‍കിയ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരം കെ സുധാകരന്‍ എം പി വിതരണം ചെയ്തു.

24/08/2026

ആരോഗ്യമേഖലയിൽ ഒരു പുതിയ തുടക്കം....
ആദ്യഘട്ടം തിരുവനന്തപുരം, ഇടുക്കി ,മലപ്പുറം ജില്ലകളിൽ.....
കാത്തിരിക്കൂ …..

24/08/2026

ഇ സഞ്ജീവനി ജനറല്‍ ഒ.പി.ഡി സേവനം 24 മണിക്കൂറും ലഭ്യമാണ്. വിസിറ്റ് ചെയ്യൂ esanjeevani.mohfw.gov.in

നിസ്സാരമായി എടുക്കല്ലേ.. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ അറിയാം
24/08/2026

നിസ്സാരമായി എടുക്കല്ലേ.. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ അറിയാം

പാട്ടും പാടി പരത്തുന്നവരെ പാടെ തുരത്താം
21/08/2026

പാട്ടും പാടി പരത്തുന്നവരെ പാടെ തുരത്താം

ജില്ലയില്‍ ലോക കൊതുകുദിനം ആചരിച്ചു. കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡില്‍ നടന്ന ജില്ലാ തല പരിപാടി കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ ...
21/08/2026

ജില്ലയില്‍ ലോക കൊതുകുദിനം ആചരിച്ചു. കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡില്‍ നടന്ന ജില്ലാ തല പരിപാടി കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‌പേഴ്‌സന്‍ ശ്രീജ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പെറേഷന്‍ ആയിക്കര ഡിവിഷന്‍ കൗണ്‍സിലര്‍ എം സിറാജുദ്ദീന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സി സച്ചിന്‍ ദിനാചരണ സന്ദേശം നല്‍കി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി അബൂബക്കര്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ്യ ടി കെ, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. കെ കെ ഷിനി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ബി മുരളി, ബയോളജിസ്റ്റ് സി പി രമേശന്‍, ജില്ലാ ലാബ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എം കെ ഉമേശന്‍, ജില്ലാ എഡ്യൂക്കേഷന്‍& മീഡിയ ഓഫീസര്‍ വി എ ഷബീര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. കൊതുക് ജന്യ രോഗങ്ങളെ കുറിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശ്‌നവും ബോധ വല്‍ക്കരണ എക്സിബിഷനും പൊതു ജനങ്ങള്‍ക്കായി ക്വിസ് മത്സരവും മാവേലിയുടെ ആരോഗ്യ സുരക്ഷിത ഓണം ബോധവല്‍ക്കരണ പരിപാടികള്‍ കണ്ണൂര്‍ കാല്‍ടെക്‌സ്, കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്‍ഡ്, കളക്ടറേറ്റ്, എന്നിവിടങ്ങളില്‍ നടന്നു. ക്വിസ് മത്സര വിജയികള്‍ക്ക് മാവേലി സമ്മാനങ്ങള്‍ നല്‍കി.

പെണ്‍ അനോഫിലിസ് കൊതുകുകളാണ് മനുഷ്യരിലേക്ക് മലമ്പനി പരത്തുന്നതെന്ന് 1897 ഓഗസ്റ്റ് 20-ന് ബ്രിട്ടീഷ് ഡോക്ടറായ സര്‍ റൊണാള്‍ഡ് റോസ് കണ്ടെത്തി. മലമ്പനിമൂലം നഷ്ടപ്പെട്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിന്നതിലേക്ക് നയിച്ച സുപ്രധാന കണ്ടുപിടിത്തമായിരുന്നു ഇത്. ഈ ചരിത്രപരമായ കണ്ടെത്തലിന്റെ ഓര്‍മ്മപ്പെടുത്തലായാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 ലോക കൊതുക് ദിനമായി ആചരിക്കുന്നത്.

19/08/2026

പാട്ടും പാടി പരത്തുന്നവരെ പാടെ തുരത്താം

17/08/2026

Address

Civil Station Kannur
Kannur

Alerts

Be the first to know and let us send you an email when NHM Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NHM Kannur:

Shortcuts

Share