Nammude Chakkarakkal/നമ്മുടെ ചക്കരക്കല്ല്

  • Home
  • India
  • Kannur
  • Nammude Chakkarakkal/നമ്മുടെ ചക്കരക്കല്ല്

Nammude Chakkarakkal/നമ്മുടെ ചക്കരക്കല്ല് ചക്കരക്കല്ലിനെ സ്നേഹിക്കുന്ന എല്ല്?

11/02/2014

Madhurag Gold & Diamonds at Madhurag Gold & Diamonds
Today's Rate for 22K Gold Ornaments in Kerala (11/Feb/2014)

1 Gm - Rs 2,805.00/-
8 Gms - Rs 22,440.00/-

Silver - 10 Gms - Rs 950.00/-

Like Madhurag Gold & Diamonds for Daily Gold & Silver Price updates, Exciting Offers at the showroom and more

09/07/2013

ഭാര്യയെ ചുംബിച്ചു നില്ക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ശേഷമാണ് അയാള് അന്ന് ഓഫീസിൽ പോയത്... അയാൾക്കറിയാമായിരുന്നു, ഒരു പാട് പേര് ഇത് കണ്ടു ആശ്ചര്യപ്പെടുമെന്ന്...പല സദാചാര വാദികളുടേയും കുരു പൊട്ടുമെന്ന്....ഒരു പക്ഷെ ഭാര്യയോ അവളുടെ വീട്ടുകാരോ തന്നോട് ദേഷ്യപ്പെടു മെന്നു...പക്ഷെ അതിനെക്കാളൊക്കെ അയാളെ സന്തോഷിപ്പിച്ചത് കിട്ടാൻ പോവുന്ന ലൈക്കുകളുടെയും കമന്റുകളുടെയും എണ്ണമാണ്...വളരെ സ്വതന്ത്രമായ ഒരു ലോകം സ്വപ്നം കാണുന്ന കുറെ പേരുടെ കമന്റുകൾ വന്നു തന്റെ ഫേസ് ബുക്ക്‌ പ്രൊഫൈൽ നിറയുന്നത് ആലോചിച്ചപ്പോൾ തന്നെ അയാള്ക്ക് ആകെ കൂടെ ആവേശമായി...ഇതിനു മുമ്പൊരിക്കൽ ഒരാൾ ഇത് പോലെ ഒരു ഫോട്ടോ ഫേസ് ബുക്കിൽ ഇട്ടപ്പോൾ ലൈക്കുകൾ ആയിരം കടന്നതാണ്....
ബസിൽ ഇരിക്കുമ്പോ ആരൊക്കെയോ ലൈക്‌ ചെയ്തതും കമന്റ്‌ ചെയ്തതും പറഞ്ഞു കൊണ്ട് മൊബൈലിൽ മെസ്സേജ് വരുന്നുണ്ടായിരുന്നു...എല്ലാം കൂടെ ഓഫീസിൽ എത്തിയ ശേഷം നോക്കാം എന്ന് വിചാരിച്ചു ചെറുതായൊന്നു മയങ്ങി.. അപ്പോഴാണ്‌ കൂട്ടുകാരൻറെ വിളി ..
"എടാ നീ എന്ത് ധൈര്യത്തിലാ ആ ഫോട്ടോ ഇട്ടതു...അതും നീയും ഭാര്യയും കൂടി നില്‍ക്കുന്ന ഫോട്ടോ....".
അയാള്‍ ആഞ്ഞൊന്നു ചിരിച്ചു...എന്നിട്ട് പറഞ്ഞു..""നീ ഇങ്ങനെ ടെന്‍ഷന്‍ ആവല്ലെടാ.. ഇന്ന് ലോകം വളരെ വികസിച്ചിരിക്കുന്നു...ആള്‍ക്കാരുടെ ഒക്കെ കാഴ്ചപ്പാട് മാറിയിരിക്കുന്നു...എന്തിനധികം പറയുന്നു ഇഷ്ടമുള്ളവരുടെ കൂടെ പോവുന്നതിനെ എതിര്‍ക്കുന്നവരെ ആളുകള്‍ കപട സദാചാര വാദി എന്നാണു ഇപ്പൊ വിളിക്കുന്നത്‌ തന്നെ...അതല്ലേ ഇത്തരം കാര്യങ്ങള്‍ക്ക് ഇത്രേം ലൈക്കും കമന്റും ഷെയറും...ഇതാണേൽ ഞാനും വൈഫും......"...പിന്നീട് മറു തലക്കല്‍ നിന്നും ഒന്നും കേട്ടില്ല...
ഓഫീസില്‍ എത്തിയ ഉടനെ ഫേസ് ബുക്ക്‌ തുറന്നു നോക്കി....സന്തോഷം കൊണ്ടയാള്‍ക്ക് നില്‍ക്കാന്‍ കഴിഞ്ഞില്ല...838 ലൈക്കും 613 കമന്റും 127 ഷെയറും....ജീവിതത്തില്‍ ഇന്ന് വരെ ഇത്രേം കിട്ടിയിട്ടില്ല...കമന്റുകളില്‍ പലരും ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതിനെ എതിര്‍ത്ത് പറയുന്നുണ്ടെങ്കിലും ഫേസ് ബുക്ക്‌ പുരോഗമന വാദികള്‍ അതിനൊക്കെ ചുട്ട മറുപടി കൊടുക്കുന്നുണ്ട്...മാത്രമല്ല ഇങ്ങനെ ഒരു ധൈര്യം കാട്ടിയതിനു ഒരു പാട് അഭിനന്ദനങ്ങളും....എല്ലാവരുടെ കമന്റുകളും ലൈക് ചെയ്ത ശേഷം ഓഫീസ് വര്‍ക്ക്‌ കുറച്ചു ചെയ്തെന്നു വരുത്തി പിന്നേം അയാള്‍ ഫേസ് ബൂക്കിലോട്ടു ഊളിയിട്ടു....
വൈകുന്നേരം ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ നേരമാണ് പഴയ സുഹൃത്ത്‌ പിന്നെയും വിളിക്കുന്നത്‌...."എടാ ഞാന്‍ ഒരു ലിങ്ക് അയച്ചിട്ടുണ്ട്...നീ ഒന്ന് നോക്ക്...".
മെസ്സേജ് ഇന്‍ബോക്സ്‌ തുറന്നു ആ ലിങ്കില്‍ ഒന്ന് കയറി നോക്കി...സംഗതി മറ്റെതാണ്....ഇതൊക്കെ ഇവനെന്തിനാ എനിക്കയക്കുന്നെ...അതും ഓഫീസിലേക്ക്....ക്ലോസ് ബട്ടണ്‍ അമര്ത്താന്‍ മൗസ് കൊണ്ട് പോവുമ്പോ അയാള്‍ ഫോട്ടോ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി...അതിലെ സ്ത്രീ....ഇത്....ഇത് ഞാന്‍ രാവിലെ ഇട്ട ഫോട്ടോ അല്ലെ....അത് എഡിറ്റ്‌ ചെയ്തു....അതെ...ആ ഫോട്ടോ തന്നെ...പക്ഷെ ഒരു ഭാഗത്ത്‌ ഞാനല്ല...വേറെ ഏതോ ഒരാള്‍...അയാളുടെ കൈകള്‍ പല സ്ഥലങ്ങളിലാണ്...ഭാര്യയുടെ ഫോട്ടോയിലെ ഭാവം അങ്ങനെ ആയതിനാല്‍ എഡിറ്റ്‌ ചെയ്തതാണ് എന്ന് പെട്ടെന്ന് തോന്നുകയും ഇല്ല...ഈശ്വരാ....ഇതാര് ചെയ്തു...ഞാന്‍ ഇട്ട ഫോട്ടോ...ആരോട് പറയും ഞാൻ ...അതും ഈ ഫോട്ടോ ഇപ്പൊ തന്നെ 1000 ഷെയറുകള്‍ കടന്നിരിക്കുന്നു...ഇനി എന്ത് ചെയ്യും.....അയാള്‍ക്ക്‌ കണ്ണുകളില്‍ ഇരുട്ട് പരന്നു...

06/03/2013
08/11/2012

കണ്ണൂര്‍: ബസ്സുടമകളുടെ സമ്മര്‍ദത്തിന്‌ വഴങ്ങി യാത്രാനിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു. ഡി വൈ എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം ആചരിക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ | MyKannur.com

ഫെയ്‌സ്ബുക്കിലെ ചില അക്കൗണ്ടുകളില്‍ പാസ്‌വേഡില്ലാതെ കയറാമെന്ന റിപ്പോര്‍ട്ട് ഉപയോക്താക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നതിനിടെ, ...
04/11/2012

ഫെയ്‌സ്ബുക്കിലെ ചില അക്കൗണ്ടുകളില്‍ പാസ്‌വേഡില്ലാതെ കയറാമെന്ന റിപ്പോര്‍ട്ട് ഉപയോക്താക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നതിനിടെ, പിഴവ് പരിഹരിക്കാന്‍ ഫെയ്‌സ്ബുക്ക് തിടുക്കത്തില്‍ നടപടി തുടങ്ങി.

ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന 'ഹാക്കര്‍ ന്യൂസ്' (Hacker News) വെബ്‌സൈറ്റാണ് ഫെയ്‌സ്ബുക്കിലെ പിഴവ് പുറത്തുകൊണ്ടുവന്നത്.

വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഒരു സന്ദേശത്തിലെ സെര്‍ച്ച് സ്ട്രിങ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ 13.2 ലക്ഷം ഫെയ്‌സ്ബുക്ക് ലിങ്കുകളുടെ പട്ടിക ലഭിക്കും. അതില്‍ ചില ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ആ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കാം.

സ്റ്റാറ്റസ് അപ്‌ഡേറ്റുകളും നോട്ടിഫിക്കേഷനുകളും സംബന്ധിച്ച് ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്ക് ഈമെയില്‍ അലര്‍ട്ടുകള്‍ ലഭിക്കാറുണ്ട്. അതില്‍ ക്ലിക്ക് ചെയ്ത് സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് പെട്ടന്ന് പ്രവേശിക്കാന്‍ യൂസറെ സഹായിക്കുന്ന സംവിധാനത്തിലെ പിഴവാണ് പുതിയ പ്രശ്‌നത്തിന് കാരണം.

അത്തരം അലര്‍ട്ടുകള്‍ യൂസറുടെ ഈമെയിലിലേക്ക് മാത്രമേ അയയ്ക്കാറുള്ളൂവെന്നും, ഒറ്റ തവണയേ അത് ക്ലിക്ക് ചെയ്യാന്‍ കഴിയൂ എന്നും ഫെയ്‌സ്ബുക്ക് സുരക്ഷാ എന്‍ജിനിയര്‍ മാറ്റ് ജോണ്‍സ് ഹാക്കര്‍ ന്യൂസിനോട് പറഞ്ഞു.

മാത്രമല്ല, ഹാക്കര്‍ ന്യൂസ് പുറത്തുവിട്ട ലക്ഷക്കണക്കിന് ലിങ്കുകളില്‍ ഭൂരിപക്ഷവും കാലഹരണപ്പെട്ടതാണെന്നും ജോണ്‍സ് അറിയിച്ചു. ഏതായാലും ചില ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കയറാം എന്നതിനാല്‍, ആ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനരഹിതമാക്കിയതായി അദ്ദേഹം പറഞ്ഞു.

പാസ്‌വേഡ് ഇല്ലാതെ കടന്നുകയറാം എന്ന് കണ്ട അക്കൗണ്ടുകളില്‍ പലതും റഷ്യയിലോ ചൈനയിലോ നിന്നുള്ളതാണെന്ന് ജോണ്‍സ് അറിയിച്ചു.

ആളുകള്‍ക്ക് എളുപ്പത്തില്‍ തങ്ങളുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കാനായി സ്വകാര്യ ഈമെയിലിലേക്ക് മാത്രമേ ലിങ്കുകള്‍ അയയ്ക്കാറുള്ളൂ എന്നും, ഫെയ്‌സ്ബുക്ക് അവ ഒരിക്കലും പരസ്യപ്പെടുത്തുകയോ സെര്‍ച്ചബിളാക്കുകയോ ചെയ്യാറില്ലെന്നും, ഫെയ്‌സ്ബുക്ക് ഔദ്യോഗിക പ്രസ്താവനയില്‍ വിശദീകരിച്ചു.

കസബിന്റെ വധശിക്ഷ ഒഴിവാക്കണം എന്ന് വാദിക്കുന്നസാംസ്കാരിക "നായകര്‍" ഈ ചിത്രം ഒന്ന് കാണണം..കസബിന്റെയും കൂട്ടു തീവ്രവാദികളുട...
02/11/2012

കസബിന്റെ വധശിക്ഷ ഒഴിവാക്കണം എന്ന് വാദിക്കുന്ന
സാംസ്കാരിക "നായകര്‍" ഈ ചിത്രം ഒന്ന് കാണണം..
കസബിന്റെയും കൂട്ടു തീവ്രവാദികളുടെയും വെടിയേറ്റ്‌ മരിച്ച ധീര ജവാന്‍ സന്ദീപ്‌ ഉണ്ണി കൃഷ്ണന്റെ മൃത ശരീരം ആണിത്..
ഇന്ത്യക്കാരെ കൊന്ന് മരണം വരിക്കാന്‍ കച്ചകെട്ടി ഇറങ്ങി വന്ന
ശത്രുവിന് എന്ത് ദയ ആണ് വേണ്ടത്???.ഈ രാജ്യത്തിനോട്
അല്പമെങ്കിലും സ്നേഹം ഉള്ളവര്‍ ഇങ്ങനെ പറയില്ല...!!!

Amzing pic..
01/11/2012

Amzing pic..

നീലം കൊടുങ്കാറ്റ് 4 മരണം; ആറ് പേരെ കാണാതായിചെന്നൈ: തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച നീലം കൊടുങ്കാറ്റില്‍ നാല്...
01/11/2012

നീലം കൊടുങ്കാറ്റ് 4 മരണം; ആറ് പേരെ കാണാതായി

ചെന്നൈ: തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച നീലം കൊടുങ്കാറ്റില്‍ നാല് മരണം. ആറ്‌പേരെ കാണാതായി. പത്തോളം പേര്‍ ഇവിടെ തിരയില്‍ അകപ്പെട്ടെങ്കിലും പിന്നീട് രക്ഷപ്പെടുത്തി.
ആന്ധ്രാ, പുതുച്ചേരി തീരങ്ങളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ചെന്നൈയില്‍ നിന്നും 500 കിലോ മീറ്റര്‍ അകലെ ന്യൂനമര്‍ദ്ദം മൂലം രൂപം കൊണ്ട നീലം കൊടുംങ്കാറ്റ് ഇത് ആദ്യമായാണ് കരയിലെത്തുന്നത്.


മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് അടിക്കുന്നത്. ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന് കേന്ദ്രകാലവസ്ഥ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട് തീരത്ത് കനത്തമഴ തുടരുകയാണ്. വാര്‍ത്ത വിനിമയ, വൈദ്യൂതി ബന്ധങ്ങള്‍ വ്യാപകമായി തകരാറിലായിട്ടുണ്ട്. ഒപ്പം ചെന്നൈ തീരങ്ങളില്‍ ശക്തമായ കടലാക്രമണം തുടരുകയാണ് 5 അടിയോളം ഉയരത്തിലുള്ള തിരയാണ് ഉണ്ടാകുന്നത്.
ചെന്നൈ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന എണ്ണക്കപ്പല്‍ കടലാക്രമണം മൂലം ഉള്‍ക്കടലിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും, ആന്ധ്രാ പ്രദേശിലെ തീരപ്രദേശത്തുകൂടിയാണ് നിലം കൊടുങ്കാറ്റ് ചെന്നൈ തീരത്ത് എത്തിയത്.
തീരപ്രദേശങ്ങളിലേക്ക് അടുക്കുന്നതിനനുസരിച്ച് ചുഴലിക്കാറ്റിന്റെ വേഗം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊടുങ്കാറ്റ് തീരത്തോടടുക്കും തോറും കനത്തപേമാരിയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴയെ തുടര്‍ന്ന് ചെന്നൈയില്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടു.
മഴയെ തുടര്‍ന്ന് ചെന്നൈയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിലം ചുഴലിക്കാറ്റിനെ നേരിടുന്നതിനായി 21 ദുരിതാശ്വാസ ക്യാമ്പുകളും 280 സ്‌കൂളുകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി തുറന്നിട്ടുണ്ട്. തമിഴ്‌നാട് അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

സേവനാവകാശ നിയമം ഇന്ന് മുതല്‍ നിലവില്‍ വരുംതിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നിശ്ചിത സര്‍ക്കാര്‍ സേവനം ഉറപ്പുനല്‍കുന്ന സേവന...
01/11/2012

സേവനാവകാശ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും


തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നിശ്ചിത സര്‍ക്കാര്‍ സേവനം ഉറപ്പുനല്‍കുന്ന സേവനാവകാശ നിയമം ഇന്ന് മുതല്‍ കേരളത്തില്‍ പ്രാബല്യത്തില്‍ വരും. ഈ നിയമം അനുശാസിക്കുന്നതിനനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കാതിരുന്നാല്‍ പരാതി നല്‍കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാവും.


സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. ആദ്യ ഘട്ടത്തില്‍ 13 സേവനങ്ങളാണ് ലഭ്യമാക്കുക. യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സേവനാവകാശ നിയമം. ഇന്ത്യയില്‍ ഈ നിയമം നടപ്പിലാക്കുന്ന പതിമൂന്നാമത്തെ സംസ്ഥാനമാണ് കേരളം.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇനി മുതല്‍ കാലപരിധി നിശ്ചയിക്കും. പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ ഇനി മുതല്‍ അപ്പീല്‍ അധികാരികളും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉണ്ടാകണമെന്നാണ് വ്യവസ്ഥ.
ആദ്യഘട്ടത്തില്‍ 13 സര്‍ക്കാര്‍ സര്‍വ്വീസ് സേവനങ്ങല്‍ക്ക് പുറമെ പോലീസ് വകുപ്പിന്റെ ഒമ്പത് സേവനങ്ങളുമാണ് ഈ നിയമം വഴി ലഭ്യമാക്കുക.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ജാതി,വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പഞ്ചായത്തുമായി ബന്ധപ്പെട്ട ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കുടിവെള്ള കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ ഈ നിയമം വഴി ലഭ്യമാക്കുന്ന പ്രധാനപ്പെട്ട സേവനങ്ങള്‍.

മമ്മൂട്ടി ഭീതിയില്‍; ആരാധകര്‍ അതിരുവിടുന്നുമുമ്പൊരിയ്ക്കലും നേരിടാനാവാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് മലയാളത്തിന്റെ...
31/10/2012

മമ്മൂട്ടി ഭീതിയില്‍; ആരാധകര്‍ അതിരുവിടുന്നു


മുമ്പൊരിയ്ക്കലും നേരിടാനാവാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. പരാജയപരമ്പകള്‍ നേരത്തെയും നേരിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വലിയ ഇടവേളകളില്ലാതെ തിരിച്ചെത്താന്‍ നടന് സാധിച്ചിരുന്നു. എന്നാലിത്തവണ കാര്യങ്ങള്‍ നേരെമറിച്ചാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മമ്മൂട്ടിയുടെ പത്തോളം സിനിമകളാണ് തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞത്. ഇത്രയും കാലം നീണ്ടൊരു തിരിച്ചടി മമ്മൂട്ടിയും ഇതാദ്യമായാണ് നേരിടുന്നത്.

29/10/2012

Address

Chakkarakkal
Kannur
670592

Website

Alerts

Be the first to know and let us send you an email when Nammude Chakkarakkal/നമ്മുടെ ചക്കരക്കല്ല് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share