ചുവന്ന കണ്ണൂർ/Chuvanna Kannur

ചുവന്ന കണ്ണൂർ/Chuvanna Kannur വരുവിൻ ചുവപ്പിന്റെ കൂട്ടുകാരാ... വിപ്? വരുവിൻ ചുവപ്പിന്റെ കൂട്ടുകാരാ... വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക്...

16/12/2016
07/12/2016
03/12/2016

6% മാത്രം ഉള്ള കള്ള പണം കണ്ടു കെട്ടാന്‍, 86% ഉള്ള നെടുംതുണ് പൊളിച്ച ആ ചരിത്ര ബ്ലന്ടെര്‍...

ഇപ്പോൾ കാര്യങ്ങൾ എല്ലാം വ്യക്തമാകുന്നു1. ജനുവരിയിൽ RBl 30000 കോടി രൂപയുടെ നോട്ടുകൾ തെറ്റി പ്രിൻറ് ചെയ്യുന്നു.2. വിദേശ ബാ...
12/11/2016

ഇപ്പോൾ കാര്യങ്ങൾ എല്ലാം വ്യക്തമാകുന്നു

1. ജനുവരിയിൽ RBl 30000 കോടി രൂപയുടെ നോട്ടുകൾ തെറ്റി പ്രിൻറ് ചെയ്യുന്നു.

2. വിദേശ ബാങ്കുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്ന പണത്തിന്റെ പരിധി RBI 50 ലക്ഷത്തിൽ നിന്ന് ഒരു കോടി 60 ലക്ഷമായി ഒരു കാരണവും ഇല്ലാതെ ഉയർത്തുന്നു.

3. വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്യുന്ന പണം സാധാരണയിലും 300 ഇരട്ടി വർദ്ധിക്കുന്നു. ഏകദേശം 35000 കോടി രൂപയാണ് 11 മാസത്തിൽ വിദേശത്ത് എത്തിയത്.

4. അംബാനി 150000 കോടി മുടക്കി ജിയോ തുടങ്ങുന്നു. ബാബ ഉപ്പു മുതൽ കർപ്പൂരം വരെ പതാഞ്ചലി ആയി തുടങ്ങുന്നു.

5. കള്ളപ്പണം തടയാനായി മോഡി 500, 1000 നോട്ടുകൾ നിരോധിക്കുന്നു.

6. മോഡി ജപ്പാനിൽ പീപ്പി ഊതുന്നു...

12/11/2016

പഞ്ചാബിലെ ഒരു ബാങ്കിനു മുന്നിൽ നിന്നും കള്ളപ്പണക്കാരുടെ പ്രതിഷേധം...

09/11/2016

മോദിജി, അങ്ങേക്ക് ഇരിക്കട്ടെ
ഒരു പൊന്‍പണം..!

പ്രിയപ്പെട്ട മോദിജി,
ഒരു യാത്രയില്‍ആയിരുന്ന ഞാന്‍, ഹിമാചലിലെ വഴിയോരക്കടയിൽനിന്ന് ചപ്പാത്തിയും ദാലും തിന്നിട്ടു 500 രൂപ നീട്ടിയപ്പോൾ കടക്കാരന്‍ ഒറ്റ ആട്ട്..! “പറ്റിക്കാന്‍ നോക്കുന്നോ?” എന്നാണു ഹിന്ദിയില്‍അയാളുടെ ചോദ്യം. എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചുപോയി.ഭാഗ്യത്തിന് ബാഗും പേഴ്സും നുള്ളിപ്പെറുക്കിയപ്പോൾ ചില്ലറ 60 രൂപ കിട്ടി. അല്ലെങ്കില്‍അവിടെ ചപ്പാത്തിക്കു മാവ് കുഴക്കേണ്ടി വന്നേനെ..!

യാത്രയില്‍ആയതിനാല്‍ചാർജ് തീരാതിരിക്കാന്‍ ഓഫ് ചെയ്തുവെച്ച മൊബെയില്‍ഓണാക്കി നോക്കിയപ്പോൾ ആണ് അങ്ങയുടെ ആ അതിഗംഭീര തീരുമാനം അറിഞ്ഞത്. ഫേസ്‌ബുക്കിലും ട്വിറ്ററിലും അതിനു കിട്ടിയ കയ്യടി കൂടി കണ്ടപ്പോൾ സത്യത്തില്‍രോമാഞ്ചം ഉണ്ടായി.
ഒരു റെയിൽവേ സ്റ്റേഷന്‍ മാസ്റ്ററോട് കാലുപിടിച്ചു 500 രൂപയ്ക്കു ചില്ലറ വാങ്ങിയാണ് യാത്ര തുടരുന്നത്. പിന്നെ ATM യന്ത്രത്തില്‍അഞ്ചു തവണ ആയി 400 രൂപ വീതം പിന്‍വലിച്ചു കിട്ടിയ 20 നൂറു രൂപ നോട്ടുകൾ കൂടി സഹായമായി. സർവിസ് ചാർജ് ആയി നൂറു രൂപ പോകും. സാരമില്ല, ഈ രാജ്യത്തെ കള്ളപ്പണം തടയാനായി എന്‍റെ 100 രൂപ പോട്ടെ..!

പക്ഷെ, മോദിജി ചില ചെറിയ സംശയങ്ങൾ ചോദിച്ചോട്ടെ. പലർക്കും തോന്നാവുന്ന സംശയം ആയതിനാല്‍മന്‍ കി ബാത്തില്‍എങ്കിലും ഒരു മറുപടി തരുമോ? ഇന്ത്യന്‍ കള്ളപ്പണത്തിന്‍റെ സിംഹഭാഗവും (ഇന്ത്യന്‍ ഭരണകൂടത്തിന് തൊടാന്‍ പോലും കഴിയാത്ത ) tax heaven രാജ്യങ്ങളിലെ ബാങ്കുകളില്‍സുരക്ഷിതമാണ് എന്ന് നമ്മുടെ സർക്കാറുകൾതന്നെ പലവട്ടം സമ്മതിച്ചിട്ടുണ്ട്. അങ്ങും അത് പറഞ്ഞിട്ടുണ്ട്.

ആയിരം പേരുടേതായി 4479 കോടി സ്വിസ്സ് ബാങ്കില്‍മാത്രമുണ്ടെന്നു അടുത്തിടെ വന്ന കണക്ക് അങ്ങ് ഓർക്കുമല്ലോ. 14,957 കോടിയുടെ കള്ളപ്പണം എങ്കിലും സ്വത്തുക്കളായി രാജ്യത്തു നിലവിലുണ്ടെന്നും നികുതിവകുപ്പുകൾ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. 2012 -ല്‍സിബിഐ വെളിപ്പെടുത്തിയത് മുപ്പതു ലക്ഷം കോടിയുടെ കള്ളപ്പണം എങ്കിലും പുറംരാജ്യങ്ങളിലെ ബാങ്കുകളില്‍ഇന്ത്യക്കാരുടേതായി സുരക്ഷിതമായി ഉണ്ടെന്നാണ്.

അതായത്, നമ്മുടെ രാജ്യത്തെ കള്ളപ്പണത്തിന്‍റെ 90 ശതമാനം ബിനാമി, അനധികൃത സ്വത്തുക്കളായും വിദേശബാങ്ക് നിക്ഷേപമായും കൂമ്പാരം കൂടിയിരിക്കുകയാണ്. പിന്നെ കുറച്ചു ഒറ്റനോട്ടത്തിലൊന്നും പിടിക്കാന്‍ പറ്റാത്ത വിധം വിപണിയില്‍rotate ചെയ്യുകയാണ്.

അടുത്തിടെ ഞങ്ങളുടെ കേരളത്തില്‍ഒരു ഏമാന് 40 ഇടത്തു ബിനാമി സ്വത്ത് ഉണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അങ്ങനെയുള്ള ഈ മഹാരാജ്യത്തെ മുതലാളിമാരെ അങ്ങ് ആയിരം രൂപ ഇല്ലാതാക്കിയും പുതിയ രണ്ടായിരം നോട്ടു ഇറക്കിയും ഒറ്റ രാത്രികൊണ്ട് ‘ഇല്ലാക്കുന്നതിന്‍റെ യുക്തി’ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ഒരു പക്ഷെ ഞങ്ങൾ ജനങ്ങൾ ഇക്കണോമിക്സ് പഠിക്കാത്തത്തിന്‍റെ കുഴപ്പം ആകും..

അങ്ങയുടെ പാർട്ടിയിലെ തന്നെ നൂറിലേറെ എംപിമാരുടെ സ്വത്ത് 2009-2014 കാലത്ത് ഇരട്ടിയായി വർധിച്ചു എന്ന കണക്കു ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്നത് അങ്ങ് ഓർക്കുന്നുണ്ടല്ലോ. അതായത്, ഈ രാജ്യത്തെ കള്ളപ്പണം വെറും 500, 1000 നോട്ടല്ല. ആണെങ്കില്‍തന്നെ അത് അട്ടിയാക്കി പത്തായത്തില്‍വെച്ചിരിക്കുകയുമല്ല.

താഴെ തട്ട് മുതല്‍മേലെതട്ടിൽ, അങ്ങയുടെ മൂക്കിന് മുന്നിൽവരെ വളർന്നു നിൽക്കുന്ന ഒരു വിഷവൃക്ഷം ആണ് കള്ളപ്പണം. സംശയം ഉണ്ടെങ്കില്‍ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ടു കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍നടന്ന കൈക്കൂലി ഇടപാടുകൾ മാത്രം ഒന്നെടുത്തു പരിശോധിച്ചാല്‍മതിയാവും.

ഇതാ, ഇപ്പോൾ എന്‍റെ കയ്യിൽനിന്നു ഒരു റയിൽവേ ടിക്കറ്റ് പരിശോധകന്‍ ആവർത്തിച്ചു ചോദിച്ചിട്ടും ടിക്കറ്റ് തരാതെ 200 രൂപ കൈക്കൂലി വാങ്ങിയതെയുള്ളൂ. ദോഷം പറയരുത്, പണം നൂറു രൂപ നോട്ടുകളായി തന്നെ വേണമെന്ന് അയാൾ നിർബന്ധം പിടിച്ചു. അതായത്, കൈക്കൂലിയും കള്ളപ്പണവും നൂറു രൂപ നോട്ടുകളായി വിനിമയം ചെയ്യാനുള്ള വിദ്യ തുടങ്ങിക്കഴിഞ്ഞു. 62 ശതമാനം ഇന്ത്യക്കാർ നിസ്സാര കാര്യങ്ങൾക്കുപോലും നിരന്തരം കൈക്കൂലി കൊടുക്കേണ്ടി വരുന്നു എന്നും ഭരണനിർവഹണ സുതാര്യതയില്‍ഇന്ത്യ മഹാ രാജ്യം 76 -ാം സ്ഥാനത്തു ആണെന്നുമുള്ള കണക്കുകൾ ഓഫിസ് സെക്രട്ടറിമാർ അങ്ങയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടാവുമല്ലോ.

രാജ്യത്തെ കള്ളപ്പണം തടയാന്‍ 1000 രൂപ ഇല്ലാതാക്കിയാല്‍മതിയെന്ന് അന്ന് ബാബ രാംദേവ് പറഞ്ഞപ്പോൾ അത് അങ്ങ് അക്ഷരം പ്രതി അനുസരിക്കും എന്ന് ഞങ്ങൾ വിചാരിച്ചില്ല. ബാബാ രാംദേവിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധരാണ് നമുക്ക് വേണ്ടത്.

കള്ളപ്പണക്കാർ നോട്ടുകൾ കൃത്യം 500, 1000 ആക്കി കെട്ടി പത്തായത്തില്‍വെച്ചിരിക്കുകയാണെന്നും ഒരു ദിവസം രാത്രി 10 മണിക്ക് പ്രധാനമന്ത്രി നേരിട്ട് അത് മുഴുവന്‍ അസാധുവാക്കിയാല്‍കള്ളപ്പണക്കാർ മുഴുവന്‍ ഇല്ലാതാകുമെന്നും ഉള്ള ആ ബുദ്ധി സമ്മതിക്കണം. റിസർവ്ബാങ്കിനെപ്പോലും അസാധുവാക്കി, രാജ്യത്തെ പ്രത്യേകം അഭിസംബോധന ചെയ്തു, അതിനാടകീയമായി അങ്ങ് നടത്തിയ ആ പ്രഖ്യാപനവും കലക്കി. ആ നാടകം കണ്ടു കള്ളപ്പണക്കാരൊക്കെ നാളെത്തന്നെ രാജ്യം വിടും. 100, 50 നോട്ടുകളോ ഇനി ഇറക്കാന്‍ പോകുന്ന 2000, 500 നോട്ടുകളോ ഭീകരർക്ക് കള്ളനോട്ട് അടിക്കാന്‍ കഴിയാത്തവിധം കിടിലനാവും എന്ന് വിശ്വസിക്കുന്നു.

എന്തായാലും അങ്ങയുടെയും രാംദേവിന്‍റെയും ബുദ്ധി ജയിക്കട്ടെ. പല സംസ്ഥാനത്തും ഇലക്ഷന്‍ വരുന്നുണ്ട്. ഒരു രാജ്യം അതിന്‍റെ തന്നെ കറന്‍സി നിരോധിച്ചു വളർത്തുന്ന ജനാധിപത്യം ഗംഭീരമാകട്ടെ. അങ്ങേക്ക് കയ്യടിക്കുന്ന സാമ്പത്തിക വിദഗ്ധർ നീണാൾ വാഴട്ടെ…

ഭാരത് മാതാ കീ ജയ്…
ഒരു പാവം പ്രജ.
എം. അബ്ദുല്‍റഷീദ്

സമ്പൂര്‍ണ തകര്‍ച്ചയെ നേരിട്ട കേരളത്തിലെ റേഷന്‍ സംവിധാനം കരകയറുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമയോചിത ഇടപെടലില്‍. ആ തകര്‍...
08/11/2016

സമ്പൂര്‍ണ തകര്‍ച്ചയെ നേരിട്ട കേരളത്തിലെ റേഷന്‍ സംവിധാനം കരകയറുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമയോചിത ഇടപെടലില്‍. ആ തകര്‍ച്ച ഉറപ്പാക്കിയ യുഡിഎഫ് സ്വന്തം നാണം മറയ്ക്കാനും കുറ്റബോധത്തില്‍നിന്നു രക്ഷനേടാനും അത്യുത്സാഹമാണ് കാണിച്ചത്. സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തോടും പൊതുവിതരണ സമ്പ്രദായത്തോടും എന്നും പുറംതിരിഞ്ഞ ചരിത്രമാണ് കേരളത്തിലെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളുടേത്. ആ നയങ്ങള്‍ വര്‍ധിത വീര്യത്തോടെ തുടരുന്ന ബിജെപി സര്‍ക്കാരിന്റെ താല്‍പര്യവും വ്യത്യസ്തമല്ല. എന്നാല്‍, ഇന്ത്യയിലെ സാമൂഹ്യശാസ്ത്രകാരന്മാരുടെയും വികസന പഠിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റിയ കേരളത്തിലെ സമ്പൂര്‍ണ റേഷന്‍ സമ്പ്രദായത്തിന്റെ യശസ്സ് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കുള്ളതാണെന്ന്് ചരിത്രം. അത് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ആ സമരാഭാസങ്ങള്‍ ജനത്തെ പറ്റിക്കാന്‍ പര്യാപ്തമായില്ല.
ആറ് പതിറ്റാണ്ട് കേരളം നേടിയ നേട്ടങ്ങള്‍ക്കു പിന്നില്‍ അമ്പതാണ്ട് പിന്നിട്ട ഇവിടുത്തെ സാര്‍വത്രിക റേഷന്‍ സംവിധാനത്തിന്റെ പങ്കുണ്ട്. അതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടിയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. 2012ല്‍ കാലാവധിയെത്തിയ റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള നടപടി പാടെ അവതാളത്തിലാക്കിയതാണ് തുടക്കം. കാലാവധിയെത്തുംമുമ്പെ നടപടി തുടങ്ങി യഥാസമയം കാര്‍ഡ് പുതുക്കി നല്‍കുന്നതായിരുന്നു സംസ്ഥാനം അനുവര്‍ത്തിച്ച രീതി. 1971ല്‍ റേഷന്‍ കാര്‍ഡ് നിലവില്‍വന്ന ശേഷം 76, 81, 86, 91, 96 വര്‍ഷങ്ങളില്‍ അങ്ങനെ പുതുക്കി നല്‍കിയിരുന്നു. 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു മുന്നൊരുക്കവും നടത്താതെ പുതിയ കാര്‍ഡ് വിതരണംതകരാറിലാക്കി. നിലവിലുള്ളത് അഞ്ച് വര്‍ഷം കൂടി ഉപയോഗിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചു. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡ് നല്‍കി. 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും അനിശ്ചിതത്ത്വത്തിലാക്കി. പുതുക്കാന്‍ അപേക്ഷ ക്ഷണിച്ചത് 2014ല്‍. അതിനിടെ യുപിഎ സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തിലായി. കാര്‍ഡ് പുതുക്കാനുള്ള നടപടികള്‍ അതിന്മേല്‍ തട്ടിത്തടഞ്ഞ് നാനാവിധമായി. രണ്ടുംകൂടെ ചേര്‍ത്തുള്ള കാര്‍ഡിനുവേണ്ടി തയ്യാറാക്കിയ അപേക്ഷാ ഫോറം തയ്യാറാക്കിയതിലും വിതരണത്തിലും തുടങ്ങി താളപ്പിഴ. ഫോട്ടോ എടുക്കല്‍, തെറ്റുതിരുത്തല്‍ എല്ലാം കുത്തഴിഞ്ഞു. ജനങ്ങളെ വലച്ച് നടപടികള്‍ ഇഴഞ്ഞു. പലതവണ തീയതികള്‍ മാറ്റി. സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥരെക്കൊണ്ട് അധികസമയം പണിയെടുപ്പിച്ചിട്ടും ഒന്നും വേണ്ടപോലെ നടക്കാതിരുന്നത് സര്‍ക്കാരിന്റെ അലംഭാവംകൊണ്ട്. വകുപ്പില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതും തെരഞ്ഞെടുപ്പ് തുടങ്ങി മറ്റു ജോലികള്‍ക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചതും പുതുക്കല്‍ നടപടികള്‍ അലങ്കോലമാക്കി. കേന്ദ്രത്തില്‍ സ്വന്തം സര്‍കാരായിരുന്നതിനാല്‍ യുഡിഎഫ് അനങ്ങാപ്പാറ നയം തുടര്‍ന്നു. റേഷന്‍ കടകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കും വാതില്‍പ്പടി വിതരണം നടപ്പാക്കും തുടങ്ങിയ പ്രസ്താവനകളില്‍ സമയം കളഞ്ഞു. റേഷന്‍ കാര്‍ഡ് വിതരണം നടത്തുന്നതിന് നാല് തവണയെങ്കിലും തിയ്യതി മാറ്റിക്കുറിച്ച് മന്ത്രി അനൂപ് ജേക്കബ് ജനത്തെ വിഡ്ഢിയാക്കി. അതിനിടെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ അവസാന അറിയിപ്പും അവഗണിച്ചു.
യാദൃച്ഛികമല്ലായിരുന്നു ഒന്നും. പൊതുവിതരണത്തെ തകര്‍ത്ത് വിപണിയെ സഹായിക്കുകയെന്ന ഉദാരവല്‍ക്കരണ നയമാണ് സമീപനത്തിന്റെ അടിസ്ഥാനം. റേഷന്‍ കാര്‍ഡ് അപ്രസക്തമാവുകയും കടകള്‍ നോക്കുകുത്തിയാവുകയും ചെയ്താല്‍ സംസ്ഥാനത്തെ ഭക്ഷ്യധാന്യ വിപണി തെഴുക്കും. കരാറുകളും കമ്മീഷനുകളും ഒഴുകും. കാര്യം ഇതായിരിക്കെ, കെടുകാര്യസ്ഥത ഉണ്ടാക്കിവെച്ച പിഴവെല്ലാം മൂന്ന് മാസം പ്രായമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കണക്കിലെഴുതി നാടകം കളിച്ചത് റേഷന്‍ സംവിധാനത്തോടുള്ള കേരളത്തിന്റെ വൈകാരിക ബന്ധം മനസിലാക്കിയാണ്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയത് നിതാന്ത ജാഗ്രതയാണ്.
ഇന്ത്യയില്‍ നിര്‍ബന്ധിത റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയമുതലുള്ള ചരിത്രമുണ്ട്, കേരളത്തിന് പറയാന്‍. ബ്രിട്ടീഷ് കാലത്തു തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങിന് കാലോചിതമായ പരിഷ്ക്കരണമുണ്ടായത് പാര്‍ലമെന്റില്‍ എ കെ ജി നടത്തിയ ഉശിരന്‍ സമരത്തെ തുടര്‍ന്ന്. കേന്ദ്രം മിച്ച ഭക്ഷ്യധാന്യം ഏറ്റെടുത്ത് ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതിനായിരുന്നു പ്രക്ഷോഭം. 1963ല്‍ എഫ്സിഐ നിലവില്‍ വരികയും 64 അവസാനത്തോടെ റേഷന്‍ സംവിധാനത്തിനു രൂപം കൊടുക്കുകയും ചെയ്തു. അറുപതുകളില്‍ കേരളത്തെ ഞെരിച്ച ഭക്ഷ്യക്ഷാമത്തിന് അറുതി വരുത്താന്‍ 65ല്‍ തുടക്കമിട്ട റേഷന്‍ സംവിധാനത്തിന്റെ പങ്ക് പ്രധാനമായിരുന്നു. എണ്‍പതില്‍ എത്തുമ്പോള്‍ രാജ്യത്ത് സ്തുത്യര്‍ഹമായ സാര്‍വത്രിക റേഷന്‍ സമ്പ്രദായമുള്ള സംസ്ഥാനമെന്ന ഖ്യാതി കേരളം നേടി. തൊണ്ണൂറില്‍ ആരംഭിച്ച ഉദാരവല്‍ക്കരണ നയങ്ങളാണ് അതിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. 97ല്‍ നിര്‍ബന്ധിത റേഷന്‍ (സ്റ്റാറ്റ്യൂട്ടറി)തകര്‍ത്ത് ലക്ഷ്യാധിഷ്ഠിത(ടാര്‍ഗറ്റഡ് പിഡിഎസ്) പൊതുവിതരണം കൊണ്ടുവന്നു. ഗുണഭോക്താക്കളെ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബിപിഎല്‍–എപിഎല്‍ തരംതിരിവ് നടപ്പാക്കി. 82.61 ലക്ഷം കാര്‍ഡുകളില്‍ 14.76 ലക്ഷം മാത്രമാണ് ബിപിഎല്‍ വിഭാഗത്തില്‍ വന്നത്. ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്ക് പെരുപ്പിച്ച് കാണിക്കാന്‍ കൂടുതല്‍ പേരെ ദാരിദ്യ്രരേഖയ്ക്ക് മുകളിലാക്കേണ്ടിയിരുന്നു. അതുകാരണം സബ്സിഡിയുള്ള ഭക്ഷ്യധാന്യത്തിന് ബഹുഭൂരിപക്ഷത്തിനും അര്‍ഹതയില്ലാതായി. ഗുണനിലവാരമില്ലാത്ത ധാന്യവിതരണം കൂടിയായപ്പോള്‍ റേഷന്‍കടകള്‍ ആകര്‍ഷകമല്ലാതായി. ഇതിന്റെ തുടര്‍ച്ചയാണ് യുപിഎ സര്‍ക്കാരിന്റെ ഭക്ഷ്യഭദ്രതാ നിയമവും. ഗ്രാമം, നഗരം എന്ന് വേര്‍തിരിച്ച് കൃത്രിമമായ ക്ഷേമ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച് സബ്സിഡിയുള്ള ഭക്ഷ്യധാന്യം കുറച്ചുപേര്‍ക്ക് മാത്രമാക്കുകയായിരുന്നു ലക്ഷ്യം. നിയമാനുസൃതം നല്‍കേണ്ടതുപോലും മുന്നറിയിപ്പില്ലാതെ വെട്ടിക്കുറക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള 25കിലോ അരി 17 ആയും ഗോതമ്പ് നാല് ആയും കുറച്ചു. എപിഎല്ലുകാര്‍ക്ക് കിട്ടിയ പത്ത് കിലോ അരി അഞ്ചും, ഗോതമ്പ് ഒരു കിലോയുമാക്കി. അന്നപൂര്‍ണ അന്ത്യയോജന മുപ്പത്തഞ്ച് കിലോ ഇരുപത്തഞ്ചാക്കിയും വെട്ടിക്കുറച്ചത് കേന്ദ്രത്തില്‍ യുപിഎയും കേരളത്തില്‍ യുഡിഎഫും ഭരിച്ചപ്പോള്‍. ഈ സമീപനമാണ് കാര്‍ഡ് പുതുക്കലും ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കലും അലങ്കോലമാക്കിയതിലും പ്രതിഫലിച്ചത്.
നിയമ പ്രകാരം സംസ്ഥാനത്ത് 42 ശതമാനം പേര്‍ മുന്‍ഗണനാ വിഭാഗത്തില്‍ വരേണ്ടിയിരുന്നെങ്കിലും 2016 മാര്‍ച്ചിലെ അവസാന തിയ്യതിക്കകം ശരിയായ പട്ടിക സമര്‍പിക്കാത്തതിനാല്‍ അനുവദിക്കപ്പെട്ടില്ല. കാര്‍ഡ് ഉടമ വീട്ടമ്മയായെന്ന മഹത്വം പറയുമ്പോഴും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അംഗണവാടി കുഞ്ഞുങ്ങള്‍, കിടപ്പിലായ രോഗികള്‍ എന്നിവര്‍ക്ക് സംസ്ഥാനത്തിന് പ്രത്യേക ഭക്ഷ്യധാന്യ വിഹിതമില്ല. ആദിവാസി മേഖലയിലെ പോഷകാഹാര കുറവു ചര്‍ച്ചയായിട്ടും അവര്‍ക്കും മുന്‍ഗണനയില്ല. സാമൂഹ്യക്ഷേമ നടപടികള്‍ കൈയൊഴിയുന്ന കോണ്‍ഗ്രസ് നയം ഊര്‍ജിതമായി നടപ്പാക്കുന്ന ബിജെപിക്കും റേഷന്‍ സംവിധാനം കാര്യക്ഷമായി നടക്കേണ്ടതല്ല.
കേരളത്തില്‍ ഗ്രാമ–നഗര വ്യത്യാസമില്ലാതെ ദാരിദ്യ്ര ലഘൂകരണം സാധ്യമാക്കിയതില്‍ സമഗ്രവും സാര്‍വത്രികവുമായി റേഷന്‍ സമ്പ്രദായത്തിന്റെ പങ്കുണ്ട്. നമ്മുടെ വികസന നേട്ടങ്ങളിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ മുന്നേറ്റത്തിലും അത് പ്രതിഫലിച്ചു. അതാണ് കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകളുടെ കോര്‍പറേറ്റ് പ്രേമത്തില്‍ തകരുന്നത്. ഇടത്തരക്കാരുടെ സമൂഹമായ കേരളത്തില്‍ എപിഎല്‍ ഗണത്തിലെ വലിയൊരു വിഭാഗവും റേഷന്‍ ഭക്ഷ്യധാന്യത്തെ ആശ്രയിക്കുന്നവരാണ്. ഇവര്‍ക്ക് ഭക്ഷ്യധാന്യ വിഹിതം ബാധ്യതയായാണ് കേന്ദ്ര സര്‍കാര്‍ കാണുന്നത്. മുന്‍ഗണനേതര വിഭാഗത്തിനുള്ള വിഹിതവും സംസ്ഥാനത്തിനു ലഭിച്ചുകൊണ്ടിരുന്ന അധിക വിഹിതവും അതുകൊണ്ട് തന്നെ ഭീഷണിയിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അവധാനതയോടെ നടത്തിയ ഇടപെടലാണ് സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വലിയ തോതില്‍ ഇപ്പോള്‍ കുറയാതിരിക്കാന്‍ ഇടവരുത്തിയത്. ആഗ്രഹിച്ച ആ ഭരണ തുടര്‍ച്ചയായിരുന്നു സംസ്ഥാനത്തെങ്കില്‍ റേഷന്‍ ചരിത്രമായി മാറിയേനെ.
എ സുരേഷ് : ദേശാഭിമാനി

ബാര്‍ ലൈസന്‍സ് അനുവദിക്കല്‍: മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരായ ഹര്‍ജി തള്ളി...കോടനാട് സ്വകാര്യഹോട്ടലിനു ബാര്...
31/10/2016

ബാര്‍ ലൈസന്‍സ് അനുവദിക്കല്‍: മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരായ ഹര്‍ജി തള്ളി...
കോടനാട് സ്വകാര്യഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി
പിണറായി വിജയന്‍, എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരായ ഹര്‍ജി തള്ളി.
മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. പെരുമ്പാവൂര്‍ കോടനാട് ഡ്യൂലാന്‍ഡ് ഹോട്ടലിനു
ബാര്‍ ലൈസന്‍സ് നല്കിയത് ചോദ്യംചെയ്ത് കോടനാട് സ്വദേശി പി എ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയാണ്
തള്ളിയത്.ബാര്‍ അനുവദിച്ചതില്‍ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമടക്കം എട്ടുപേരെ
എതിര്‍കക്ഷികളാക്കി കേസെടുക്കണെന്നായിരുന്നു ഹര്‍ജികാരന്റെ ആവശ്യം.
ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കേ ഡ്യൂലാന്‍ഡ് ഹോട്ടലിനു ബാര്‍ ലൈസന്‍സ് അനുവദിച്ചത് അഴിമതി
നിരോധനവകുപ്പിന്റെ പരിധിയില്‍പ്പെടുമെന്നു കാണിച്ചാണു ഹര്‍ജി ഫയല്‍ ചെയ്തത്.
ന്യൂലാന്‍ഡ് ഹോട്ടലിനു ഫൈവ് സ്റ്റാര്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
ഇവര്‍ക്ക് നേരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനു അനുമതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍
ബാര്‍ ലൈസന്‍സിനു അനുമതി തേടി ഹോട്ടലുടമകള്‍ സര്‍ക്കാരിനെ സമീപിച്ചു. ഇക്കാര്യത്തില്‍
പഞ്ചായത്തിന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ പഞ്ചായത്ത് എന്‍ഒസി നല്‍കിയിരുന്നു. എന്നാല്‍, ഈ
എന്‍ഒസി ഹൈക്കോടതിയില്‍ സ്റ്റേ ചെയ്യിച്ചാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരുന്നത്.

Address

Chuvanna Darmadam
Kannur
670001

Telephone

8037970350

Website

Alerts

Be the first to know and let us send you an email when ചുവന്ന കണ്ണൂർ/Chuvanna Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share