Abvp Kannur

Abvp Kannur എ ബി വി പി കണ്ണൂർ - സ്വാഗതം

ഓണക്കാലത്തിന്റെ സാന്ത്വനവും ഐക്യവും താങ്കൾക്കും കുടുംബത്തിനും അനുഗ്രഹമായി നിറയട്ടെ. ഏവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന...
26/08/2026

ഓണക്കാലത്തിന്റെ സാന്ത്വനവും ഐക്യവും താങ്കൾക്കും കുടുംബത്തിനും അനുഗ്രഹമായി നിറയട്ടെ. ഏവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഹൃദയം നിറഞ്ഞ
ഓണാശംസകൾ

കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം ഒരു പിടപ്പായി ചങ്കിൽ കുടുങ്ങുമ്പോഴും വന്ദേമാതരം മുഴക്കിയോർ,ചുടുനിണം മണ്ണിലേക്ക് പടർന്ന് ...
14/08/2026

കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം ഒരു പിടപ്പായി ചങ്കിൽ കുടുങ്ങുമ്പോഴും വന്ദേമാതരം മുഴക്കിയോർ,
ചുടുനിണം മണ്ണിലേക്ക് പടർന്ന് ജീവൻ പറന്നകലുമ്പോഴും ഈ മണ്ണിനെ നെഞ്ചോട് ചേർത്തവർ,
പിറന്ന നാടിനെ ഒറ്റുകൊടുത്ത ഭർത്താകന്മാരുടെ തലയറുത്ത് മാറ്റിയ ഭാര്യമാർ,
സ്വന്തം പ്രതീക്ഷകളും സ്വപ്നങ്ങളും മനസിലടക്കി പൊന്നോമനകൾക്ക് പുഞ്ചിരി തൂകി അന്ത്യയാത്ര ചൊല്ലിയ മാതാക്കൾ,
കളിപന്തും, മധുര മിഠായിക്കും പകരം വെടിക്കോപ്പും ചാട്ടവാറുകളും സ്വീകരിച്ച ബാല്യങ്ങൾ,
ഭാരതാംബയുടെ സ്വാതന്ത്ര്യം വരെ മരണത്തെ വധുവായി സ്വീകരിച്ച യൗവ്വനങ്ങൾ,
നമ്മുടെ സ്വാതന്ത്ര്യത്തിനായി ഒരു പുരുഷായുസ് കാരാഗൃഹങ്ങളിലൊടുക്കിയ വാർദ്ധക്യങ്ങൾ,
അവരുടെ സ്വപ്നങ്ങൾക്കും, ജീവിതങ്ങൾക്കും, ജീവനും മീതെ നമുക്ക് സ്വതന്ത്ര്യരായി ചവിട്ടി നടക്കാൻ...
ഒരു സ്വാതന്ത്ര്യ ദിനം കൂടെ.....

സ്വാതന്ത്ര്യദിനാശംസകൾ..

27/07/2026
കാർഗിൽ വിജയ് ദിവസത്തിനോടനുബന്ധിച്ച് കണ്ണൂരിലെ വാർ മെമ്മോറിയലിൽ വീരജവാന്മാരുടെ ഓർമയ്ക്കു മുന്നിൽ ദീപ്ത സ്മരണയോടെ അഖില ഭാര...
26/07/2026

കാർഗിൽ വിജയ് ദിവസത്തിനോടനുബന്ധിച്ച് കണ്ണൂരിലെ വാർ മെമ്മോറിയലിൽ വീരജവാന്മാരുടെ ഓർമയ്ക്കു മുന്നിൽ ദീപ്ത സ്മരണയോടെ അഖില ഭാരതിയെ വിദ്യാർത്ഥി പരിഷത്ത് എബിവിപി കണ്ണൂർ ജില്ല പുഷ്പചക്രം അർപ്പിച്ച് പുഷ്പാർച്ചന നടത്തി പരിപാടിയിൽ ജില്ലാ സെക്രട്ടറി പിവികെ ഹൃദീക് കൃഷ്ണ, എബിവിപി സംസ്ഥാന സമിതി അംഗം സൗന്ദര്യ എന്നിവർ പങ്കെടുത്തു. ഇന്നത്തെ വിദ്യാർത്ഥികൾ ഇന്നത്തെ പൗരന്മാരാണെന്നും വളർന്നുവരുന്ന യുവതലമുറ രാഷ്ട്ര നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്നും രാഷ്ട്രഹിതത്തിനായി മാത്രമുള്ള ചിന്തകൾ ആയിരിക്കണം എന്നും വിഘടനവാദികളുടെയോ മത തീവ്രവാദികളുടെയോ ആയുധം ആകാതെ സ്വതന്ത്ര ചിന്തയോടെ രാഷ്ട്രത്തിന് ശരിയെന്ന് തോന്നുന്ന തീരുമാനങ്ങളിലേക്ക് തന്റെ പ്രവർത്തനങ്ങളും ചിന്തകളും സ്വയം ഉരുത്തിരിഞ്ഞു മാറ്റേണ്ടത് ഉണ്ടെന്നും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.

🇮🇳

കശ്മീരിലെ കാർഗിലിൽ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 27 വയസ്സ്.....
26/07/2026

കശ്മീരിലെ കാർഗിലിൽ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 27 വയസ്സ്..
ഭാരത ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു കാർഗിൽ യുദ്ധം. 1999 മെയ് മൂന്നിന് ആരംഭിച്ച് ജൂലൈ 26 വരെയാണ് പോരാട്ടം നീണ്ടു നിന്നത്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തിൽ ഇന്ത്യക്ക് ബലിയർപ്പിക്കേണ്ടി വന്നത് അഞ്ഞൂറോളം ധീര സൈനികരുടെ ജീവനാണ്. നിയന്ത്രണരേഖ ഭേദിച്ച് ഇന്ത്യയിലേക്ക് കടന്ന തീവ്രവാദികളായ നുഴഞ്ഞുകയറ്റക്കാരുടെ കൂട്ടത്തിൽ പാക് പട്ടാളവുമുണ്ടായിരുന്നു. തന്ത്രപ്രധാന മേഖലയായ സിയാച്ചിനെ ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-കാര്‍ഗില്‍-ലെ ഹൈവേ ഉള്‍പ്പെടെ അധീനതയിലാക്കുകയായിരുന്നു പാകിസ്ഥാൻ ലക്ഷ്യം.
കൂട്ടം തെറ്റിയ യാക്കുകളെ തേടിപ്പോയ ഇടയന്മാരാണ് അതാദ്യം കണ്ടത്. ബടാലിക് പ്രദേശത്തെ മലമുകളിൽ ആൾപ്പെരുമാറ്റം. അവർ അറിയിച്ചതനുസരിച്ച് നിരീക്ഷണം നടത്തിയപ്പോഴാണ് കാർഗിൽ മലനിരകളിൽ ശത്രുക്കൾ കയറിക്കൂടിയ കാര്യം സൈന്യം അറിയുന്നത്.
അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിൻവലിച്ച തക്കം നോക്കിയായിരുന്നു നുഴഞ്ഞ് കയറ്റം. പാക് സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു. കരസേനക്കൊപ്പം അർദ്ധ സൈനിക വിഭാഗവും വ്യോമസേനയും ആക്രമണത്തിൽ പങ്കുചേർന്നു.
തുടർന്ന് ലോകം കണ്ടത് ശക്തമായ ഇന്ത്യയുടെ സൈനിക നടപടികൾ. 60 ദിവസത്തിലധികം നീണ്ട പോരാട്ടം കൊണ്ട് ഇന്ത്യൻ അതിർത്തിയിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെയും തീവ്രവാദികളെയും തുടച്ചുനീക്കി . ടൈഗർ കുന്നുകളിൽ ത്രിവർണ പതാക പാറി. ഓപ്പറേഷൻ വിജയ് വിജയകരമായി പൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി എ.ബി വാജ്പേയ് രാജ്യത്തോടുപറഞ്ഞു. ജൂലൈ 26- കാർഗിൽ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനമുണ്ടായി..
കാർഗിലിൽ വിജയം കണ്ടെങ്കിലും 527 ധീര ജവാന്മാരെ രാജ്യത്തിന് നഷ്ടമായി. അവരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് രാജ്യസ്നേഹത്തിന്റെ പുഷ്പചക്രം...

വിദ്യാർത്ഥികളുടെ ന്യായമായ പ്രശ്‌നങ്ങൾക്ക് പരിഹാരം സംവാദത്തിലൂടെയും സുതാര്യതയിലൂടെയും നിയമ പരിഷ്കരണങ്ങളിലൂടെയും വേണം; അക്...
22/07/2026

വിദ്യാർത്ഥികളുടെ ന്യായമായ പ്രശ്‌നങ്ങൾക്ക് പരിഹാരം സംവാദത്തിലൂടെയും സുതാര്യതയിലൂടെയും നിയമ പരിഷ്കരണങ്ങളിലൂടെയും വേണം; അക്രമസംഭവങ്ങൾ ദൗർഭാഗ്യകരം

മത്സരപരീക്ഷകളിൽ സുതാര്യതയും സ്ഥാപനപരിഷ്കരണങ്ങളും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിക്കണം

ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങളുടെയും രാജ്യവിരുദ്ധ ഗൂഢാലോചനകളുടെയും ഉപകരണങ്ങളായി വിദ്യാർത്ഥികൾ മാറരുത് : എബിവിപി

ഇന്ന് സ്വർഗ്ഗീയ വിശാൽ ബലിദാനദിനം പതിനാല് വർഷങ്ങൾക്ക് മുൻപാണ് ക്യാംപസ് ഫ്രണ്ടിന്റെ അക്രമണത്തിൽ വിശാൽ കൊല്ലപ്പെടുന്നത്.ആലപ...
17/07/2026

ഇന്ന് സ്വർഗ്ഗീയ വിശാൽ ബലിദാനദിനം പതിനാല് വർഷങ്ങൾക്ക് മുൻപാണ് ക്യാംപസ് ഫ്രണ്ടിന്റെ അക്രമണത്തിൽ വിശാൽ കൊല്ലപ്പെടുന്നത്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള പരിപാടികളുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരോടൊപ്പം പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന വിശാലിനെ ആസൂത്രിതമായെത്തിയ ക്യാംപസ് ഫ്രണ്ട് - പോപ്പുലർ ഫ്രണ്ട് ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

വിശാലിന്റെ ദീപ്‌തസ്‌മരണകൾക്കു മുൻപിൽ ഒരായിരം പ്രണാമങ്ങൾ..


കണ്ണൂരിൽ ഡോ. ഇ.കെ. ജാനകി അമ്മാൾ എക്സലൻസ് അവാർഡ് അനുമോദന സദസ്സ് സംഘടിപ്പിച്ചുകണ്ണൂർ: എബിവിപി കണ്ണൂർ ജില്ലാ സമിതിയുടെ നേതൃ...
13/07/2026

കണ്ണൂരിൽ ഡോ. ഇ.കെ. ജാനകി അമ്മാൾ എക്സലൻസ് അവാർഡ് അനുമോദന സദസ്സ് സംഘടിപ്പിച്ചു

കണ്ണൂർ: എബിവിപി കണ്ണൂർ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ജവഹർ ലൈബ്രറി ഹാൾ, കണ്ണൂരിൽ സംഘടിപ്പിച്ച ഡോ. ഇ.കെ. ജാനകി അമ്മാൾ എക്സലൻസ് അവാർഡ് അനുമോദന സദസ്സ് നടന്നു. എബിവിപി കണ്ണൂർ ജില്ലാ പ്രസിഡന്റ് അശ്വതി ജയരാജൻ അധ്യക്ഷത വഹിച്ചു.

എബിവിപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ആദർശ് സി. രവി പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് സബ് കലക്ടർ രവീന്ദ്രനാഥ് ചേലേരി മുഖ്യഭാഷണം നടത്തി.
2026-ലെ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
പരിപാടിയിൽ എബിവിപി കണ്ണൂർ ജില്ലാ സെക്രട്ടറി ഹൃദീക് കൃഷ്ണ, ശബരിനാഥ് എന്നിവർ സംസാരിച്ചു.

Address

Kannur
670002

Alerts

Be the first to know and let us send you an email when Abvp Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Abvp Kannur:

Shortcuts

Share