10/10/2024
ആടുവസന്ത - സൗജന്യ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്
പടിയൂർ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ ആടുകൾക്കും ആട് വസന്ത - പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആടുവസന്തയിൽ നിന്നും പരിപൂർണ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി മുഴുവൻ കർഷകരും ഈ അവസരം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് അറിയിക്കുന്നു. 15/10/2024 ന് മുന്നെ എല്ലാ കർഷകരും താഴെപ്പറയുന്ന നമ്പറിൽ
*8401301589*
(രാവിലെ 9 മണിമുതൽ 3 മണി വരെ) വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
വെറ്ററിനറി സർജൻ
പടിയൂർ