യൂത്ത് കോണ്ഗ്രസ്സ് തേര്ത്തല്ലി

  • Home
  • India
  • Kannur
  • യൂത്ത് കോണ്ഗ്രസ്സ് തേര്ത്തല്ലി

യൂത്ത് കോണ്ഗ്രസ്സ് തേര്ത്തല്ലി തേര്‍ത്തല്ലി മണ്ഡലം യൂത്ത് കോണ്‍ഗ്ര?

26/03/2026

സ്നേഹവും പിന്തുണയും ഹൃദയപൂർവ്വം നേടി മുന്നേറുന്നു... 💙✨


പ്രിയ നേതാവിന് ഒരായിരം ജന്മദിനാശംസകൾ❣️K Sudhakaran 🔥
07/06/2022

പ്രിയ നേതാവിന് ഒരായിരം ജന്മദിനാശംസകൾ❣️
K Sudhakaran
🔥

KSU 64മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് KSU തേർത്തല്ലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഴക്കുണ്ടം ജ്യോതിക ബാലിക ഭവനത്തി...
30/05/2021

KSU 64മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് KSU തേർത്തല്ലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഴക്കുണ്ടം ജ്യോതിക ബാലിക ഭവനത്തിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് നൽകി. KSU കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ശ്രീ നവനീത് നാരായണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്‌ സെബിൻ നമ്പ്യാറമ്പിൽ അധ്യക്ഷത വഹിച്ചു. സി കെ ഹർഷരാജ്, അമൽ ഡൊമിനിക്,വി ഡി പ്രവീൺ, സി കെ ഹിരൺരാജ്, ജോസൺ ജോയ്, എഡ്വിൻ നമ്പ്യാറമ്പിൽ,ഡോണി ജേക്കബ് എന്നിവർ നേതൃത്വം നൽകി...

*മലയോരത്തെ ജനങ്ങളെ* *വിഢികളാക്കരുത്**- കോണ്‍ഗ്രസ് ബ്ലോക്ക്* *കമ്മറ്റി*അധികാരത്തിലേറി 53 മാസം കഴിഞ്ഞിട്ടും പിണറായി സര്‍ക്...
29/10/2020

*മലയോരത്തെ ജനങ്ങളെ* *വിഢികളാക്കരുത്*
*- കോണ്‍ഗ്രസ് ബ്ലോക്ക്* *കമ്മറ്റി*

അധികാരത്തിലേറി 53 മാസം കഴിഞ്ഞിട്ടും പിണറായി സര്‍ക്കാരിനെ കൊണ്ട് മലയോരത്തെ വികസനത്തിന് വേണ്ടി ഒരു പൈസയുടെ പ്രവര്‍ത്തിക്കെങ്കിലും അനുമതി വാങ്ങാന്‍ കഴിയാത്ത ആലക്കോട്ടെ സി.പി.എം. നേതൃത്വം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് 'കരുവഞ്ചാല്‍, ആലക്കോട് പാലങ്ങള്‍' ശരിയാക്കിയെന്ന് പറഞ്ഞ് നടത്തുന്ന ശ്രമങ്ങള്‍ മലയോരത്തെ ജനങ്ങളെ വിഢികളാക്കാനുള്ള തന്ത്രം മാത്രമാണ്. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് PWD പാലം വിഭാഗത്തിന്‍റെ എക്സി: എഞ്ചിനീയര്‍ CPM ഏരിയാ സെക്രട്ടറിക്ക് അയച്ച (അല്ലെങ്കില്‍ സമ്മര്‍ദ്ദം ചെലുത്തി അയപ്പിച്ച) ഒരു കത്താണ്. കത്തില്‍ പറയുന്നത് ആലക്കോട് പാലത്തിന് 380 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും സാങ്കേതികാനുമതിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയും ചെയ്തുവെന്നും കരുവഞ്ചാല്‍ പാലത്തിന് 500 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിക്കുകയും DFIP യില്‍ ഹില്‍ഹൈവേയില്‍ ഭരണാനുമതിക്കായി സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ്.

ഒന്നാമത്തെ കാര്യം ഇതൊരു പുതിയ കാര്യമല്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി കരുവഞ്ചാല്‍, ആലക്കോട് പാലത്തിന്‍റെ സ്ഥിതി ഇതു തന്നെയാണ്. UDF സര്‍ക്കാരിന്‍റെ കാലത്ത് 20.02.2016-ല്‍ GO(MS)No.7/2016 പ്രകാരം മലയോര ഹൈവേക്ക് അനുവദിച്ച 237.2 കോടി രൂപയില്‍ മിച്ചമുണ്ടായിരുന്ന 45.7 കോടി രൂപയില്‍ ആവശ്യമായ തുക ഉപയോഗിച്ച് മലയോര ഹൈവേയിലെ കരുവഞ്ചാല്‍, ആലക്കോട് പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് 12.11.2018-ല്‍ കെ.സി.ജോസഫ് എം.എല്‍.എ. സമര്‍പ്പിച്ച നിവേദനത്തിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ മറുപടി താഴെ ചേര്‍ക്കുന്നു.

'സൂചനയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ചെറുപുഴ - ഉളിക്കല്‍ റോഡുനിര്‍മ്മാണ പ്രവൃത്തിയുടെ ഭരണാനുമതി സേവിംങ്സ് തുകയില്‍ നിന്നും മലയോര ഹൈവേയില്‍ ഉള്‍പ്പെട്ട ആലക്കോട് പാലം, കരുവഞ്ചാല്‍ പാലം, നുച്യാട് പാലം, താവുകുന്ന് - പോത്തുകുണ്ട് - നടുവില്‍ ബൈപ്പാസ് എന്നീ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി ഭരണാനുമതി പുതുക്കി നല്‍കണമെന്ന താങ്കളുടെ കത്തിലെ ആവശ്യം പരിഗണിക്കാന്‍ കഴിയില്ല എന്ന വിവരം അറിയിക്കുന്നു.'

മലയോര ഹൈവേക്ക് വേണ്ടി അനുവദിച്ച ഫണ്ടില്‍ 45.7 കോടി രൂപ മിച്ചമുണ്ടായിട്ടും ആ തുക ചെലവഴിച്ച് ആലക്കോട്, കരുവഞ്ചാല്‍ പാലങ്ങള്‍ നിര്‍മ്മിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് ഇരിക്കൂര്‍ നിയോജകമണ്ഡലത്തോടുള്ള 'ചിറ്റമ്മനയം' മൂലമായിരുന്നു. അന്ന് ഒരു ചെറുവിരല്‍ എങ്കിലും ഉയര്‍ത്തി പാലം പണികള്‍ ചെയ്യിക്കാന്‍ കഴിയാതെ 'കൈയും കെട്ടി നിന്ന' CPM ഏരിയാ കമ്മറ്റിയാണ് ഇപ്പോള്‍ ഒരു കത്തും പൊക്കിപിടിച്ച് രംഗത്ത് വന്നിരിക്കുന്നത്.

CPM ന് ആലക്കോട് മേഖലയുടെ വികസന കാര്യത്തില്‍ അല്‍പ്പം എങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി നാല് കൊല്ലത്തിനിടയില്‍ എന്തെങ്കിലും വികസന പ്രവര്‍ത്തി ചെയ്യിക്കാന്‍ തയാറാകേണ്ടതായിരുന്നില്ലേ.

CPM സെക്രട്ടറി അറിയാന്‍ ഒരു കാര്യം പറയട്ടെ. കരുവഞ്ചാല്‍ പാലത്തിന് 380 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ആലക്കോട് പാലത്തിന്‍റെ പണി ചെയ്യാനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടും ഉണ്ട്. ഈ കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ രണ്ട് പാലങ്ങളും ടെന്‍ഡര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് കെ.സി.ജോസഫ് എം.എല്‍.എ. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും രേഖാമൂലം നിവേദനം സമര്‍പ്പിക്കുകയും ചെയ്തിട്ടും ഇരിക്കൂറിനെ പൂര്‍ണ്ണമായും അവഗണിച്ച പൊതുമരാമത്ത് മന്ത്രിയെ കൊണ്ട് ഈ കാര്യം അനുവദിപ്പിക്കാന്‍ ഏരിയ കമ്മറ്റി എന്തു ചെയ്തു.. ? പ്രവര്‍ത്തിയാരംഭിച്ച കരുവഞ്ചാല്‍ - വെള്ളാട് റോഡിന്‍റെ പണി മുടക്കിയ CPM നേതൃത്വത്തിന് ആ റോഡ് കുളമായിട്ടും എന്തെങ്കിലും ചെയ്യിക്കാന്‍ കഴിഞ്ഞോ? ചാണോക്കുണ്ട് പാലത്തിന് അനുവാദം കൊടുത്തിട്ടും എന്തുകൊണ്ടാണ് കരുവഞ്ചാല്‍, ആലക്കോട് പാലത്തിന് അനുവാദം നല്‍കാതിരുന്നത്? ഇരിക്കൂറിലെ എം.എല്‍.എ. UDF ന്‍റെ എം.എല്‍.എ. ആയതുകൊണ്ടാണോ. എംഎല്‍.എ. യെ കുറ്റപ്പെടുത്തുന്ന നിങ്ങള്‍ ഇതിന് വേണ്ടി ചെറുവിരല്‍ എങ്കിലും അനക്കിയോ? ഇപ്പോള്‍ എക്സി: എഞ്ചിനീയറുടെ ഒരു കത്തും പൊക്കിപ്പിടിച്ചു കൊണ്ട് നടക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ? നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ അതായത് 3.8.2016-ല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ UDF അനുവദിച്ച മലയോര ഹൈവേയുടെ പണി നിറുത്തി വെക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചവരല്ലേ നിങ്ങള്‍? പിന്നെ ജനങ്ങള്‍ സംഘടിച്ച് മലയോര ബന്തും മറ്റും നടത്തിയപ്പോഴല്ലേ നിങ്ങള്‍ ആ ഉത്തരവ് പിന്‍വലിച്ചത്. ഏരിയാ സെക്രട്ടറിയോട് ഒരു ചോദ്യം കൂടി നിങ്ങള്‍ അധികാരത്തിലേറി ആദ്യത്തെ ബജറ്റില്‍ 2016-ല്‍ കിഫ്ബിയില്‍ 47 കോടി അനുവദിച്ചെന്ന് പ്രഖ്യാപിച്ച പൂവഞ്ചാല്‍ - കോളി - കാപ്പിമല റോഡിന്‍റെ പ്രവര്‍ത്തി നാല് കൊല്ലം കഴിഞ്ഞിട്ടും ടെന്‍ഡര്‍ ചെയ്യിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ? കിഫ്ബിയില്‍ 117 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ച മണക്കടവ് - മൂരിക്കടവ് - കാപ്പിമല - ആലക്കോട് റോഡ് എവിടെയെത്തി? 83 കോടി രൂപ അനുവദിച്ചതായി പറഞ്ഞ ആലക്കോട് - പാത്തന്‍പാറ - കനകക്കുന്ന് റോഡ് ഇപ്പോള്‍ എവിടെയെത്തി. ഇതില്‍ ഒരു പ്രവര്‍ത്തിയെങ്കിലും ടെന്‍ഡര്‍ ചെയ്യിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ? എം.എല്‍.എ.യുടെ കുഴപ്പം കൊണ്ടാണോ ഇതു ടെന്‍ഡര്‍ ചെയ്യാതിരിക്കുന്നത്.

പിണറായി സര്‍ക്കാരിന് ഇനി അവശേഷിക്കുന്നത് 5 മാസം മാത്രമാണ്. നാലര കൊല്ലം അധികാരത്തിലിരുന്ന പിണറായി സര്‍ക്കാരിനെകൊണ്ട് നിങ്ങള്‍ മുന്‍കൈയെടുത്ത് ആലക്കോട് മേഖലയില്‍ ഒരു പൈസയുടെ വികസനം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ? കുറ്റബോധവും, ജാള്യതയും മറച്ചുവെക്കാനായി PWD ഉദ്യോഗസ്ഥന്‍റെ വാറോലയുമായി രംഗത്ത് വന്ന നിങ്ങളോട് സഹതാപം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. ഈ തട്ടിപ്പും അടവുകളും മനസ്സിലാക്കാന്‍ ഉള്ള വിവരം മലയോരത്തെ ജനങ്ങള്‍ക്കുണ്ടെന്ന് നിങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.

ദേവസ്യാ പാലപ്പുറം
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്
ആലക്കോട്

01/10/2020

ഹത്രസിലെ പെണ്കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വഴി തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത യോഗി ആദിത്യനാഥിന്റെ പോലീസിന്റെ കിരാത നടപടിക്കെതിരെ തേർത്തല്ലിയിൽ നടത്തിയ പ്രതിഷേധ പ്രകടനം.

INC തിമിരി ബൂത്ത് പ്രസിഡന്റ് ശ്രീ. പ്രഭാകരൻ കുമിഴിപ്പുളുക്കൂൽ അന്തരിച്ചു. ആദരാഞ്ജലികൾ.
07/09/2020

INC തിമിരി ബൂത്ത് പ്രസിഡന്റ് ശ്രീ. പ്രഭാകരൻ കുമിഴിപ്പുളുക്കൂൽ അന്തരിച്ചു.
ആദരാഞ്ജലികൾ.

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച  SP ഓഫീസ് മാർച്ചിൽ പിണറായിയുടെ ഗുണ്ട പോലീസ് നടത്തിയ നരനായാട്ടിൽ പ്രത...
28/08/2020

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച
SP ഓഫീസ് മാർച്ചിൽ പിണറായിയുടെ ഗുണ്ട പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തേർത്തല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തേർത്തല്ലി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ടോണി തറക്കുന്നേൽ,വൈസ് പ്രസിഡന്റ്‌ നിവിൽ പൂവൻമ്പുഴ,സി കെ ഹർഷരാജ്,ഷൈൻ പുളിക്കൽ,അരുൺ മറ്റത്തിൽ,സെബിൻ നമ്പ്യാറമ്പിൽ,വി ഡി പ്രവീൺ,ജോസൺ ജോയ്, അമൽ പെഴത്തിങ്കൽ, അഖിൽ പെഴത്തിങ്കൽ,ജോജോ കൂടപ്രം,അലൽ ഷാജി,അമൽ സത്യൻ എന്നിവർ നേതൃത്വം നൽകി.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോജി കന്നികാട്ട്,കിസ്സാൻ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബിനു സ്രാമ്പിക്കൽ,ഷിനു ചിറക്കൽ എന്നിവർ സാന്നിധ്യം അറിയിച്ചു.

സ്വർണ്ണക്കടത്തിൽ CBlഅന്വേഷണം പ്രഖ്യാപിക്കുക. മുഖ്യമന്ത്രി രാജിവെക്കുക, PSC യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന...
17/08/2020

സ്വർണ്ണക്കടത്തിൽ CBlഅന്വേഷണം പ്രഖ്യാപിക്കുക. മുഖ്യമന്ത്രി രാജിവെക്കുക, PSC യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്ന സർക്കാരിൻ്റെ നടപടിക്ക് എതിരെ തുടങ്ങിയ മുദ്രാവാക്യം ഉയർത്തി കൊണ്ട് കേരളത്തിൽ എമ്പാടും നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി തേർത്തല്ലി മണ്ഡലത്തിൽ നടന്ന സേവ് കേരള സ്പീക്ക് അപ്പ് പരിപാടി DCC സെക്രട്ടറി സി.മോഹനൻ ഉൽഘാടനം ചെയ്തു.ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ജോജി കന്നിക്കാട്ട് അദ്ധ്യക്ഷം വഹിച്ചു.സി.സി രാജൻ സ്വാഗതം പറഞ്ഞു.മുഖ്യ പ്രഭാഷണം DCC സെക്രട്ടറി ജോസ് വട്ട മലയും, അഡ്വ.സുനിൽകുമാർ, ഐസക്ക് മുണ്ടയാങ്കൽ' kk ജോസ്, ജോൺ വട്ടമല, ജോയി പേഴത്തിങ്കൽ, ബിനീഷ് പച്ചാണി, ഹർഷരാജ്, ടോണി തറക്കുന്നേൽ, സോജൻ പേഴത്തിങ്കൽ, പഞ്ചായത്ത് മെമ്പർ വൽസമ്മ വാണിശേരി, ദേവ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.തോമസ് കുളത്തിങ്കൽ നന്ദി പറഞ്ഞു.

തേർത്തലി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന കർഷക പ്രതിഷേധ ജ്വാലാ സംഗമവും മണ്ഡലത്തിലെ മികച്ച കർഷകനെ അദരിക്കലും ഡി സ...
17/08/2020

തേർത്തലി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന കർഷക പ്രതിഷേധ ജ്വാലാ സംഗമവും മണ്ഡലത്തിലെ മികച്ച കർഷകനെ അദരിക്കലും ഡി സി സി സെക്രട്ടറി ശ്രീ ജോസ് വട്ടമല ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ബിനു സ്രാമ്പിക്കൽ അദ്ധക്ഷത വഹിച്ചു , ജില്ലാ വൈസ് പ്രസിഡന്റ് കാരയിൽ മൊയ്ത ,ജില്ലാ ജനറൽ സെക്രട്ടറി അജേഷ് പൂവനാട്ട് , ഷിബി സനിഷ്, ടോണി തറക്കുന്നേൽ , ടോമി വെള്ളാപള്ളിയിൽ , സജി പുല്ലുവയലിൽ , ഹർഷ രാജ്, ഷാജി പാലയ്ക്കൽ , ഷിനു ചിറക്കൽ, ബിനി , മാത്യൂ കൊല്ലം കുന്നേൽ എന്നിവർ സംസാരിച്ചു.

സ്വാതന്ത്രദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳
14/08/2020

സ്വാതന്ത്രദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳

Address

Therthally
Kannur
670571

Website

Alerts

Be the first to know and let us send you an email when യൂത്ത് കോണ്ഗ്രസ്സ് തേര്ത്തല്ലി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share