SAJU KP

SAJU KP Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SAJU KP, Thalassery, Kannur.

23/05/2026

വൈദ്യുതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫിന് (ബഹു.കെ പി സി സി പ്രസിഡന്റ്)
കണ്ണൂർ ഡിസിസി ഓഫീസിൽ സ്വീകരണം

18/05/2026

ടീം യുഡിഎഫ് അധികാരത്തിൽ. സർക്കാരിൻ്റെ സത്യപ്രതിജ്ഞ

05/05/2026
29/03/2026

യു ഡി എഫ് അധികാരത്തിലെത്തുമ്പോൾ ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കും ഇത് യു ഡി എഫിന്റെ ഇന്ദിര ഗ്യാരന്റി...

#കേരളംജയിക്കുംയുഡിഎഫ്നയിക്കും

കൂടെയുണ്ടാവണം..... തലശ്ശേരി....
21/03/2026

കൂടെയുണ്ടാവണം..... തലശ്ശേരി....

തലശ്ശേരിയുടെ പെരുമ വീണ്ടെടുക്കാൻ, നിങ്ങളുടെ പ്രിയപ്പെട്ടവനായി ഞാനുണ്ടാകും... ! പ്രിയപ്പെട്ടവരേ,ചരിത്രവും പാരമ്പര്യവും ഇഴ...
17/03/2026

തലശ്ശേരിയുടെ പെരുമ വീണ്ടെടുക്കാൻ, നിങ്ങളുടെ പ്രിയപ്പെട്ടവനായി ഞാനുണ്ടാകും... !

പ്രിയപ്പെട്ടവരേ,

ചരിത്രവും പാരമ്പര്യവും ഇഴചേർന്ന മണ്ണാണ് നമ്മുടെ തലശ്ശേരി. ബ്രിട്ടീഷ് ഭരണകാലം മുതൽക്കേ കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ ഭൂപടത്തിൽ തലയുയർത്തി നിന്നിരുന്ന ഈ പ്രൗഢനഗരം, അർഹിക്കുന്ന പ്രാധാന്യത്തോടെ പിന്നീട് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നത് നാം ചിന്തിക്കേണ്ട ഒന്നാണ്.
മഹിതമായ ഒട്ടേറെ ഓർമ്മകൾ ഈ മണ്ണിലുണ്ട്:
• മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ പുണ്യഭൂമി:
• ലോകത്തെ വിസ്മയിപ്പിച്ച സർക്കസ് കലയുടെ ഈറ്റില്ലം.
• ഇന്ത്യൻ മണ്ണിൽ ക്രിക്കറ്റിനും കേക്കിനും വിത്തുപാകിയ ചരിത്രം.
• രുചിയൂറുന്ന തലശ്ശേരി ബിരിയാണിയുടെ പെരുമ.

നമ്മുടെ തലശ്ശേരി കേവലം വാർത്തകളിൽ നിറയുന്ന അശാന്തിയുടെ ഇടമല്ല. ഈ നാടിനെ അക്രമത്തിന്റെ കരിനിഴലിൽ നിന്ന് മോചിപ്പിച്ച്, സമാധാനത്തിന്റെയും വികസനത്തിന്റെയും പുതുയുഗത്തിലേക്ക് നയിക്കേണ്ടതുണ്ട്. ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.
ഐക്യ ജനാധിപത്യ മുന്നണി (UDF) എന്നെ ഈ ദൗത്യം ഏല്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമായി ഞാൻ കാണുന്നു. രാഷ്ട്രീയത്തിന് അതീതമായി, നിങ്ങളിൽ ഒരാളായി, നിങ്ങളുടെ സുഖങ്ങളിലും ദുഃഖങ്ങളിലും എപ്പോഴും കൂടെയുണ്ടാകുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.
നമുക്ക് കൈകോർക്കാം... തലശ്ശേരിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനും, സമാധാനപൂർണ്ണമായ ഒരു ഭാവി വരുംതലമുറയ്ക്കായി കെട്ടിപ്പടുക്കാനും നിങ്ങളുടെ ഓരോരുത്തരുടെയും അനുഗ്രഹവും സഹകരണവും ഞാൻ അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം,
കെ.പി. സാജു

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടന്ന ഇന്ദിരാഗാന്ധിയുടെ നാൽപത്തിയൊന്നാം രക്തസാക്ഷിത്വ ദിനാചരണം
31/10/2025

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടന്ന ഇന്ദിരാഗാന്ധിയുടെ നാൽപത്തിയൊന്നാം രക്തസാക്ഷിത്വ ദിനാചരണം

05/10/2025

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു K Sudhakaran🔥🧡🤍💚

Address

Thalassery
Kannur

Alerts

Be the first to know and let us send you an email when SAJU KP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share