PRD Kannur

PRD Kannur District Information Office, Kannur, Civil Station, Phone- 0497 2700231
കണ്ണൂര്‍ ജില്ല

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക് പേജ് ആണിത്. ജില്ലയെ സംബന്ധിക്കുന്ന വാർത്തകളും വിവരങ്ങളും അറിയാനുള്ള ഇടം. പേജ് ലൈക് ചെയ്യൂ.. ഷെയർ ചെയ്യൂ. നിങ്ങൾ സന്ദർശകരാണ് ഞങ്ങളുടെ ശക്തി

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത*കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (05/06/2026) മ...
05/06/2026

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

*കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (05/06/2026) മുതൽ 09/06/2026 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു*.

*ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ*

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .

ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കേണ്ടതാണ്.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB - യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാർ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. KSEB ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പ് വരുത്തുക.

നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ http://mausam.imd.gov.in/thiruvananthapuram/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.

*പുറപ്പെടുവിച്ച സമയവും തീയതിയും: 02.00 PM; 05/06/2026*

*IMD-KSEOC-KSDMA*

05/06/2026

കണ്ണൂരിൽ ജൂൺ 6 ശനിയാഴ്ച റെഡ് അലേർട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത

05/06/2026
05/06/2026

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അവിഭാജ്യ ബന്ധം ഓർമ്മപ്പെടുത്തുന്നതിനായി ജൂൺ 5-ന് ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുകയാണ്.

ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം "പ്രകൃതിയാൽ പ്രചോദിതം; കാലാവസ്ഥയ്ക്കും നമ്മുടെ ഭാവിക്കും" (“Inspired by Nature, for Climate, for Our Future”) എന്നതാണ്.

ഏവർക്കും പരിസ്‌ഥിതി ദിന ആശംസകൾ!

05/06/2026

കണ്ണൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തം; കതിരൂരിൽ വൻ M**A ശേഖരവുമായി നാലുപേർ പിടിയിൽ

കതിരൂർ: സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖല തകർക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ഡ്രൈവിന്റെ ഭാഗമായി കതിരൂരിൽ വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 16.4393 ഗ്രാം മാരക സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ. യുമായി നാലംഗ സംഘത്തെ കതിരൂർ പോലീസ് പിടികൂടി.

ചോനാടം സ്വദേശി ജംഷീർ എൻ (21), കണ്ണവം സ്വദേശി സഹീർ കെ.വി (38), മാടപീടിക സ്വദേശികളായ തൻവീർ (35), റെനെ ഒലിവർ (46) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നടന്നു വരുന്ന വ്യാപക പരിശോധനകൾക്കിടെയാണ് പ്രതികൾ വലയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കതിരൂർ പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറും അതിലുണ്ടായിരുന്നവരെയും പോലീസ് സംഘം തടഞ്ഞുവെച്ച് വിശദമായി പരിശോധിക്കുകയായിരുന്നു. അറസ്റ്റിലായ സഹീറിന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ മറ്റൊരു എംഡിഎംഎ കേസിലും, റെനെ ഒലിവറിന് പള്ളൂർ പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് കേസിലും പ്രതികളാണ്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻ രാജ് ഐ.പി.എസ്.-ന്റെ നിർദ്ദേശപ്രകാരം കതിരൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. ഹരിദേവ് കെ.എസ്, എസ്.സി.പി.ഒ മനേഷ്, സി.പി.ഒ നിജിത്ത്, ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

സെൻസസ് 2027: പൗരന്മാർക്ക് സെൽഫ് എന്യുമറേഷൻ ജൂൺ 16 മുതൽ നൽകാംരാജ്യത്തെ സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ പൗരൻമ...
05/06/2026

സെൻസസ് 2027: പൗരന്മാർക്ക് സെൽഫ് എന്യുമറേഷൻ ജൂൺ 16 മുതൽ നൽകാം

രാജ്യത്തെ സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ പൗരൻമാർക്ക് ജൂൺ 16 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ പോർട്ടലിൽ നൽകാം. സെൽഫ് എന്യുമറേഷന്റെ ഭാഗമായി https://se.census.gov.in/ എന്ന പോർട്ടലിൽ കയറിയാണ് 34 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകേണ്ടത്.

പിന്നീട് സെൻസസിന്റെ ഭാഗമായി എന്യൂമറേറ്റർ വീട്ടിൽ എത്തുമ്പോൾ പോർട്ടലിൽ നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കുകയും പോർട്ടലിൽ വിവരങ്ങൾ നൽകുമ്പോൾ ലഭിക്കുന്ന നമ്പർ കൈമാറുകയും വേണം. പിന്നീട് അത്രയും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വീണ്ടും നൽകേണ്ടതില്ല. എന്യൂമറേറ്റർമാർ എച്ച് എൽ ഒ ആപ്പ് വഴിയാണ് ഉത്തരങ്ങൾ അപ് ലോഡ് ചെയ്യുക. പോർട്ടലിൽ കൊടുത്ത ഉത്തരങ്ങൾ തെറ്റിപ്പോയിട്ടുണ്ടെങ്കിൽ എന്യൂമറേറ്റർക്ക് മുന്നിൽ തിരുത്തി നൽകാം.

ഇതിന് ശേഷം സെൻസസിന്റെ ആദ്യഘട്ടം ജൂലൈ ഒന്ന് മുതൽ ജൂലൈ 30 വരെ നടക്കും. ഈ ഘട്ടത്തിൽ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളാണ് നിർണയിക്കുക. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ സംബന്ധിച്ച സെൻസസ് നടക്കുക. ഇത് 2027 ഫെബ്രുവരി മാസം ആരംഭിക്കും. സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തേതും രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസുമാണിത്.

സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന ഡാറ്റ അതീവ രഹസ്യസ്വഭാവമുള്ളതായിരിക്കും. ഇവ വിവരാവകാശ അപേക്ഷ, ഇന്ത്യൻ എവിഡൻസ് ആക്റ്റ് തുടങ്ങിയ ഒരു നിയമപ്രകാരവും ലഭ്യമാകില്ല.

ജില്ലയിൽ ജില്ലാകലക്ടറാണ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ. ഇതിന് കീഴിൽ എ.ഡി.എം ജില്ലാ സെൻസസ് ഓഫീസറായും അഡീഷണൽ /ഡെപ്യൂട്ടി സെൻസസ് ഓഫീസർമാരും സബ്ഡിവിഷൻ സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, എന്യുമറേറ്റർ, സൂപ്പർവൈസർമാർ എന്നിവരും പ്രവർത്തിക്കുന്നു.
ഭാരത സെൻസസ് 2027 ന്റെ ഭാഗമായി ഫീൽഡ് ലെവൽ പരിശീലകർക്കുള്ള പരിശീലന പരിപാടി ജില്ലയിൽ പൂർത്തിയായിട്ടുണ്ട്.

01/06/2026
ഗവ. തളാപ്പ് മിക്‌സഡ് യു.പി. സ്‌കൂളിൽ പ്രവേശനോത്സവംഗവ. തളാപ്പ് മിക്‌സഡ് യു.പി. സ്‌കൂളിൽ പ്രവേശനോത്സവം ജില്ലാ കലക്ടർ പി. വ...
01/06/2026

ഗവ. തളാപ്പ് മിക്‌സഡ് യു.പി. സ്‌കൂളിൽ പ്രവേശനോത്സവം

ഗവ. തളാപ്പ് മിക്‌സഡ് യു.പി. സ്‌കൂളിൽ പ്രവേശനോത്സവം ജില്ലാ കലക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ജീവിതവിജയത്തിനുള്ള അടിത്തറയാണെന്നും പഠനത്തോടൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കണമെന്നും കലക്ടർ പറഞ്ഞു.
കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്ൺ അഡ്വ. സോന ജയറാം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. അർച്ചന വണ്ടിച്ചാൽ, ഹെഡ്മാസ്റ്റർ സുനിൽകുമാർ ടി.സി, എസ്.എം.സി ചെയർമാൻ എം.പി. രാജേഷ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദലി എം.പി., മദർ പി ടി എ പ്രസിഡന്റ് ജയസുധ, സീനിയർ അസിസ്റ്റൻറ് ബബിത കെ., എസ്ആർജി കൺവീനർ നീന ടി., സ്റ്റാഫ് സെക്രട്ടറി ശ്രീലേഷ് പി.പി. എന്നിവർ സംസാരിച്ചു. വർണാഭമായ കലാപരിപാടികളും വിദ്യാർഥികളുടെ വിവിധ അവതരണങ്ങളും ചടങ്ങിന് മിഴിവേകി.

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസ്സിൽ ഫോക് ലോർ ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർ ചുരിക കൈയ്യി...
01/06/2026

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസ്സിൽ ഫോക് ലോർ ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർ ചുരിക കൈയ്യിലെടുത്തപ്പോൾ

അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ കൗതുകത്തോടെ കൺതുറന്നു. വേനലവധിയുടെ ചെറുകാലം കഴിഞ്ഞെത്തിയവർ സൗഹൃദക്കൂട്ടത്തിലേക്ക് വീണ്ട...
01/06/2026

അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ കൗതുകത്തോടെ കൺതുറന്നു. വേനലവധിയുടെ ചെറുകാലം കഴിഞ്ഞെത്തിയവർ സൗഹൃദക്കൂട്ടത്തിലേക്ക് വീണ്ടും ചേർന്നണഞ്ഞു. നവാഗതരെ സ്‌കൂളുകളിലേക്ക് ആഘോഷപൂർവ്വം സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവം ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും അരങ്ങേറി.
ജില്ലാ സ്‌കൂൾ പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വി.കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് വിശിഷ്ടാതിഥിയായി. കണ്ണൂർ ഡി.ഡി ഇ ഡി.ഷൈനി പ്രവേശനോത്സവ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ടി.ഷബ്‌ന ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.രവീന്ദ്രൻ നവാഗതരെ സ്വീകരിച്ചു.
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ. പ്രദീപൻ, ജില്ലാ പഞ്ചായത്ത് അംഗം സിജ രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഫായിസ് ആരുൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമ്യ കാരായി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.വിപിൻ, വാർഡ് മെംബർ വി. സുനിൽ, ആർഡിഡി കെ.വിനോദ് കുമാർ, എസ്.കെ ജയദേവൻ (ഡയറ്റ്), എസ്എസ്‌കെ ഡിപിസി കെ.വി.ദീപേഷ്, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ. സുരേന്ദ്രൻ, ഡിഇഒ എ. പ്രശാന്ത്, എഇഒ കെ ബിന്ദു, അബ്ദുൾമുനീർ (ബി.പി.സി), എം. രജീഷ്, എം.കെ. സുധീർകുമാർ, വിനോദൻ നന്ദിയത്ത്, പി.ടി. ശ്രീലത, എം.ജിഷ, എകെ ബീന, എം.കെ അരുണ, സിദ്ദിഖ് കൂടത്തിൽ, ജീവാനന്ദ് എന്നിവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാലക്ഷ്മി സ്വാഗതവും പ്രോഗ്രാം കൺവീനർ പി.എം സജിത്കുമാർ നന്ദിയും പറഞ്ഞു. പെൺപൊലിക മങ്ങാട്ടിടത്തിന്റെ ശിങ്കാരിമേളം, എസ്. എസ്.കെ കണ്ണൂർ രാഗലയം മ്യൂസിക് ഇവന്റ് അവതരിപ്പിച്ച സംഗീതവിരുന്ന് എന്നിവ അരങ്ങേറി.

Address

District Information Office, Civil Station PO
Kannur
670002

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914972700231

Alerts

Be the first to know and let us send you an email when PRD Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PRD Kannur:

Share