ആറളം ഗ്രാമ പഞ്ചായത്ത്

  • Home
  • India
  • Kannur
  • ആറളം ഗ്രാമ പഞ്ചായത്ത്

ആറളം ഗ്രാമ പഞ്ചായത്ത് ഗ്രാമാഭിപ്രായം ഗ്രാമനന്മയ്ക്കായ്, ഗ്രാമീണർക്കൊപ്പം

കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി താലൂക്കില്‍ ഇരിട്ടി ബ്ലോക്കിലാണ് ആറളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആറളം വില്ലേജ് പരിധിയിലുള്‍പ്പെടുന്ന ആറളം പഞ്ചായത്തിന് 123.90 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് വെമ്പുഴ നദിയും, തെക്കുഭാഗത്ത് ബാവലി-ആറളം പുഴയും, പടിഞ്ഞാറുഭാഗത്ത് പായം പഞ്ചായത്തും, കിഴക്കുഭാഗത്ത് കര്‍ണ്ണാടക റിസര്‍വ്വ് ഫോറസ്റ്റുമാണ്. പുഴകളുടെ നാട് എന്ന അര

്‍ത്ഥത്തിലാണ് ഈ പഞ്ചായത്തിനു ആറളം (ആറിന്റെ അളം) എന്ന പേരുണ്ടായതെന്ന് പഴമക്കാര്‍ പറയുന്നു. പശ്ചിമഘട്ടത്തില്‍, കര്‍ണ്ണാടക റിസര്‍വ്വു വനത്തോട് ചേര്‍ന്നുകിടക്കുന്ന ആറളം വന്യജീവി സംരക്ഷണ കേന്ദ്രവും, തെക്കുഭാഗത്തായി ബാവലിപുഴയുടെയും ഉരുട്ടിപ്പുഴയുടെയും മധ്യത്തായി സ്ഥിതിചെയ്യുന്ന, സ്റ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആറളം സെന്‍ട്രല്‍ സ്റ്റേറ്റ് ഫാമും ഈ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാന ശരാശരിയേക്കാള്‍ കുടുതല്‍ മഴ ലഭിക്കുന്ന ഈ പഞ്ചായത്ത് പൊതുവേ ജലസമൃദ്ധമാണ്. ബാവലി, ആറളം, വെമ്പൂഴ എന്നീ മൂന്നു പുഴകള്‍ ആറളം ഗ്രാമപഞ്ചായത്തില്‍ തെക്കും വടക്കും അതിരുകളില്‍ കൂടി ഒഴുകുന്നു. ഇതിനു പുറമെേ പഞ്ചായത്തിനകത്തുകൂടി ഒഴുകുന്ന ഉരുട്ടിപ്പുഴയുമുണ്ട്. വടക്കുകിഴക്കുഭാഗത്തെ പശ്ചിമഘട്ട മലനിരകളാലും തെക്കുപടിഞ്ഞാറുഭാഗത്തുകൂടെ ഒഴുകുന്ന ആറളം പുഴയാലും ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പ്രദേശമാണ് ആറളം. പായം, അയ്യങ്കുന്ന് വില്ലേജുകള്‍ ഉള്‍പ്പെട്ട പഴയ ഗണ്ഡഖം എന്ന ഈ ഗ്രാമത്തിന് മഹത്തായ ഒരു പ്രാചീനചരിത്രമുണ്ട്. ഇവിടുത്തെ ആദിമനിവാസികളായ കുറിച്ച്യര്‍, പണിയര്‍, മലയാളര്‍ എന്നിവരെ പിന്തള്ളി കുടിയേറ്റക്കാര്‍ കടന്നുകയറുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്.

16/03/2024
ആറളം ഗ്രാമ പഞ്ചായത്ത് 100% വാതിൽപടി ശേഖരണവും യൂസർ ഫീ പ്രഖ്യാപനവും പഞ്ചായത്ത്‌ സുവർണ ജൂബിലി ഹാളിൽ വെച്ച് ഗ്രാമ പഞ്ചായത്ത്...
05/03/2024

ആറളം ഗ്രാമ പഞ്ചായത്ത് 100% വാതിൽപടി ശേഖരണവും യൂസർ ഫീ പ്രഖ്യാപനവും പഞ്ചായത്ത്‌ സുവർണ ജൂബിലി ഹാളിൽ വെച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. കെ പി രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ. ഇ കെ സോമശേഖരൻ നിർവഹിച്ചു. ചടങ്ങിൽ ഹരിത കർമ സേന അംഗങ്ങളെ ആദരിച്ചു. മെമ്പർമാർ, ജീവനക്കാർ, നിർവഹണ ഉദ്യോഗസ്ഥർ, ഹരിത കേരള മിഷൻ ആർപിമാർ തുടങ്ങിയവർ പങ്കെടുത്തു.

01/12/2023
Principal Director LSGD JD Lsgd Kannur
12/10/2023

Principal Director LSGD JD Lsgd Kannur

തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ആസ്ഥാന മന്ദിര ശിലാസ്ഥാപനം ഓഗസ്റ്റ് 1 നു രാവിലെ 9 .30 നു കണ്ണൂർ ജില്ലാ പഞ്ചായത്ത് കോൺഫറൻസ...
26/07/2023

തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ആസ്ഥാന മന്ദിര ശിലാസ്ഥാപനം ഓഗസ്റ്റ് 1 നു രാവിലെ 9 .30 നു കണ്ണൂർ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ.

Principal Director LSGD
JD Lsgd Kannur

Address

Aralam Grama Panchayat Office, Edoor, Payam Via
Kannur
670704

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

04902450560

Alerts

Be the first to know and let us send you an email when ആറളം ഗ്രാമ പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ആറളം ഗ്രാമ പഞ്ചായത്ത്:

Share