കണ്ണൂര് ജില്ലാപഞ്ചായത്ത്

  • Home
  • India
  • Kannur
  • കണ്ണൂര് ജില്ലാപഞ്ചായത്ത്

കണ്ണൂര്  ജില്ലാപഞ്ചായത്ത് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കണ്ണൂര് ജില്ലാപഞ്ചായത്ത്, Government Organization, Kannur District Panchayat Office, Kannur.

18/07/2024
ശുചിത്വം ഒരു സംസ്കാരമാണ് അത് വലിച്ചെറിഞ്ഞു കളയേണ്ടതല്ല. ..പ്രിയരേ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ നേതൃത്വം കൊടുത്തു കൊണ്ട് ന...
06/06/2024

ശുചിത്വം ഒരു സംസ്കാരമാണ്
അത് വലിച്ചെറിഞ്ഞു കളയേണ്ടതല്ല. ..

പ്രിയരേ,
തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ നേതൃത്വം കൊടുത്തു കൊണ്ട് നാളെ ശുചിത്വ സന്ദേശയാത്ര ആരംഭിക്കുകയാണ്. .
രാവിലെ 10 മണിക്ക് പെരളശ്ശേരി മൂന്ന് പെരിയ യിൽ നിന്നാരംഭിക്കും
മാലിന്യം വലിച്ചെറിയരുതെന്നും
അത്തരം സംസ്കാരത്തെ പടിക്ക് പുറത്ത് നിർത്തണമെന്നും
കണ്ണൂർ സമ്പൂർണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കാൻ സകല ജനവിഭാഗങ്ങളുടെയും സഹകരണവും നേതൃത്വവും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കാനാണീ യാത്ര. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് ആദ്യ ഘട്ട യാത്ര. ജൂൺ 14 വരെ യാത്രകൾ നീളും. ആദ്യ ദിന യാത്രയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, ' എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ പ്രമീള , ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടു മാർ, ഉദ്യോഗസ്ഥർ ഹരിത കർമ്മ സേനാ അംഗങ്ങൾ, സാമൂഹ്യ രാഷ്ട്രീയ നേതാക്കന്മാർ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിനേറ്റർമാർ എന്നിവർ പങ്കെടുക്കും.
റോഡുകൾ, ഡ്രൈനേജുകൾ,ഇടവഴികൾ, കെട്ടിടങ്ങളുടെ പിന്നാപുറങ്ങൾ , തോടുകൾ കുളങ്ങൾ, പുഴകൾ, എന്നിവിടങ്ങളൊക്കെ ഇപ്പോൾ മാലിന്യം വലിച്ചെറിയാനുള്ള ഇടങ്ങളാണ് - ജനങ്ങൾ സ്വയം മാറാതെ ഈ ഇടങ്ങൾ ശുചിത്വമുള്ളവയായി മാറില്ല.
അങ്ങിനെ ഒരു മാറ്റം ഇല്ലെങ്കിൽ ഒഴിഞ്ഞുപോയ രോഗങ്ങൾ ശക്തിയായി തിരിച്ചു വരും...
കുടിവെള്ള കിട്ടാതെ ജന്തുജാലങ്ങൾക്കൊപ്പം മനുഷ്യ കുലവും കുറ്റിയറ്റു പോകും...
തദ്ദേശ സ്ഥാപനങ്ങളും സർക്കാരുകളും മാത്രം വിചാരിച്ചാൽ നാടിൻ്റെ ശുചിത്വവും പച്ചപ്പും തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ല. നാട്ടുകാർ ഉണരണം -നാടിറങ്ങണം
അതിനുള്ള ജാഗ്രതപ്പെടുത്തലാണീ യാത്ര.
ജില്ലയിലെ മാലിന്യങ്ങൾ ചിതറി കിടക്കുന്ന / കൂടി കിടക്കുന്ന സ്ഥലങ്ങൾ നേരത്തേ അടയാളപ്പെടുത്തി പട്ടികപ്പെടുത്തിയിരുന്നു. അതോടൊപ്പം നന്നായി ശുചിയായി, ഹരിതാഭമായി സംരക്ഷിക്കുന്ന പ്രദേശങ്ങളെ കൂടി അടയാളപ്പെടുത്തി പട്ടിക പ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത പ്രദേശങ്ങൾ കാണാനാണ് , ജന പ്രതിനിധി നേതാക്കൾ എത്തുന്നത്..
ജൂൺ ഏഴിന് ആരംഭിക്കുന്ന ശുചിത്വ സന്ദേശ യാത്ര ജൂൺ 14 വരെ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ തുടരും. യാത്രയോടൊപ്പം
വലിച്ചെറിയലിനെതിരായ
സ്റ്റിക്കർ പ്രചരണവും നടത്തും.എല്ലാവരും സഹകരിക്കണം. .

പി പി ദിവ്യ
പ്രസിഡന്റ്‌. ജില്ലാ പഞ്ചായത്ത്‌ കണ്ണൂർ

എസ്എസ്എൽസി പരീക്ഷ ഫലമറിഞ്ഞ മുഴുവൻ വിദ്യാർത്ഥികൾക്കും  അഭിനന്ദനങ്ങൾ❤️
08/05/2024

എസ്എസ്എൽസി പരീക്ഷ ഫലമറിഞ്ഞ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ❤️

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ്‌ പ്രിയപ്പെട്ട ഒ വി നാരായണേട്ടൻ വിട വാങ്ങി... ആദരാഞ്ജലികൾ
02/05/2024

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ്‌ പ്രിയപ്പെട്ട ഒ വി നാരായണേട്ടൻ വിട വാങ്ങി... ആദരാഞ്ജലികൾ

കണ്ണൂർ ജില്ലാപഞ്ചായത്ത് ബജറ്റ് 2024-25
07/02/2024

കണ്ണൂർ ജില്ലാപഞ്ചായത്ത് ബജറ്റ് 2024-25

Address

Kannur District Panchayat Office
Kannur
670002

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 6am - 7pm

Telephone

0497-2700205

Alerts

Be the first to know and let us send you an email when കണ്ണൂര് ജില്ലാപഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കണ്ണൂര് ജില്ലാപഞ്ചായത്ത്:

Share