Sdpi kalliasseri official

Sdpi kalliasseri official Social

എസ്ഡിപിഐ പതിനെട്ടാം സ്ഥാപക ദിനം ആഘോഷിച്ചു കല്ല്യാശ്ശേരി : എസ്ഡിപിഐ പതിനെട്ടാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് കല്ല്യാശ്ശേര...
21/06/2026

എസ്ഡിപിഐ പതിനെട്ടാം സ്ഥാപക ദിനം ആഘോഷിച്ചു

കല്ല്യാശ്ശേരി : എസ്ഡിപിഐ പതിനെട്ടാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേഖലയിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തല്‍ നടന്നു. കണ്ണപുരത്ത് മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ദീൻ പതാക ഉയര്‍ത്തി. നീതി നിഷേധിക്കപ്പെടുന്നവരുടെ നാവായി മാറുവാനും മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടിരുന്ന വിഭാഗങ്ങളെ ജനകീയ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുവാനും സാധിച്ചെന്ന് എ പി നൂറുദ്ദീൻ പറഞ്ഞു. എസ്ഡിപിഐയെ ഒറ്റപ്പെടുത്തുവാനും അകറ്റി നിര്‍ത്തുവാനും ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ എതിര്‍പ്പുകളെയും ഭയപ്പെടുത്തലുകളേയും അവഗണിച്ചു കൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങള്‍ എസ്ഡിപിഐയെ മാറോടണക്കുന്ന കാഴ്ചയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
മാടായി മൊട്ടാമ്പറത്ത് കല്ല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാടായിയും, മാട്ടൂൽ മടക്കരയിൽ മണ്ഡലം സെക്രട്ടറി ഹാരിസ് മടക്കരയും,മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഹാഷിം ടി ടി വി മാട്ടൂൽ സൗത്തിലും പതാക ഉയർത്തി. മറ്റ് സ്ഥലങ്ങളിൽ ബ്രാഞ്ച് പ്രസിഡന്റ്,സെക്രട്ടറിമാർ പതാക ഉയർത്തലിന് നേതൃത്വം കൊടുത്തു. മണ്ഡലം, പഞ്ചായത്ത്,ബ്രാഞ്ച് ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പരിധിയിലെ പരിപാടികളില്‍ കണ്ണികളായത്

ലഹരി മാഫിയയുടെ ആക്രമണത്തിൽ തകർന്ന ഏഴിലോട് ജുമാമസ്ജിദുംപരിക്കേറ്റ മുഅദ്ദിനെയും മഹല്ല് ഭാരവാഹികളെയും SDPI നേതാക്കൾ സന്ദർശി...
19/06/2026

ലഹരി മാഫിയയുടെ ആക്രമണത്തിൽ തകർന്ന ഏഴിലോട് ജുമാമസ്ജിദും
പരിക്കേറ്റ മുഅദ്ദിനെയും മഹല്ല് ഭാരവാഹികളെയും SDPI നേതാക്കൾ
സന്ദർശിച്ചു

ഇന്നലെ രാത്രിയാണ് ഏഴിലോട് ഫാറൂഖ് ജുമാമസ്ജിദിൽ ലഹരിക്ക് അടിമപ്പെട്ട
യുവാവ് അക്രമം നടത്തിയത്. അക്രമത്തിൽ പള്ളിയുടെ ജനൽ ചില്ലുകൾ തകർത്ത
അക്രമി തടയാനെത്തിയ മഹല്ല് ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

കല്ല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ്‌ അഹമ്മദ് മാടായി, പയ്യന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷുഹൈബ് രാമന്തളി
ഹന്നാൻ ടി, മുബഷിർ, സമീർ ടി പി തുടങ്ങിയ നേതാക്കൾ മസ്ജിദും പരിക്കേറ്റ മഹല്ല് ഭാരവാഹികളെയും സന്ദർശിച്ചു

15/05/2026

എസ്എസ്എൽസി
വിജയികൾക്ക്
അഭിനന്ദനങ്ങൾ

15/05/2026

യങ് ഡെമോക്രാറ്റ്‌സ് പതാക പ്രകാശനം ചെയ്തു

എസ്‌ഡിപിഐയുടെ യുവജന സംഘടന ​യങ് ഡെമോക്രാറ്റ്‌സിന്റെ ഔദ്യോഗിക പതാക ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പ്രകാശനം ചെയ്തു.
​യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കൺവീനർ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ പതാക ഏറ്റുവാങ്ങി. മുഹമ്മദ് ഡാനിഷ്, അമീന ഇസ്മത്ത്, അഡ്വ. ഹസൻ ഫൈസി, എസ്.ഡി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ സംബന്ധിച്ചു.

15/05/2026

എസ്എസ്എൽസി വിജയികൾക്ക്

അഭിനന്ദനങ്ങൾ

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി


15/05/2026
15/05/2026

കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പാർട്ടിയിലേക്ക് കടന്നുവന്നവർ

വിപ്ലവാഭിവാദ്യങ്ങൾ

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി

08/05/2026

മുസ്ലിം ലീഗ് നേതാവിന്റെ പ്രസ്താവന പരാജയത്തിന്റെ ജാള്യത മറച്ചു വെക്കാന്‍

07/06/25

കണ്ണൂര്‍: അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത മറച്ചു വെക്കാന്‍ വേണ്ടിയുള്ളതാണെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോഴും അഴീക്കോട് പരാജയപ്പെട്ടതിനു കാരണം മുന്നണിക്കും പാര്‍ട്ടിക്കും ഉള്ളില്‍ തിരയുന്നതിനു പകരം അപര ശത്രുവിനെ തേടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. സ്വന്തം പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസവും ആഭ്യന്തര തര്‍ക്കങ്ങളും മറച്ചുവെക്കാന്‍ നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണിത്. ജനവിധിയെ മാനിച്ച് ആത്മപരിശോധന നടത്തേണ്ട സമയത്ത്, വോട്ടര്‍മാരെ അപമാനിക്കുകയും രാഷ്ട്രീയ എതിരാളികളെ ''തീവ്രവാദികള്‍'' എന്ന് മുദ്രകുത്തുകയും ചെയ്യുന്നത് രാഷ്ട്രീയ ധാര്‍മികതയല്ല. വര്‍ഗീയ പാര്‍ട്ടി എന്നത് എസ്ഡിപിഐയേക്കാള്‍ കൂടുതല്‍ യോജിക്കുന്നത് മുസ് ലിം ലീഗിനു തന്നെയാണെന്ന് കരീം തിരിച്ചറിയണം. മുസ് ലിം ലീഗിന്റെ വിലകുറഞ്ഞ രാഷ്ട്രീയ സമീപനങ്ങളും നിലപാടുകളും മൂലം ചാട്ടവാറടിയേല്‍ക്കേണ്ടി വരുന്നത് ഒരു സമൂഹം ഒന്നടങ്കമാണ്. മറ്റുള്ളവരുടെ മേല്‍ തീവ്രവാദ ആരോപണം നടത്തുന്നവര്‍ നടത്തിയിട്ടുള്ള ബോംബ് നിര്‍മാണങ്ങളും സ്ഫോടനങ്ങളും കൊലപാതകങ്ങളും അക്രമങ്ങളും പരിശോധിക്കുന്നത് നന്നാവും. സ്വന്തം വീഴ്ചകളെയും പരാജയങ്ങളെയും മറച്ചുപിടിക്കാന്‍ നടത്തുന്ന തരംതാണ പരിപാടികള്‍ ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപറമ്പ, ജനറൽ സെക്രട്ടറി മുസ്തഫാ നാറാത്ത്, അഴിക്കോട് മണ്ഡലം പ്രസിഡന്റ്‌ അബ്ദുള്ള നാറാത്ത് എന്നിവർ പങ്കെടുത്തു.

08/05/2026

ആലുവയിൽ ഇന്ന് (08/05/2026) നടക്കുന്ന എസ്ഡിപിഐ സംസ്ഥാന സമിതി യോഗം സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിക്കുന്നു.

08/05/2026

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എസ്ഡിപിഐ സജീവമാകും: എംകെ ഫൈസി

വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ സംഘടനയെ ശക്തിപ്പെടുത്താനും താഴെത്തട്ടിലുള്ള ഇടപെടലുകള്‍ ആഴത്തിലാക്കാനും മികച്ച തിരഞ്ഞെടുപ്പ് പ്രകടനം ഉറപ്പാക്കാനും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ആഹ്വാനം ചെയ്തു. ലഖ്നൗവിലെ ഹോട്ടല്‍ അവധ് കോര്‍ട്ടില്‍ നടന്ന എസ്ഡിപിഐ ഉത്തര്‍പ്രദേശ് ഇലക്ഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചും സംഘടനാപരമായ ഏകീകരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാനത്തുടനീളമുള്ള പാര്‍ട്ടി ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരും കോണ്‍ക്ലേവില്‍ പങ്കെടുത്തു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കുള്ള പാര്‍ട്ടിയുടെ കര്‍മ്മരേഖ എം കെ ഫൈസി തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. ഏകോപിതമായ പരിശ്രമങ്ങള്‍, വിവരശേഖരണത്തില്‍ അധിഷ്ഠിതമായ പ്രചാരണം, നിരന്തരമായ ജനസമ്പര്‍ക്കം എന്നിവയ്ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധത ആവര്‍ത്തിച്ച അദ്ദേഹം, ജനങ്ങളുടെ അവകാശങ്ങളും അന്തസ്സും പുരോഗതിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. പൊതുപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനും താഴെത്തട്ടിലുള്ള സഹകരണം വര്‍ധിപ്പിക്കാനും പാര്‍ട്ടിയെ ശക്തവും വിശ്വസനീയവുമായ ഒരു രാഷ്ട്രീയ ബദലായി അവതരിപ്പിക്കാനും അദ്ദേഹം കേഡര്‍മാരോട് ആവശ്യപ്പെട്ടു.

യുപി സംസ്ഥാന പ്രസിഡന്റ് നിസാമുദ്ദീന്‍ ഖാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംഘടനാപരമായ ഐക്യം, കേഡര്‍ അച്ചടക്കം, ബൂത്ത് തലത്തിലുള്ള ഒരുക്കങ്ങളുടെ പ്രാധാന്യം എന്നിവ അദ്ദേഹം തന്റെ പ്രാരംഭ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ഇടയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനും അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, രാഷ്ട്രീയ അവബോധം, വോട്ടര്‍മാരിലേക്കുള്ള എത്തിച്ചേരല്‍, തുടര്‍ച്ചയായ ജനസമ്പര്‍ക്കം എന്നിവയുടെ പ്രാധാന്യം അടിവരയിട്ടു. പ്രാദേശിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ജനങ്ങള്‍ക്കിടയില്‍ ശാശ്വതമായ വിശ്വാസം കെട്ടിപ്പടുക്കാനും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചു.

ദേശീയ ട്രഷററും ഉത്തര്‍പ്രദേശ് ഇന്‍-ചാര്‍ജുമായ അബ്ദുള്‍ സത്താര്‍, ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം അബ്ദുല്‍ മുഈദ്, യങ് ഡെമോക്രാറ്റ്‌സ് നാഷനല്‍ കണ്‍വീനര്‍ അഡ്വ. രേണു ദേവി സിംഗ് എന്നിവരും പങ്കെടുത്തു. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും റിസോഴ്‌സ് മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവര്‍ പങ്കുവെച്ചു. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും മെച്ചപ്പെട്ട ഏകോപനം ആവശ്യമാണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

ബ്രാഞ്ച്, അസംബ്ലി, ജില്ലാ തല കമ്മിറ്റികളെ പ്രതിനിധീകരിച്ചുള്ള പ്രതിനിധികളുടെ സജീവ പങ്കാളിത്തത്തിന് കോണ്‍ക്ലേവ് സാക്ഷ്യം വഹിച്ചു. ബൂത്ത് മാനേജ്മെന്റ്, വോട്ടര്‍ ഔട്ട്റീച്ച് കാംപെയ്നുകള്‍, മീഡിയ സ്ട്രാറ്റജി, സെന്‍ട്രല്‍ ഉത്തര്‍പ്രദേശിലുടനീളം പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കുക തുടങ്ങിയ പ്രധാന മേഖലകളിലാണ് സെഷനുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനും ജനകീയ ഇടപെടലുകള്‍ ആഴത്തിലാക്കാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം ഉറപ്പാക്കാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനുമുള്ള കൂട്ടായ തീരുമാനത്തോടെ പരിപാടി സമാപിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് നദീം നടപടികള്‍ നിയന്ത്രിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാറൂണ്‍ സാഹില്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ഫുര്‍ഖാന്‍ അഹമ്മദ് നന്ദിയും പറഞ്ഞു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാഹിബ് ആലം, മുഹമ്മദ് റിയാസ്, ദില്‍ഷാദ് അഹമ്മദ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Address

Madakkara
Kannur
670301

Website

Alerts

Be the first to know and let us send you an email when Sdpi kalliasseri official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share