BJP Kattoli

BJP Kattoli The official page of BJP Kattoli

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടി 1980 ൽ സ്ഥാപിതമായി, നിലവിൽ ഇന്ത്യയെ ഭരിക്കുന്ന ദേശീയ ഡെമോക്രാറ്റിക് അലയൻസ് നയിക്കുന്നു.

ചില തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു സംഘടനയാണ് ഭാരതീയ ജനതാ പാർട്ടി. അതിന്റെ ശക്തി അതിന്റെ കേഡറാണ്. ഇത് ഏതെങ്കിലും വ്യക്തി, നേതാവ്, കുടുംബം, രാജവംശം എന്നിവ കേന്ദ്രീകരിച്ചല്ല. ജാതിക്കും മതത്തിനും മുകളിൽ ഉയർന്നുവരുന്ന എല്ലാ പ്രശ്നങ്ങളിലുമുള്ള ദേശീയ സമീപനമാ

ണ് പാർട്ടിയുടെ ചാലകശക്തി.

‘ഭാരത് മാതാ കി ജയ്’ യിൽ നിന്ന് ഞങ്ങൾ ശക്തി ഉൾക്കൊള്ളുന്നു. ഇതാണ് ഞങ്ങളുടെ ദേശീയ പ്രതിപാദം. ‘ഭാരത്’ (നമ്മുടെ ഭൂമി), ‘മാതാ’ (നമ്മുടെ പൈതൃകവും സംസ്കാരവും), ‘ജയ്’ (ജനങ്ങളുടെ അഭിലാഷങ്ങൾ) എന്നിവ രാജ്യത്തോടുള്ള നമ്മുടെ ആഴത്തിലുള്ള പ്രതിബദ്ധതയുടെ പ്രകടനമാണ്. ഭൂമി, ജനങ്ങൾ, സംസ്കാരം എന്നിവയിൽ നിന്ന് രാഷ്ട്രം ഉയർന്നുവരുന്നു. സാംസ്കാരിക ദേശീയതയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്.

ഭരണത്തിലായാലും പ്രതിപക്ഷത്തിലായാലും, സമൂഹത്തിൽ സാമൂഹിക-സാമ്പത്തിക മാറ്റം കൊണ്ടുവരാൻ ഭരണഘടനാപരമായ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്, ഒപ്പം സമഗ്രമായ മാനവികതയുടെ അടിസ്ഥാനത്തിൽ സമഗ്രമായ വികസനത്തിന് പ്രതിജ്ഞാബദ്ധമാണ് 'സബ് കാ സാത്ത്, സബ് കാ വികാസ്' പാർട്ടിയുടെ അടിസ്ഥാന വിശ്വാസം. ജാതിയും മതവും നോക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ബി.ജെ.പി ഇടം നൽകിയിട്ടുണ്ട്.

വന്ദേമാതരം

വംഗനാടിനെ നയിക്കാൻ ഇനി ശ്രീ സുവേന്ദു അധികാരി. അദ്ദേഹത്തെ ബിജെപി നിയമസഭാ കക്ഷി നേതാവായി കേന്ദ്ര ആഭ്യന്തര മന്ത്രിയും പാർട്...
09/05/2026

വംഗനാടിനെ നയിക്കാൻ ഇനി ശ്രീ സുവേന്ദു അധികാരി. അദ്ദേഹത്തെ ബിജെപി നിയമസഭാ കക്ഷി നേതാവായി കേന്ദ്ര ആഭ്യന്തര മന്ത്രിയും പാർട്ടി നിരീക്ഷകനുമായ ശ്രീ അമിത് ഷാ പ്രഖ്യാപിച്ചു. ബംഗാളിന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമ്പോൾ, അത് ബംഗാൾ രാഷ്ട്രീയത്തിലെ പുതിയൊരു യുഗപ്പിറവിയായി മാറും.

മമത ബാനർജിയുടെ ദുർഭരണത്തിന് അന്ത്യം കുറിച്ച്, 207 സീറ്റുകളുടെ കരുത്തുറ്റ ഭൂരിപക്ഷത്തോടെ ബിജെപി നേടിയ ഈ മഹാവിജയം വികസന രാഷ്ട്രീയത്തിന് ബംഗാൾ ജനത നൽകിയ വലിയ അംഗീകാരമാണ്.

വിഭജന രാഷ്ട്രീയത്തിന് ബദലായി, സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് സുവേന്ദു അധികാരി ബംഗാളിനെ നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. മാറ്റം ആഗ്രഹിച്ച ബംഗാൾ ജനതയ്ക്കും, പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ജനനായകൻ ശ്രീ സുവേന്ദു അധികാരിക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

04/05/2026
നിസ്വാർത്ഥ സേവനത്തിന്റെയും ലാളിത്യത്തിന്റെയും ഉത്തമ മാതൃകയായ സ്വ. കെ ജി മാരാർജിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം...
25/04/2026

നിസ്വാർത്ഥ സേവനത്തിന്റെയും ലാളിത്യത്തിന്റെയും ഉത്തമ മാതൃകയായ സ്വ. കെ ജി മാരാർജിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം...

ഇന്ന് ഏപ്രിൽ 6. വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർ...
06/04/2026

ഇന്ന് ഏപ്രിൽ 6.

വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപന ദിനം.

വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടാണ് ഈ പ്രസ്ഥാനം ഇന്ന് തലയെടുപ്പോടെ നിൽക്കുന്നത്. കോടിക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.

പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും സമർപ്പിച്ച നൂറുകണക്കിന് ബലിദാനികളുടെ ത്യാഗത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു🙏…

അവർ കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം. സംസ്കാരത്തെയും പാരമ്പര്യത്തെയും ചേർത്തുപിടിച്ച്, ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കാം. വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും നമുക്ക് പടുത്തുയർത്താം.

പുരോഗതിയുടെ പാതയിൽ കേരളം മുന്നോട്ട്! 🚄✨തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ റെയിൽ ശൃംഖല യാഥാർത്ഥ്യമാക്കാൻ നമുക്ക...
05/04/2026

പുരോഗതിയുടെ പാതയിൽ കേരളം മുന്നോട്ട്! 🚄✨
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ റെയിൽ ശൃംഖല യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒന്നിക്കാം. വികസനത്തിന്റെ പുതിയ മുഖമായ വികസിത കേരളം കെട്ടിപ്പടുക്കാൻ എൻ.ഡി.എ (NDA) മുന്നണിക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തുക.

തളിപ്പറമ്പ് നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ഹരിദാസിനെ താമര അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക! 🗳️🪷

മാറ്റത്തിനായി, വികസനത്തിനായി, മോദി സർക്കാരിന്റെ കരുത്തിനായി...

ജനാധിപത്യ മൂല്യങ്ങളെ പുല്ലുവില കൽപ്പിക്കുകയും അധികാരം സ്വന്തം കുടുംബത്തിലേക്ക് ഒതുക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലിക്ക് ...
04/04/2026

ജനാധിപത്യ മൂല്യങ്ങളെ പുല്ലുവില കൽപ്പിക്കുകയും അധികാരം സ്വന്തം കുടുംബത്തിലേക്ക് ഒതുക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലിക്ക് ഇനി അന്ത്യം കുറിക്കാം. തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി, അഴിമതിയില്ലാത്ത ഭരണത്തിനായി ...

"താമര അടയാളത്തിൽ വോട്ട് ചെയ്യുക"

!


ഇന്ന് വൈകുന്നേരം 7 മണിക്ക് കട്ടോളിയിൽ NDA സ്ഥാനാർത്ഥിയുടെ പര്യടനം
03/04/2026

ഇന്ന് വൈകുന്നേരം 7 മണിക്ക് കട്ടോളിയിൽ NDA സ്ഥാനാർത്ഥിയുടെ പര്യടനം

🙏ഇന്ന് വൈകുന്നേരം 7 മണിക്ക് കട്ടോളിയിൽ NDA സ്ഥാനാർത്ഥിയുടെ പര്യടന പരിപാടിയുടെ സമാപനം ആണ്.  കട്ടോളിയിലെ മുഴുവൻ ജനാധിപത്യ ...
03/04/2026

🙏ഇന്ന് വൈകുന്നേരം 7 മണിക്ക് കട്ടോളിയിൽ NDA സ്ഥാനാർത്ഥിയുടെ പര്യടന പരിപാടിയുടെ സമാപനം ആണ്. കട്ടോളിയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൃത്യ സമയത്തു കട്ടോളി സേവാഭാരതി ഓഫീസ് പരിസരത്ത് എത്തിച്ചേർന്ന് കൊണ്ട് പരിപാടി വൻ വിജയം ആക്കി തരണമെന്ന് അഭ്യർത്ഥിക്കുന്നു

ദേശീയ ജനാധിപത്യ സഖ്യം  [NDA ]തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം BJP ദേശീയ ഉപാധ്യക്ഷൻ എ പി ...
16/03/2026

ദേശീയ ജനാധിപത്യ സഖ്യം [NDA ]തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം BJP ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ള കുട്ടി സാഹിബ് നിർവ്വഹിച്ചു. തളിപ്പറമ്പിൽ തൃച്ചംബരത്ത് ആണ് ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. BJP ജില്ലാ ജനറൽ സെക്രട്ടറിയും നിയോജക മണ്ഡലം ഇൻചാർജ്ജുമായ എ പി ഗംഗാധരൻ , NDA നിയോജക മണ്ഡലം ചെയർമാനും സംസ്ഥാന കൗൺസിൽ അംഗവുമായ മുണ്ടേരി ചന്ദ്രൻ , തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ് ഷൈമ പ്രദീപൻ മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് , തളിപ്പറമ്പ് മണ്ഡലം പ്രഭാരിയായ ഗംഗാധരൻ കാളീശ്വരം ജനറൽ സെക്രട്ടറിമാരായ അശോകൻ എ , പ്രദീപൻ മൊടത്തറ
മയ്യിൽ മണ്ഡലം പ്രഭാരി അരുൺ തോമസ് ജനറൽ സെക്രട്ടറിമാരായ ബാബുരാജ് രാമത്ത്, ദീപു കെ സി കടമ്പേരി സംസ്ഥാന സമിതി അംഗം ബേബി സുനാഗർ എന്നിവർ സംസാരിച്ചു.

Address

Kattoli, Kuttiyatoor Panchayath
Kannur
670592

Website

Alerts

Be the first to know and let us send you an email when BJP Kattoli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share