14/07/2020
തൃശൂരിനെ നടുക്കിയ ഒരു കൊലപാതകത്തിന്റെ ശിക്ഷാവിധിയാണ് ഇന്ന് (13/07/2020) ബഹുമാനപ്പെട്ട തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ നിന്നും ഉണ്ടായത്.
അതിൽ ശിക്ഷിക്കപ്പെട്ടത്,
യൂത്ത് കോൺഗ്രസിന്റെ കൊലപാതകം നടന്ന് അറസ്റ്റ് രേഖപ്പെടുത്തും വരെ യൂത്ത് കോൺഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന വി.എ.റഷീദ് ഉൾപ്പടെ മൂന്ന് പേരാണ്...!
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ മധു ഈച്ചരത്ത്, ലാൽജി എന്നിവർ കൊല്ലപ്പെട്ടതിനു ശേഷം നടന്ന തൃശൂരിലെ തെരഞ്ഞെടുപ്പിൽ,
പുതുക്കാട് മണ്ഡലത്തിന്റെ സംഘടന തെരഞ്ഞെടുപ്പിന് ബൂത്ത് പിടിച്ച് പ്രസിഡന്റായ അതേ വി.എ.റഷീദ്..!
നെടുമ്പാശ്ശേരിയിൽ 14 കിലോഗ്രാം സ്വർണ്ണകടത്തിന് വിചാരണ നേരിട്ടു കൊണ്ടിരുന്ന അതേ വി.എ.റഷീദ്..!
നിരവധി കുഴൽപ്പണ കേസിൽ പ്രതിയായ വി.എ.റഷീദ്..!
പ്രസിഡന്റായി മാസങ്ങൾക്കകം സി.പി.ഐ.എം പ്രവർത്തകനായ വാസുപുരത്തെ സുൽത്താനെ വെട്ടി കൊല്ലാൻ ശ്രമിച്ച അതേ വി.എ.റഷീദ്..!
ചെല്ലും ചെലവും കൊടുത്ത് ഗുണ്ടകളെ ഒപ്പം ചേർത്ത് പുതുക്കാടിന്റെ രാഷ്ട്രീയത്തിൽ ക്രിമിനൽ വത്ക്കരണത്തിന് ശ്രമിച്ചു കൊണ്ടിരുന്ന അതേ വി.എ.റഷീദ്...!
ഭരണത്തണലിൽ ജോലി വാഗ്ദാനം ചെയ്തും,
സെറ്റിൽമെൻറ് നടത്തിയും തട്ടിപ്പ് നടത്തിയ അതേ നേതാവിന്,
കൊലപാതകത്തോളം എല്ലാ തരത്തിലും അഴിച്ചു വിട്ടത് ഇതേ കോൺഗ്രസാണ്..!
ഇതേ കോൺഗ്രസ് ആണല്ലോ സമാധാനത്തെ കുറിച്ച് മൈതാന പ്രസംഗം നടത്തുന്നത്..?
അഹിംസയെ കുറിച്ച് അട്ടിപ്പേറവകാശം ഏറ്റെടുക്കുന്നത്..?
അവരോട് മാത്രം പറയട്ടെ
വലിയ ഡെക്കറേഷൻസ് ഒന്നും വേണ്ട
കൊലയാളി കോൺഗ്രസ് അത് മതി...!👌🏻