Kadannappally Panappuzha Grama Panchayath

Kadannappally Panappuzha Grama Panchayath കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ്

*ഹരിതകർമ്മ സേനയ്ക്ക് പഞ്ചായത്തിന്റെ ഓണക്കോടി*കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും പ...
25/08/2026

*ഹരിതകർമ്മ സേനയ്ക്ക് പഞ്ചായത്തിന്റെ ഓണക്കോടി*

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണക്കോടികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണക്കോടികൾ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടിവി ചന്ദ്രന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ പി പി ദാമോദരൻ ഓണക്കോടികളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പി നാരായണൻ, എം നിഷ, ടി വി മോഹനൻ, സെക്രട്ടറി ടി ഷിബു കരുൺ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഓണാഘോഷ പരിപാടികൾ നടന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ജീവനക്കാർ കുടുംബശ്രീ സിഡിഎസ് മെമ്പർമാർ ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിവരുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികളോട് ഭാഗമായി ഓണപ്പൂക്കളം ഓണസദ്യ വിവിധങ്ങളായ കലാകായിക മത്സരങ്ങൾ തിരുവാതിരക്കളി തുടങ്ങിയവ അരങ്ങേറി.
TV Chandran Kadannappally
JointDirector Lsgd Kannur
T V M Vilayancode
Suchitwa Mission
Taliparamba Block Panchayath
Haritha Keralam Mission

ചിങ്ങം 1 - കര്‍ഷകദിനംകടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  കർഷകദിനം  ആഘോഷി...
20/08/2026

ചിങ്ങം 1 - കര്‍ഷകദിനം

കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. ചന്തപ്പുര ഷോപ്പിംഗ് കോംപ്ലക്സ് മീറ്റിംഗ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വി എ.കോമളവല്ലി അധ്യക്ഷയായി.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ദാമോദരൻ മികച്ച കർഷകരെ ആദരിച്ചു.ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി നാരായണൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ പി ബാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ എം പി മധു, പ്രീത ലക്ഷ്മണൻ, വി പി സുഭാഷ്,രാജേഷ് മല്ലപ്പള്ളി, ഇ വി ഉണ്ണികൃഷ്ണൻ,പി വി വിമൽ കുമാർ , കെ കെ ആലിക്കുഞ്ഞി ഹാജി, കെ സി ശ്രീധരൻ, ടി കെ ശങ്കരൻ നമ്പൂതിരി, പാടശേഖര സമിതി പ്രതിനിധി കെ കരുണാകരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കടന്നപ്പള്ളി പാണപ്പുഴ കൃഷി ഓഫീസർ കെ ദീപ സ്വാഗതവും കൃഷി അസിസ്റ്റന്റ് പി വി. പ്രശാന്തൻ നന്ദിയും. പറഞ്ഞു രേഖപ്പെടുത്തി. കൂടാതെ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് അനഘ പ്രദീപ് ബോധവൽക്കരണ ക്ലാസ് എടുത്തു.
TV Chandran Kadannappally
Taliparamba Block Panchayath
JointDirector Lsgd Kannur

ആഗസ്ത് 15 സ്വാതന്ത്ര ദിനത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി.
17/08/2026

ആഗസ്ത് 15 സ്വാതന്ത്ര ദിനത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി.

ചന്തപ്പുര ടൗണ്‍ ഹരിത ടൗണാകുന്നുകണ്ണൂര്‍ ജില്ലാ ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ടൗണുകളെ വൃത്തിയും ശുചിത്വവുമുള്...
17/08/2026

ചന്തപ്പുര ടൗണ്‍ ഹരിത ടൗണാകുന്നു

കണ്ണൂര്‍ ജില്ലാ ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ടൗണുകളെ വൃത്തിയും ശുചിത്വവുമുള്ള ഹരിത ടൗണുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'പ്രോജക്ട് ബീക്കണ്‍ ടൗണ്‍' ക്യാമ്പയിന്‍റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചന്തപ്പുര ടൗണിൽ നടത്തിയ മെഗാ ശുചീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചന്തപ്പുരയിലെ വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടനാ പ്രവർത്തകർ, പൊതു ജനങ്ങൾ, ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണപ്രവർത്തന ങ്ങളിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷിബു കരുണ്‍, അസിസ്റ്റന്‍റ് സെക്രട്ടറി സജിത പി കെ, ശുചിത്വ മിഷന്‍ റിസോഴ്സ് പേര്‍സണ്‍ സുജന എം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജ്യോതി വി വി തുടങ്ങിയവര്‍ സംസാരിച്ചു.
TV Chandran Kadannappally
T V M Vilayancode
JointDirector Lsgd Kannur
Taliparamba Block Panchayath
Suchitwa Mission

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ചന്തപ്പുരയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിവ് വന്ന മുറികള്‍ 17/...
07/08/2026

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ചന്തപ്പുരയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിവ് വന്ന മുറികള്‍ 17/08/2026 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നു.
TV Chandran Kadannappally
T V M Vilayancode

06/08/2026

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (07/08/2026), വെള്ളിയാഴ്‌ച അവധി.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും, തുടർച്ചയായി ഓറഞ്ച് അലർട്ട് ഉള്ളതുകൊണ്ടും, കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാലും, ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (07/08/2026), വെള്ളിയാഴ്‌ച അവധി പ്രഖ്യാപിക്കുന്നു.

പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ,
കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

2005 ലെ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം നൽകുന്ന അവധി കാരണം വിദ്യാർഥികൾക്ക് നഷ്ടപ്പെടുന്ന അധ്യയന ദിനങ്ങൾ പിന്നീട് ശനിയാഴ്ചകളിലോ മറ്റ് അവധി ദിവസങ്ങളിലോ ക്ലാസുകൾ നടത്തി നികത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം ചട്ടങ്ങൾ/നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.


TV Chandran Kadannappally
05/08/2026

TV Chandran Kadannappally

05/08/2026

Address

Office Of Kadannappally Panappuzha Grama Panchayath
Kannur

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919496049016

Alerts

Be the first to know and let us send you an email when Kadannappally Panappuzha Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kadannappally Panappuzha Grama Panchayath:

Shortcuts

Share