11/07/2023
ഫയർ & റസ്ക്യൂ യൂണിറ്റ് പാനൂരിന്റെയും സിവിൽ ഡിഫൻസ് ടീം പാനൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ കരിയാട് കെ എൻ യു പി സ്‌കൂളിലെ കുട്ടികൾക്കായി സുരക്ഷാ ബോധവത്കരണ ക്‌ളാസ് സംഘടിപ്പിച്ചു . അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ ദീപു കുമാർ സാറിന്റെ നേതൃത്വത്തിൽ ഗാർഹിക സുരക്ഷ, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ നടന്ന ക്ലാസ്സിൽ സിവിൽ ഡിഫൻസ് വാർഡൻ മജീദ് സ്വാഗത പ്രസംഗം നടത്തി. FRO മാരായ യു.കെ. രാജീവൻ , അജീഷ് എം. , പാനൂർ സിവിൽ ഡിഫൻസ് വാർഡൻമാരായ അക്ഷയ്, ലിബിൻ, ആദർശ് , സതീശൻ , തലശ്ശേരി സിവിൽ ഡിഫൻസ് വാർഡൻമാരായ സജീഷ് , രജീഷ് എന്നിവരും ക്ലാസ്സിൻറെ ഭാഗമായി .