KSFE Kannur 2 Branch

KSFE Kannur 2 Branch KSFE Kannur 2
Chits,Loans and FD

28/05/2025

പ്രിയപ്പെട്ടവരെ, ഹൃദയം നിറഞ്ഞ നന്ദി!
എൻ്റെ ജീവിതത്തിലെ അവിസ്മരണീയമായ മൂന്ന് വർഷവും ഒമ്പത് മാസവും പിന്നിട്ട്, 2021-ലെ ഓണക്കാലത്ത് ഇവിടെയെത്തി, 2025 മെയ് മാസത്തിൽ മറ്റൊരു മേഖലയിലേക്ക് യാത്രയാവുകയാണ് ഞാൻ. ഈ കാലഘട്ടം എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും അവിസ്മരണീയവുമായ ഒരധ്യായമായിരുന്നു.
ഈ യാത്രയിൽ എന്നോടൊപ്പം പ്രവർത്തിച്ച എൻ്റെ എല്ലാ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും, ഏജൻ്റുമാർക്കും, ബിസിനസ് പ്രൊമോട്ടർമാർക്കും, അപ്രൈസർമാർക്കും, കൂടാതെ എൻ്റെ പ്രിയപ്പെട്ട ഇടപാടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങൾ ഓരോരുത്തരും എനിക്ക് പുതിയ അനുഭവങ്ങളും പാഠങ്ങളും പകർന്നുനൽകി. ഈ പാഠങ്ങളും അനുഭവങ്ങളും എൻ്റെ ജീവിതത്തിൽ വലിയൊരു മുതൽക്കൂട്ടാണ്.
എൻ്റെ കരിയറിൽ മികച്ച വളർച്ച നേടാൻ ഈ ഘട്ടത്തിൽ എനിക്ക് സാധിച്ചിട്ടുണ്ട്. ഒരു കോടി രൂപയുടെ ചിട്ടി എന്ന ഈ ബ്രാഞ്ചിന്റെ സ്വപ്ന പദ്ധതി ആരംഭിക്കാനും, അതിൻ്റെ തുടർച്ചയായി രണ്ടാമതും ഒരു കോടി രൂപയുടെ ചിട്ടി തുടങ്ങുവാനും സാധിച്ചത് എൻ്റെ ഇടപാടുകാർ അർപ്പിച്ച വിശ്വാസവും, ജീവനക്കാർ കാണിച്ച ആത്മാർത്ഥമായ സഹകരണവും കൊണ്ടുമാത്രമാണ്. ഇത് രണ്ടും എനിക്കൊരു മാന്ത്രികാനുഭവമായിരുന്നു. ശ്രീ പ്രേംരാജ് എന്ന ജ്യേഷ്ഠസഹോദരൻ കാണിച്ച അത്ഭുതകരമായ സഹവർത്തിത്വവും സഹാനുഭൂതിയും ഞങ്ങളെ ഇതിന് പ്രാപ്തരാക്കി. കൂടാതെ, ബ്രാഞ്ചിൽ ഉണ്ടായ മികച്ച ടീം വർക്കിന്റെ പ്രാധാന്യം എടുത്തു പറയേണ്ട വസ്തുതയാണ്.
എൻ്റെ കൂടെ പ്രവർത്തിച്ച ഊർജ്ജസ്വലരായ യുവ സഹപ്രവർത്തകർ, സ്ഥാപനത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച് മുന്നേ സ്ഥലം മാറിപ്പോയവർ - ബിസിനസ് പരമായും മറ്റ് സാങ്കേതികപരമായും ഓപ്പറേഷണൽ തലത്തിലും അവർ നൽകിയ ആത്മാർത്ഥവും, കണിശവും, സമയബന്ധിതവുമായ സേവനങ്ങൾ ഈ ബ്രാഞ്ചിനെ മികവുറ്റതാക്കാനും മറ്റൊരു തലത്തിൽ എത്തിക്കുവാനും സഹായിച്ചു. ശരാശരി വളർച്ചയെക്കാളും വേഗതയിൽ, കണ്ണൂരിലെ പൗരാവലിക്ക് അഭിമാനകരമായ രീതിയിൽ തലയുയർത്തി നിൽക്കുന്ന ഒരു സ്ഥാപനമായി ഈ ബ്രാഞ്ചിനെ വളർത്താൻ സാധിച്ചത്, ക്വാളിറ്റിയിൽ പ്രതിജ്ഞാബദ്ധരായ ജീവനക്കാരുടെ അക്ഷീണ പ്രയത്നം ഒന്നുകൊണ്ടു മാത്രമാണ്. അതിന് നേതൃത്വം നൽകാൻ എന്നെ അനുവദിച്ചതിൽ ഞാൻ ചാരിതാർത്ഥ്യനാണ്.
താങ്ങായി തണലായി നിഴൽ പോലെ കൂടെ നിന്ന അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻ്റ് മാനേജർ ശ്രീമതി സ്മിത മാഡം, അതുപോലെ, ബിസിനസ് വിജയകരമായി കൈകാര്യം ചെയ്ത ശ്രീമതി ജിഷ മാഡം, ഗോൾഡ് ലോൺ ബിസിനസ് മുന്നോട്ട് നയിച്ച ശ്രീ രജീഷ്, റിക്കവറി മാനേജർ ശ്രീ ടോണി, ടീം ലീഡേഴ്സായ സർവ്വശ്രീ വൈശാഖ്, പ്രഗിൽ, അനു, സുനിത, സജ്‌ന, വാഹിദ, സൊജ്ന, ചൈതന്യ, ബാലേട്ടൻ, റാണി... മുതൽ പുതിയതും പഴയതുമായ നിരവധി പേർ നൽകിയ പിന്തുണ വളരെ വലുതാണ്. നിങ്ങൾ ഓരോരുത്തരുടെയും സഹകരണം എൻ്റെ ഈ യാത്രയിൽ നിർണായകമായിരുന്നു.
ചില വ്യക്തികളുടെയും കസ്റ്റമേഴ്സിന്റെയും നിയമപരമായ വെല്ലുവിളികൾ, വാക്കുകൾ കൊണ്ടുള്ള ആക്രമണം എന്നിങ്ങനെയുള്ള പല പ്രതിസന്ധികളെയും അതിജീവിച്ച്, ഏറ്റവും നല്ലവരായ ഇടപാടുകാരെ സൃഷ്ടിച്ചുകൊണ്ട്, വളരെ ഭംഗിയായി ഒരു നാല് കൊല്ലം ആത്മവിശ്വാസത്തിൻ്റെ ഒരു അന്തരീക്ഷം ഈ ബ്രാഞ്ചിൽ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഒരു കുടുംബം എന്ന രീതിയിലുള്ള ഒരു ബന്ധം, ഒരു ഈണം, ഒരു താളം, ഒരു ലയം ഇവിടെയുണ്ട് എന്ന് പല ഇടപാടുകാരും പറയുന്നത് കേൾക്കാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്. അതിന് സാഹചര്യം അനുവദിച്ചു തന്ന നല്ലവരായ പ്രിയപ്പെട്ട ജീവനക്കാർക്കും ഇടപാടുകാർക്കും എൻ്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ട്, ഞാൻ നാളെ വിടവാങ്ങുന്നു .
നന്ദി. Praseedkumar p

07/12/2024

Address

Kauser Complex
Kannur

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919447797122

Alerts

Be the first to know and let us send you an email when KSFE Kannur 2 Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSFE Kannur 2 Branch:

Share