15/08/2026
*80-ാമത് സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു*
ഏഴര SDPI 34ാം ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 80-ാമത് സ്വാതന്ത്ര്യദിന സംഗമം കുറ്റിക്കകം മുനമ്പ് ടൗണിൽ സംഘടിപ്പിച്ചു.
എസ്ഡിപിഐ ഏഴര 34ാം ഡിവിഷൻ മുതിർന്ന പ്രവർത്തകൻ ജലീൽ.പി പതാക ഉയർത്തി. തുടർന്ന് ബ്രാഞ്ച് ട്രഷറർ അനീസ് രാജ്യത്തിനായി ധീരമായി പോരാടിയ 100 ദേശാഭിമാനികളുടെ നാമങ്ങൾ വിളംബരം ചെയ്തു
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുറ്റിക്കകം സൗത്ത് എൽ പി സ്കൂളും അങ്കണവാടി,നാറാണത്ത് അങ്കണവാടി, ഏഴര അങ്കണവാടി, പൊടികളം പാറ അങ്കണവാടി എന്നിവിടങ്ങളിൽ മധുര വിതരണവും നടത്തി.
എസ്ഡിപിഐ ഏഴര 34ാം ഡിവിഷൻ പ്രസിഡന്റ് റഫ്‌നാസ് കെ കെ , പ്രവർത്തകർ അനീസ്, ഷരീഫ്, ഹ്യൂമയൂൺ, മിനാസ്, ജലീൽ, ഹനീഫ, സംറീദ് സനീദ്, മുതിർന്ന പ്രവർത്തകൻ സി.കെ ഹസ്സൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗസ്മരണകൾ പുതുതലമുറയിലേക്ക് പകരുകയും രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കുകയും ചെയ്താണ് സംഗമം സമാപിച്ചത്.