INC Sreekandapuram Block Committee

INC Sreekandapuram Block Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from INC Sreekandapuram Block Committee, Social service, Indhira bhavan Sreekandapuram, Kannur.

തദ്ദേശസ്ഥാപനങ്ങളെ സർക്കാർ ശ്വാസം മുട്ടിക്കുന്നു : അഡ്വ. ഇ വി രാമകൃഷ്ണൻ  ശ്രീകണ്ഠപുരം : ശമ്പള ബില്ലുകൾ ഒഴികെ മറ്റൊരു ബില്...
20/02/2026

തദ്ദേശസ്ഥാപനങ്ങളെ സർക്കാർ ശ്വാസം മുട്ടിക്കുന്നു : അഡ്വ. ഇ വി രാമകൃഷ്ണൻ

ശ്രീകണ്ഠപുരം : ശമ്പള ബില്ലുകൾ ഒഴികെ മറ്റൊരു ബില്ലും പാസാക്കരുത് എന്ന് സർക്കാർ നിർദ്ദേശം നൽകുന്നതിലൂടെയും, തദ്ദേശ ദിനാഘോഷം എന്നപേരിൽ ഉദ്യോഗസ്ഥർക്ക് അനാവശ്യ ചുമതല നൽകുന്നതിലൂടെയും തദ്ദേശസ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ ശ്വാസംമുട്ടിക്കുകയാണെന്ന് ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു. സാധാരണഗതിയിൽ മാർച്ച് മാസം മാത്രമാണ് ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ ഫെബ്രുവരി ആദ്യം തന്നെ അപ്രഖ്യാപിത നിയന്ത്രണം സർക്കാർ ട്രഷറികളിൽ ഏർപ്പെടുത്തിയിരുന്നു. നിലവിൽ അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എന്നാണ് മനസ്സിലാക്കുന്നത്. നിലവിൽ നഗരസഭ ഉൾപ്പടെ പദ്ധതി പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലും അടുത്ത വർഷത്തേക്കുള്ള പദ്ധതി ആവിഷ്കരണത്തിന്റെ പ്രാരംഭ ഘട്ടത്തിലും ആണ്.
കൂടാതെ തദ്ദേശ ദിനാഘോഷം എന്ന പേരിൽ ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയിരിക്കുന്നതും തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന ഒന്നാണ്. മാർച്ച് മാസം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ സർക്കാർ നടത്തുന്ന ഈ നടപടി അംഗീകരിക്കാൻ ആവില്ലെന്നും ഇതിൽ പ്രതിഷേധം അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

പ്രസിഡന്റ്നു തകർപ്പൻ ജയം
17/12/2025

പ്രസിഡന്റ്നു തകർപ്പൻ ജയം

06/12/2025

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ ഇ വി രാമകൃഷ്ണൻ മത്സരിക്കുന്ന പന്ന്യാൽ വാർഡിൽ ഇരിക്കൂർ mla അഡ്വ സജിവ് ജോസഫ് വോട്ട് അഭ്യർത്ഥിക്കുന്നു
Sajeev Joseph
Ramakrishnan Ev

കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡണ്ട്‌ ഷാഫി പറമ്പിൽ എംപിയെ പേരാമ്പ്രയിൽ വെച്ച് പോലീസ് ലാത്തി ചാർജിൽ പരിക്കേൽപ്പിച്ചതിൽ പ്രതിഷേ...
12/10/2025

കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡണ്ട്‌ ഷാഫി പറമ്പിൽ എംപിയെ പേരാമ്പ്രയിൽ വെച്ച് പോലീസ് ലാത്തി ചാർജിൽ പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ശ്രീകണ്ഠാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം ടൗണിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു.സംസ്ഥാന റോഡ് ഉപരോധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ ഇ വി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ബ്ലോക്ക് മണ്ഡലം നേതാക്കൾ ഉപരോധസമരത്തിന് നേതൃത്വം നൽകി.

ബജറംഗ് ദള്ളിന്റെ അക്രമണത്തിനിരയായിഛത്തീസ്‌ഗഡിലെ ദുർഗ്ഗ് ജയിലിൽ  കഴിയുന്ന സിസ്റ്റർ വന്ദന ഫ്രാൻ‌സിസിനെയും സിസ്റ്റർ പ്രീതി ...
01/08/2025

ബജറംഗ് ദള്ളിന്റെ അക്രമണത്തിനിരയായിഛത്തീസ്‌ഗഡിലെ ദുർഗ്ഗ് ജയിലിൽ കഴിയുന്ന സിസ്റ്റർ വന്ദന ഫ്രാൻ‌സിസിനെയും സിസ്റ്റർ പ്രീതി മേരിയെയും ഉടനടി വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും മിഷ്നറിമാരെയും സാമൂഹ്യ സേവനത്തിനുറങ്ങുന്ന മതപുരോഹിതരെയും തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന രീതി ബജറംഗദള്ളും ബിജെപിയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, ആരോഗ്യവും സമയവും ചിലവാക്കി സാമൂഹ്യ സേവനം നടത്തുന്ന മിഷ്നറിമാരെയും സന്യാസിനികളെയും അപമാനിക്കുന്ന രീതി ഈ സർക്കാരിന് ഭൂഷണമല്ലെന്നും താക്കീതു നൽകിക്കൊണ്ട് ശ്രീകണ്ടാപുരം ബ്ലോക്ക്‌ കമ്മിറ്റി ശ്രീകണ്ഠപുരത്തു നടത്തിയ മാർച്ചിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ EV രാമകൃഷ്ണൻ, നഗരസഭ ചെയർ പേഴ്സൺ ഡോക്ടർ കെ വി ഫിലോമിന, ഡിസിസി സെക്രട്ടറിമാരായ ശ്രീ ബിജു പുളിയൻതൊട്ടി, ജോഷി കണ്ടത്തിൽ, ശ്രീ എം ഒ മാധവൻ, പി ടി കുര്യക്കോസ്,ഡോക്ടർ വി എ അഗസ്റ്റിൻ,മണ്ഡലം പ്രസിഡന്റ് മാരായ ജിയോ ജേക്കബ്, ജോസ് പരത്താനാൽ രാജ്‌കുമാർ,കുഞ്ഞു മൊയ്തീൻ,ഇസ്മായിൽ, പ്രകാശൻ നിടിയെങ്ങ,മേഴ്‌സി ബൈജു, നസീമ ഖാദർ, ജോസഫീന വർഗീസ്, സിജോ മറ്റപ്പള്ളി, മിനി ഷൈബി, ജയശ്രീ ശ്രീധരൻ, ഉഷ എം, മധു തൊട്ടിയിൽ, മേരി കുഴിക്കാട്ടിൽ,നാരായണൻ മൂത്തേടൻ, റോയി മഴുവഞ്ചേരി, വി വി സന്തോഷ്‌, ബാബു ചെറുശ്ശേരി, അപ്പച്ചൻ നെ ടിയകാലയിൽ, ജസീൽ കണിയാവയൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
INC Online
INC Irikkur
DCC Kannur
Udf Irikkur Assembly

Address

Indhira Bhavan Sreekandapuram
Kannur
670631

Website

Alerts

Be the first to know and let us send you an email when INC Sreekandapuram Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category