DYFI പെരളശ്ശേരി ഈസ്റ്റ് മേഖല

  • Home
  • India
  • Kannur
  • DYFI പെരളശ്ശേരി ഈസ്റ്റ് മേഖല

DYFI പെരളശ്ശേരി ഈസ്റ്റ് മേഖല കൈ അറുത്ത് മാറ്റുന്നത് വരെ തെറ്റിന് നേരെ വിരൽ ചൂണ്ടുക.

കർണ്ണാടക സർക്കാർ ബി പി എൽ കമ്പനിക്ക് പാട്ടത്തിന് നൽകിയ 175 ഏക്കർ കൃഷി ഭൂമി ഉൾപ്പെടുന്ന 313.9 കോടി രൂപയുടെ സർക്കാർ ഭൂമി മ...
26/10/2025

കർണ്ണാടക സർക്കാർ ബി പി എൽ കമ്പനിക്ക് പാട്ടത്തിന് നൽകിയ 175 ഏക്കർ കൃഷി ഭൂമി ഉൾപ്പെടുന്ന 313.9 കോടി രൂപയുടെ സർക്കാർ ഭൂമി മറിച്ചു വിറ്റു 500 കോടിയിലധികം രൂപ കട്ടെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലി രാജീവ് ചന്ദ്രശേഖറിനും ഭാര്യാപിതാവ് അജിത് ഗോപാല്‍ നമ്പ്യാര്‍ക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം.

ബിസിനസിനും ഫാക്ടറികള്‍ക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ്)യില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയത്. 1994ല്‍രാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ക്ക് വലിയ തുകയ്ക്ക് മറിച്ചു വിറ്റിരിക്കുകയാണ്.
'ബിപിഎല്‍ ഫാക്ടറിക്ക് വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും പിതാവും ഭൂമി വാങ്ങിയത്. ഭാര്യയും ഭാര്യപിതാവും ഇതിന്റെ ഡയറക്ടര്‍മാരാണ്. കെഐഎഡിബി കരാര്‍ പ്രകാരം മൂന്ന് മാസത്തിനകം പ്ലാന്‍ നല്‍കുമെന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും പറഞ്ഞു. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷവും അതിലൊരു പ്രവൃത്തിയും നടത്തിയില്ല.. പദ്ധതി പ്രകാരം അവര്‍ 6 കോടി നിക്ഷേപം നടത്തി. 2009ല്‍ ഇത് മാരുതി കമ്പനി അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് മറിച്ചു വിറ്റു'.2009 ൽ കർണ്ണാടകയിലെ ബിജെപി മന്ത്രി കട്ട സുബ്രഹ്‌മണ്യ നായ്ഡു ഈ ഭൂമി വില്‍ക്കാന്‍ ഇവർക്ക് അനുമതി നൽകി തുടങ്ങിയ അതീവ ഗൗരവമായ പരാതിയാണ് ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ കെ എന്‍ ജഗദേഷ് കുമാര്‍ നൽകിയിരിക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ സർക്കാർ ഭൂമി കട്ടെടുത്തു വിറ്റ് കർഷകരെയും പൊതുജനങ്ങളെയും വഞ്ചിച്ച രാജീവ് ചന്ദ്രശേഖരനും കുടുംബത്തിനും അതിന് ഒത്താശ നൽകിയ ബിജെപി നേതൃത്വത്തിനുമെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

DYFI എടക്കാട് ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച സമര സംഗമം എടക്കാട് മീത്തലെകണ്ടിയിൽ സ: കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
15/08/2025

DYFI എടക്കാട് ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച സമര സംഗമം എടക്കാട് മീത്തലെകണ്ടിയിൽ സ: കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഞങ്ങൾക്ക് വേണം ജോലിഞങ്ങൾക്ക് വേണം മതേതര ഇന്ത്യDYFIസമര സംഗമംആഗസ്റ്റ് 15ബ്ലോക്ക് കേന്ദ്രങ്ങളിൽ   ംഗമം
09/08/2025

ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ
DYFI
സമര സംഗമം
ആഗസ്റ്റ് 15
ബ്ലോക്ക് കേന്ദ്രങ്ങളിൽ

ംഗമം

*വി.എസ്‌. അച്യുതാനന്ദന്‍* ★★★★★★★★★★★★ കനല്‍ വഴി താണ്ടിയ ഇതിഹാസ ജീവിതം.* 1923 ഒക്‌ടോബര്‍ 20-ാം തീയതി ശങ്കരന്റെയും അക്കമ്...
21/07/2025

*വി.എസ്‌. അച്യുതാനന്ദന്‍*
★★★★★★★★★★★★
കനല്‍ വഴി താണ്ടിയ ഇതിഹാസ ജീവിതം.
*
1923 ഒക്‌ടോബര്‍ 20-ാം തീയതി ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ്‌ വി എസ് ജനിച്ചത്‌. നാലാം വയസ്സില്‍ അമ്മയും 11-ാം വയസ്സില്‍ അച്ഛനും നഷ്‌ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സില്‍ പഠനം നിറുത്തേണ്ടിവന്നു. തുടര്‍ന്ന്‌ മൂത്ത സഹോദരനെ സഹായിക്കാന്‍ ഗ്രാമത്തിലെ തുന്നല്‍ക്കടയില്‍ ജോലിക്കു നിന്നു. അതിനുശേഷം കയര്‍ ഫാക്‌ടറിയിലും തൊഴിലാളിയായി പ്രവര്‍ത്തിച്ചു.

കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ്‌ സ: വി.എസ്‌. അച്യുതാനന്ദന്‍ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ടത്‌. സ: പി. കൃഷ്‌ണപിള്ളയുടെ ഉപദേശമനുസരിച്ചായിരുന്നു വി.എസ്‌ കുട്ടനാടന്‍ മേഖലയില്‍ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും അവിടെനിന്ന്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്കും എത്തിച്ചേരുകയായിരുന്നു. അമേരിക്കന്‍ മോഡലിനുവേണ്ടിയുള്ള സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാഴ്‌ചപ്പാടിനെതിരായി ആലപ്പുഴയില്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിന്റെ സംഘാടനത്തിന്റെ മുന്‍നിരയില്‍ വി.എസ്‌ ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന്‌ 1946 ഒക്‌ടോബര്‍ 28-ാം തീയതി പോലീസ്‌ പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ വെച്ച്‌ ഭീകരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. മര്‍ദ്ദനത്തിനിടെ തോക്കിന്റെ ബയണറ്റ്‌ കാല്‍വെള്ളയില്‍ ആണ്ടിറങ്ങി. കൊടിയ പീഡനങ്ങള്‍ സഖാവിന് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്‌. അഞ്ചുവര്‍ഷവും ആറുമാസവും ജയില്‍ ജീവിതവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്‌.

1967 ലെ സര്‍ക്കാര്‍ പാസ്സാക്കിയ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കാന്‍ വമ്പിച്ച പ്രക്ഷോഭം ഉയര്‍ത്തേണ്ടിവന്നു. 1970 ല്‍ സുപ്രസിദ്ധമായ ആലപ്പുഴ പ്രഖ്യാപനത്തിലൂടെ ഈ നിയമം പാസ്സാക്കാനുള്ള പോരാട്ടം പ്രഖ്യാപിക്കപ്പെട്ടു. ആ സമരത്തിന്റെ നേതൃത്വ നിരയില്‍ നിന്ന സഖാവായിരുന്നു വി.എസ്‌. എണ്ണമറ്റ സമരങ്ങള്‍ക്ക്‌ ഈ കാലഘട്ടത്തില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്‌. പ്രതിപക്ഷ നേതാവ്‌ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചവയായിരുന്നു.

1938 ല്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സില്‍ അംഗമായി. 1940-ലാണ്‌ വി.എസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി അംഗമാകുന്നത്‌. 1957 ല്‍ അവിഭക്ത പാര്‍ടിയുടെ സ്റ്റേറ്റ്‌ സെക്രട്ടേറിയറ്റ്‌ മെമ്പറായി. 1964 ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന 32 അംഗങ്ങളില്‍ ഒരാള്‍. വി.എസ്‌. 1980 മുതല്‍ 1992 വരെ സി.പി.ഐ (എം) കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. 1985 ല്‍ പോളിറ്റ്‌ ബ്യൂറോ അംഗമായി. ദേശാഭിമാനി പത്രത്തിന്റെയും ചിന്ത വാരികയുടെയും ചീഫ്‌ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1967, 1970, 1991, 2001, 2006,2011,2016 എന്നീ വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക്‌ മത്സരിച്ച്‌ വിജയിച്ചു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

2006 മെയ്‌ 18-ാം തീയതി കേരളത്തിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. 2011 മുതല്‍ 2016 വരെ കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.2016 മുതല്‍ 2021 വരെ ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു..
റെഡ് സെല്യൂട്ട് comrade 🌹

ചക്കരക്കൽ, മുതുകുറ്റി പ്രദേശത്ത് RSS പ്രവർത്തകരുടെ നേതൃത്വത്തിൽ മാരക ആയുധം ഉപയോഗിച്ച് മൃഗബലിനടത്തിയ സംഭവത്തിൽ കർശന നിയമ ...
17/07/2025

ചക്കരക്കൽ, മുതുകുറ്റി പ്രദേശത്ത് RSS പ്രവർത്തകരുടെ നേതൃത്വത്തിൽ മാരക ആയുധം ഉപയോഗിച്ച് മൃഗബലിനടത്തിയ സംഭവത്തിൽ കർശന നിയമ നടപടി സ്വീകരിക്കുക.

DYFI അഞ്ചരക്കണ്ടി ബ്ലോക്ക്‌ കമ്മിറ്റി

ചക്കരക്കൽ മേഖലയിൽ
കലാപസമാനമായ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ Rssക്രിമിനലുകളുടെ നേതൃത്വത്തിലാണ് മൃഗബലി മനുഷ്യരെ തുണ്ടം തുണ്ടമായി അറുത്തിടാൻ Rssക്രിമിനലുകൾ ഉപയോഗിക്കുന്ന മാരകായുധങ്ങളുപയോഗിച്ച് ആടിനെ ഒറ്റ വെട്ടിന് കഴുത്തറുക്കുകയും കണ്ഠനാളത്തിൽ നിന്നും ചീറ്റിയ ചോരയെടുത്തു ഉന്മാദത്തോടെ ദേഹത്ത് തേക്കുകയും ചെയ്യുന്ന അറപ്പുളവാക്കുന്ന രംഗങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഓoകാളി
മുഴക്കി മനുഷ്യരക്തoകുടിക്കുന്ന ക്രിമിനലുകൾ മൃഗബലിനടത്തി ഉന്മത്തരാകുന്നതിൽ അൽഭുതപ്പെടാനില്ല.
Rss ന്റെ പ്രാകൃതവും മനുഷ്യത്വ വിരുദ്ധവുമായ മുഖം മൃഗബലിയിലൂടെ ഒരിക്കൽകൂടി അനാവരണം ചെയ്യപ്പെട്ടു.
നിരോധിക്കപ്പെട്ട മൃഗബലിക്കെതിരെയും നിയമവിരുദ്ധമായ മാരകായുധങ്ങൾ ഉപയോഗിച്ചതിനെതിരെയും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുവാൻ പോലീസ് നടപടി സ്വീകരിക്കണമെന്നും DYFI അഞ്ചരക്കണ്ടി ബ്ലോക്ക്‌ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.ഇതുമായിബന്ധപ്പെട്ട് കണ്ണൂർ എസ്പി, ACP, ചക്കരക്കൽ CI എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

DYFI കച്ചേരി മെട്ട യൂണിറ്റിന്റെ സെക്രട്ടറിയായി അനന്ദുവിനേയും പ്രസിഡന്റായി ഷംനയേയും തിരഞ്ഞെടുത്തു ✊അഭിവാദ്യങ്ങൾ ✊✊✊
07/07/2025

DYFI കച്ചേരി മെട്ട യൂണിറ്റിന്റെ സെക്രട്ടറിയായി അനന്ദുവിനേയും പ്രസിഡന്റായി ഷംനയേയും തിരഞ്ഞെടുത്തു ✊

അഭിവാദ്യങ്ങൾ ✊✊✊

RSS കാപാലികരുടെ ബോംബാക്രമണത്തിൽ കാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരിയിലെ ഡോക്ടർ അസ്ന ഇന്ന് വിവാഹിതയാവുന്നുആശംസകൾ ❤️
05/07/2025

RSS കാപാലികരുടെ ബോംബാക്രമണത്തിൽ കാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരിയിലെ ഡോക്ടർ അസ്ന ഇന്ന് വിവാഹിതയാവുന്നു

ആശംസകൾ ❤️

കണക്കുകൾ ഒന്നും  ശരിയാകുന്നില്ലല്ലോ ഗംഗാധരാ .. 😆
02/07/2025

കണക്കുകൾ ഒന്നും ശരിയാകുന്നില്ലല്ലോ ഗംഗാധരാ .. 😆

ഇനിവരും പൂക്കളും സൂര്യോദയങ്ങളും പ്രിയ സഖാവേ നിനക്കന്യമാണെങ്കിലും ഇനി വരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തും തല...
02/07/2025

ഇനിവരും പൂക്കളും സൂര്യോദയങ്ങളും പ്രിയ സഖാവേ നിനക്കന്യമാണെങ്കിലും ഇനി വരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തും തലകുനിക്കും.

ജൂലൈ 2- ധീരസഖാവ് അഭിമന്യു രക്തസാക്ഷി ദിനം.

വർഗ്ഗീയത തുലയട്ടെ ✊

DYFI അമ്പലനട യൂണിറ്റിന്റെ സെക്രട്ടറിയായി അക്ഷയേയും, പ്രസിഡന്റായി ശ്രീനന്ദിനേയും തിരഞ്ഞെടുത്തു..അഭിവാദ്യങ്ങൾ ✊✊✊
01/07/2025

DYFI അമ്പലനട യൂണിറ്റിന്റെ സെക്രട്ടറിയായി അക്ഷയേയും, പ്രസിഡന്റായി ശ്രീനന്ദിനേയും തിരഞ്ഞെടുത്തു..

അഭിവാദ്യങ്ങൾ ✊✊✊

DYFI കോട്ടം നോർത്ത് യൂണിറ്റ് സെക്രട്ടറി ശ്രീനന്ദ്, പ്രസിഡന്റ്‌ മേഘ..അഭിവാദ്യങ്ങൾ ✊✊✊
01/07/2025

DYFI കോട്ടം നോർത്ത് യൂണിറ്റ് സെക്രട്ടറി ശ്രീനന്ദ്, പ്രസിഡന്റ്‌ മേഘ..

അഭിവാദ്യങ്ങൾ ✊✊✊

DYFI അഴീക്കോടൻ യൂണിറ്റിനെ സഖാക്കൾ നിഹാലും,, വർഷയും നയിക്കും അഭിവാദ്യങ്ങൾ ✊✊✊
01/07/2025

DYFI അഴീക്കോടൻ യൂണിറ്റിനെ സഖാക്കൾ നിഹാലും,, വർഷയും നയിക്കും

അഭിവാദ്യങ്ങൾ ✊✊✊

Address

Kannur

Telephone

+918129432232

Website

Alerts

Be the first to know and let us send you an email when DYFI പെരളശ്ശേരി ഈസ്റ്റ് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share