എളേരിയിലെ സഖാക്കൾ

എളേരിയിലെ സഖാക്കൾ നിറയെ ചുവന്ന പൂക്കൾ പാതയിൽ സമരങ്ങൾ ത?

07/04/2026
ആർക്കാണ് ഫാൻസ്‌ കൂടുതൽ??
22/08/2025

ആർക്കാണ് ഫാൻസ്‌ കൂടുതൽ??

25/06/2023

ഹൃദയ സ്പർശിയായ ഒരു കുറിപ്പ്...❤

ഞാനൊരു സിപിഐഎം,
ഡി വൈ എഫ് ഐ പ്രവർത്തകനാണ് എന്നതിൽ ഏറെ അഭിമാനം തോന്നിയ നിമിഷം ആയിരുന്നു ഈ ശനിയാഴ്ച 17-06-2023 ന് എനിക്ക് ഉണ്ടായത്.

അമ്മക്ക് മരുന്ന് Emergency ആയതിനാൽ വൈകുന്നേരം ആയാൽ പോലും പോകേണ്ടതായ സാഹചര്യം ഉണ്ടായി. മരുന്ന് വാങ്ങാൻ കാസർഗോഡ് പരപ്പ എന്ന സ്ഥലം വരെയാണ് പോകാൻ ഉണ്ടായിരുന്നത്.വൈകിട്ട് ബസ് കേറിയതു മുതൽ ഞാൻ ടെൻഷനിലായിരുന്നു ഒരു 5 മണിക്കൂർ യാത്രയുണ്ട് അവിടെ എത്താൻ അതിനാൽ എത്തുമ്പോ വൈകും എന്ന് ഉറപ്പായി. പരപ്പ എന്ന സ്ഥലത്ത് രാത്രി ആയാൽ ബസ്സ് പോയിട്ട് ഒരു ഓട്ടോ വരെ ആ സമയത്ത് കിട്ടൂല എന്ന് അറിയാവുന്നതിനാൽ ടെൻഷൻ കൂടി. ബസിൽ ഇരുന്ന് എന്താ വഴി എന്ന് ആലോചിച്ച് facebook മുഴുവൻ തപ്പി കുറെ നീലേശ്വരം ഉള്ള ആൾക്കാർക്ക് FB മെസ്സേജ് അയച്ചു. അവരെ മറുപടി ഒന്നും വന്നില്ല. അങ്ങനെ CPIM പാർട്ടി പേജ് സെർച്ച് ചെയ്തപ്പോൾ നീലേശ്വരം CPIM ഏരിയ കമ്മിറ്റി ഓഫിസ് നമ്പർ കിട്ടി അതിൽ വിളിച്ചപ്പോൾ ഒരാൾ ഫോൺ എടുത്തു അദ്ദേഹം അവിടുത്തെ ഓഫീസ് സെക്രട്ടറി ആയിരുന്നു ഞാൻ അദ്ദേഹത്തോട് കാര്യം പറഞ്ഞു എത്തുമ്പോൾ വൈകും എന്നും പോവാൻ ഒന്ന് സഹായിക്കാൻ ആരെയെങ്കിലും പരിചയപ്പെടുത്തി തരുമോ എന്നും ചോദിച്ചു . അദ്ദേഹം നീലേശ്വരം മേഖല കമ്മിറ്റി സെക്രട്ടറി സബിൻ സത്യൻ്റെ നമ്പർ തന്നു ഞാൻ സബിൻ സത്യൻ്റെ നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞു ഏകദേശം എത്തുന്ന സമയം സഖാവിന് പറഞ്ഞ് കൊടുത്തു സഖാവ് എന്നോട് പറഞ്ഞു. സഖാവ് നീലേശ്വരം എത്തുമ്പോ വിളിക്കാൻ. പകുതി ടെൻഷൻ മാറി ഞാൻ ട്രെയിനിൽ കയറി രാത്രി അവിടെ എത്തുന്നതിന് മുമ്പുള്ള സ്റ്റേഷനിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഞാൻ വിളിച്ചു . ശരിക്കും അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി സഖാവെ ഞാൻ ഇവിടെ റെയിൽ വെ സ്റ്റേഷനിൽ ഉണ്ട് എന്ന്. കുറച്ച് നേരം ഞാൻ അങ്ങനെ നിന്ന് പോയി. എന്നെ മുൻ പരിചയം പോലും ഇല്ലാത്ത ഒരാൾ എനിക്ക് വേണ്ടി രാത്രി എന്നെ കാത്ത് നിക്കുന്നു. പിന്നീട് നടന്നത് സ്വപ്നം ആണോ എന്ന് പോലും ഞാൻ വിചാരിച്ച് പോയി. ഞാൻ നീലേശ്വരം എത്തിയപ്പോൾ സബിൻ സ്റ്റേഷനിൽ എനിക്ക് വേണ്ടി കാത്തു നിൽപ്പുണ്ടായിരുന്നു.
സബിൻ എന്നെ അദ്ദേഹത്തിൻ്റെ ബൈക്കിൽ കയറ്റി പാർട്ടി ഓഫിസിലേക്ക് കൂട്ടി കൊണ്ട് പോയി . അവിടെ ഞായറാഴ്ച്ച DYFI മേഖല സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ ആയിരുന്നു. സബിൻ തിരക്ക് ആയതിനാൽ മരുന്ന് വാങ്ങാൻ ബൈക്ക് തന്ന് സജിൻ എന്ന സബിൻ്റെ അനിയനെ എൻ്റെ ഒപ്പം അയച്ചു ആ പെരും മഴയത്ത് ആ മഴ മുഴുവൻ കൊണ്ട് പാവം 22KM വണ്ടി ഓടിച്ച് സജിൻ എന്നെ വൈദ്യരെ അടുത്തേക്ക് എത്തിച്ചു മരുന്ന് വാങ്ങി ആ മഴയത്ത് നേരെ പാർട്ടി ഓഫിസിലേക്ക് പെട്രോൾ അടിക്കാൻ പമ്പിൽ കയറ്റണം എന്ന് പറഞ്ഞപ്പോൾ സജിൻ പറയുകയുണ്ടായി പെട്രോൾ അടിപ്പിച്ച എട്ടൻ എന്നെ ചീത്ത പറയും എന്ന് പറഞ്ഞ് തിരിച്ച് എത്തിച്ചു . മനുഷ്യത്വം എന്നത് നേരിട്ട് അനുഭവിച്ച നിമിഷങ്ങൾ .

അവിടെ മേഖല സമ്മേളനത്തിൻ്റെ തിരക്കിട്ട ഒരുക്കങ്ങളിൽ ആയാൽ പോലും അവിടെയുള്ള സഖാക്കൾ അവർ എല്ലാവരും എൻ്റെ കൂടെ തന്നെയുണ്ടായി അതിന് ശേഷം രാത്രി 2 മണിയുടെ ട്രെയിനിന് വേണ്ടി എന്നെ റെയിൽ വെ സ്റ്റേഷനിൽ എത്തിച്ച് തന്നതിന് ശേഷമാണ് അവർ തിരികെ പോയത് ഒരു പാർട്ടിക്കാരൻ ഒരു DYFI പ്രവർത്തകൻ എന്നാൽ ഇതാണ് എന്ന് തെളിയിച്ച് തന്ന മുഹൂർത്തം.അവരോട് സബിൻ സത്യൻ, സജിൻ കണ്ണൻ, അജേഷ് ,സൂരജ്, വരുൺ, മണി പ്രസാദ്, രാഹുൽ ആ രാത്രി കൂടെ നിന്ന് സഹായിച്ചതിന് ഒരു പാട് നന്ദി പറഞ്ഞ് ട്രെയിനിൽ കേറി ഇരിക്കുമ്പോൾ അടുത്ത് ഇരുന്ന ഒരാളോട് ഈ കഥ പറഞ്ഞപ്പോൾ അയാൾ പറയുകയുണ്ടായി ഞാൻ നിങ്ങളെ നേരേ എതിർ പാർട്ടിയാണ് പക്ഷെ ഇതേ പോലുള്ള ആപത്ത് ഘട്ടങ്ങളിൽ ഒരു ചാലക ശക്തിയായി പ്രവർത്തിക്കുന്ന ഒരേ ഒരു വിഭാഗം ആണ് DYFl ക്കാർ എന്ന് ....

ശരിക്കും അയാൾ അത് പറഞ്ഞപ്പോൾ ഞാൻ ഒരു DYFI ക്കാരൻ, സി പി ഐ എം പ്രവർത്തകൻ, എന്നതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്.

ഒരു പാട് നന്ദിയോടെ.....

ranju

30/04/2022

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
________________
മനുഷ്യ സൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോർജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗ്ഗീയ വാദികളും ബോധപൂർവ്വമായ പദ്ധതികൾ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം.

കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേരിടണം.

30/04/2022
16/06/2021

പൊറുതി മുട്ടിയാൽ ഏത് മിത്രവും
പ്രതിഷേധിച്ചു പോകും 😀

അഭിവാദ്യങ്ങൾ...💪❣️
22/02/2021

അഭിവാദ്യങ്ങൾ...💪❣️

30/08/2020

എല്ലാവർക്കും ഓണാശംസകൾ

എന്താണ് EIA ?Enviornment Impact Assesment -2020എന്ന് വെച്ചാൽ ?പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമെന്നോണം ഒരു നിയമമുണ്ട്..1986...
07/08/2020

എന്താണ് EIA ?

Enviornment Impact Assesment -2020

എന്ന് വെച്ചാൽ ?

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമെന്നോണം ഒരു നിയമമുണ്ട്..1986 ൽ കൊണ്ടുവന്ന Environment Protection Act അതിൽ പറയുന്നത് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഫാക്ടറി,ഖനി,ക്വാറി തുടങ്ങി പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികൾ തുടങ്ങുന്നുണ്ടെങ്കിൽ വ്യക്തമായി പഠിക്കാൻ ഒരു വിഭാഗം ആളുകൾ ഉണ്ട് അവർ പഠിച്ചതിനു ശേഷം മാത്രം ആ പദ്ധതി തുടങ്ങാം എന്നാണ്

പക്ഷേ, ഈ EIA 2020 act പ്രകാരം പറയുന്നത് ഇങ്ങനെയാണ് ,
അവർക്ക് അവരുടെ പദ്ധതികൾ എപ്പോൾ വേണമെങ്കിലും തുടങ്ങാം , അതിനു ശേഷം മാത്രമേ അതിനെപറ്റിയും അതുണ്ടാക്കുന്ന പരിസ്ഥിതി ദോഷങ്ങളെ പറ്റിയുംപഠിക്കുന്ന സമിതി പഠനം തുടങ്ങു എന്നതാണ് ,

അപ്പൊ EIA draft 2020യുടെ ദോഷങ്ങളോ ?

ഈ നിയമം നിലവിൽ വന്നാൽ
ഒന്നാമത്തെ ദോഷം ,
ഇതിനെതിരെ govt ഉദ്യോഗസ്ഥരോ അല്ലാതെ ആ പദ്ധതി അസൂത്രിതരോ അല്ലാതെ സാധാരണക്കാരായ ആൾക്കും ശബ്ദമുയർത്താൻ കഴിയില്ല എന്നതാണ്
രണ്ടാമത് , ഇത് വന്നാൽ ബോർഡർ മേഖലയിൽ 100 കിലോ മീറ്ററിൽ പരിസ്ഥിതിയെ നശിപ്പിച്ചെന്തു വന്നാലും ചോദ്യം ചെയ്യാൻ കഴിയില്ലെന്നാണ്
മൂന്നാമത് ,
റോഡ് , തുറമുഖം തുടങ്ങി എന്ത് തന്നെ പദ്ധതികൾ വന്നാലും അതിന്റെയൊന്നും strategy ആരെയും അറിയിക്കാതെ എപ്പോൾ വേണമെങ്കിലും എന്തും ചെയ്യാം എന്നത് തന്നെ...അതായത് , സാധാരണക്കാരുടെ വീടിനും ജീവിതത്തിനും ഒരു വിലയുമില്ല ഉണ്ടെങ്കിലും മിണ്ടാതെ കിടക്കയും കളഞ്ഞു വേറെ വഴി പോകണം എന്ന് തന്നെ

പച്ച മലയാളത്തിൽ പറഞ്ഞാൽ
കിടപ്പാടം തകർന്നാലും പരിസ്ഥിതി മരിച്ചാലും സർക്കാരും പണമുള്ളവനും ചെയ്യുന്നതും നോക്കി വായിൽ വിരൽ വെച്ച് മിണ്ടാതിരിക്കണമെന്നു സാരം.


🚩🚩🚩🚩🚩🚩🚩🚩

അഭിവാദ്യങ്ങൾ💪❤️
15/07/2020

അഭിവാദ്യങ്ങൾ💪❤️

അഭിവാദ്യങ്ങൾ 💟
05/07/2020

അഭിവാദ്യങ്ങൾ 💟

Address

Kanhangad

Telephone

+919496831960

Website

Alerts

Be the first to know and let us send you an email when എളേരിയിലെ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share