08/07/2026
കുറ്റിക്കോൽ ഡിവിഷനിലെ കല്ലപ്പള്ളി, രംഗത്തുമല, കമ്മാടി പ്രദേശങ്ങളിൽ
കാട്ടാനകൾ കൃഷിയിടങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുകയും ചെയ്യുന്ന സാഹചര്യം നേരിൽ വിലയിരുത്തി. പ്രദേശത്ത് സോളാർ വേലി അടിയന്തരമായി നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഡി.എഫ്.ഒ ഉറപ്പ് നൽകി.
സന്ദർശനത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ, വനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും കൂടെ ഉണ്ടായിരുന്നു