SDPI Kanhangad

SDPI Kanhangad SDPI കാഞ്ഞങ്ങാട് മണ്ഡലം

04/09/2026
തെരുവ് നായ ആക്രമണം, മനുഷ്യ ജീവന് ഭീഷണി;ഭരണകൂടങ്ങൾ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ്;അധികാരികൾ നിയമം നടപ്പിലാക്കുക:...
19/08/2026

തെരുവ് നായ ആക്രമണം, മനുഷ്യ ജീവന് ഭീഷണി;ഭരണകൂടങ്ങൾ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ്;
അധികാരികൾ നിയമം നടപ്പിലാക്കുക:
ഷുഹൈബ് നമ്പൂരിക്കാടത്ത്

കാഞ്ഞങ്ങാട് :തെരുവ് നായ ആക്രമണം വിഷയത്തിൽ നിയമങ്ങൾ നടപ്പാക്കാതെ വാഗ്ദാനങ്ങളിൽ ഒതുക്കി ഭരണ കൂടങ്ങൾ ജനങ്ങളെ വഞ്ചിക്കുകയാണ്.
സുപ്രീം കോടതി നിർദ്ദേശം പ്രകാരം മനുഷ്യർക്ക് അപകടമുണ്ടാക്കുന്നതും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടും പരിഹാരം കാണാത്തത് എന്ത് കൊണ്ടാണെന്നു അധികാര ഉദ്യോഗസ്ഥർ വ്യക്തമാക്കണം.
കാഞ്ഞങ്ങാട് അജാനൂർ പഞ്ചായത്തിൽ അതിഞ്ഞാലിലും പരിസര പ്രദേശങ്ങളിലും ആയി കുട്ടികളടക്കം നാല് പേർക്ക് നായയുടെ കടിയേറ്റു.തെരുവ് നായ ശല്യം അതി രൂക്ഷമായ സാഹചര്യത്തിൽ ഭരണകൂടങ്ങൾ നിസംഗതകൾ വെടിഞ്ഞ് മനുഷ്യ ജീവനുകൾക്ക് സംരക്ഷണം നൽകാൻ മുന്നോട്ട് വരണമെന്നും
ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സ സഹായം നൽകണമെന്നും എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഷുഹൈബ് അതിഞ്ഞാൽ ആവശ്യപ്പെട്ടു .

സ്ത്രീകളും കുട്ടികളും സ്കൂൾ വിദ്യാർത്ഥികളും വീടുകളിൽ നിന്നും ഭയപ്പെട്ട് ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുളളത്.തെരുവുനായയുടെ അക്രമണം കാത്തിരിക്കാതെ എത്രയും പെട്ടെന്ന് കാലങ്ങളായി പൊതുജനം അനുഭവിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കാൻ
ബന്ധപ്പെട്ടവർ തയ്യാറാവണം.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ട അധികാരികൾ ഇതെല്ലാം നോക്കി നില്കുന്നു.പഞ്ചായത്തിലുടനീളം തെരുവ് നായ ശല്യം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശം അടിയന്തിരമായി പഞ്ചായത്തിൽ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ 80ആം സ്വാതന്ത്ര്യ ദിനം;കാഞ്ഞങ്ങാട് SDPI മണ്ഡലം പ്രസിഡന്റ് സുലൈമാൻ അടുക്കം പതാക ഉയർത്തി.ചടങ്ങിൽ 100 സ്വാതന്ത്ര...
15/08/2026

ഇന്ത്യയുടെ 80ആം സ്വാതന്ത്ര്യ ദിനം;
കാഞ്ഞങ്ങാട് SDPI മണ്ഡലം പ്രസിഡന്റ് സുലൈമാൻ അടുക്കം പതാക ഉയർത്തി.

ചടങ്ങിൽ 100 സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുസ്സമദ്, ഓർഗാനൈസിങ് സെക്രട്ടറി സബീൽ, ബ്രാഞ്ച് ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

അഷ്റഫ് സാഹിബിന്റെ വിയോഗത്തിൽഎസ്ഡിപിഐ ഹദ്ദാദ് ബ്രാഞ്ച്അനുശോചന യോഗം സംഘടിപ്പിച്ചു.​പാർട്ടി മണ്ഡലം ട്രഷറർ നൗഷാദിന്റെ അധ്യക്...
14/08/2026

അഷ്റഫ് സാഹിബിന്റെ വിയോഗത്തിൽ
എസ്ഡിപിഐ ഹദ്ദാദ് ബ്രാഞ്ച്
അനുശോചന യോഗം സംഘടിപ്പിച്ചു.

​പാർട്ടി മണ്ഡലം ട്രഷറർ നൗഷാദിന്റെ അധ്യക്ഷതയിൽ
ജില്ലാ ജനറൽ സെക്രട്ടറി ലിയാക്കത്തലി, മഹല്ല് പ്രസിഡന്റ് കെ.ബി കുട്ടി ഹാജി, കെ ടി അബ്ദുൽ റഹ്മാൻ, ഹദ്ദാദ് മസ്ജിദ് ഇമാം മുഹമ്മദ് ഇർഫാനി, പാർട്ടി മണ്ഡലം പ്രസിഡന്റ് സുലൈമാൻ അടുക്കം, കെഎംസിസി പ്രതിനിധി മുസ്തഫ,
മുഹമ്മദ്, സലാം കേരള, ബഷീർ എന്നിവർ യോഗത്തിൽ അനുശോചനം അറിയിച്ചു.

മണ്ഡലം ഭാരവാഹികളായ സബീൽ സ്വാഗതവും, അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.

പ്രാർത്ഥനയോടെ വിട..
09/08/2026

പ്രാർത്ഥനയോടെ വിട..

എസ്‌ഡിപിഐ കാസർകോഡ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റസാഖ് ഹാജി പറമ്പത്തിന് വിപ്ലവാഭിവാദ്യങ്ങൾ -SDPI കാഞ്ഞങ്ങാട് മ...
04/08/2026

എസ്‌ഡിപിഐ കാസർകോഡ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റസാഖ് ഹാജി പറമ്പത്തിന് വിപ്ലവാഭിവാദ്യങ്ങൾ

-SDPI കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി

കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നും YOUNG DEMOCRATS ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ മുസമ്മി...
27/07/2026

കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നും YOUNG DEMOCRATS ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ മുസമ്മിലിന് അഭിവാദ്യങ്ങൾ

SDPI കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി

YOUNG DEMOCRATS KASARGOD DISTRICT ORGANISING COMMITTEE
27/07/2026

YOUNG DEMOCRATS
KASARGOD DISTRICT
ORGANISING COMMITTEE

Address

Athinhal
Kanhangad

Website

Alerts

Be the first to know and let us send you an email when SDPI Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share