Vellarikkundu

Vellarikkundu വെള്ളരിക്കുണ്ടിനെ കുറിച്ചുള്ള എല്ല?

15/08/2022

Here is a list of historical placs in Delhi that you can visit on one day trip as part of Independence Day 2022. The places are Qutub Minar, Agrasen Ki Baoli, Red Fort, ShergarhWazirabad and more. Read the article in Malayalam. ഡല്‍ഹിയില്‍ ഒറ്റ ദിവസത്തെ ...

11/08/2022

A travel company in Ukraine invites tourists to visit Ukraine and see the war torn nation and the conflicts of people experiencing due to the war. Read on to know more in Malayalam. ഉക്രെയ്ന്‍ എന്ന രാജ്യത്തെ യുദ്ധം എങ്ങനെ ബാ.....

*ഏവർക്കും വി. അൽഫോൻസാമ്മയുടെ തിരുന്നാൾ മംഗളങ്ങൾ**കെ സി വൈ എം വെള്ളരിക്കുണ്ട് ഫൊറോന* ❤️
28/07/2022

*ഏവർക്കും വി. അൽഫോൻസാമ്മയുടെ തിരുന്നാൾ മംഗളങ്ങൾ*

*കെ സി വൈ എം വെള്ളരിക്കുണ്ട് ഫൊറോന* ❤️

ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കോടിയേറ്റുന്നു.
20/07/2022

ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കോടിയേറ്റുന്നു.

19/07/2022
18/07/2022

*കാണാതെ പോകരുതേ..! സുവിശേഷത്തിന്റെ തീപ്പന്തങ്ങളായി ഭാവിയിൽ ജ്വലിക്കാൻ പോകുന്ന കൗമാരക്കാർ.*

അമേരിക്കയിലെ ഒഹായോയിലെ സ്റ്റൂബെൻവില്ലിലുള്ള കത്തോലിക്കാ സർവ്വകലാശാലയായ 'ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റ്യൂബെൻവില്ലെ'യിൽ കഴിഞ്ഞ ദിവസം നടന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ ജീവിക്കുന്ന ദൈവത്തെ വാഴ്ത്തിപ്പാടുന്ന കൗമാരക്കാർ. ഒന്നും രണ്ടുമല്ല, മൂവായിരത്തിഅഞ്ഞൂറിലധികം ഭാവിയുടെ വാഗ്ദാനങ്ങളാണ് ദിവ്യകാരുണ്യ നാഥനെ വാഴ്ത്തിപ്പാടി തങ്ങളുടെ യൗവനത്തെ കർത്താവിന് പൂർണ്ണമായി സമർപ്പിച്ചത്. നമ്മുടെ വിശ്വാസത്തിന് കൂടുതൽ ബലം പകരുന്ന ദൃശ്യങ്ങൾ കാണാം.

വീഡിയോ ലിങ്ക് : https://fb.watch/ejJjwbcmyD/
*പ്രവാചകശബ്ദത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ:*
https://chat.whatsapp.com/JLhxJg189IX5cMgs0mTAwx

Beautiful Shot !
17/07/2022

Beautiful Shot !

വി.കമില്ലസിന്റെ തിരുനാൾ അനുഗ്രഹങ്ങൾ 🙏🙏🙏Blessings of Our Beloved Founder Father St. Camillus de Lellis❤🌹❤🧚Ave MARIA🧚
14/07/2022

വി.കമില്ലസിന്റെ തിരുനാൾ അനുഗ്രഹങ്ങൾ 🙏🙏🙏
Blessings of Our Beloved Founder Father St. Camillus de Lellis
❤🌹❤
🧚Ave MARIA🧚

ഗംഭീരം...നമ്മുടെ ISRO 👏👏👏💪💪💪 താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.....അപ്പോൾ പച്ച ഡോട്ടുകൾ കാണാം...ലോകമെമ്പാട...
14/07/2022

ഗംഭീരം...നമ്മുടെ ISRO 👏👏👏💪💪💪 താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.....അപ്പോൾ പച്ച ഡോട്ടുകൾ കാണാം...ലോകമെമ്പാടുമുള്ള FM റേഡിയോ സ്റ്റേഷനുകളാണ്...ഏതെങ്കിലും ക്ലിക്ക് ചെയ്യുമ്പോൾ green dot നിങ്ങൾക്ക് അതാത് പ്രദേശങ്ങളിലെ FM റേഡിയോ കേട്ട് ആസ്വദിക്കാം.. അതിശയകരമെന്നു പറയട്ടെ, ഇങ്ങനെ കേൾക്കാൻ ഇയർഫോൺ ആവശ്യമില്ല....🤔🤔
ലളിതമായി അതിശയിപ്പിക്കുന്നത്...😎 ഞങ്ങളുടെ ISRO യിൽ അഭിമാനിക്കുന്നു🤷‍♂

" *ISRO യ്ക്ക് നന്ദി*"-🙏🏻 jb.

Explore live radio by rotating the globe.

ജൂലൈ-13 സ്വ൪ഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ റോസാമിസ്റ്റിക്കാ മാതാവി൯െറ തിരുന്നാൾ ആശ൦സകൾ🌹🌹🌹1947 - 1976 വരെയുള്ള വർഷങ്ങളിൽ വടക്...
13/07/2022

ജൂലൈ-13 സ്വ൪ഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ റോസാമിസ്റ്റിക്കാ മാതാവി൯െറ തിരുന്നാൾ ആശ൦സകൾ🌹🌹🌹

1947 - 1976 വരെയുള്ള വർഷങ്ങളിൽ വടക്കേ ഇറ്റലിയിലെ 'പ്രകാശപൂർണമായ മല' എന്ന് അർത്ഥം വരുന്ന 'മോണ്ടികിയാരി' എന്ന സ്ഥലത്ത് പിയറിന എന്ന നേഴ്സിന് പരിശുദ്ധ കന്യകാമറിയം നൽകിയ ദർശനം ''റോസാ മിസ്റ്റിക്ക'' എന്നാൽ എന്ത്? എന്നതിലേയ്ക്ക് സൂചനയും നൽകി. അമ്മ പറഞ്ഞു, "ഞാൻ യേശുവിന്റെ മൗതീക ശരീരത്തിന്റെ അമ്മയാണ്! അതായത് സഭയുടെ അമ്മ...

1947 മെയ് 13 നാണ് അമ്മ അവൾക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വയലറ്റ് നിറമുള്ള ഉടുപ്പും വെളുത്ത ശിരോവസ്ത്രവും അണിഞ്ഞ് സുന്ദരിയായ ഒരു സ്ത്രീയായിട്ടാണ് അമ്മ പ്രത്യക്ഷപ്പെട്ടത്...

അമ്മ ഏറെ ദു:ഖിതയായിരുന്നു. കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റു വീണുകൊണ്ടിരുന്നു...

അമ്മയുടെ ഹൃദയത്തിൽ മൂന്നു വലിയ വാളുകൾ തുളച്ചുകയറിയിരുന്നു...

അമ്മ പറഞ്ഞു. "പ്രാർത്ഥന, ഉപവാസം, പരിത്യാഗപ്രവർത്തികൾ" ഇത്രയും പറഞ്ഞശേഷം അമ്മ അപ്രത്യക്ഷയായി...

1947 ജൂൺ 17ന് അമ്മ 2-ാം വട്ടവും പ്രത്യക്ഷപ്പെട്ടു. ഈ പ്രത്യക്ഷപ്പെടലിൽ അമ്മയുടെ ഹൃദയത്തിൽ മൂന്നു വാളുകൾക്കുപകരം മൂന്ന് റോസാപൂക്കളുണ്ടായിരുന്നു.
അവ വെള്ള, ചുവപ്പ്, സുവർണ്ണം ഈ മൂന്ന് നിറങ്ങളിലായിരുന്നു. "ഞാൻ യേശുവിന്റെ അമ്മയാണ്" എന്ന് പരിശുദ്ധ മാതാവ് സ്വയം വെളിപ്പെടുത്തി...

അമ്മ പറഞ്ഞു: "ലോകമെമ്പാടുമുള്ള മുഴുവൻ വൈദികർക്കും സന്യാസിനി - സന്യാസികൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം, അതിനുവേണ്ടി മരിയ ഭക്തിയുടെ പുതിയരൂപം ആരംഭിക്കണം ഇത് നിന്നെ അറിയിക്കാനാണ് ദൈവം എന്നെ അയച്ചത്..."

"എല്ലാ മാസവും 13-ാം തിയ്യതി എന്റെ ദിനമായി കൊണ്ടാടുക. ജൂലൈ 13 'റോസാ മിസ്റ്റിക്ക' ദിനമായി ആചരിക്കുക." അമ്മ അവളോട്‌ ആവശ്യപ്പെട്ടു...

അമ്മയുടെ ഹൃദയത്തിലെ മൂന്നു റോസാ പൂക്കളുടെയും മൂന്ന് വാളുകളുടെയും അർത്ഥവും അമ്മതന്നെ അവൾക്ക് പറഞ്ഞുകൊടുത്തു.

🗡 ഒന്നാമത്തെ വാൾ ദൈവവിളി നഷ്ടപ്പെടുത്തുന്ന വൈദികരെ സൂചിപ്പിക്കുന്നു...

🗡 രണ്ടാമത്തെ വാൾ മാരക പാപത്തിൽ ജീവിക്കുന്ന സന്യാസിനി - സന്യാസികളെ സൂചിപ്പിക്കുന്നു...

🗡 മൂന്നാമത്തെ വാൾ യൂദാസിനെപ്പോലെ യേശുവിനെ ഒറ്റിക്കൊടുക്കുന്ന വൈദികരെയും സമർപ്പിതരെയും സൂചിപ്പിക്കുന്നു...

🌹വെളുത്ത റോസാപൂവ് പ്രാർത്ഥനയെ സൂചിപ്പിക്കുന്നു.

🌹 ചുവന്ന റോസാപൂവ് പാപപരിഹാരത്തെ സൂചിപ്പിക്കുന്നു.

🌹 സുവർണ്ണ റോസാപൂവ് ഉപവാസത്തെ സൂചിപ്പിക്കുന്നു.

ഡിസംബർ 8-ാം തിയതി മന്ദസ്മിതം തൂകി പ്രത്യക്ഷയായ അമ്മ പറഞ്ഞു, "ഞാൻ അമലോത്‌ഭവയാണ്, പ്രസാദവരത്തിന്റെ മേരിയാണ്, വരപ്രസാദ പൂർണയാണ്. എന്റെ ദിവ്യ പുത്രൻ ഈശോ മിശിഹായുടെ മാതാവാണ്..."

റോസാ മിസ്റ്റിക്കാ മാതാവേ അമോത്‌ഭവയേ, ഈശോയുടെ അമ്മേ പ്രസാദവര പൂർണ്ണേ, തിരുസഭയുടെ മാതാവേ, ഞങ്ങൾ പൂർണ്ണമായും അമ്മയുടേതാകുന്നു...

വൈദീകരുടെ രാജ്ഞി, വൈദീകരെ പാപവഴികളില്‍ പെടാതെ കാക്കണമേ...

ഞങ്ങളെ അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ.
ആമ്മേൻ

നിരവധി മഹാരധന്‍മാരെ സംഭാവന ചെയ്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ നമ്മുടെ നാടാണ് പാല. വിദ്യാഭ്യാസ രംഗത്ത് ബിഷപ്പ് ...
12/07/2022

നിരവധി മഹാരധന്‍മാരെ സംഭാവന ചെയ്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ നമ്മുടെ നാടാണ് പാല. വിദ്യാഭ്യാസ രംഗത്ത് ബിഷപ്പ് വയലില്‍ സിനിമയില്‍ ചെറുപുഷ്പം ഫിലിംസിന്റെ മുതലാളി ചെറുപുഷ്പം കൊച്ചേട്ടന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജോസഫ് ജെ. കക്കാട്ടില്‍ (സിനിമാ മേഖലയിലെ ഡിജിറ്റല്‍ വിപ്ലവമായി അറിയപ്പെടുന്ന യുണൈറ്റഡ് ഫിലിം ഓര്‍ഗനൈസേഷന്‍ (യു.എഫ്.ഒ) എന്ന സാറ്റലൈറ്റ് സിനിമാ റിലീസ് സംവിധാനം കേരളത്തില്‍ നടപ്പാക്കിയത് ഇദ്ദേഹമാണ്)
മദ്യരാജാവായ മണര്‍ക്കാട് പാപ്പന്‍ എന്ന ജോസഫ് മൈക്കിള്‍, ജിമ്മി ജോര്‍ജ്, തോമസ് കോട്ടുകാപള്ളി, ചെറിയാന്‍ കാപ്പന്‍, മണര്‍കാട് പാപ്പാന്‍, ആര്‍ വി തോമസ്, കെ എം മാണി, എംഎം ജേക്കബ്, ടോം തോമസ് തുടങ്ങി ലെജന്‍ഡുകളുടെ സ്വന്തം നാടാണ് പാല..

ഇവരുടെ ജീവിത കഥകള്‍, ലേലം, വാഴുന്നോര്‍, സ്ഫടികം, ഉടയോന്‍ തുടങ്ങിയ സിനിമകളായി ബിഗ് സ്‌ക്രീനില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിച്ചിട്ടുള്ളവയാണ്. അതിന്റെ കൂട്ടത്തിലേക്കാണ് ഇപ്പോള്‍ 'കടുവ' കയറി വരുന്നത്. പാലാക്കാരനായ കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ കഥയാണ് സിനിമ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. പക്ഷേ, 'കടുവ' തന്നെ നാറ്റിക്കാനായി ഇറക്കിയതാണെന്ന് അദേഹം പ്രകടിപ്പിച്ച ആശങ്ക സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ നൂറുശതമാനം സത്യമാണെന്ന് ബോധ്യമായി.. കലുങ്കില്‍ ഇരുന്ന് പറയുന്ന വെടിവെട്ടം കേട്ട് ഏഴുതിയ തയാറാക്കിയ കഥയാണ് കടുവ.. കഥയും തിരക്കഥയും എഴുതിയ ജിനുവിന് കുറുവച്ചന്റെ ജീവിതത്തെപറ്റി ആരോപറഞ്ഞുള്ള കേട്ടുകേള്‍വി മാത്രമേയുള്ളൂന്നെ് തോന്നുന്നു.

ആര്‍ക്കൊക്കെ ദഹിച്ചാലും കുരുവിനാക്കുന്നേല്‍ കുറുവച്ചനെ അടുത്ത് അറിയുന്നവര്‍ക്ക് കടുവ ദഹിക്കില്ല. മാസിന് വേണ്ടി കഥയില്‍ മാറ്റം വരുത്തിയെന്ന് പറഞ്ഞാലും ഇമ്മാതിരി അമാനുഷികനൊന്നുമല്ല ആ മനുഷ്യന്‍. തിയറ്ററില്‍ നിന്ന് പടം ഇറങ്ങി ഒടിടിയില്‍ എത്തുമ്പോള്‍ അറിയാം ബാക്കി പ്രതികരണം.

കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ നിയമവഴിയിലാണ് പേരാട്ടം നടത്തിയത്. തനിക്ക് വേണ്ടി കോടതിയില്‍ വാദമുഖം ഉയര്‍ത്താന്‍ ഒറ്റ സിറ്റിങ്ങിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന രാംജത്മലാനിയെ വരെ അദേഹം പാലായില്‍ എത്തിച്ച് ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ നീതിന്യായ കോടതികളുടെ ചരിത്രത്തില്‍ ''പ്രൊട്ടക്ഷന്‍ ഫ്രം പൊലീസ്'' എന്ന ചരിത്ര വിധി ഒരിക്കല്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ.. അതും കുറുവച്ചന്‍ കോടതിയില്‍ പേരാടി വാങ്ങിയതാണ്.. അങ്ങനെയുള്ള മനുഷ്യനെയാണ് വെറും അടിപിടി അലമ്പനായി സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ അന്നും ഇന്നും എന്നും പാലാക്കാരുടെ മനസിലെ മാസ് കഥാപാത്രമാണ്. പുള്ളിയുടെ കഥ പറയുന്ന സിനിമയേയല്ല 'കടുവ'. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് കുരുവിനാക്കുന്നേല്‍ കുറുവച്ചനും കേരളാ പോലീസും നേര്‍ക്കുനേര്‍ നിന്ന് പോരാടിയത്. പല്ലിന് പല്ല്... കണ്ണിന് കണ്ണ്.. എന്ന രീതിയില്‍ തന്നെയായിരുന്നു പോര്‍മുഖം തുറന്നത്. 12 വര്‍ഷത്തിലേറെയാണ് നിയമയുദ്ധം നടത്തിയത്. 18 കേസുകളാണ് പോലീസ് അദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയത്ത്.
കുറവച്ചന്‍ ഒരറ്റത്തും മറ്റേ വശത്ത് ജോസഫ് തോമസ് ഐ.പി.എസും പോലീസും നിലകൊണ്ടു.

ഭാര്യുടെ ബന്ധുവായ എംഎല്‍എക്കെതിരെ ഒരു പഞ്ചായത്ത് മെമ്പര്‍ കേസ് കൊടുത്തതില്‍ കുറുവച്ചന്‍ സാക്ഷിയായതോടെയാണ് വേട്ടയാടല്‍ ആരംഭിക്കുന്നത്. പിന്നീട് ധാരണയിലെത്തി ഈ കേസ് പിന്‍വലിച്ചു. പക്ഷേ എംഎല്‍എയുടെ രോഷത്തിന് ഇത് ഇടയാക്കി. ആ സമയത്ത് പള്ളിയിലെ ഒരു പിയാനോ വികാരിയച്ചന്‍ മോഷ്ടിച്ചതിന്റെ പേരില്‍ കുറുവച്ചന്‍ കേസിന് പോയി. ഇതോടെ പള്ളിയും പട്ടക്കാരും എതിരായി.

തൊട്ടടുത്ത പറമ്പില്‍നിന്ന് റബ്ബര്‍ ചിരട്ട മോഷ്ടിച്ചു, അനധികൃതമായി തോക്ക് കൈവശം വെച്ചു. വെടിമരുന്ന് നിയമംലംഘിച്ച് സൂക്ഷിച്ചു, ഒരു ദലിത് സ്ത്രീയെ പീഡിപ്പിച്ചു, പിന്നീട് ഒരു മാലമോഷണക്കേസിലും പ്രതിയാക്കി. നോക്കിപ്പേടിപ്പിച്ചെന്നായിരുന്നു മറ്റൊരു കേസ്. പക്ഷേ കോടതിയില്‍ തെളിവ് നിരത്തി നിയമം പറഞ്ഞ് കുറുവച്ചന്‍ എല്ലാ കേസും പൊളിച്ചു..

ഈ സമയത്ത് കുറുവച്ചന്‍ കോട്ടയം റെയില്‍വേസ്റ്റേഷനടുത്ത് തന്റെ അംബാസിഡര്‍ കാര്‍ പാര്‍ക്ക് ചെയ്ത് തിരുവനന്തപുരത്തിന് പോയി. തിരിച്ചുവന്നപ്പോള്‍ വണ്ടി കാണാനില്ല. പൊലീസ് അത് മോഷ്ടിച്ച കാറാണെന്ന് കള്ളക്കേസുണ്ടാക്കി. അങ്ങനെയല്ലെന്ന് കുറുവച്ചന്‍ രേഖകള്‍ കാണിച്ചപ്പോള്‍ എഞ്ചിന്‍ മോഷ്ടിച്ചതാണെന്നായി കള്ളക്കേസ്. പതിവുപോലെ കോടതിയില്‍ പോയാണ് കുറുവച്ചന്‍ കാര്‍ തിരിച്ചു. അദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 'മയൂര' ബാറില്‍ നിരന്തരം റെയിഡുകള്‍ ഉണ്ടാക്കി പൂട്ടിച്ചു. ഇതു കേടതിയില്‍ പോയി സറ്റേ വാങ്ങി തുറപ്പിച്ചു.

ഒടുവില്‍ കഞ്ചാവ് കേസില്‍ പൂട്ടാനും പൊലീസ് പദ്ധതിയിട്ടിരുന്നു. ഒരു ചാക്ക് കഞ്ചാവ് കുറുവച്ചന്റെ വീട്ടില്‍ കൊണ്ട്വന്ന് സൂക്ഷിച്ചശേഷം പിടികൂടാനായിരുന്നു തീരുമാനം. നാര്‍ക്കോട്ടിക്ക് കേസായതുകൊണ്ട് കുറേക്കാലം അകത്തിടാമല്ലോ. പക്ഷേ പൊലീസിലെ തന്നെ നല്ലവരായ ചിലര്‍ നേരത്തെ ഈ വിവരം കുറുവച്ചന് ചോര്‍ത്തിക്കൊടുത്തു. അതുകൊണ്ട് വീട് പൂട്ടി കുറുവച്ചന്‍ മുങ്ങി, അറസ്റ്റ് നടന്നില്ല. ലൈസന്‍സുള്ള തോക്കിന് ഉടമായ കുറുവച്ചനെ നേരിട്ട് തല്ലാന്‍ പൊലീസിന് പേടിയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് വാടക ഗുണ്ടകളെ ഇറക്കി.. പെയിന്റ് വാങ്ങാന്‍ അങ്ങാടിയില്‍ എത്തിയ അദ്ദേഹത്തിന്റെ തല രണ്ട് ഗുണ്ടകള്‍ അടിച്ചുപൊട്ടിച്ചു. പക്ഷേ കേസ് ഉണ്ടായത് കുറുവച്ചന് എതിരെയും!.. (ഇതാണ് കടുവയില്‍ കാണിക്കുന്ന രാക്കുളി പെരുന്നാളിലെ അടി)

ഈ കേസുകള്‍ക്ക് ഓരോന്നിനും എതിരെ കുറുവച്ചന്‍ കോടതികളില്‍ കൗണ്ടര്‍ കേസുകളും കൊടുത്തു... നല്ല അഭിഭാഷകരെ ഇറക്കി വാദങ്ങള്‍ നിരത്തി... ഒരു അണുവിട്ടുകൊടുത്തില്ല.. വര്‍ഷങ്ങള്‍ അങ്ങനെ കഴിഞ്ഞു ഒരുകേസിലും ജയിക്കില്ലെന്ന് വ്യക്തമായതോടെ അവസാനം കുറുവച്ചനുമായി ഒത്തു തീര്‍പ്പില്‍ എത്താമെന്ന് പോലീസ് സമ്മതിച്ചു. അങ്ങനെ ക്ഷമ പറയാം. പക്ഷേ കേസുകള്‍ ഒഴിവാക്കണം എന്ന ധാരണയില്‍ ഡി.ജി.പി പാലായിലെ കുറുവച്ചന്റെ വീട്ടിലെത്തി.

കുറുവച്ചന്‍ ഈ 18 കേസില്‍ ഓരോ കേസുകളും എടുത്തുവായിച്ചു. അത് ഞാന്‍ തന്നെ ചെയ്യിച്ചതാണ് ക്ഷമിക്കണം എന്ന് ജോസഫ് തോമസിനെകൊണ്ട് പറയിപ്പിച്ചു.. ഇത് കുറുവച്ചന്റെ മകള്‍ റോസ് മേരി രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി. ടോമിന്‍ ജെ തച്ചങ്കരിയുടെ കൊച്ചിയിലെ റിയാന്‍ സ്റ്റുഡിയോയില്‍ എത്തിച്ച് ഇതിന്റെ കോപ്പി എടുത്ത് കോടതിയില്‍ ഹാജരാക്കി.... അങ്ങനെ കേരള പൊലീസിനെ നാറ്റിച്ച് നാശം കെടുത്തിയ ആളാണ് ഞങ്ങളുടെ പാലാക്കാരന്‍ കുറുവച്ചന്‍...

ഈ തെളിവ് കോടതിയില്‍ എത്തിയതോടെയാണ് നീതിന്യായ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത വിധി പ്രഖ്യാപിക്കുന്നത്. ''പൊലീസ് പ്രൊട്ടക്ഷന് പകരം പ്രൊട്ടക്ഷന്‍ ഫ്രം പൊലീസ്'' എന്ന വിധി പ്രഖ്യാപിക്കുന്നത്. പൊലീസിനെക്കൊണ്ട് എന്തെങ്കിലും ശല്യമുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നു ജഡ്ജി ഉത്തരവിട്ടു.. പാലാക്കാരന് വേണ്ടി വാദിക്കാന്‍ ന്യൂദല്‍ഹിയില്‍ നിന്ന് രാംജത്മലാനി വരുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി.. മലാനിയുടെ വാദം കേള്‍ക്കാന്‍ കോടതിക്ക് പുറത്തും അഭിഭാഷകര്‍ തിങ്ങിനിറഞ്ഞിരുന്ന കാലമായിരുന്നു അത്...അങ്ങനെ ഒരു കോടി രൂപയോളമാണ് അദേഹം ഈ കേസിലെ വാദത്തിന് തന്നെയായി ചെലവാക്കിയത്.

പള്ളിയും സഭയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് കുറുവച്ചന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്..

''നീതിക്കുവേണ്ടി പോരാടുന്നവര്‍ ഭാഗ്യവാന്മാര്‍ കാരണം സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാവുന്നു'- മത്തായിയുടെ ഈ സുവിശേഷം അനുസരിച്ചയാണ് ഞാന്‍ ജീവിക്കുന്നത്. അതല്ലാതെ പള്ളിയെയോ, പ്രമാണിമാരെയോ ഒന്നും ഞാന്‍ പേടിക്കില്ല. ഞാന്‍ പള്ളിക്കമ്മറ്റിയില്‍ ട്രഷറര്‍ ആയിരുന്ന സമയത്ത് ഒരു സംഭവം ഉണ്ടായി. പള്ളിക്ക് ഒരു കുടുംബം സംഭാവന ചെയ്ത പിയാനോ, വികാരിയച്ചന്‍ മോഷ്ടിച്ചു. ഞാന്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുകയും കേസിന് പോവുകയും ചെയ്തു.

തുടര്‍ന്ന് മെത്രാന്റെ അടുത്തുവരെ എന്നെ വിളിപ്പിച്ചു. പള്ളിയില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനംവരെ അന്ന് അവര്‍ എടുത്തിട്ടുണ്ട്. അരമനക്കോടതിയില്‍നിന്ന് പള്ളിയിലെ ഔദ്യോഗിക പദവികള്‍ വഹിക്കാന്‍ അനുവാദമില്ലെന്ന് കത്തുതന്നു. അതിനുള്ള മറുപടിയായി സന്തോഷം എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. എന്നോട് പള്ളിക്കും പൊലീസിനുമൊക്കെ കടുത്ത വൈരാഗ്യം തോന്നാനുള്ള ഒരു കാരണം ഇതായിരുന്നു. പൊലീസുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ എനിക്ക് കുറച്ചുകാലം ഒളിവില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. ആ കാലഘട്ടത്തില്‍ എന്റെ വീട്ടില്‍ സ്ത്രീകള്‍ക്ക് കൂട്ടുകിടന്ന ഒരു സ്ത്രീ മരിച്ചപ്പോള്‍ പള്ളിയില്‍ അടക്കിയില്ല. അവര്‍ പണ്ട് കൊലപാതകക്കേസില്‍ പ്രതിയായിരുന്നെന്നാണ് കാരണം പറഞ്ഞത്. സത്യത്തില്‍ അത് എന്നോടുള്ള വൈരാഗ്യം ആയിരുന്നു. ഞാന്‍ കെഞ്ചാനൊന്നും പോയില്ല. അന്ന് പള്ളീലച്ചന്റെ സ്ഥാനത്തുനിന്ന് മണിയൊക്കെ കിലുക്കി ഒപ്പീസ് ചൊല്ലി, കുഴിവെട്ടി അവരെ അടക്കം ചെയ്തത്, ഞാനും സുഹൃത്തുക്കളും കൂടിയാണ്.

കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിച്ചാല്‍ സ്വര്‍ഗരാജ്യം കിട്ടില്ല. ഞാന്‍ ഒരുത്തനെയും പിതാവ് എന്ന് വിളിക്കില്ല. എന്റെ അപ്പനെയും ഒടേ തമ്പുരാനെ മാത്രമേ പിതാവേ എന്ന് വിളിക്കു. മെത്രാന്റെ കൈമുത്തില്ല. ഇന്നും അങ്ങനെതന്നെയാണ്...''

ഇമ്മാതിരി കഥയുള്ള ഒരു മനുഷ്യനെയാണ് 'കടുവ' എടുത്ത് 'കഥ' കഴിച്ചിരിക്കുന്നത്. മാസിനും ആക്ഷനും വേണ്ടി മാത്രമായി എടുത്ത സിനിമയാണ്. സംഘടന രംഗങ്ങളില്‍ ഇക്കുറിയും പൃഥ്വീരാജ് ഞരമ്പുകള്‍ വലിച്ച് പൊട്ടിക്കുന്നുണ്ട്. മലയാളത്തിലെ ബാലയ്യയാണ് പൃഥ്വീരാജെന്ന് അഭിമാനത്തോടെ പറയാം..

ഈ കഥയായിരുന്നെങ്കിലും രഞ്ജി പണിക്കറെകൊണ്ട് തിരക്കഥ എഴുതിപ്പിച്ചാല്‍ കുറച്ചുകൂടെ മനോഹരമാക്കാമായിരുന്നു.. പിന്നെ സിനിമയില്‍ ഉടനീളം ഒരു ബാക്ക് ലൈറ്റ് കാണാം.. ഇത് അദൃശ്യശക്തിയൊന്നുമല്ല... ക്യാമറയില്‍ ബാക്ക് ലൈറ്റ് കയറി വന്നതാണെന്ന് തോന്നുന്നു.. കുറുവച്ചന്റെ കഥ അറിയാത്തവര്‍ക്ക് പടം തിയറ്ററില്‍ പോയി കാണാം..

ഒറ്റ വാക്കില്‍ 'കടുവ'യെക്കുറിച്ച് പറയുകയാണെങ്കില്‍

''2000-2005 കാലഘട്ടത്തില്‍ ഇറക്കേണ്ട പടം അവര്‍ 2022ല്‍ തിയറ്ററില്‍ റിലീസിന് എത്തിച്ചിരിക്കുന്നു..''

കടപ്പാട് : Balu Mahendra

11/07/2022

കോട്ടയത്തിന്റെ സുവിശേഷം -2
-----------------------------------------------------repost
വെളിച്ചത്തിന്റെ ദൂതുമായി ബേക്കർ കുടുംബം : #ചരിത്രം #ഓർമ
--------------------
വേമ്പനാട് കായൽ കരയിൽ നിന്ന് മുണ്ട് മടക്കി കുത്തി ആകാശത്തേക്ക് നോക്കി ആൽഫ്രഡ്‌ ബേക്കർ എന്ന കരി സായിപ്പ് കൈകൊട്ടിയപ്പോൾ സൈബീരിയയിലെ കൊടും തണുപ്പിൽ നിന്നും, ഹിമാലയത്തിൽ നിന്നും, ശ്രീലങ്കയിൽ നിന്നും കാടും, കടലും പർവ്വതങ്ങളും, കടന്ന് അവർ കുമരകത്ത് പറന്നെത്തി. നൂറ്റാണ്ടുകളായി ആ പക്ഷിക്കൂട്ടങ്ങൾ വഴിതെറ്റാതെ കുമരകം ലക്ഷ്യമാക്കി അദർശ്യ വഴികൾ സൃഷ്ട്ടിച്ചെത്തികൊണ്ടിരിക്കുന്നു. ദൂരങ്ങൾ താണ്ടി എത്തിയ ആ പക്ഷിക്കൂട്ടങ്ങൾ പലതും ഇവിടെ കുമരകത്ത് വേമ്പനാട് കായൽത്തീരത്ത് മുട്ടയിട്ടു, പൊരുന്നയിരുന്നു, മുട്ട വിരിയിച്ചു. പറക്കമുറ്റുമ്പോൾ അടുത്ത തലമുറയുമായി അവർ വന്നേടത്തേക്കു തിരിച്ചു പോയി. വീണ്ടും അടുത്ത വർഷം തിരികെയെത്തി .

ഭാഷകളറിയാത്ത, ജി. പി. എസ് സാങ്കേതികത അറിയാത്ത വിദൂര ദേശത്തെ പക്ഷികൾ കരി സായിപ്പ് സൃഷ്ട്ടിച്ച, കായൽ നികത്തി ഉണ്ടാക്കിയ കുമരകത്തെ കാടുകളിൽ എത്തുന്നു. ഇവയിൽ പലതരം കൊക്കുകളും,നീർക്കാക്കകളും, എരണ്ടകളും, പ്രിത്യേക തരം താറാവുകളും, മറ്റെന്തൊക്കൊയോ പേരറിയാത്ത നൂറു കണക്കിന് പക്ഷികളും ഇവിടെ അതിഥികളായി എത്തുന്നു.

ഇന്ത്യയിലെ എണ്ണപ്പെട്ട പക്ഷി സങ്കേതം.

ഇംഗ്ലണ്ടിൽ നിന്ന് 1819-ൽ കോട്ടയത്ത് മിഷണറി പ്രവർത്തനത്തിനെത്തിയ ഹെൻറി ബേക്കർ സീനിയർ സായിപ്പിന്റെ മകനാണ് ആൽഫ്രഡ്‌ ജോർജ് ബേക്കർ എന്ന കരി സായിപ്പ്. കരി സായിപ്പ് മുണ്ടുടുത്തു, മലയാളം പറഞ്ഞു. കോട്ടയത്ത്‌ കൂടി തന്റെ കുതിര പുറത്ത് സവാരി ചെയ്തു.

ആൽഫ്രഡ്‌ ജോർജ് ബേക്കർ 1840-ൽ തിരുവതാംകൂർ മഹാരാജാവിന് കൊടുത്ത നിവേദനപ്രകാരം 1847-ൽ മഹാരാജാവിൽ നിന്ന് അനുവദിക്കപ്പെട്ട "കരിനിലം" (കറുത്ത നിറമുള്ള ചെളി നിറഞ്ഞ ചതുപ്പു നിലം ) വാങ്ങി, ചെളി കുത്തി കരഭൂമിയാക്കി, കൃഷി തുടങ്ങി. കരിനിലങ്ങൾ നികത്തി കരഭൂമിയാക്കിയപ്പോൾ നാട്ടുകാർ അദ്ദേഹത്തെ "കരി സായിപ്പ്" എന്ന് വിളിച്ചു. കരഭൂമിക്കിടയിലൂടെ നീർച്ചാലുകൾ ഒഴുകി, വലിയ ബംഗ്ലാവും, തൊഴുത്തും, കുതിരാലയങ്ങളും ഉണ്ടാക്കി. ബംഗ്ലാവിനഭിമുഖമായി വലിയ തടാകവും, തടാകത്തിൽ താമരയും, ആമ്പലും നിറഞ്ഞു നിൽക്കുന്നു. തന്റെ കൃഷിഭൂമിയിലെ പതിനാലേക്കർ സ്ഥലത്ത് കാടുണ്ടാക്കി പക്ഷികൾക്കും, മറ്റു ജീവജാലങ്ങൾക്കും ഇഷ്ടദാനം നൽകി. അവിടെ വളർന്ന കാട്ടിലേക്കാണ് മുകളിൽ പറഞ്ഞ പക്ഷിക്കൂട്ടങ്ങൾ വിരുന്നുകാരായി എത്തിയത്...

കരഭൂമിയിൽ തെങ്ങും, പ്ലാവും, മാവും മറ്റു വൃക്ഷങ്ങളും വെച്ചു പിടിപ്പിച്ചു. താഴ്ന്ന നിലങ്ങളിൽ നെൽകൃഷി ചെയ്തു. വേമ്പനാട് കായൽ തീരത്ത് കണ്ടൽ മരങ്ങൾ വെച്ചു പിടിപ്പിച്ചുകൊണ്ട് മണ്ണൊലിപ്പ് തടയുന്നതിന്റെ ബാല പാഠങ്ങൾ നാട്ടുകാർക്ക് കാട്ടി കൊടുത്തു. നെൽപ്പാടങ്ങളിൽ നിന്ന് വെള്ളം തേവാൻ യന്ത്രങ്ങൾ ഇംഗ്ലണ്ടിൽ നിന്നെത്തിച്ചു. ആധുനിക കൃഷി രീതികളിലേക്ക് നാട്ടുകാരെ കരി സായിപ്പ് കൈപിടിച്ചു നടത്തി.

എഴുപത്തി രണ്ട് വയസ്സിൽ കോട്ടയം
സി. എസ്. ഐ സെമിത്തേരിയിലേക്ക് അന്ത്യവിശ്രമത്തിന് യാത്രപറഞ്ഞിറങ്ങുന്നിടം വരെ മലയാളിയായി, കോട്ടയംകാരനായി കരി സായിപ്പ് ജീവിച്ചു.

കരി സായിപ്പിന്റെ പത്‌നി ഫാനി മദാമ്മ നാട്ടുകാർക്ക് വേണ്ടി ബംഗ്ലാവിന്റെ ഓരത്ത് ഒരു ചെറിയ സ്കൂൾ തുടങ്ങി.

കരി സായിപ്പിന്റെ മകൻ ജോർജ് അലക്സാണ്ടർ ബേക്കർ ഒരു സ്കൂളും, പള്ളിയും കുമരകത്ത് നാട്ടുകാർക്കായി പണികഴിപ്പിച്ചു.

കരി സായിപ്പിന്റെ കൊച്ചുമകൻ റോബർട്ട്‌ ജോർജ് അലക്സാണ്ടർ ബേക്കർ 1946 -ൽ എസ്റ്റേറ്റിന്റെ ചുമതല ഏറ്റു. ബേക്കർ സായിപ്പിന്റെ പിൻതലമുറക്കാർ 1962-ൽ തിരിച്ചു ഇംഗ്ലണ്ടിലേക്ക് പോകുന്നിടം വരെ ബേക്കർ കുടുംബത്തിലെ നാലു തലമുറ കോട്ടയത്തോടൊപ്പം, കോട്ടയത്തിന്റെ ഭാഗമായി ജീവിച്ചു.

1818-ൽ ഹെൻറി ബേക്കർ സീനിയറിന്റെ പത്‌നി അമേലിയ ഡൊറോത്തി ബേക്കർ (കരി സായിപ്പിന്റെ മാതാവ് ) പെൺകുട്ടികൾക്കായി തുടങ്ങിയ സ്കൂളിന് 1894-ൽ മിസ്സ്‌ ബേക്കർ എന്ന് പേരിട്ടു. ഇളം പച്ച പാവാടയും, വെള്ള ബ്ലൗസുമിട്ട് പെൺകുട്ടികൾ ജാതി മത ഭേദമില്ലാതെ അവിടെ പഠിച്ചു വളർന്നു. ദക്ഷിണേന്ത്യയിലെ ആദ്യ പെൺപള്ളിക്കൂടം.

കരിസായിപ്പിന്റെ പിതാവ് ഹെൻറി ബേക്കർ സീനിയർ 1819-ൽ ബെയ്‌ലി സായ്പ്പിനും, ജോസഫ് ഫെൻ സായ്പ്പിനും ശേഷം കോട്ടയത്തെത്തി. സി.എം.എസ് കോളേജിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം എല്ലാ വിഭാഗത്തിലുള്ളവർക്കും പഠിക്കാനായി സ്കൂളുകൾ തുടങ്ങാൻ പ്രവർത്തിച്ചു.
കോട്ടയത്തു തെക്കു മാറി പള്ളത്ത് പുതിയ സ്കൂൾ തുടങ്ങി ആധുനിക വിദ്യാഭാസത്തിന്റെ പുതിയ വിളക്കുമരങ്ങൾ സ്ഥാപിച്ചു.
വിദ്യാഭാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ പരിശീലനം കിട്ടിയ അധ്യാപകരുടെ കുറവ് നികത്താൻ ടീച്ചേർസ് ട്രെയിനിങ് സ്കൂൾ തുടങ്ങി. കുട്ടികൾക്ക് പഠിക്കാൻ സി.എം.എസ് പ്രെസ്സിൽ അച്ചടിച്ച പാഠപുസ്തകങ്ങൾ തയ്യാറാക്കി.

തിരുവതാംകൂറിലെ അടിമ കച്ചവടം കണ്ട് വേദനിച്ചു. ആറു പണം മുതൽ പന്ത്രണ്ടു പണം വരെ കൊടുത്ത് അടിമകളായ കുഞ്ഞുങ്ങളെ ഹെൻറി ബേക്കർ മേടിച്ചു, പഠിപ്പിച്ചു, സ്വാതന്ത്രരാക്കി.

കോട്ടയത്തിന്റെ കിഴക്കൻ മലയോരങ്ങളിലെ
മലഅരയൻമാരിലേക്ക് സംസ്കാരവും, വിദ്യാഭ്യാസവും എത്തിനോക്കിയിട്ടില്ല എന്നറിഞ്ഞു വിദ്യാഭ്യാസത്തിന്റെയും, നാഗരിക സംസ്കാരത്തിന്റെയും വെള്ളി വെളിച്ചവും ആയി ഹെൻറി ബേക്കർ സീനിയർ 1848-ൽ മുണ്ടക്കയത്തെത്തി. പിന്നീട് സ്ഥിരമായി രണ്ടു മാസത്തിൽ ഒരിക്കൽ മലഅരയർക്കായി സേവനത്തിനായി സമയം കണ്ടെത്തി. യാത്രകളിൽ ഹെൻറി ബേക്കർ സീനിയറിന്റെ പത്‌നി അമേലിയ ഡൊറോത്തി ബേക്കറും കല്ലും, മുള്ളും ചവിട്ടി സഹയാത്രികയായി.

1866-ൽ അദ്ദേഹം സമയതീരങ്ങളുടെ അക്കരക്ക് യാത്രയായി.

കരി സായിപ്പിന്റെ അനുജൻ ഹെൻറി ബേക്കർ ജൂനിയർ സായിപ്പ് കോട്ടയത്തിന്റെ സമതലങ്ങളിൽ നിന്ന് മല കയറി പീരുമേട്ടിൽ ചെന്ന് കാപ്പി കൃഷി തുടങ്ങി. നാണ്യ വിളകൾ മലയാളിക്ക് പരിചയപ്പെടുത്തി. അത് 1862 -ലായിരുന്നു. അവിടെ താമസത്തിനായി 1875-ൽ മനോഹരമായ ആഷ്ലി ബംഗ്ലാവ് എന്ന മുസവാരി ബംഗ്ലാവ് പണിതു. ഒന്നര നൂറ്റാണ്ടിനോടടുക്കുമ്പോൾ ആഷ്ലി ബംഗ്ലാവ് തലയുയർത്തി പ്രൗഢ ഗാംഭീര്യത്തിൽ പീരുമേട്ടിൽ തലയുയർത്തി നിൽക്കുന്നു.

ബേക്കർ സായിപ്പും, മൺറോ സായിപ്പും കാപ്പി കൃഷി തുടർന്നു. പിന്നീട് അത് തേയില കൃഷിക്ക് വഴിമാറി. തേയില തോട്ടത്തിനാവശ്യമായ തൈകൾ നീലഗിരി കുന്നുകളിൽ നിന്നെത്തിച്ചു.

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ കരിസായിപ്പിന്റെ ബംഗ്ലാവും, പക്ഷി സങ്കേതവും കേരള സർക്കാർ ഏറ്റെടുത്തു. ബംഗ്ലാവും അനുബന്ധ പുരയിടവും ഇന്ന് താജ് ഹോട്ടൽ ശൃംഖലയുടെ ഭാഗമായി കഴിഞ്ഞു. പക്ഷി സങ്കേതം പക്ഷികൾക്കായി സർക്കാർ സംരക്ഷിക്കുന്നു.

ബേക്കർ കുടുംബം, കോട്ടയത്തിന്റെ മനസ്സിലെ സ്നേഹബഹുമാനങ്ങളുടെ രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

ചരിത്രസഞ്ചാരി©
[email protected]

Address

Vellarikkundu, Kasaragod
Kanhangad
671534

Alerts

Be the first to know and let us send you an email when Vellarikkundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share