Adv. Govindan Pallikkappil

Directions

Adv. Govindan Pallikkappil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv. Govindan Pallikkappil, Social service, Communist party of India, Kanhangad.

National council Member Communist Party of India
BKMU Kerala State General Secretary · 2025 - Present · Kasaragod, Kerala, India
A National Council Member of the Communist Party of India is responsible for helping guide the party’s policies, strategie

18/09/2026
നീലേശ്വരം- എടത്തോട് റോഡ് മെക്കാഡം  പ്രവൃർത്തി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  ബഹു :പൊതുമരാമത്ത് വകുപ്പ് മന്ത്രിക്...
17/09/2026

നീലേശ്വരം- എടത്തോട് റോഡ് മെക്കാഡം പ്രവൃർത്തി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
ബഹു :പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 42.10 കോടി രൂപയ്ക്ക് ടെൻഡർ ചെയ്ത് 2018ൽ എഗ്രിമെന്റ് വെച്ച് പ്രവർത്തി തുടങ്ങിയ നീലേശ്വരം- എടത്തോട് റോഡിന്റെ കരാറുകാരന്റെ അനാസ്ഥയും മെല്ലെ പോക്കും കാരണം 29.05.2018 ന് റിസ്ക് ആൻ്റ് കോസ്റ്റിൽ കരാർ നടപടികൾ റദ്ദാക്കിയതാണ്. കരാർ ടെർമിനേറ്റ് ചെയ്യുന്ന സമയത്ത് ആകെ 13.125 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 8 .38 കിലോമീറ്റർ മാത്രം ബി.എം പ്രവർത്തി പൂർത്തിരിച്ചത് വഴി 38 ശതമാനം ആണ് പ്രവർത്തി പുരോഗതി ഉണ്ടായിരുന്നത്. നിരന്തരമായ ഇടപെടലുകൾ നടത്തി ബാക്കി പ്രവർത്തിക്ക് 58.93 കോടി രൂപയ്ക്ക് പുതുക്കിയ ധനാനുമതി കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കിഫ്ബി നൽകിയതാണ്. ആയത് പ്രവൃത്തി ആദ്യം റീ ടെണ്ടർ ചെയ്തപ്പോൾ ഒരാൾ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടർന്ന് നടന്ന ടെണ്ടറിൽ മൂന്ന് കരാറുകാർ പങ്കടുത്തിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ടെണ്ടർ നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ബാക്കി നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ടെണ്ടർ അംഗീകരിച്ചു നൽകി സെലക്ഷൻ നോട്ടീസ് കൊടുക്കാൻ കാലതാമസം സ്വീകരിക്കാത്ത അവസ്ഥയിൽ മണ്ഡലം ജനപ്രതിനിധി എന്ന നിലയിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അതിൻ്റെ അടിസ്ഥാനത്തിൽ , 38 ശതമാനം പുരോഗതി കൈവരിച്ച ശേഷം ടെർമിനേറ്റ് ചെയ്ത നീലേശ്വരം എടത്തോട് റോഡ് പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുന്ന പദ്ധതിയായി കണക്കാക്കി തുടർ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി കിഫ്ബിക് നിർദ്ദേശം നൽകിയിരുന്നു. പദ്ധതി നിർവ്വഹണ ചുമതല വഹിക്കുന്ന കെ ആർ എഫ് ബിക്ക് കിഫ്ബി ഇക്കാര്യത്തിൽ കത്ത് നൽകിയെങ്കിലും കാലം താമസം ഒഴിവാക്കി പ്രവർത്തി പുനരാരംഭിക്കാൻ ആവശ്യപ്പെട്ടാണ് ബഹു :പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.പി കെ ബഷീറിന് കത്ത് നൽകിയത്.

പെരിയ കേന്ദ്ര സർവ്വകലാശാലയിലെ   മലിനജലം സമീപ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിലേക്ക് ഒഴുകിയെത്തുന്നതിനെ തുടർന്ന് പ്രദേശവാ...
07/09/2026

പെരിയ കേന്ദ്ര സർവ്വകലാശാലയിലെ മലിനജലം സമീപ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിലേക്ക് ഒഴുകിയെത്തുന്നതിനെ തുടർന്ന് പ്രദേശവാസികൾ നേരിടുന്ന ആരോഗ്യപ്രശ്നത്തിൽ കേന്ദ്ര സർവ്വകലാശാല രജിസ്ട്രാർ സമീർ കുമാർ ബി വി യുമായി ചർച്ച നടത്തി.
മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പുതിയ ഒരു ലക്ഷം ക്യൂബിക് കപ്പാസിറ്റിയുള്ള കോൺക്രീറ്റ് മലിനജല ടാങ്ക് എത്രയും വേഗം സ്ഥാപിക്കുമെന്നും ഇതിനായുള്ള നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കി പദ്ധതി നടപ്പാക്കുമെന്നും രജിസ്ട്രാർ ഉറപ്പുനൽകി.
മലിനജലം കിണറുകളിൽ കലർന്നതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പ്രദേശവാസികളുടെ ആശങ്കയും യോഗത്തിൽ രജിസ്ട്രാറുമായി സംസാരിച്ചു.ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണമെന്നും നിർദ്ദേശിച്ചു.പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. സി. കെ.സബിത,
അജാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.തുളസി, വൈസ് പ്രസിഡന്റ്‌ മൂലക്കണ്ടം പ്രഭാകരൻ , കേന്ദ്ര സർവകലാശാല എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീകാന്ത് , പഞ്ചായത്ത്‌ മെമ്പർ തമ്പാൻ മക്കക്കോട്ട്,ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ദാമോദരൻ തണ്ണോട്ട് , എ ശ്രീധരൻ,പുല്ലൂർ പെരിയ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ മനോജ് വടക്കേക്കര,ബാലകൃഷ്ണൻ, വേണുഗോപാലൻ, പുല്ലൂർ- പെരിയ പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കാഞ്ഞങ്ങാടിന്റെ പ്രിയപ്പെട്ട പത്മനാഭൻ ഡോക്ടർക്ക് ആദരവിന്റെ ഉപഹാരം ❤️കാഞ്ഞങ്ങാടിന്റെ ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളായി നിറഞ്...
06/09/2026

കാഞ്ഞങ്ങാടിന്റെ പ്രിയപ്പെട്ട പത്മനാഭൻ ഡോക്ടർക്ക് ആദരവിന്റെ ഉപഹാരം ❤️

കാഞ്ഞങ്ങാടിന്റെ ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന, തലമുറകളുടെ ബാല്യത്തിന് കരുതലും സ്നേഹവും നൽകിയ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. പത്മനാഭനെ ആദരിക്കാനായത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമായി.

അറിവും അനുഭവവും കരുണയും ചേർത്തുവെച്ച് എണ്ണമറ്റ കുഞ്ഞുങ്ങൾക്ക് ആശ്വാസവും ആരോഗ്യവും പകർന്നുനൽകിയ ഡോക്ടർക്ക് സ്നേഹാദരങ്ങളോടെ ഉപഹാരം സമർപ്പിച്ചു.
കാലം മാറിയാലും സേവനത്തിന്റെ മഹത്വം മായില്ല.
കാഞ്ഞങ്ങാടിന്റെ ആരോഗ്യചരിത്രത്തിൽ ഡോ. പത്മനാഭന്റെ സേവനം എന്നും ഓർമ്മിക്കപ്പെടും.

ബദലാവ് സരൂരി ഹേ… മാറ്റം അനിവാര്യമാണ്! ഡൽഹിയിലെ റാംലീല മൈതാനത്ത് ഉയരുന്നത് ഒരു മുദ്രാവാക്യം മാത്രമല്ല — രാജ്യത്തിന്റെ ജനാ...
01/09/2026

ബദലാവ് സരൂരി ഹേ… മാറ്റം അനിവാര്യമാണ്!

ഡൽഹിയിലെ റാംലീല മൈതാനത്ത് ഉയരുന്നത് ഒരു മുദ്രാവാക്യം മാത്രമല്ല — രാജ്യത്തിന്റെ ജനാധിപത്യ മനസ്സാക്ഷിയുടെ ശബ്ദമാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഒരേ ശബ്ദത്തിൽ പറയുന്നു:
“ബദലാവ് സരൂരി ഹേ…”
മാറ്റം അനിവാര്യമാണ്!
ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന നയങ്ങൾക്കെതിരെ, സാധാരണക്കാരന്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടികൾക്കെതിരെ, തൊഴിലാളികളുടെയും കർഷകരുടെയും യുവാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ മഹാസമരം.
അനീതിക്കെതിരെ പ്രതിഷേധിക്കാനും, അവകാശങ്ങൾക്കായി പോരാടാനും, ജനപക്ഷ ബദലിനായി മുന്നേറാനും.
കേരളത്തിൽ നിന്നുമുള്ള സഖാക്കൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ ഈ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാകുന്നു.

ഇത് ഒരു ദിവസത്തെ പ്രതിഷേധമല്ല.
ഇത് ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള തുടർച്ചയായ പോരാട്ടത്തിന്റെ പ്രഖ്യാപനമാണ്.

ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക!
ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക!
ജനപക്ഷ ബദലിനായി മുന്നേറുക!

ബദലാവ് സരൂരി ഹേ…
ജനപക്ഷ മാറ്റം അനിവാര്യമാണ് ✊🚩

നാളെ  നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ AITUC ദേശീയ ജനറൽ സെക്രട്ടറി സ:അമർജിത് കൗർ, പാർട്ടി സംസ്ഥ...
31/08/2026

നാളെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ AITUC ദേശീയ ജനറൽ സെക്രട്ടറി സ:അമർജിത് കൗർ, പാർട്ടി സംസ്ഥാന സെക്രട്ടറി സ:ബിനോയ്‌ വിശ്വം,പാർട്ടി നേതാക്കളായ സ:സത്യൻ മൊകേരി, സ:പി. വസന്തം,മുൻ എം.എൽ.എ സ:എം. കുമാരൻ തുടങ്ങിയ സഖാക്കളുടെ കൂടെ.

28/08/2026

നേപ്പാളിൽ മിന്നൽ പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലും അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ അഞ്ച് കാസർഗോഡ് സ്വദേശികളുമുണ്ടായിരുന്നു. അതിൽ കാഞ്ഞങ്ങാട് സ്വദേശിയായ പ്രദീപ്‌ കുമാറുമായി ഫോണിൽ ബന്ധപ്പെട്ടു.
ദുരന്തത്തിന്റെ ഭീതിജനകമായ സാഹചര്യത്തിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെട്ടതിൽ ഏറെ ആശ്വാസമുണ്ട്. സംസാരിച്ചപ്പോൾ അനുഭവിച്ച കാര്യങ്ങൾ പങ്കുവെച്ച അദ്ദേഹം ഇപ്പോൾ സുരക്ഷിതനാണെന്ന് അറിയിച്ചു. നാളെ ഗോരക്പൂറിൽ നിന്നും വിമാനമാർഗം നാട്ടിലേക്ക് അവർ യാത്ര തിരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.

ഡോ. രാജൻ മെമ്മോറിയൽ പെയിൻ & പാലിയേറ്റിവ് കെയർ സൊസൈറ്റി കാഞ്ഞങ്ങാട് നഗരസഭയിലെ 172  കുടുംബങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും...
25/08/2026

ഡോ. രാജൻ മെമ്മോറിയൽ പെയിൻ & പാലിയേറ്റിവ് കെയർ സൊസൈറ്റി കാഞ്ഞങ്ങാട് നഗരസഭയിലെ 172 കുടുംബങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും നൽകി.

Address

Communist Party Of India
Kanhangad
671315

Website

Alerts

Be the first to know and let us send you an email when Adv. Govindan Pallikkappil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category