Nss Mrhss Padne - 14110

Nss Mrhss Padne - 14110 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nss Mrhss Padne - 14110, Social service, Padne, cheruvathur, Kasaragod, Kanhangad.

വിദ്യാർത്ഥികൾ തന്നെ ഒരുക്കിയ റെക്കോർഡ് പുസ്തകത്തിൽ പരീക്ഷണ നിരീക്ഷണങ്ങൾ എഴുതി മാതൃകയാകുകയാണ് പടന്ന വി.കെ.പി. കെ.എച്ച്.എം...
09/09/2023

വിദ്യാർത്ഥികൾ തന്നെ ഒരുക്കിയ റെക്കോർഡ് പുസ്തകത്തിൽ പരീക്ഷണ നിരീക്ഷണങ്ങൾ എഴുതി മാതൃകയാകുകയാണ് പടന്ന വി.കെ.പി. കെ.എച്ച്.എം. എം.ആർ. വി. ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് പ്രാക്ടിക്കൽ റെക്കോർഡ് ബുക്കുകൾ തയ്യാറാക്കിയത്. കഴിഞ്ഞ വർഷവും നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ തന്നെയായിരുന്നു പ്രാക്ടിക്കൽ റെക്കോർഡു ബുക്കുകൾ തയ്യാറാക്കിയത്. നാഷണൽ സർവ്വീസ് സ്കീം സംഘടിപ്പിച്ച ബുക്ക് ബൈന്റിങ് ശില്പശാലയിൽ നിന്നും ലഭിച്ച അറിവിന്റെ പിൻബലത്തിലാണ് റെക്കോർഡുകൾ ഒരുക്കിയത്. പ്രാക്ടിക്കൽ റെക്കോർഡ് ബുക്കുകളുടെ പ്രകാശനം നാഷണൽ സർവ്വീസ് സ്കീം ചെറുവത്തൂർ ക്ലസ്റ്റർ പി.എ.സി. പി.ജയരാമൻ നിർവ്വഹിച്ചു. പരിപാടി പി.ടി.എ. വൈസ് പ്രസിഡന്റ് ഇ.പി. പ്രകാശന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, സീനിയർ അദ്ധ്യാപകൻ എ.എൻ. അശോക് കുമാർ, സ്റ്റാഫ് സെക്രട്ടറി വി.കെ.പി. അബ്ദുൾ ജലീൽ, വി. സഞ്ജയ്, പി. സുധീഷ്, കെ. ആരതി, യു.കെ. ഫാത്തിമത്ത് ജസീറ എന്നിവർ സംസാരിച്ചു.

https://youtu.be/H7qxjNo74TM?feature=shared
03/09/2023

https://youtu.be/H7qxjNo74TM?feature=shared

പടന്ന എം.ആർ.വി.എച്ച്.എസ് എസിൽ അദ്ധ്യാപക അവാർസിന്റെ തിളക്കം.കുതിപ്പ്: വിദ്യാലയ വാർത്തകൾ

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുപടന്ന: വി.കെ.പി. കെ.എച്ച്.എം. എം.ആർ. വി. ഹയർ സെക്കൻഡറി സ്കൂൾ പടന്നയിലെ ഹയർ സെക്കൻ...
30/07/2023

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പടന്ന: വി.കെ.പി. കെ.എച്ച്.എം. എം.ആർ. വി. ഹയർ സെക്കൻഡറി സ്കൂൾ പടന്നയിലെ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെയും പടന്ന ഗ്രാമ പഞ്ചായത്ത് ആറാം വാർഡിന്റെയും ആഭിമുഖ്യത്തിൽ പടന്ന കൈപ്പാടിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ: നിഷ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പടന്ന ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ സ്വാഗതം പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡന്റ് ഇ.പി. പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി വി.കെ.പി. അബ്ദുൾ ജലീൽ, കെ. ആരതി, നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർ വി.കെ. ആയിഷ എന്നിവർ സംസാരിച്ചു. പത്തു മണി മുതൽ ഒരു മണി വരെ നീണ്ടു നിന്ന മെഡിക്കൽ ക്യാമ്പിൽ നൂറോളം രോഗികളെ പരിശോധിക്കുകയും സൗജന്യമായി മരുന്ന് വിതരണം ചെയ്യുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: നിഷ, ഡോ: രാജു, ഡോ: പ്രണവ്യ എന്നിവർ രോഗികളെ പരിശോധിച്ചു. സമാപന സമ്മേളനം പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ലോക കണ്ടൽ സംരക്ഷണ ദിനം ആചരിച്ച് പടന്ന എം.ആർ.വി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി NSS യൂണിറ്റ്പടന്ന: വി.കെ.പി. കെ.എച്ച്.എം. എം....
29/07/2023

ലോക കണ്ടൽ സംരക്ഷണ ദിനം ആചരിച്ച് പടന്ന എം.ആർ.വി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി NSS യൂണിറ്റ്

പടന്ന: വി.കെ.പി. കെ.എച്ച്.എം. എം.ആർ. വി. ഹയർ സെക്കൻഡറി സ്കൂൾ പടന്നയിലെ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കണ്ടൽ സംരക്ഷണ ദിനം ആചരിച്ചു. പരിപാടി പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. വൈസ് പ്രസിഡന്റ് ഇ.പി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കണ്ടൽ കാടുകളെക്കുറിച്ചു ജനങ്ങളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ 2015–ൽ പാരിസിൽ നടന്ന 38–ാമത് യുഎൻ എജ്യുക്കേഷണൽ സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷന്റെ (UNESCO) ജനറൽ അസംബ്ലിയിലാണ് ഇക്വഡോർ എന്ന ചെറു രാജ്യത്തിന്റെ അഭ്യർഥന പ്രകാരം യുഎൻ ജൂലൈ 26 രാജ്യാന്തര കണ്ടൽ ദിനമായി പ്രഖ്യാപിച്ചത്. എടച്ചാക്കൈ ഏർപ്പുഴയിൽ നാഷണൽ സർവ്വീസ് സ്കീം വച്ചു പിടിപ്പിച്ച കണ്ടൽക്കാടുകളുടെ സംരക്ഷണ പ്രവർത്തനം ഈ പരിപാടിയുടെ ഭാഗമായി നടന്നു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, സഞ്ജയ് വെങ്ങാട്ട്, വി.കെ.പി. അബ്ദുൾ ജലീൽ, പി. സുധീഷ്, എ.വി. രാഹുൽ, ടി.കെ.എം. അഹമ്മദ് ഷരീഫ്, വളണ്ടിയർ ലീഡർമാരായ മുഹമ്മദ് ഷാനിദ് , പി.സി. സജ സുബൈദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

28/07/2023
27/07/2023

Address

Padne, Cheruvathur, Kasaragod
Kanhangad
670312

Website

Alerts

Be the first to know and let us send you an email when Nss Mrhss Padne - 14110 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category