07/09/2020
മഞ്ചേശ്വരം എം.എൽ.എ യും ലീഗ് നേതാവുമായ എം.സി ഖമറുദ്ദീനെതിരെ, വഖഫ് ഭൂമി തട്ടിപ്പിന് പുറമേ, ജ്വല്ലറി തട്ടിപ്പ് കേസും പുറത്തു വന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എം.എൽ.എക്കെതിരെ
ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
വിവിധ പോലിസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളാണ്, ഖമറുദ്ദീനും കൂട്ടാളികൾക്കുമെതിരെ എടുത്തിരിക്കുന്നത്.
ജ്വല്ലറി തട്ടിപ്പിന് നേതൃത്വം കൊടുത്ത എം.സി ഖമറുദ്ദീൻ എം.എൽ.എ ക്ക് ഒരു നിമിഷം പോലും തൽസ്ഥാനത്തു തുടരാൻ അർഹതയില്ല.
കേരളം കണ്ട എറ്റവും വലിയ
സാമ്പത്തിക തട്ടിപ്പിന് ഒരു
എം എൽ എ തന്നെ നേതൃത്വം കൊടുത്തിരിക്കുന്നു എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ എം സി ഖമറുദ്ദീനെ പുറത്താക്കാൻ UDF തയ്യാറാകണം.
എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തുടർച്ചയായ പ്രക്ഷോഭം ഏറ്റെടുക്കുകയാണ്.
ഇന്ന് വൈകുന്നേരം
ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി,
തട്ടിപ്പ് വീരനായ എം സി ഖമറുദ്ദീന്റെ കോലം കത്തിക്കും.വരും ദിവസങ്ങളിലും വിപുലമായ പ്രതിഷേധ പരിപാടികൾ ഏറ്റെടുക്കാൻ DYFI തീരുമാനിച്ചിരിക്കുകയാണ്.