AISF കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി

  • Home
  • India
  • Kanhangad
  • AISF കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി

AISF കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AISF കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി, Political organisation, Kanhangad.

കാസറഗോഡ് ജില്ല നാൽപ്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ജില്ലാ രൂപീകരണത്തിനായി വിപ്ലവ യുവജന പ്രസ്ഥാനം എ ഐ വൈ എഫ് നടത്തിയ പ്രക്ഷ...
24/05/2024

കാസറഗോഡ് ജില്ല നാൽപ്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ജില്ലാ രൂപീകരണത്തിനായി വിപ്ലവ യുവജന പ്രസ്ഥാനം എ ഐ വൈ എഫ് നടത്തിയ പ്രക്ഷോഭങ്ങൾ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയവയാണ്.1981 ൽ നടന്ന സിപിഐ കണ്ണൂർ ജില്ലാ സമ്മേളനമാണ് ആദ്യമായി കാസറഗോഡ് ജില്ലാ രൂപീകരണം ആവശ്യപ്പെട്ടത്. സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തിന്റെ ചുവട് പിടിച്ച് എ ഐ വൈ എഫ് ജില്ലാ രൂപീകരണത്തിനായി നിരന്തര സമരങ്ങൾ സംഘടിപ്പിച്ചു. ഹോസ്ദുർഗ് ,കാസർഗോഡ് താലൂക്കുകളിലെ 27 കേന്ദ്രങ്ങളിൽ നിന്നും രണ്ട് ദിവസങ്ങളിലായി കാൽനട ജാഥയായി വന്ന് കാസർഗോഡ് RDO ഓഫീസിലേക്ക് മാർച്ച് നടത്തി.മാർച്ച് അന്നത്തെ സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി സ: പന്ന്യൻ രവീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. സംഘടനയുടെ കാസറഗോഡ്, ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റികൾ ഇതിഹാസ തുല്യമായ പ്രക്ഷോഭപരിപാടികളാണ് അന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗമായ സഖാവ് കെ കർത്തമ്പു,അക്കാലത്ത് എ ഐ വൈ എഫ് കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയും, പിന്നീട് സിപിഐ കാസറഗോഡ് ജില്ലാ സെക്രട്ടറിയും ആയി പ്രവർത്തിച്ച സഖാവ് കെ വി കൃഷ്ണൻ,താലൂക്ക് കമ്മിറ്റി നേതാക്കളും പിന്നീട് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതാക്കളുമായ സഖാക്കൾ കെ കൃഷ്ണൻ, എം ബലരാമൻ, ജഗന്നാഥ ഷെട്ടി തുടങ്ങിയവർ നിയമസഭയ്ക്ക് അകത്തു വെച്ച് നടത്തിയ സമരപരിപാടി ജില്ലാ രൂപീകരണത്തിനായുള്ള സമരങ്ങളിലെ നാഴിക കല്ലായി തീർന്നു.1983 ജൂൺ മാസത്തിൽ ഈ സഖാക്കൾ നിയമസഭ സന്ദർശക ഗാലറിയിൽ നിന്നും ജില്ലാ രൂപീകരണം ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് ലഘു ലേഖകൾ വിതരരണം ചെയ്യ്തു തുടർന്ന് പൂജപ്പുര ജയിലിൽ സഖാക്കൾ തടവിലായി. ജില്ലാ രൂപീകരണത്തിനായുള്ള സമരത്തിൽ ജയിൽ ശിക്ഷ അനുഭവിച്ച എ ഐ വൈ എഫ് സഖാക്കൾക്ക് വീരോചിത വരവേൽപ്പാണ് പിറന്ന മണ്ണ് നൽകിയത്.
തുടർച്ചയായ സമര പരിപാടികൾക്കൊടുവിൽ 1984 മെയ്‌ 24 ന് കാസറഗോഡ് ജില്ല പിറന്നപ്പോൾ എ ഐ വൈ എഫിന്റെ പോരാട്ടങ്ങൾ സഫലമാകുകയായിരുന്നു.

*AISF രാവണേശ്വരം സ്കൂൾ യൂണിറ്റ് സമ്മേളനം*രാവണേശ്വരം:AISF രാവണേശ്വരം സ്കൂൾ യൂണിറ്റ് സമ്മേളനം AISF  കാസറഗോഡ് ജില്ലാ സെക്രട...
23/12/2021

*AISF രാവണേശ്വരം സ്കൂൾ യൂണിറ്റ് സമ്മേളനം*
രാവണേശ്വരം:AISF രാവണേശ്വരം സ്കൂൾ യൂണിറ്റ് സമ്മേളനം AISF കാസറഗോഡ് ജില്ലാ സെക്രട്ടറി രാകേഷ് രാവണേശ്വരം ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ ആദിത്യരാജ് കെ. ആർ. സ്വാഗതം പറഞ്ഞു,അഭിരാം. എം അധ്യക്ഷത വഹിച്ചു. AISF രാവണേശ്വരം യൂണിറ്റ് സെക്രട്ടറി അഖിൽ പള്ളിക്കാപ്പിൽ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.സമ്മേളനത്തിൽ സെക്രട്ടറിയായി അഭിരാം. എം നെയും, പ്രസിഡന്റ്‌ ആയി ആദിത്യരാജ്. കെ.ആർ. നെയും തെരെഞ്ഞെടുത്തു.ജിഷ്ണു. കെ. നന്ദി പറഞ്ഞു.

06/08/2021
11/08/2020

എഐഎസ്എഫ് ന്റെ 85-)0 വാർഷികാഘോഷങ്ങളുടെ ഭാഗമായി AISF ന്റെ മുൻ സംസ്ഥാന സെക്രട്ടറി യും നിലവിൽ സിപിഐ യുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ
സ. പി സന്തോഷ് കുമാർ നാളെ (12-08-2020) വൈകുന്നേരം 6 മണിക്ക് AISF Kasaragod ന്റെ fb പേജിൽ ലൈവിൽ വരുന്നു...

02/08/2020

Address

Kanhangad

Website

Alerts

Be the first to know and let us send you an email when AISF കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share