Haneef PH

Haneef PH Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Haneef PH, Social service, Bekal Fort Road, Hosdurg, Hosdrug.

ഉദുമയുടെ വികസന കുതിപ്പിനായ്..
15/03/2026

ഉദുമയുടെ വികസന കുതിപ്പിനായ്..

 #പോഷൺഭി_പഠായിഭി #പരിശീലന_പരിപാടി ഐസിഡിഎസ് കാഞ്ഞങ്ങാട് അഡീഷണൽ പരിധിയിലെ അങ്കണവാടി വർക്കർമ്മാർക്കുള്ള പരിശീലന പരിപാടി ‘പോ...
09/03/2026

#പോഷൺഭി_പഠായിഭി
#പരിശീലന_പരിപാടി

ഐസിഡിഎസ് കാഞ്ഞങ്ങാട് അഡീഷണൽ പരിധിയിലെ അങ്കണവാടി വർക്കർമ്മാർക്കുള്ള പരിശീലന പരിപാടി ‘പോഷൺഭി പഠായിഭി’ കാഞ്ഞങ്ങാട് വെച്ച് നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജാത ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ അധ്യക്ഷനായി.

*പോഷൺ ദി*  *പഠായി ദി* അംഗൻവാടി വർക്കർമാർക്കുള്ള പരിശീലനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു
04/03/2026

*പോഷൺ ദി*
*പഠായി ദി*
അംഗൻവാടി വർക്കർമാർക്കുള്ള പരിശീലനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു

 #വിജ്ഞാന_വികസന_സദസ്സ്   #ഇഎംഎസ്_വായനശാല_ഗ്രന്ഥലയം_കരിച്ചേരി ഇഎംഎസ് വയനശാല & ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ...
22/02/2026

#വിജ്ഞാന_വികസന_സദസ്സ്
#ഇഎംഎസ്_വായനശാല_ഗ്രന്ഥലയം_കരിച്ചേരി

ഇഎംഎസ് വയനശാല & ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജ്ഞാന വികസന സദസ്സിൽ പങ്കെടുത്തു. ജനപ്രതിനിധികൾക്ക് നൽകിയ സ്നേഹാദരം ഏറ്റുവാങ്ങി. വിവിധ കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ഉപഹാരം കൈമാറി.

 #കാഞ്ഞങ്ങാട്_ബ്ലോക്ക്_പഞ്ചായത്ത്  #പതിനാലാം_പഞ്ചവത്സര_പദ്ധതി_2026 - 27 #പദ്ധതി_രൂപീകരണം   #ഗ്രാമ_സഭ കാഞ്ഞങ്ങാട് ബ്ലോക്ക...
16/02/2026

#കാഞ്ഞങ്ങാട്_ബ്ലോക്ക്_പഞ്ചായത്ത് #പതിനാലാം_പഞ്ചവത്സര_പദ്ധതി_2026 - 27
#പദ്ധതി_രൂപീകരണം
#ഗ്രാമ_സഭ

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി, 2026 - 27 പദ്ധതി രൂപീകരണം എന്നിവയുടെ ഭാഗമായി ബ്ലോക്കിന് കീഴിൽ ഉൾപ്പെടുന്ന ഉദുമ, പള്ളിക്കര, പുല്ലൂർ പെരിയ, അജാനൂർ, മടിക്കൈ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗ്രാമ സഭയ്ക്ക് സമാനമായ യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഗ്രാമ സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ സ്വാഗതം പറഞ്ഞ് സംസാരിച്ചു.

 #ബംഗാട്_എകെജി_മന്ദിരം  #വാർഷികം  #അനുമോദന_സദസ്സ് ബംഗാട് എകെജി മന്ദിരത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 11 -മത് വാർഷികാഘ...
14/02/2026

#ബംഗാട്_എകെജി_മന്ദിരം
#വാർഷികം
#അനുമോദന_സദസ്സ്

ബംഗാട് എകെജി മന്ദിരത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 11 -മത് വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്തു. ജനപ്രതിനിധികൾക്ക് നൽകിയ സ്നേഹാദരം ഏറ്റുവാങ്ങി.

INL കാസർഗോഡ് ജില്ല കൺവെൻഷൻ  സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ ഉത്ഘാടന പ്രസംഗം നടത്തുന്നു
10/02/2026

INL കാസർഗോഡ് ജില്ല കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ ഉത്ഘാടന പ്രസംഗം നടത്തുന്നു

 #കാഞ്ഞങ്ങാട്_ബ്ലോക്ക്_പഞ്ചായത്ത്_2026_27  #വാർഷിക_പദ്ധതി_രൂപീകരണം  #വർക്കിംഗ്_ഗ്രൂപ്പ്_പൊതുയോഗം നവ കേരളത്തിനായി ജനകീയാസ...
03/02/2026

#കാഞ്ഞങ്ങാട്_ബ്ലോക്ക്_പഞ്ചായത്ത്_2026_27
#വാർഷിക_പദ്ധതി_രൂപീകരണം
#വർക്കിംഗ്_ഗ്രൂപ്പ്_പൊതുയോഗം

നവ കേരളത്തിനായി ജനകീയാസൂത്രണം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 27 പതിനാലാം പഞ്ചവത്സര പദ്ധതി യുടെയും 2026- 27 വാർഷിക പദ്ധതി രൂപീകരണത്തിന്റെയും ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് രജത ജൂബിലി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസാരിച്ചു.

പ്രിയപ്പെട്ട ഉസ്താദ് 😍,ഈ വിധി അങ്ങേയ്ക്കും അങ്ങയെ ഹൃദയത്തിലേറ്റിയ മുഴുവൻ മനുഷ്യർക്കും ആശ്വാസമാണ്...രാജ്യത്തിന്റെ ഭരണവും ...
15/07/2025

പ്രിയപ്പെട്ട ഉസ്താദ് 😍,

ഈ വിധി അങ്ങേയ്ക്കും അങ്ങയെ ഹൃദയത്തിലേറ്റിയ മുഴുവൻ മനുഷ്യർക്കും ആശ്വാസമാണ്...

രാജ്യത്തിന്റെ ഭരണവും ഭരണകൂടസംവിധാനങ്ങളും കയ്യൊഴിഞ്ഞിടത്തു,
തൊപ്പിയും തലപ്പാവും ധരിച്ചരാൾ ചിരിതൂകി നടന്നു പോയത് ചരിത്രത്തിലേക്ക് തന്നെയാണ്,

മനുഷ്യനും മനുഷ്യത്വവും മരിക്കാത്ത കാലത്തോളം ഈ ചെറുപുഞ്ചിരി ഒരു ഒരുമന്ദമാരുതനായി ഈ മണ്ണിനെ തലോടികൊണ്ടേയിരിക്കും...

കാന്തപുരം ഇഷ്ടം 🥰

എൽഡിവൈഎഫ് കാസറഗോഡ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പാലസ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച Youth With...
08/04/2024

എൽഡിവൈഎഫ് കാസറഗോഡ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പാലസ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച Youth With Master * #യൂത്ത് പാർലമെന്റ്*
ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.

LDYF കാസറഗോഡ് പാർലമെന്റ് മണ്ഡലം കമ്മിറ്റി

30/03/2024

റിയാസ് മൗലവി ,റിയാസ് മൗലവി വധം,
കോടതി വിധി ആശങ്കജനകം, പുനപരിശോധിക്കണം
കോടതി വിധി ആശങ്കജനകം, പുനപരിശോധിക്കണം-
നാഷണൽ യൂത്ത് ലീഗ്

കാസർകോട് :റിയാസ് മൗലവി ,റിയാസ് മൗലവി വധം,
കോടതി വിധി ആശങ്കജനകം, പുനപരിശോധിക്കണം
കോടതി വിധി ആശങ്കജനകം, പുനപരിശോധിക്കണമെന്ന്
നാഷണൽ യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ഹനീഫ് പി എച്ച് പ്രസ്താവനയിൽ പറഞ്ഞു.
റിയാസ് മൗലവി വധക്കേസിൽ കാസർഗോഡ് ജില്ല സെഷൻസ് കോടതിയുടെ വിധി അപ്രതീക്ഷിതവും മതേതര കേരളം ആശങ്കയോടെയുമാണ് വിധി നോക്കികാണുന്നത്,
കഴിഞ്ഞ ഏഴുവർഷവും ഒരു ദിവസം പോലും ജാമ്യം അനുവദിക്കാതെ പ്രതികളെ റിമാൻഡിൽ തന്നെ വെക്കാൻ കഴിഞ്ഞിട്ടുള്ള അപൂർവ്വം കേസുകളിൽ ഒന്നാണിത്. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടത്തിയാണ് പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ച സമയത്തോ വിചാരണ സമയത്തോ കുറ്റപത്രത്തെക്കുറിച്ച് എന്തെങ്കിലും അപാകത ഉള്ളതായി ഒരു വിമർശനവും ഉയർന്നിരുന്നില്ല. റിയാസ് മൗലവിയുടെ കുടുംബവും ആക്ഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടതനുസരിച്ച് തന്നെയുള്ള സ്പെഷൽ പ്രോസിക്യൂട്ടറെ സംസ്ഥാന സർക്കാർ ഈ കേസിൽ നിയോഗിച്ചിരുന്നു. വിചാരണ വേളയിൽ ഒരു സാക്ഷി പോലും കൂറുമാറിയിരുന്നില്ല. അത്തരത്തിൽ സാക്ഷികൾ ഉൾപ്പെടെ ആവശ്യമായ സുരക്ഷ സർക്കാരിന്റെ ഭാഗത്തുനിന്ന് ഏർപ്പെടുത്തിയിരുന്നു. ഡി എൻ എ ടെസ്റ്റ് ഉൾപ്പെടെ നടത്തി ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നിട്ടും കേസിലെ പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള വിധി നിരാശജനകമാണ്. വിധി പകർപ്പ് ലഭിച്ചാൽ വിശദാംശങ്ങൾ അറിയാൻ സാധിക്കൂ. റിയാസ് മൗലവിയുടെ കുടുംബവുമായും ആക്ഷൻ കമ്മിറ്റിയുമായും ആലോചിച്ച് നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതാണെന്നും ഹനീഫ് പ്രസ്ഥാവനയിൽ അഭ്യർത്ഥിച്ചു

Address

Bekal Fort Road, Hosdurg
Hosdrug
671316

Telephone

+918547666668

Website

Alerts

Be the first to know and let us send you an email when Haneef PH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category