Ajanur Grama Panchayath

Ajanur Grama Panchayath അജാനൂർ ഗ്രാമം

അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സിന് ഒഴുകിയെത്തിയത് ആയിരങ്ങൾ അജാനൂർ:  അജാനൂർ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷക്കാലം നടപ...
17/10/2025

അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സിന് ഒഴുകിയെത്തിയത് ആയിരങ്ങൾ

അജാനൂർ: അജാനൂർ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷക്കാലം നടപ്പാക്കിയ ജനകീയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാർ നടത്തി വരുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നതിന് സംഘടിപ്പിച്ച വികസന സദസിൽ ആയിരങ്ങൾ ഒഴുകി എത്തി. അഞ്ച് വർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം ഫോട്ടോ പ്രദർശനം വിഷൻ അജാനൂർ 2030 ചർച്ചകൾ, കലാ പരിപാടികൾ എന്നിവ അരങ്ങേറി . മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ്സ് കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ വികസന സദസിന് ഒൺലൈനായി അഭിവാദ്യം അർപ്പിച്ചു. സംസ്ഥാന സർക്കാറിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വികസന സദസ്സിൽ പ്രദർശിപ്പിച്ചു. ആരോഗ്യ ഗ്രാമം പദ്ധതി രേഖ പ്രകാശനവും പ്രദർശനവും നടന്നു. കൂടാതെ ലൈഫ് ഭവന താക്കോൽ ദാനം, പഞ്ചായത്ത് പദ്ധതികളുടെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, പഞ്ചായത്തിന്റെ വിവിധ പദ്ധതികൾക്ക് ഭൂമി ദാനം നൽകിയവരെ ആദരിക്കൽ, എന്നിവ സംഘടിപ്പിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. അജാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എച്ച്. അനീഷ് കുമാർ റിപ്പോർട്ട് അവതരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. കെ. വിജയൻ, വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹിമാൻ,അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജി.പുഷ്പ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മൂലക്കണ്ടം പ്രഭാകരൻ, എ, തമ്പാൻ, മാട്ടുമ്മൽ ഹസ്സൻ, സന്തോഷ് മാവുങ്കാൽ എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു നന്ദിയും പറഞ്ഞു. കൃഷിഭവൻ, കർഷിക കർമ്മസേന, ഐ സി ഡി എസ് , മെഡിക്കൽ, കുടുംബശ്രീ എന്നീ പ്രദർശന വിൽപ്പന സ്റ്റാളുകൾ എന്നിവയും വികസന സദസ്സിന് മാറ്റുകൂട്ടി. യു ഡി എഫും ബിജെപിയും ബഹിഷ്ക്കരിച്ച വികസന സദസിൽ ജനങ്ങൾ ഒഴികിയെത്തിയത് വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീരാമാണെന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ പറഞ്ഞു.

13/10/2025
പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്അജാനൂർ: 2024 - 25 സമ്പത്തിക വർഷം പ്ലാൻ ഫണ്ട് ഇനത്തിൽ ലഭിച്ച മുഴ...
10/04/2025

പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്

അജാനൂർ: 2024 - 25 സമ്പത്തിക വർഷം പ്ലാൻ ഫണ്ട് ഇനത്തിൽ ലഭിച്ച മുഴുവൻ തുകയും ചെലവഴിച്ച് പദ്ധതി നിർവഹണത്തിലും കൈയ്യടി നേടിയിരിക്കുകയാണ് അജാനൂർ ഗ്രാമ പഞ്ചായത്ത്. നികുതി പിരിവിൽ 100 % കൈവരിച്ചിരുന്നു. പ്ലാൻ ഫണ്ട് ജനറൽ , പട്ടിക ജാതി മേഖലയിലെ വികസനത്തിനായി ലഭിച്ച പ്രത്യേക ഉദ്ദേശ ഗ്രാൻ്റ്, പട്ടിക വർഗ്ഗ മേഖലയിലെ വികസനത്തിനായി ലഭിച്ച ടി എസ് പി ഫണ്ട് എന്നിവ മുഴുവൻ തുകയും ചെലവഴിച്ച് 100% കൈവരിക്കാൻ സാധിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഇനത്തിൽ ലഭിച്ച ടൈഡ് ഫണ്ട് 107 % (സ്പിൽ ഓവർ ഉൾപ്പടെ) വും ബേസിക്ക് ഫണ്ട് 48% വും ചെലവഴിച്ചു. റോഡ് നവീകരണത്തിനായി ലഭിച്ച ഫണ്ട് 61.5% റോഡിതര പ്രവർത്തികൾക്കായി ലഭിച്ച ഫണ്ട് 59.1 % വും ചെലവഴിച്ചു.
പ്ലാൻ ഫണ്ട് ഇനത്തിൽ ആകെ 3,91,87,000 (മൂന്ന് കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി എൺപ്പത്തി ഏഴായിരം) രൂപയാണ് ലഭിച്ചത്. ഇതിൽ 24,39,531 രൂപ ലൈഫ് ഭവന പദ്ധതി വായ്പ തിരിച്ചടച്ചു. 16,64,400 രൂപ അംഗൻവാടി പോഷക ആഹാരം നൽകിയ വകയിൽ സർക്കാറിലേക്ക് നൽകി. 3.5 കോടി രൂപയുടെ പദ്ധതിയാണ് പൂർത്തിയാക്കിയത്. കാർഷിക മേഖലയിൽ പച്ചക്കറി സ്വയം പര്യാപ്തത കൈവരിക്കാൻ മട്ടുപ്പാവ് കൃഷി, അടുക്കള തോട്ടം, പച്ചക്കറി തൈ വിതരണം, പച്ചക്കറി വിത്ത് വിതരണം, പച്ചക്കറി കൂലി ചെലവ്, ഇഞ്ചി ചേന മഞ്ഞൾ വിത്ത് വിതരണം തുടങ്ങിയവ നടപ്പിലാക്കി. കൂടാതെ തെങ്ങ് കൃഷി വികസനം , നെൽകൃഷി വികസനം, കിഴങ്ങ് കൃഷി വികസനം എന്നിവയും നടപ്പിലാക്കി. മൃഗസംരക്ഷണ മേഖലയിൽ ആടുവളർത്തൽ, മുട്ടക്കോഴി വിതരണം, കറവ പശു വിതരണം, മരുന്ന് വാങ്ങൽ, ധാതു ലവണ മിശ്രിതം നൽകൽ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. ക്ഷീര മേഖലയിൽ പാലിന് സബ്ബ്സിഡി , കലിത്തിറ്റ വിതരണം നടപ്പിലാക്കി. മത്സ്യബന്ധന മേഖലയിൽ മുറ്റത്തൊരു മീൻ തോട്ടം പദ്ധതി നടപ്പിലാക്കി. അതിദാരിദ്ര്യ നിർമ്മാർജ്ജനം, ലൈഫ് ഭവന പദ്ധതി (ജനറൽ) , ലൈഫ് ഭവന പദ്ധതി (SC) , ലൈഫ് ഭവന പദ്ധതി (ST), ഭവന പുനരുദ്ധാരണം , വയോജന സംഗമം, ഭിന്നശേഷി സംഗമം, ബാലസഭ കുട്ടികൾക്കായി വിനോദ യാത്ര , വയോജനങ്ങളൾക്കായി മരുന്ന് വാങ്ങൽ , തുടങ്ങിയവ നടപ്പിലാക്കി. കൂടാതെ ആരോഗ്യ മേഖലിലും വിദ്യാഭാസ മേഖലയിലും നിരവധി പദ്ധതികൾ പൂർത്തികരിച്ചു.
പട്ടിക ജാതി വിഭാഗത്തിൽ 24,25,000 രൂപയാണ് ലഭിച്ചത്. അതിൽ 98,068 രൂപ ലൈഫ് ഭവന പദ്ധതി വായ്പ തിരിച്ചടവിന് നൽകി. ബാക്കി തുകയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പട്ടിക ജാതി കുടുംബകൾക്ക് സൗര റാന്തൽ , വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് , ഫർണിച്ചർ, ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം തുടങ്ങിയ പദ്ധതികൾക്കായി മുഴുവൻ തുകയും ചെലവഴിച്ചു.
പട്ടിക വർഗ്ഗ വിഭാഗത്തിൽ 836000 രൂപയാണ് ആകെ ലഭിച്ചത്. അതിൽ 29,334 രൂപ ലൈഫ് ഭവന പദ്ധതി വായ്പ തിരിച്ചടവ് നടത്തി. ബാക്കി തുകയ്ക്ക് വിദ്യാർത്ഥികൾക്ക് ഫർണിച്ചർ , മെറിറ്റോറിയൽ സ്കോളർഷിപ്പ് , ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി.
കേന്ദ്ര ധനകാര്യ കമ്മീഷൻ ടൈഡ് ഗ്രാൻ്റ് ഇനത്തിൽ ലഭിച്ചത് 99 ലക്ഷം രൂപയാണ്. അതിൽ സ്പിൽ ഓവർ പദ്ധതി ഉൾപ്പെടെ 1.07 കോടി രൂപ ചെലവഴിച്ചു. ബേസിക്ക് ഗ്രാന്റ് ഇനത്തിൽ ലഭിച്ചത് 66 ലക്ഷം രൂപയാണ്. അതിൽ 32 ലക്ഷം രൂപ ചെലവഴിച്ചു.
മെയിൻറനൻസ് ഗ്രാന്റ് റോഡ് ഇനത്തിൽ 4,18,83,000 രൂപ ലഭിച്ചു. 2,57,41,717 രൂപ ചെലവഴിച്ചു. റോഡിതര ഗ്രാൻറ് ഇനത്തിൽ ആകെ 1,54,81,000 രൂപയാണ് ലഭിച്ചത്. അതിൽ 91,51,904 രൂപയാണ് ചെലവഴിച്ചത്.
പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതികൾ നിർവ്വഹണ ഉദ്യോഗസ്ഥർ സമയബന്ധിതമായി നടപ്പാക്കിയതിൻറെ ഭാഗമായിട്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

അജാനൂർ ഗ്രാമ പഞ്ചായത്ത് തല പഠനോത്സവവും സ്മാർട്ട് ക്ലാസ്മുറി ഉദ്ഘാടനവും വേലാശ്വരം ഗവ: യു പി സ്കൂളിൽ വെച്ച്  നടന്നു അജാനൂർ...
31/03/2023

അജാനൂർ ഗ്രാമ പഞ്ചായത്ത് തല പഠനോത്സവവും സ്മാർട്ട് ക്ലാസ്മുറി ഉദ്ഘാടനവും വേലാശ്വരം ഗവ: യു പി സ്കൂളിൽ വെച്ച് നടന്നു

അജാനൂർ : .അജാനൂർ ഗ്രാമപഞ്ചായത്ത് തല പഠനോത്സവവും സ്മാർട്ട് ക്ലാസ്മുറി ഉദ്ഘാടനവും മികവ് പ്രദർശനവും ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സ്കൂൾ സ്മാർട്ട് ക്ലാസ്മുറിയുടെ ഉദ്ഘാടനവും
പ്രൗഢമായ ചടങ്ങിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉദ്ഘാടനം നിർവഹിച്ചു. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് പി കെ മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണൻ മാസ്റ്റർ ബേക്കൽ ബിപിസി ദിലീപ് കുമാർ കെ എം , പിടിഎ പ്രസിഡന്റ് അജയൻ പി വി , മദർ പി ടി എ പ്രസിഡന്റ് സൗമ്യ പ്രകാശ്, രമേശൻ വി കെ വി , ജയൻ പി പി , എം പി സുബ്രഹ്മണ്യൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ സി പി വി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ശശികുമാർ കെ വി നന്ദിയും പറഞ്ഞു.

വയോജനങ്ങൾക്ക് സഹായ ഹസ്തവുമായി അജാനൂർ ഗ്രാമ പഞ്ചായത്ത്  വെള്ളിക്കോത്ത്: അജാനൂർ ഗ്രാമപഞ്ചായത്ത്    വയോജനങ്ങൾക്കായി വിവിധ പ...
20/03/2023

വയോജനങ്ങൾക്ക് സഹായ ഹസ്തവുമായി അജാനൂർ ഗ്രാമ പഞ്ചായത്ത്

വെള്ളിക്കോത്ത്: അജാനൂർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി വിവിധ പദ്ധതികളാണ് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്. വയോജനങ്ങളെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യമാണ് പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്. അതിന്റെ ഭാഗമായി വയോജനങ്ങൾക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ മീന എന്നിവർ ചടങ്ങിൽ സംസരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. വി.ഗൗരിശ്രീ സ്വാഗതവും അങ്കണവാടി വർക്കർ ശോഭന നന്ദിയും പറഞ്ഞു. വികലാംഗ കോർപറേഷൻ മുഖാന്തിരം നടത്തിയ മെഡിക്കൽ ക്യാമ്പ് വഴി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ശ്രവണ സഹായികൾ, വാക്കർ,വീൽ ചെയറുകൾ എന്നിവയാണ് നൽകിയത്.

03/02/2023

ബേക്കൽ ടൂറിസം വില്ലേജിന് 50 ലക്ഷം

അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്തിലെ പൊയ്യക്കരയിലും കൊത്തിക്കാലിലുമായി ബി ആർ ഡി സി യുടെ കൈവശമുള്ള 33 ഏക്കർ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വില്ലേജ് പദ്ധതി നടപ്പിലാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരിന്നു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തി.
അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭയുടെ നേതൃത്വത്തിൽ ഭരണസമിതി നടത്തിയ നിരന്തര ഇടപ്പെടലിനെ തുടർന്നാണ് വർഷങ്ങളായി സാങ്കേതിക കുരുക്ക് മൂലം പദ്ധതികൾ തടസപ്പെട്ട സ്ഥലത്ത് ടൂറിസം വില്ലേജ് പ്രഖ്യാപിച്ചത്. 1996 ലാണ് BRDC റിസോട്ടുകൾ നിർമ്മിക്കുന്നതിന് വേണ്ടി ചിത്തിരി വില്ലേജിൽ പൊയ്യക്കരയിൽ 31.5 ഏക്കർ സ്ഥലവും അജാനൂർ വില്ലേജിൽ കൊത്തിക്കാലിൽ 1.5 ഏക്കർ സ്ഥലവും സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുത്ത് . പ്രസ്തുത സ്ഥലം റിസോർട്ട് നിർമ്മാണത്തിന് തൃശ്ശൂർ ആസ്ഥാനമായ ജോയിസ് ഗ്രൂപ്പിന് ലീസിന് നൽകിയിരുന്നു. എന്നാൽ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട സങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പ്രസ്തുത പദ്ധതി ഉപേക്ഷിച്ചു പോവുകയാണ് ഉണ്ടായത്. സാങ്കേതിക പ്രശ്നം കാരണം അതിനു ശേഷവും പ്രോജക്ട് നടപ്പാക്കാൻ
കഴിഞ്ഞിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് പ്രസ്തുത സ്ഥലത്ത് റിസോർട്ട് ഇതര ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് മാന്തി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തിന് അനുയോജ്യമായ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു.
BRDC എം ഡി യായി ഷിജിൻ പറമ്പത്ത് ചുമതല ഏറ്റെടുത്തതിന് ശേഷം പദ്ധതിയുടെ കാര്യങ്ങൾ വേഗത്തിൽ നീക്കി. ഏതാണ്ട് 50 കോടി രൂപ നിക്ഷേപം വരുന്ന ബൃഹത് പദ്ധതിയായിട്ടാണ് ബേക്കൽ ടൂറിസം വില്ലേജ് വിഭാവനം ചെയ്യ്തിട്ടുള്ളത്.

01/02/2023

എന്റെ നാളേക്ക്.... എന്റെ പരിചരണത്തിന്.... എന്ന സന്ദേശവുമായി പാലിയേറ്റീവ് കെയർ ദിനാചരണം നടന്നു.
അജാനൂർ ഗ്രാമപഞ്ചായത്തിന്റെയും അജാനൂർ, ആനന്ദാശ്രമം കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. എന്റെ നാളേക്ക്...എന്റെ പരിചരണത്തിന്... എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ബേക്കൽ ബീച്ച് റെഡ്മൂൺ സ്നേഹതീരത്ത് നടന്ന സ്നേഹസംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ
എ. ദാമോദരൻ, ലക്ഷ്മി തമ്പാൻ, മെഡിക്കൽ ഓഫീസർ
ജോൺജോൺ.കെ, ധർമ്മേന്ദ്രൻ.കെ, ശിവദാസ് കീനേരി,
എം. വി. രത്നകുമാരി സമീറ ഷരീഫ് എന്നിവർ സംസാരിച്ചു. തുടർന്ന് പാലിയേറ്റീവ് കെയറിൽ ഉൾപ്പെട്ട രോഗികളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂടാതെ നീലേശ്വരം റോട്ടറി ക്ലബ്ബ് പാലിയേറ്റീവ് കെയർ രോഗികൾക്ക് വീൽചെയറുകളും ബെഡ്ഷീറ്റുകളും സമ്മാനിച്ചു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് സുന്ദരൻ കോലേരിയുടെ നേതൃത്വത്തിൽ സംഗീത പരിപാടി,രംഗശ്രീയുടെ നൃത്ത പരിപാടി, കെ. എൽ -14 സിംഗർ ടീമിന്റെ ഗാനമേള, നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ സ്കിറ്റ് എന്നിവയും അരങ്ങേറി. ജീവിതത്തിന്റെ നാല് ചുമരുകൾക്കകത്ത് തളച്ചിടപ്പെട്ട പാലിയേറ്റീവ് കെയർ രോഗികൾക്കും കുടുംബാംഗങ്ങൾക്കും സ്വാന്ത്വനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വേറിട്ട തലങ്ങൾ സൃഷ്ടിച്ചുകൊണ്ട് അജാനൂർ ഗ്രാമപഞ്ചായത്തും കുടുംബ ആരോഗ്യ കേന്ദ്രങ്ങളും കൂട്ടായ ഉത്തരവാദിത്വത്തിൽ
ഒരുക്കിയ പാലിയേറ്റീവ് ദിനാചരണ പരിപാടികൾ മികവുള്ളതാക്കി.

15/01/2023

അജാനൂർ ഗ്രാമ പഞ്ചായത്ത്
ഭിന്നശേഷി കലാമേള
സംഘാടക സമിതി രൂപീകരണം
2023 ജനുവരി 16 തിങ്കളാഴ്ച വൈകുന്നേരം 4 മണി, MPGVHSS വെള്ളിക്കോത്ത്

അജാനൂർ: അജാനൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള 2023 ജനുവരി 28 ന് മഹാകവി പി സ്മാരക വക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകയാണ്. 2022 - 23 വാർഷിക പദ്ധതിയുടെ ഭാഗമായാണ് കലാമേള സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് കലാമേള നടത്തുന്നത്.
കലാമേള വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 16 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് വെള്ളിക്കോത്ത് മഹാകവി പി സ്മാരക വക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ചേരുന്നു. പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

ടി ശോഭ
പ്രസിഡന്റ്
അജാനൂർ ഗ്രാമ പഞ്ചായത്ത്

14/01/2023

അജാനൂർ ഗ്രാമ പഞ്ചായത്ത്
ഭിന്നശേഷി കലാമേള
2023 ജനുവരി 28
MPSGVHSS വെള്ളിക്കോത്ത്

അജാനൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള 2023 ജനുവരി 28 ന് മഹാകവി പി സ്മാരക വക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിക്കും. 2022 - 23 വാർഷിക പദ്ധതിയുടെ ഭാഗമായാണ് കലാമേള സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് കലാമേള നടത്തുന്നത്. കലാമേളയുടെ ഭാഗമായി വിവിധ കലാപരിപാടികളും കലാമത്സരങ്ങളും നടക്കും.

അജാനൂർ ഗ്രാമ പഞ്ചായത്ത് 2023 - 24 പദ്ധതി രൂപീകരണംവികസന സെമിനാർ2023 ജനുവരി 12 വ്യാഴാഴ്ച്ച 10 മണിചൈതന്യ ഓഡിറ്റോറിയം, കിഴക്...
11/01/2023

അജാനൂർ ഗ്രാമ പഞ്ചായത്ത്
2023 - 24 പദ്ധതി രൂപീകരണം
വികസന സെമിനാർ
2023 ജനുവരി 12 വ്യാഴാഴ്ച്ച 10 മണി
ചൈതന്യ ഓഡിറ്റോറിയം, കിഴക്കുംകര

അജാനൂർ: അജാനൂർ ഗ്രാമ പഞ്ചായത്ത് 2023 -24 വർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ ജനുവരി 12 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിക്കും. ആസൂത്രണ സമിതി വൈസ് ചെയർമാൻ എം കണ്ണൻ നായർ വികസന കാഴ്ചപ്പാട് വിശദീകരിക്കും. കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ മീന അവതരിപ്പിക്കും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ ദാമോദരൻ, എം ജി പുഷ്പ, ലക്ഷ്മി തമ്പാൻ, വിവിധ രഷ്ട്രീയ പാർട്ടി പ്രതിനിധികളായ മൂലകണ്ടം പ്രഭാകരൻ, എ തമ്പാൻ, ഹമീദ് ചേരക്കാടത്ത് , എക്കാൽ കുഞ്ഞിരാമൻ ,പി പ്രസാദ് , എം ഹമീദ് ഹാജി എന്നിവർ ആശംസ പ്രസംഗം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞികണ്ണൻ വരയിൽ നന്ദിയും പറയും.
പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിപുലമായ പ്രവർത്തനങ്ങളാണ് അജാനൂർ ഗ്രാമ പഞ്ചായത്തിൽ നടന്നുവരുന്നത്. ആസൂത്രണ സമിതി യോഗം ചേർന്ന് പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തന കലണ്ടർ തയ്യാറാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേർന്ന് തയ്യാറാക്കിയ കരട് നിർദ്ദേശങ്ങളാണ് ഗ്രാമസഭകളിൽ അവതരിപ്പിച്ചത്. ഗ്രാമസഭകളിൽ നിന്നും ഉയർന്ന് വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിക്കുകയും ഗ്രൂപ്പ് തിരിഞ്ഞ് നടത്തിയ ചർച്ചയിൽ ഉയർന്ന് വന്ന നിർദേശങ്ങൾ ക്രോഡീകരിച്ചാണ് കരട് പദ്ധതി രേഖ തയ്യാറാക്കുകയും ചെയ്തു. ഈ കരട് പദ്ധതി രേഖയാണ് വികസന സെമിനാറിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. ജനകീയാസൂത്രണം മുതൽ വലിയ ജനകീയ പങ്കാളിത്തത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. സെമിനാറിന്റെ ഭാഗമായി പദ്ധതി രേഖ ചർച്ചയ്ക്ക് വിധേയമാക്കി അന്തിമമാക്കും.

Address

Kanhangad
671315

Telephone

+914672266386

Website

Alerts

Be the first to know and let us send you an email when Ajanur Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ajanur Grama Panchayath:

Share