DYFI പൊതാവൂർ

DYFI പൊതാവൂർ DYFI Pothavoor unit commitee

23/02/2026
31/10/2025
 #കേശദാനം_സ്നേഹദാനംകേശദാനം നടത്തി  നാടിന് മാതൃകയായി അഞ്ജന സുരേഷ്പനങ്കുല പോലുള്ള മുടിയിലല്ല കാര്യം പളുങ്ക് പോലുള്ളൊരു മനസ...
28/03/2022

#കേശദാനം_സ്നേഹദാനം

കേശദാനം നടത്തി നാടിന് മാതൃകയായി അഞ്ജന സുരേഷ്

പനങ്കുല പോലുള്ള മുടിയിലല്ല കാര്യം പളുങ്ക് പോലുള്ളൊരു മനസ്സാണ് മുഖ്യം എന്ന് ഓർമ്മപ്പെടുത്തുകയാണ് നരിയൻ മൂലയിലെ സുരേഷ് സിനി ദമ്പതികളുടെ മകൾ അഞ്ജന സുരേഷ്.
താൻ ഓമനിച്ച് വളർത്തിയ നീണ്ട മുടിയാണ്
നിർധനരായ ക്യാൻസർ രോഗികൾക്ക് വേണ്ടി ദാനം ചെയ്ത് നാടിന് അഭിമാനമായത്.
കാലങ്ങളായി പരിപാലിച്ചുപോരുന്ന ആ കാര്‍കൂന്തലുകൾ ഇനി ക്യാന്‍സര്‍ രോഗം വന്നവര്‍ക്ക് മുടിയഴകാകും.

DYFI കയ്യൂർ ഈസ്റ്റ് മേഖല വൈസ് പ്രസിഡൻ്റ് സ: കലേഷ്
മുടി ഏറ്റുവാങ്ങി

അഭിനന്ദനങ്ങൾ മോളെ.... 💜

DYFI പൊതാവൂർ, നരിയൻമൂല യൂണിറ്റുകൾ സംയുക്തമായി പൊതാവൂർ ദേശാഭിമാനി ക്ലബ്ബിൽ വച്ച് നവയുഗം'22 പുതുവത്സരാഘോഷം സംഘടിപ്പിച്ചു.സ...
01/01/2022

DYFI പൊതാവൂർ, നരിയൻമൂല യൂണിറ്റുകൾ സംയുക്തമായി പൊതാവൂർ ദേശാഭിമാനി ക്ലബ്ബിൽ വച്ച് നവയുഗം'22 പുതുവത്സരാഘോഷം സംഘടിപ്പിച്ചു.സംഘാടക സമിതി ചെയർമാൻ സ: സി.വി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ DYFI കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം സ:പി പി അനീഷ ഉദ്ഘാടനം ചെയ്തു. കൺവീനർ സ: കലേഷ്.പി സ്വാഗതം പറഞ്ഞു.DYFI കയ്യൂർ ഈസ്റ്റ് മേഖല സെക്രട്ടറി സ: സതീഷ് കുമാർ,DYFI ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗം സ: ശ്രീജിത്ത് രവീന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ചു.DYFI പൊതാവൂർ യൂണിറ്റ് സെക്രട്ടറി സ: നേഹൽ രവീന്ദ്രൻ നന്ദി അറിയിച്ചു.
യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് കരോളിൽ സാന്താക്ലോസായി വേഷമണിഞ്ഞ ജിതിൻനാഥിന് ഉപഹാരം കൈമാറി.
റെഡ്സ്റ്റാർ കാറമേൽ അവതരിപ്പിച്ച വനിത പൂരക്കളി വേദിയിൽ അരങ്ങേറി. തുടർന്ന് യൂണിറ്റിലെ കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Address

Pothavoor
Kanhangad

Website

Alerts

Be the first to know and let us send you an email when DYFI പൊതാവൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share