19/02/2026
"വാഗ്ദാനങ്ങൾ വാക്കുകളിലൂടെ നൽകിപ്പോകാനുള്ളതല്ല, അവ നടപ്പാക്കാനുള്ളതാണ്" എന്ന് തെളിയിച്ച പത്തു വർഷത്തെ വികസന ചരിത്രത്തിന് അടിവരയിടുകയാണ് കൽപ്പറ്റ ടൗൺഷിപ്പ്. ഫെബ്രുവരി 25ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച ആദ്യഘട്ട വീടുകൾ കൈമാറുമ്പോൾ, അത് കേരളത്തിന്റെ ഭരണമികവിന്റെയും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഉത്തമ ഉദാഹരണമായി മാറുന്നു.
നമ്മളെ എഴുതിത്തള്ളിയവർക്കും അർഹമായ സഹായങ്ങൾ നിഷേധിച്ചവർക്കും മുന്നിൽ ഈ നാട് തലയുയർത്തി നിൽക്കുകയാണ്. വെറുമൊരു കെട്ടിട സമുച്ചയമല്ല, മറിച്ച് പ്രതിസന്ധികളിൽ തളരാത്ത മലയാളി മനസ്സിന്റെ കരുത്താണ് കല്പറ്റയിൽ ഉയർന്നിരിക്കുന്നത്. 175 കുടുംബങ്ങൾ അന്ന് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കും.