Wayanad R T O

Wayanad R T O Lets join our hands together for making Wayanad Accident free

Permanently closed.
Stop...ReviveSurviveഞങ്ങളൊപ്പമുണ്ട്നിർത്തി ഒരു കപ്പ് കാപ്പി കുടിക്കാം ഉണർവോടെ ...ഉയിരോടെ
30/12/2019

Stop...
Revive
Survive

ഞങ്ങളൊപ്പമുണ്ട്
നിർത്തി ഒരു കപ്പ് കാപ്പി കുടിക്കാം

ഉണർവോടെ ...
ഉയിരോടെ

വയനാട് ജില്ലയെ അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ സന്നദ്ധ സാമൂഹ്യ സംഘടനകളും വ്യക്തികളുമായ...
28/12/2019

വയനാട് ജില്ലയെ അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ സന്നദ്ധ സാമൂഹ്യ സംഘടനകളും വ്യക്തികളുമായി സഹകരിച്ച് 2020 ജനുവരി മാസം ഒന്നു മുതൽ 31 വരെ വൈവിധ്യ മാർന്ന റോഡു സുരക്ഷാ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നു ...
മിഷൻ 2020 - ഇനിയും ചോര വീഴരുത്

എന്ന ഈ പരിപാടിയിൽ
നാടക മൽസങ്ങൾ
ഫ്ലാഷ് മോബ്
ഗാനമേള
കൊളാഷ്
ചിത്രരചന
കാർട്ടൂൺ
ക്വിസ്
എന്നീ മൽസരങ്ങൾ വയനാട് ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

ഡ്രൈവർമാർക്ക് നേത്ര പരിശോധന കാമ്പുകൾ നടത്തുന്നു

സുരക്ഷിതമായി ഉറങ്ങാൻ പറ്റാത്തതുകൊണ്ടാണ് ഡ്രൈവർമാർ വഴിയിൽ പാർക്ക് ചെയ്ത് ഉറങ്ങാത്തത്.
തുടർച്ചയായി 17 മണികൂറിലധികം ഉറങ്ങാതിരുന്നാൽ ആരും , വണ്ടി ഓടിക്കുമ്പോൾ ഉറങ്ങി പോകും

വയനാട്ടിലെ അപകടങ്ങക്ക് സഞ്ചാരികളുടെ ഉറക്കമൊഴിച്ച ഓടിക്കൽ ഒരു വലിയ ഘടകമാണ്

Revive and drive

30 മിനിട്ട് പാർക്ക് ചെയ്ത് ഉറങ്ങാനുള്ള സൗകര്യം

ഉറക്കം തീർന്ന് ഒരു കാപ്പി

ഒപ്പം ഉണ്ടെന്ന ഉറപ്പ്

ജില്ലയിൽ പല സ്ഥലങ്ങളിൽ ഇത്തരം Revive Driver Camp സംഘടിപ്പിക്കാം

ഈ സദുദ്യമത്തിന് എല്ലാവരുടേയും സഹകരണവും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വയനാട ആർ ടി ഒ എൻഫോഴ്സ്മെന്റ് ,
വാർസോ വയനാട്, പൾസ് എമർജൻസി വയനാട്

നിങ്ങളുടെ അഭിപ്രായങ്ങളും സഹകരണ സന്നദ്ധതയും പങ്കാളിത്തവും അറിയിക്കുക.

മോട്ടോർ വാഹന വകുപ്പിനോടൊപ്പം വാർസ് വോ ടീമും, പൾസ് എമർജൻസി ടീം കെ. എസ് ആർ ടി സി വയനാട്, JCI , ലയൺസ് ക്ലബ് , റോട്ടറി മറ്റ് സന്നദ്ധ ടീമുകളുടെയും, ജനകീയ കൂട്ടായ്മകളുടെയും സഹകരണത്തോടെ ഒരു മാസം നീണ്ടു നിൽക്കുന്ന വിപുലമായ റോഡ് സുരക്ഷ ജീവിത രക്ഷ പദ്ധതിക്ക് ആണിത്

വിവിധ ബോധവൽക്കരണ പരിപാടി . റോഡ് സുരക്ഷ ക്വിസ് പ്രോഗ്രാം .റോഡ് സുരക്ഷ ക്ലാസ്സുകൾ 24 x 7 കർശനമായ വാഹന പരിശോധന.

നാടക മത്സരത്തിലെ
മികച്ച നാടകത്തിന് 10001 രൂപയും, മറ്റ് പരിപാടികൾക്ക് ഉപഹാരങ്ങളും നൽകും... തെരുവ് നാടകത്തിൽ അവതരിപ്പിക്കേണ്ട സന്ദേശം റോഡു സുരക്ഷയുടെ സാമൂഹ്യ പ്രസക്തി

പരിപാടികളിലേക്ക് പേര് റജിസ്റ്റർ ചെയ്യുന്ന ടീമംഗങ്ങളും വ്യക്തികളും.കോളജുകളും താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്..

https://forms.gle/3maNCCt7prpRCD2Q8

mission2020wayanad@ gmail.com

Contact and Whatsup *8547639112*

Support Mission 2020- Accident free Wayanad program of Motor vehicle Department Wayanad

വഴി കാട്ടി.ക്ലീൻ ആൻഡ് സേഫ് വയനാട് .വയനാട് ലക്കിടി ഗേറ്റ് മുതൽ കല്പറ്റ വരെയുള്ള ട്രാഫിക് ബോർഡുകൾ ക്ലീൻ ചെയ്തും കാഴ്ച മറക്...
22/10/2019

വഴി കാട്ടി.
ക്ലീൻ ആൻഡ് സേഫ് വയനാട് .

വയനാട് ലക്കിടി ഗേറ്റ് മുതൽ കല്പറ്റ വരെയുള്ള ട്രാഫിക് ബോർഡുകൾ ക്ലീൻ ചെയ്തും കാഴ്ച മറക്കുന്ന രീതിയിൽ റോഡിലേക്ക് വളർന്ന് നിൽക്കുന്ന കുറ്റിക്കാടുകൾ വെട്ടിയും റോഡ്‌സുരക്ഷയുടെ പുതിയ പാഠങ്ങൾ റോഡു പയോക്താക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് മോട്ടോർ വാഹനവകുപ്പ് വയനാട് ആർടി ഒ എൻഫോഴ്സ്മെന്റ്.

പരിപാടിയുടെ ഉത്ഘാടനം വയനാട് ആർ ടി ഒ ശ്രീ ജയിംസ് പി.ജെ യുടെ അധ്യക്ഷതയിൽ എ ഡി എം ശ്രീ തങ്കച്ചൻ ആന്റണി നിർവഹിച്ചു. ജോ ആർടി ഒ ശ്രീ സി വി എം ഷെരിഫ് ആശംസകളറിച്ചു.
എൻഫോഴ്സ് മെന്റ് ആർടി ഒ ശ്രീ ബിജു യിംസ് ടീമിന് നേതൃത്വം നൽകി.

വയനാട് റോഡ് സേഫ്റ്റി വളണ്ടിയർമാർ മുഴുവൻ പിന്തുണയുമായി ഒരു പകൽ മുഴുവൻ വഴിയലെ ബോർഡുകൾ ക്ലീൻ ചെയ്ത് മാതൃക കാണിച്ചു. ആർടി ഒ എൻഫോഴ്മെന്റ് മുഴവൻ ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാഗമായി.

ടി വി എസ് പ്രിൻസ് മോട്ടോർസ് കല്പറ്റ ഒപ്പം ചേർന്ന് പ്രവർത്തിക്കുകയും വളണ്ടിയർ മാർക്ക് ഉച്ചഭക്ഷണമൊരുക്കിയും പിന്തുണച്ചു

കല്പറ്റ എം എൽ എ ശ്രീ സി. ശശീന്ദ്രൻ പ്രവർത്തകരെ അഭിനന്ദിച്ച് സംസാരിച്ചത് പ്രവർത്തകരിൽ ആവേശമുണർത്തി.

വയനാട് ജില്ലയിലെ മുഴുവൻ പ്രധാന റോഡുകളും പൊതുജന സഹകരണത്തോടെ ഇത്തരത്തിൽ അപകട രഹിതമാക്കുമെന്ന് ആർടി ഒ യും എൻഫോഴ്സ് മെന്റ് ആർടി ഒയും അറിയിച്ചു.

Education Enforcement Engineering Encorragement are the way to safetyWe welcomes your Support
06/08/2019

Education Enforcement Engineering Encorragement are the way to safety

We welcomes your Support

അപകടരഹിത ഡ്രൈവിംഗിന് അംഗീകാരം.തുടർച്ചയായ അപകടങ്ങളുടെ പരമ്പരകൾക്ക് വിരാമമിട്ടു കൊണ്ട് കെ എസ് ആർ ടി സി യെ സുരക്ഷിത പാതയിലേ...
19/07/2019

അപകടരഹിത ഡ്രൈവിംഗിന് അംഗീകാരം.

തുടർച്ചയായ അപകടങ്ങളുടെ പരമ്പരകൾക്ക് വിരാമമിട്ടു കൊണ്ട് കെ എസ് ആർ ടി സി യെ സുരക്ഷിത പാതയിലേക്ക് നയിക്കാൻ മെയ് രണ്ടാം വാരം മുതൽ മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി വിജയത്തിന് ജില്ലയിലെകെ. എസ് ആർ ടി സി ഡിപ്പോകൾക്ക് മോട്ടോർ വാഹന വകുപ്പ് സമ്മാനം നൽകി.
തുടർച്ചയായി രണ്ട് മാസം അപകടരഹിതമായി വാഹനമോടിച്ച് സുരക്ഷയുടെ പുതിയ മോഡൽ അവതരിപ്പിക്കുകയായിരുന്നു കെ. എസ് ആർ ടി.സിയും മോട്ടോർ വാഹന വകുപ്പും

കെ.എസ് ആർ ടി സി കല്പറ്റ ഡിപ്പോയിൽ നടന്ന ചടങ്ങിൽ വെഹിക്കിൾ മൊബിലിറ്റി ഓഫീസർ രമേശ് കുണ്ടത്തിൽ സ്വാഗതം പറഞ്ഞു. അസിസ്റ്റൻറ് വർക്ക് സ് മാനേജർ മുഹമ്മദ് സഫറുള്ള അദ്ധ്യക്ഷനായി. എൻഫോഴ്സ്മെന്റ് ആർ ടി ഒ എ.കെ. രാധാകൃഷ്ണൻ ചടങ്ങ് ഉത്ഘാടനം ചെയ്ത സംസാരിച്ചു. ആർ ടി ഒ ശ്രീ ജെയിംസ് എം.പി നിയുക്ത എൻഫോഴ്സ്മെൻറ് ആർ ടി ഒ ബിജു ജെയിംസ് എന്നിവർ മാനന്തവാടി കല്പറ്റ ബത്തേരി ഡിപ്പോകൾക്ക് ഉപഹാരം നൽകി. എം.വി ഐ മാരായ പ്രേമരാജൻ കെ.വി, സുനീഷ് പി, രാജീവൻ കെ എന്നിവർ സംസാരിച്ചു. എൻഫോഴ്സ് മെൻറ് സ്ക്വാഡിലെ മുഴുവൻ എം എം വി ഐ മാരും ചടങ്ങിനെ പ്രൗഢ ഗംഭീരമാക്കി. വെഹികൾ സൂപ്പർ വൈസർ ജോർജ് ഇ.കെ നന്ദി രേഖപ്പെടുത്തി.

രണ്ടു മാസത്തെ പ്രവർത്തനങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഇത് ഒരു തുടർപ്രവർത്തനമാക്കി അപകടരഹിത വഹ നാടിന് പ്രയത്നിക്കുമെന്ന് ടീം പ്രഖ്യാപിച്ചു

വർദ്ധിച്ചു വരുന്ന അപകടം സുരക്ഷാ മുൻകരുതലുമായി.ജില്ലയിൽ കെ. എസ് ആർ ടി.സി ഡ്രൈവർമാർക്ക് മോട്ടാർ വാഹന വകുപ്പിന്റെ ബോധവൽക്കര...
14/05/2019

വർദ്ധിച്ചു വരുന്ന അപകടം സുരക്ഷാ മുൻകരുതലുമായി.ജില്ലയിൽ കെ. എസ് ആർ ടി.സി ഡ്രൈവർമാർക്ക് മോട്ടാർ വാഹന വകുപ്പിന്റെ ബോധവൽക്കരണ ക്ലാസ്സുകൾക്ക് തുടക്കമായി.വരും ദിവസങ്ങളിൽ ബോധവൽക്കരണത്തോടൊപ്പം വിപുലമായ സുരക്ഷ മുൻകരുതലുകളും സ്വീകരിക്കാൻ തീരുമാനം.ചുരമിറങ്ങുന്ന വാഹനങ്ങൾക്ക് അടിവാരത്ത് പരിശോധനാ സംവിധാനങ്ങളും ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി. മോട്ടാർ വാഹന വകുപ്പ് സംയുക്ത തീരുമാനം

ജില്ലയിൽ അടിക്കടിയുണ്ടാവുന്ന കെ.എസ്.ആർ.ടി.സി.ബസ്സുകൾ അപകടത്തിൽപ്പെടുന്ന പശ്ചാതലത്തിലാണ് ജില്ലയിലെ കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്ക് ബോധവൽക്കരണ മുൾപ്പെടെയുള്ള പരിപാടികളുമായി .അധികൃതർ മുന്നോട്ട് വന്നത്.ആദ്യപടിയായി മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർമാർക്ക് ബോധവൽക്കരണം തുടങ്ങി കഴിഞ്ഞു. സോണൽ അസിസ്റ്റൻറ് വർക്ക്സ് മാനേജർ കെ.മുഹമദ് സഫറുള്ള ഉദ്ഘാടനം ചെയ്തു.വെഹിക്കിൾ മൊബൈലിറ്റി ഓഫീസർ രമേഷൻ കണ്ടത്തിൽ, ആർ ടി ഒ എൻഫോഴ്മെന്റ് ശ്രീ രാധാകൃഷൻ എ.കെ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ.പ്രേമരാജൻ കെ.വി, കൺട്രോളിംഗ് ഇൻസ്പെക്ട്ടർ തുടങ്ങിയവർ ക്ലാസ്സ് എടുത്തു.അടുത്ത ദിവസങ്ങളിൽ കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിൽ ക്ലാസ്സുകൾ നടക്കും. താമരശേരി ചുരത്തിൽ വെച്ച് ക്ലാസ്സ് എടുക്കുന്നതോടൊപ്പം ചുരമിറങ്ങുന്ന ബസ്സുകളുടെ പരിശോധന സംവിധാനങ്ങളു മേർപ്പെടുത്തുമെന്ന് സോണൽ അസിസ്റ്റന്റ് വർക്ക്സ് മാനേജർ കെ.മുഹമദ് സഫറുള്ള പറഞ്ഞു.)
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കെ.എസ്.ആർ.ടി.സി.ബസ്സുകൾ അപകടത്തിൽ പെടുന്നത് പതിവ് സംഭവമായി മാറിയിരുന്നു. അപകടത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നതോടൊപ്പം ബസ്സുകൾ കട്ടപ്പുറത്താവുന്നതിന്റെയും പശ്ചാതലത്തിൽ അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി. യും മോട്ടോർ വാഹന വകുപ്പും ഇത്തരമൊരു സംവിധാനവുമായി മുന്നിട്ടിറങ്ങുന്നത്.പരിശോധനകൾക്കും ബോധവൽക്കരണങ്ങൾക്കും പൂർണ്ണ പിന്തുണയുമായി ആർ ടി ഒ എൻഫോഴ്സ്മെന്റ് ശ്രീ എ കെ രാധാകൃഷണനും വയനാട് ആർ ടി ഒ ശ്രീ ജെയിംസ് പി യും ഉണ്ട്.

കല്പറ്റ ബൈപാസിൽ കോൺക്രീറ്റ് റോഡും ബിറ്റുമിൻ റോഡും ചേരുന്ന സ്ഥലത്ത് ഉറവ വന്ന് റോഡിൽ കുഴി രൂപപെട്ടിരുന്നു. വേഗത്തിൽ ഓടിച്ച...
05/05/2019

കല്പറ്റ ബൈപാസിൽ കോൺക്രീറ്റ് റോഡും ബിറ്റുമിൻ റോഡും ചേരുന്ന സ്ഥലത്ത് ഉറവ വന്ന് റോഡിൽ കുഴി രൂപപെട്ടിരുന്നു. വേഗത്തിൽ ഓടിച്ച് ഇറക്കം ഇറങ്ങി വന്നാൽ അപകടത്തിന് നല്ല സാധ്യത ഉണ്ടായിരുന്നു. ഇവിടെ ഒരു സ്കൂട്ടർ അപകടത്തിൽ പെട്ട് യാത്രികർക്ക് പരിക്കുപറ്റിയത് കണ്ട് നല്ല സാമൂഹ്യബോധത്തോടെ കാര്യം ആർ ടി ഓഫിസിൽ അറിയിച്ച സുഹൃത്തിന് നന്ദി.

റോഡിലെ കുഴി അടക്കുക എന്നത് പി ഡബ്ല്യു ഡി യും ഹൈവേ അതോറിറ്റിയും ചെയ്യേണ്ട കാര്യങ്ങളാണ്. എങ്കിലും ആർടിഒ / ആർടിഒ എൻഫോഴ്സ് മെൻറ് വയനാട് ടീം ആ ദൗത്യം ഏറ്റെടുത്തു.

അതുവഴി വന്ന ട്രാൻസ്പോർട്ട് വാഹന ഡ്രൈവർമാരും ബംഗാളികൾ ഉൾപ്പെടെ ഉള്ള തൊഴിലാളികളും എൻഫോഴ്സ്മെൻറ് സ്ക്വാഡിനെ സഹായിച്ചു.

കുഴി നിവർത്തി ...
വിവരം പിഡബ്ല്യു ഡി യെ അറിയിച്ചു.

എല്ലാവർക്കും നന്ദി.

റോഡിന്റെ നിർമ്മാണം പരിപാലനം എന്നിവയിൽ മോട്ടോർ വാഹന വകുപ്പ് തികച്ചും നിസ്സഹായരാണ്.

റോഡ് ടാക്സ് സ്വീകരിക്കുന്ന ഡിപാർട്മെന്റ് തന്നെ റോഡ് പരിപാലിക്കുന്ന രാജ്യങ്ങൾ ലോകത്ത് ഉണ്ട്.

റോഡിന്റെ ശാസ്ത്രീയ രൂപകല്പനകളിൽ, ഉപരിതലത്തിനപ്പുറത്തെ സുരക്ഷിതത്വത്തിൽ റോഡപകടങ്ങൾ കുറക്കാൻ മോട്ടോർ വാഹന വകുപ്പും പി ഡബ്ല്യു ഡി യെ സഹായിച്ച അനുഭവങ്ങളുണ്ട്..
അലൈൻമെന്റ് തിരുത്തി കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്.

നിങ്ങളുടെ പരാതികൾ ഹൃദയപൂർവ്വം സ്വീകരിക്കുന്നു.
ഒപ്പം ഒരു അപേക്ഷ കൂടി ...
വിവരം പി ഡബ്ല്യു ഡി / NHAI ൽ കൂടി അറിയക്കണം.

നമുക്ക് ഒത്തൊരുമിച്ച് സുരക്ഷിതരാവാം

Wayanad RTO started VAHAN 4 . RTO Sri James M P and Jt RTO Sri C V M SHARIEF handing over the first print outs of tempor...
19/03/2019

Wayanad RTO started VAHAN 4 . RTO Sri James M P and Jt RTO Sri C V M SHARIEF handing over the first print outs of temporary registration

VAHAN 4
19/03/2019

VAHAN 4

19/03/2019

ഫേസ്ബുക്കിൽ വൈറൽ ആയ ടിക് ടോക് വീഡിയോ , ടു വീലറിന്റെ പുറക് വശത്തെ രജിസ്ട്രേഷൻ നമ്പർ Plate പെട്ടെന്ന് തന്നെ അകത്തേക്ക് മടക്കി വയ്ക്കാവുന്ന തരത്തിൽ fra me ഡിസൈൻ ചെയ്ത് ഉപയോഗിച്ച ടു വീലറിന്റെ ഉടമസ്ഥനെതിരെ കേസ് എടുത്തത്. ഈ വീഡിയോ ലക്ഷക്കണക്കിന് ആൾക്കാർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ആലപ്പുഴ ആര്യാട് സ്വദേശി ശ്രീ അമലിന്റെ ഉടമസ്ഥത തി യിലുള്ള KL 04 AM 6178 നമ്പരിലുള്ള പൾസർ ബൈക്കിലാണ് നമ്പർ Plate രൂപമാറ്റം വരുത്തിയത്. ആര്യാട് സ്വദേശി ആയ മുബാറക്ക് ആണ് വീഡിയോ ഫേസ് ബുക്കിൽ Upload ചെയ്തത്. വാഹനങ്ങൾ ക്രിമിനൽ കുറ്റങ്ങൾക്ക് ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ നമ്പർ Plate ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാവുന്ന ഈ രീതി തെറ്റായ സന്ദേശമാണ് വാഹനം ഉപയോഗിക്കുന്നവരിലേക്ക് എത്തിക്കുന്നത്. ചെക്കിംഗിനിടയിൽ കൈ കാണിച്ചിട്ട് നിർത്താതെ പോകുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി എടുക്കുക ദുഷ്ക്കരമാണ്. വീഡിയോ പ്രചരിപ്പിച്ചു മുബാറക്കിന്റെ മൊഴിയിൽ നമ്പർ ബോർഡ് രൂപമാറ്റം വരുത്തുവാൻ വേണ്ട ഉപകരണങ്ങൾ നൽകിയ ആലപ്പുഴ നഗരത്തിലെ കടയിൽ ചെന്ന് അന്വേഷണം നടത്തുകയും മേലിൽ ഇത്തരം ഉപകരണങ്ങൾ വിൽക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. നമ്പർ ബോർഡ് രൂപമാറ്റം വരുത്തി സമൂഹ മാധ്യമ ളിൽ പ്രചരിപ്പിച്ചതിനും വാഹന ഉടമ ആയ അമലിനെതിരെയും , മുബാറക്കിനെതിരെയും കേസ് എടുത്തു. ആലപ്പുഴ സേഫ് കേരള സ്ക്വാഡിലെ എം.വി.ഐ ദിലീപ് കുമാർ ,, എ.എം.വി ഐ മാരായ ശ്രീജി നമ്പൂതിരി , ഷെമീം, അനസ് മുഹമ്മദ് എന്നിവരാണ് ' അന്വഷണത്തിന് നേതൃത്വം നൽകിയത്

Address

Kalpetta
673122

Alerts

Be the first to know and let us send you an email when Wayanad R T O posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share