Haritha Keralam Mission Wayanad

Haritha Keralam Mission Wayanad Haritha Keralam is an Umbrella Mission integrating the components of Waste Management, Organic Farming, Water Resources Management.

01/10/2024

27/09/2024
25/07/2024
23/07/24*നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ -കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു.*ഹരിത കേരളം മിഷന്റെ നേതൃ...
25/07/2024

23/07/24

*നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ -കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു.*

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്നുവരുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ വിപുലമായി എല്ലാ മേഖലകളിലുമുള്ള ആളുകളെ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നസീമ പി എ അദ്യക്ഷയായ ചടങ്ങ് കോട്ടത്തറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി റനീഷ് ഉദ്ഘടാനം ചെയ്തു. നവകേരളം ജില്ല കോർഡിനേറ്റർ ഈ.സുരേഷ് ബാബു ക്യാമ്പയൻ അവതരണം നടത്തി. ANERT ഊർജമിത്ര ഷക്കീർ അലി ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട സെക്ഷൻ എടുത്തു. റിട്ടയിഡ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ N K രാജൻ നെറ്റ് സീറോ കാർബൻ കൃഷിയിലൂടെ എന്നാ വിഷയത്തിൽ ക്ലാസ് എടുത്തു.പൊതു ചർച്ചയിൽ പഞ്ചായത്തിൽ ഇനി നടപ്പാക്കേണ്ട പ്രവർത്തങ്ങളുടെ പ്രവർത്തന കലണ്ടർ തയ്യാറാക്കി. കോർ കമ്മിറ്റി കൺവീനർ ഉണ്ണി മാസ്റ്റർ യോഗത്തിന് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ,ഉദ്യോഗസ്ഥർ കോർ കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ സി ഡി എസ്, സാങ്കേതിക സമിതി അംഗങ്ങൾ, ക്ലബ്‌ ഭാരവാഹികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

01/07/2024
*സുൽത്താൻ ബത്തേരി ബ്ലോക്കിൽ ജലബജറ്റ് പ്രകാശനം ചെയ്തു.*നവകേരളം കർമപദ്ധതിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ CWRDM ന്റെ സാ...
01/07/2024

*സുൽത്താൻ ബത്തേരി ബ്ലോക്കിൽ ജലബജറ്റ് പ്രകാശനം ചെയ്തു.*

നവകേരളം കർമപദ്ധതിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ CWRDM ന്റെ സാങ്കേതിക സഹായത്തോടെ സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്തിൽ തയ്യാറാക്കിയ ജലബജറ്റ് റിപ്പോർട്ട്‌ പ്രകാശനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി അസൈനാർ നിർവഹിച്ചു. ബത്തേരി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും മീനങ്ങാടി,നൂൽപുഴ,അമ്പലവയൽ, നെന്മേനി എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും ജലബജറ്റുകളാണ് പ്രകാശനം ചെയ്തത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അമ്പിളി സുധി അധ്യക്ഷനായ ചടങ്ങിൽ നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ.സുരേഷ് ബാബു ജലബജറ്റിൻ്റെ വിഷയാവതരണം നടത്തി.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ഇ വിനയൻ,നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ സതീഷ്, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹഫ്‌സത്ത് സി കെ, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീല പുഞ്ചവയൽ തുടങ്ങിയവർ
ആശംസ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജേഷ് സ്വാഗതവും
നവകേരളം കർമപദ്ധതി റിസോർസ് പേഴ്സൺ അഖിയ നന്ദിയും അറിയിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റൻ്റ് എന്നിവർ പങ്കെടുത്തു.

*കൽപ്പറ്റ ബ്ലോക്കിൽ ജലബജറ്റ് പ്രകാശനം ചെയ്തു.*ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ CWRDM ന്റെ സാങ്കേതിക സഹായത്തോടെ കൽപ്പറ്റ ബ...
01/07/2024

*കൽപ്പറ്റ ബ്ലോക്കിൽ ജലബജറ്റ് പ്രകാശനം ചെയ്തു.*

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ CWRDM ന്റെ സാങ്കേതിക സഹായത്തോടെ കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്തിൽ തയ്യാറാക്കിയ ജലബജറ്റ് റിപ്പോർട്ട്‌ പ്രകാശനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ, പടിഞ്ഞാറത്തറ , മേപ്പാടി, മുട്ടിൽ, മൂപ്പൈനാട്, തരിയോട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും ജലബജറ്റുകളാണ് പ്രകാശനം ചെയ്തത്. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അസ്മ കെ.കെ അധ്യക്ഷനായ ചടങ്ങിൽ ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.സുരേഷ് ബാബു ജലബജറ്റിൻ്റെ വിഷായാവതരണം നടത്തി.
മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ബാബു ആശംസ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ പിപി സ്വാഗതവും ഹരിത കേരള മിഷൻ റിസോർസ് പേഴ്സൺ ആതിര. കെ. ജി നന്ദിയും അറിയിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഹരിതകേരളം ടെക്നിക്കൽ അസിസ്റ്റൻ്റ്,ഇൻ്റേൺസ് എന്നിവർ പങ്കെടുത്തു.

*നെറ്റ് സീറോ കാർബൺ കേരളം**സർക്കാർ ഓഫീസുകളിൽ ഊർജ ഓഡിറ്റിംഗ്*    നവകേരളം കർമ പദ്ധതിയിൽ ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബൺ...
08/06/2024

*നെറ്റ് സീറോ കാർബൺ കേരളം*

*സർക്കാർ ഓഫീസുകളിൽ ഊർജ ഓഡിറ്റിംഗ്*

നവകേരളം കർമ പദ്ധതിയിൽ ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി വേൾഡ് റിസോർസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഊർജ്ജ ഉപഭോഗ ഓഡിറ്റ് ജില്ലാതല ഉദ്ഘാടനം അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്‌ ഹഫ്‌സത്ത് നിർഹിച്ചു.

നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ സുരേഷ്ബാബു വിഷയയാവതരണം നടത്തി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ ഷമീർ അധ്യക്ഷത വഹിച്ച യോഗത്തിൽ അതുൽ എനർജി കൺസൾട്ടൻസി റീജിയണൽ കോർഡിനേറ്റർ പി ഐ അജയൻ തുടർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഗ്രാമ പഞ്ചായത്ത്‌ നേരിട്ട് വൈദ്യതി ബില്ലടക്കുന്ന സ്ഥാപനങ്ങളുടെ സൗരോർജ്ജ പദ്ധതികളുടെ സാധ്യത പഠനവും ഊർജ്ജ കാര്യക്ഷമതയുമാണ് ഓഡിറ്റ് ലക്ഷ്യമിടുന്നത്.പഞ്ചായത്ത്‌ ഓഫീസ് ഓഡിറ്റ് നടത്തികൊണ്ട് സർവ്വേക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർമാർ, നവകേരളം കർമപദ്ധതി ആർ പി മാർ, ഇന്റേൺസ്, TA, അതുൽ എനർജി കൺസൾട്ടൻസി സർവ്വേ വളന്റീർമാർ എന്നിവർ പങ്കെടുത്തു.

 #ലോക പരിസ്ഥിതി ദിനം  #നവ കേരളം കർമ പദ്ധതി 2 # ഹരിത കേരളം മിഷൻ വയനാട് 2024 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ വിവിധ ...
08/06/2024

#ലോക പരിസ്ഥിതി ദിനം
#നവ കേരളം കർമ പദ്ധതി 2
# ഹരിത കേരളം മിഷൻ വയനാട്

2024 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ തുടക്കം കുറിച്ച പുതിയ പച്ചതുരുത്തുകൾ......
🌳🌳🌳🌳🌳🌳🌳🌳🌳🌴🌳🌳🌳

ജില്ലാ തല ഉദ്ഘാടനം മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ കരാപ്പുഴ പച്ചതുരുത്തിൽ ബഹു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സംഷാദ് മരക്കാർ നിർവഹിച്ചു.

Address

Civil Station
Kalpetta
673121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919188120334

Alerts

Be the first to know and let us send you an email when Haritha Keralam Mission Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Haritha Keralam Mission Wayanad:

Share