24/10/2022
പിണങ്ങോട് ദയാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ സദസും സംഘടിപ്പിച്ചു.പിണങ്ങോട് ഡബ്ലിയു ഓ എച്ച് എസ് എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം, സ്റ്റുഡൻസ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപ്സ്, കുറോബി കരാട്ടെ ടീം, പെലാറ്റൺ സൈക്കിൾ ക്ലബ്, കുടുംബശ്രീ അംഗങ്ങൾ, ബാലവേദി അംഗങ്ങൾ, നാട്ടുകാർ എന്നിവർറാലിയിൽ പങ്കെടുത്തു. മുണ്ടേരി വിഎച്ച്എസ്എസ് ഗൈഡ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ലഹരി വിരുദ്ധ സദസ്സിന്റെ ഉത്ഘാടനം വേങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇ.കെ രേണുക നിർവഹിച്ചു. ദയാ ഗ്രന്ഥശാല പ്രസിഡന്റ് പി സി സജീവ് അധ്യക്ഷത വഹിച്ചു. ജോസ് പള്ളത്ത് മുഖ്യപ്രഭാഷണം നടത്തി. യുവജന കമ്മീഷൻ അംഗം കെ. ജെറീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.വാർഡ് മെമ്പർമാരായ ജാസർ പാലക്കൽ, കെ പി അൻവർ, വൈത്തിരി താലൂക്ക് ലൈബ്രറി സെക്രട്ടറി കൗൺസിൽ സുമേഷ് എന്നിവർ ആശംസ അർപ്പിച്ചു. ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തലിന്റെ ഉദ്ഘാടനം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അവാർഡ് ജേതാവായ ഇസ്മായിൽ തോട്ടോളി നിർവഹിച്ചു. പി സി സാലിഹ് നന്ദി പറഞ്ഞു