Kallettumkara Village Library Rev.Fr.Andrews Memorial

Kallettumkara Village Library  Rev.Fr.Andrews Memorial Rev. Fr. Andrews Memorial Kallettumkara Village Library is Established by Rev.Fr. Andrews on 1930. This Library re started on 14-09-2014

17/07/2023
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വായനശാല പ്രസിഡന്റ് ശ്രീ.ഷാജു ജോസഫ് പതാകയുയർത്തുന്നു
15/08/2018

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വായനശാല പ്രസിഡന്റ് ശ്രീ.ഷാജു ജോസഫ് പതാകയുയർത്തുന്നു

ഓണാഘോഷങ്ങളുടെ ഭാഗമായി വായനശാല ബാലസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ പൂക്കളം...
04/09/2017

ഓണാഘോഷങ്ങളുടെ ഭാഗമായി വായനശാല ബാലസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ പൂക്കളം...

സ്വാതന്ത്ര്യ ദിനാഘോഷം ....... ലൈബ്രറി പ്രസിഡന്റ്  ശ്രീ.ഷാജു ജോസഫ് പതാകയുയർത്തുന്നു.
15/08/2017

സ്വാതന്ത്ര്യ ദിനാഘോഷം ....... ലൈബ്രറി പ്രസിഡന്റ് ശ്രീ.ഷാജു ജോസഫ് പതാകയുയർത്തുന്നു.

19/06/2017
പുസ്തക വിതരണവും പരിസ്ഥിതി  വാരാചരണവും.................കല്ലേറ്റുംകര റവ.ഫാ: ആൻഡ്രൂസ് മെമ്മോറിയൽ വില്ലേജ് ലൈബ്രറിയുടെ ആഭിമു...
04/06/2017

പുസ്തക വിതരണവും പരിസ്ഥിതി വാരാചരണവും.................

കല്ലേറ്റുംകര റവ.ഫാ: ആൻഡ്രൂസ് മെമ്മോറിയൽ വില്ലേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലവേദിയിലെ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണവും നിർധന വിദ്യാർത്ഥിക്ക് ധനസഹായവും, പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ നടുന്നതിന്റെ ഉദ്ഘാടനവും നടത്തി. ലൈബ്രറി ഹാളിൽ നടന്ന പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ആളൂർ പഞ്ചായത്ത് മെമ്പർ ടി.വി.ഷാജു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ശ്രീ ഷാജു ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് പഞ്ചായത്ത് അംഗങ്ങളായ ഷാജൻ കള്ളിവളപ്പിൽ, ടി.വി.ഷാജു എന്നിവർ പുസ്തക വിതരണം നടത്തി. സെക്രട്ടറി. ശ്രീ മിനേഷ് ചന്ദ്രൻ സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡൻറ് ശ്രീ വിഷ്ണുദാസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് വൃക്ഷതൈ നടുന്നതിന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ചാലക്കുടി താലൂക്ക് കമ്മറ്റി അംഗം ശ്രീ ശിവജി വൃക്ഷതൈ നട്ട് നിർവഹിക്കുകയും ബാലവേദി പ്രവർത്തകർ വൃക്ഷതൈകൾ നടുകയും ചെയ്തു.

വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗം .....കല്ലേറ്റുംകര റവ.ഫാ.ആൻഡ്രൂസ് മെമ്മോറിയൽ വില്ലേജ് ലൈബ്രറിയുടെ വാർഷിക പൊതുയോഗവും, ഭരണ സമ...
28/05/2017

വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗം .....
കല്ലേറ്റുംകര റവ.ഫാ.ആൻഡ്രൂസ് മെമ്മോറിയൽ വില്ലേജ് ലൈബ്രറിയുടെ വാർഷിക പൊതുയോഗവും, ഭരണ സമിതി തെരഞ്ഞെടുപ്പും മെയ് -28 ഞായറാഴ്ച രാവിലെ 10 മണിക്ക് ലൈബ്രറി ഹാളിൽ വച്ച് പ്രസിഡന്റ് ശ്രീ.കെ.കെ മോഹനൻ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽ സെക്രട്ടറി ശ്രീ.മിനേഷ് ചന്ദ്രൻ സ്വാഗതം ആശംസിക്കുകയും റിപ്പോർട്ടും കണക്കും അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പ് വരണാധികാരി അഡ്വ: ശ്രീ ജോയ് തുളുവത്തിന്റെ മേൽനോട്ടത്തിൽ നടക്കുകയും 9 അംഗ ഭരണസമിതി അംഗങ്ങളായി ഉണ്ണിക്കഷ്ണൻ പുളിക്കൽ , ബാബു കണ്ണേങ്ങത്ത് , ബിബി പോൾ , ബിജു പനങ്കൂടൻ , കെ.കെ.മോഹനൻ ,
വിഷ്ണുദാസ് പി.ബി , ഷാജു ജോസഫ് , മിനേഷ് ചന്ദ്രൻ , ആനി മാത്യു എന്നിവരെ തെരഞ്ഞെടുത്തു. ഇവരിൽ നിന്നും പ്രസിഡന്റായി ശ്രീ. ഷാജു ജോസഫിനേയും , സെക്രട്ടറിയായി
ശ്രീ. മിനേഷ് ചന്ദ്രനേയും തെരഞ്ഞെടുത്തു.യോഗത്തിന് ജോ. സെക്രട്ടറി ശ്രീ. ബിജു പനങ്കൂടൻ നന്ദി രേഖപ്പെടുത്തി.

കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബി ടെക് ബിരുദവും 15600 - 39100 രൂപ ശമ്പള സ്കെയിലിൽ നേവിയിൽ സബ് ലെഫ്ടനെന്റ്റ് പദവിയും ........
23/12/2015

കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബി ടെക് ബിരുദവും 15600 - 39100 രൂപ ശമ്പള സ്കെയിലിൽ നേവിയിൽ സബ് ലെഫ്ടനെന്റ്റ് പദവിയും ...............

Address

Kallettumkara
Kallettumkara
680683

Website

Alerts

Be the first to know and let us send you an email when Kallettumkara Village Library Rev.Fr.Andrews Memorial posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share