28/11/2013
കാളികാവ് ഗ്രാമപഞ്ചായത്ത് പെന്ഷന് അദാലത്ത്
കാളികാവ് ഗ്രാമ പഞ്ചായത്തില്‍ വളരെ കാര്യക്ഷമമായി ജനങ്ങള്‍ക്ക് നല്കികൊണ്ടിരിക്കുന്ന പദ്ധതിയാണ് സാമൂഹ്യ സുരക്ഷാ പെന്ഷന് പദ്ധതി. വാര്‍ദ്ധക്യകാല പെന്ഷന്, വിധവ പെന്ഷന്, 50 വയസ്സിന് മുകളിലുള്ള അവിവാഹിതര്‍ക്കുള്ള പെന്ഷന്, മാനസീക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പെന്ഷന്, കര്‍ഷക തൊഴിലാളി പെന്ഷന് എന്നിവയാണ് നിലവില്‍ നമ്മുടെ പഞ്ചായത്ത് നല്കിക്കൊണ്ടിരിക്കുന്ന പെന്‍ഷനുകള്‍. 19 വാര്‍ഡുകളില്‍ നിന്നായി വിവിധ പെന്‍ഷനുകള്‍ക്ക് അപേക്ഷിച്ചവരില്‍ നിന്നും അര്‍ഹതയുള്ള ഏകദേശം 2000 - ത്തോളം പേര്‍ക്ക് നിലവില്‍ നമ്മുടെ പഞ്ചായത്ത് ഈ സേവനം നല്കി വരുന്നുണ്ട്. എന്നാല്‍ ഈ സേവനം പഞ്ചായത്തിലെ അര്‍ഹതയുള്ള എല്ലാവരും ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സത്യം. ഈ പോരായ്മ മാറ്റി പഞ്ചായത്തിലെ അര്‍ഹതയുള്ള എല്ലാവര്ക്കും ഈ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയാണ് സമ്പൂര്‍ണ സാമൂഹ്യ സുരക്ഷാ പദ്ധതി ലക്ഷ്യമിടുന്നത് . ഈ പദ്ധതി പ്രകാരം നമ്മുടെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ നിശ്ചയിക്കപ്പെട്ട വാര്‍ഡുകള്‍ക്ക് പെന്ഷന് അദാലത്ത് സംഘടിപ്പിക്കിവാന് തീരുമാനമായിട്ടുണ്ട്. അര്‍ഹതയുള്ള എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന് അറിയിച്ചുകൊള്ളുന്നു.
അദാലത്ത് നടക്കുന്ന സ്ഥലങ്ങളും തിയ്യതിയും അറിയുന്നതിന് വേണ്ടി http://lsgkerala.in/kalikavupanchayat എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് പദ്ധതി പ്രകാരം പെന്ഷന് അര്‍ഹതക്കുള്ള കുറഞ്ഞ പ്രായം 65 ആയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേശീയ സാമൂഹ്യ സഹായ പദ്ധതിയിലുള്‍പെട്ട ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് അര്‍ഹതക്കുള്ള കുറഞ്ഞ പ്രായം 65-ല്‍ നിന്നും 60 ആക്കി കൊണ്ടുള്ള കേന്...