SDPI കളമശ്ശേരി മണ്ഡലം

SDPI കളമശ്ശേരി മണ്ഡലം SDPI കളമശ്ശേരി മണ്ഡലം ഒഫീഷ്യൽ പേജ്

21/05/2026
21/05/2026
21/05/2026

സാമൂഹിക ഉച്ചനീചത്വങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളെ ചെറുക്കണം: സിപിഎ ലത്തീഫ്

തിരുവനന്തപുരം: നിരന്തരമായ പോരാട്ടങ്ങളിലൂടെ പിഴുതെറിഞ്ഞ സാമൂഹിക ഉച്ചനീചത്വങ്ങളെ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ ചെറുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുയുഗ പിറവി സാധ്യമാക്കുമെന്ന് പ്രചാരണം നടത്തി അധികാരത്തിലെത്തിയ വി ഡി സതീശന്‍ സത്യപ്രതിജ്ഞാ വേളയില്‍ വടശ്ശേരി ദാമോധരന്‍ സതീശന്‍ മേനോന്‍ എന്ന് ജാതിപേര് ചൊല്ലിയത് കേവലം ആലങ്കാരിക പ്രയോഗമല്ല. ഇത് എന്തിനാണെന്ന് ഗൗരവതരമായി ചിന്തിക്കണം. ഇത് അപകടകരമായ സന്ദേശമാണ് നല്‍കുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെ വെല്ലുവിളിക്കുന്ന വന്ദേമാതരത്തിലെ വിവാദമായ വരികള്‍ മുഴുവനായി ചൊല്ലിയത് പ്രതിഷേധാര്‍ഹമാണ്. ഈ വരികള്‍ ജവര്‍ഹര്‍ലാല്‍ നെഹ്രു പോലും ശക്തമായി എതിര്‍ത്തിരുന്നു. രാഹുലിനും ഇതേ നിലപാടാണ്. ഈ നിലപാട് തന്നെയാണോ വി ഡി സതീശനെന്ന് അദ്ദേഹം വ്യക്തമാക്കണം. രാഷ്ട്രീയം സാമൂഹിക മാറ്റത്തിനുള്ള ഉപാധിയാകണം. പല വിഷയങ്ങളിലും കേരളം നമ്പര്‍ വണ്‍ ആകുമ്പോള്‍ അഭ്യസ്ഥ വിദ്യരായവരുടെ തൊഴിലില്ലായ്മ, ലഹരി വ്യാപനം, ഉപരിപഠന സാധ്യത കുറവ്, ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക, യുവ സംരംഭകരുടെ കുറവ് തുടങ്ങി നിരവധിയായ പ്രതിസന്ധികളാണ് യുവതലമുറ നേരിടുന്നത്. ഏകാധിപത്യത്തിനെതിരേ ജനാധിപത്യവും വിദ്വേഷത്തിനെതിരേ മാനവികതയും വിഭജനത്തിനെതിരേ ഐക്യവും സ്വാര്‍ഥതയക്കെതിരേ സേവനവുമായിരിക്കും യങ് ഡമോക്രാറ്റ്‌സിലൂടെ തലമുറയ്ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദാര്‍ശനികത, ധൈര്യം, അച്ചടക്കം തുടങ്ങിയ സവിശേഷ ഗുണങ്ങളുള്ള യുവ തലമുറ ലോകം കീഴടക്കുമെന്നും സിപിഎ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കണ്‍വീനര്‍ എം ജയരാജന്‍ അധ്യക്ഷത വഹിച്ചു. യങ് ഡെമോക്രാറ്റ്‌സ് ദേശീയ ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ രേണു സിംഗ് സംസ്ഥാന ഓര്‍ഗനൈസിങ് കമ്മിറ്റി പ്രഖ്യാപനം നടത്തി. യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കണ്‍വീനര്‍ കെ എ മുഹമ്മദ് ഷെമീര്‍ വിഷന്‍ പേപ്പര്‍ അവതരിപ്പിച്ചു. യങ് ഡമോക്രാറ്റ്‌സ് നാഷണല്‍ ഇന്‍ ചാര്‍ജ് അജ്മല്‍ ഇസ്മാഈല്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംഘാടക സമിതി ചെയര്‍മാന്‍ അഷ്‌റഫ് പ്രാവച്ചമ്പലം, യങ് ഡമോക്രാറ്റ്‌സ് കേരള സംസ്ഥാന ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ എം എം താഹിര്‍ സംസാരിച്ചു.
എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, യങ് ഡമോക്രാറ്റ്‌സ് ദേശീയ ഓര്‍ഗനൈസിങ് കമ്മിറ്റി അംങ്ങളായ ഫാത്തിമ റഷീദ്, അഡ്വ. ആദില്‍ ഹുസൈന്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ ഡോ. സി എച്ച് അഷ്‌റഫ്, സി ഐ മുഹമ്മദ് സിയാദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷിഹാബുദ്ദീന്‍ മന്നാനി സംബന്ധിച്ചു. യൂത്ത് അസംബ്ലിക്കു മുന്നോടിയായി യങ് ഡമോക്രാറ്റ്‌സ് ഓര്‍ഗനൈസിങ് കമ്മിറ്റി ദേശീയ കണ്‍വീനര്‍ രേണു സിംഗ് പതാക ഉയര്‍ത്തി.

21/05/2026

SDPI DEMANDS IMMEDIATE ROLLBACK OF FUEL PRICE HIKE

The Social Democratic Party of India strongly condemns the Modi government’s petrol and diesel price hike of Rs 3 per litre, followed by another increase of around 90 paise immediately after the Assembly elections, exposing cynical electoral politics. Despite years of high fuel taxation during low crude periods, the government failed to provide relief, reduce import dependence, or build energy resilience against geopolitical risks. The party alleged that foreign policy alignments amid the West Asia crisis have further strained energy security.

SDPI warned that the hike will severely impact daily wage earners, farmers, small businesses, and middle class families by triggering inflation in essential goods and services. The party said ad hoc measures cannot hide long term policy failures aimed at protecting oil companies and corporate interests at public expense, and demanded immediate rollback of the hike, an end to deregulated pricing, and stronger government regulation.

P Abdul Majeed Faizy
National General Secretary

21/05/2026

പാല്‍ വില ഒറ്റയടിക്ക് നാല് രൂപ വര്‍ധിപ്പിച്ച മില്‍മയുടെ നടപടി ജനദ്രോഹം: മഞ്ജുഷ മാവിലാടം

സാധാരണക്കാരായ ജനങ്ങളുടെ നിത്യജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് മില്‍മ പാല്‍ വില ഒറ്റയടിക്ക് 4 രൂപ വര്‍ധിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനദ്രോഹപരവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ ശ്വാസം മുട്ടുന്ന സാഹചര്യത്തിലാണ് ഇടിത്തീ പോലെ മില്‍മയുടെ ഈ പുതിയ വിലവര്‍ധനവ് വന്നിരിക്കുന്നത്.

കുട്ടികളും പ്രായമായവരും അടങ്ങുന്ന സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ താളം തെറ്റിക്കുന്നതാണ് ഈ തീരുമാനം. പാലിന് വില കൂടുമ്പോള്‍ ചായ, കാപ്പി, മറ്റ് പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും ഹോട്ടലുകളിലും ബേക്കറികളിലും വില വര്‍ധിക്കാന്‍ ഇത് കാരണമാകും. ഇത് വിപണിയില്‍ മൊത്തത്തിലുള്ള വിലക്കയറ്റത്തിന് വഴിതെളിക്കും.
മില്‍മയുടെ ധൂര്‍ത്തും ഭരണപരമായ പരാജയങ്ങളും മറച്ചുവെക്കാന്‍ ജനങ്ങളെ പിഴിയുന്ന സമീപനമാണിത്. പൊതുജനങ്ങളുടെ പോക്കറ്റടിക്കുന്ന ഈ ജനവിരുദ്ധ തീരുമാനം മില്‍മ അടിയന്തരമായി പിന്‍വലിക്കാന്‍ തയ്യാറാകണം. വില വർധന പിൻവലിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.

Address

KALAMASSERY
Kalamassery

Telephone

+918111928359

Website

Alerts

Be the first to know and let us send you an email when SDPI കളമശ്ശേരി മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share