Kalady - The Birth Place Of Adi Sankara

Kalady - The Birth Place Of Adi Sankara Kalady is a village located at 10.02 East and 76.20 East on the right of periyar river, in Ernakulam district of Kerala state, Southern India.

പാചകവാതക വിതരണ രംഗത്ത് നിലവിൽ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിന് ജില്ലയിൽ ക്രൈസിസ് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിച്...
28/03/2026

പാചകവാതക വിതരണ രംഗത്ത് നിലവിൽ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിന് ജില്ലയിൽ ക്രൈസിസ് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു.

ജില്ലാ കളക്ടർ ജി പ്രിയങ്ക അധ്യക്ഷയായ കമ്മിറ്റിയിൽ ജില്ലാ സപ്ലൈ ഓഫീസർ എസ് ആർ സ്മിത കൺവീനറാണ്.

ഗാർഹിക ആവശ‍്യത്തിനുളള സിലിണ്ടറുകളുടെ വിതരണം സുഗമമായി നടക്കുന്നു. വ‍്യാവസായിക ആവശ‍്യത്തിനുളള സിലിണ്ടറുകളുടെ വിതരണം പരിമിതപ്പെടുത്തിയിട്ടുണ്ട് എന്ന് പാചകവാതക രംഗത്തെ പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ കാക്കനാട് കളക്ടറുടെ ചേംബറിൽ ചേർന്ന ക്രൈസിസ് മാനേജ്മെൻ്റ് കമ്മിറ്റി യോഗം അറിയിച്ചു.

www.lpgtrackerkerala.in എന്ന ആപ്ലിക്കേഷൻ വഴിയല്ലാതെ സിലിണ്ടർ ബുക്കിംഗ് അനുവദിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കുന്നവർ കൺസ‍്യൂമർ നമ്പർ, ഏജൻസിയുടെ പേര്, സ്ഥാപനത്തിൻ്റെ പേര്, സ്ഥാപനത്തിൻെറ ചെറിയ വിവരണം എന്നിവ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കും. ജില്ലയിലെ കൺട്രോൾ റൂമിൽ സിലിണ്ടറുകൾ ലഭിക്കുന്നതിനായി 3296 അപേക്ഷകൾ ലഭിച്ചതിൽ കൺസ‍്യൂമർ നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്ത 1884 അപേക്ഷകൾ ഒഴികെ ബാക്കി അപേക്ഷകൾ പരിഹരിച്ചു.

ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, കമ്മ‍്യൂണിറ്റി കിച്ചണുകൾ, വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, പൊതു ശ്മശാനം എന്നിവയ്ക്കാണ് വാണിജ‍്യ സിലിണ്ടർ വിതരണത്തിൽ മുൻഗണന നൽകുന്നത്.

പാചകവാതക സിലിണ്ടറുകളുടെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിന് ഒമ്പത് പരിശോധന സ്ക‍്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ എൽ.പി.ജി യ്ക്ക് പകരം പി.എൻ.ജി സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു എന്നും യോഗം അറിയിച്ചു.

District Information Officer, Ernakulam

08/01/2026
08/01/2026

മുതിർന്ന പരിസ്ഥിതി ശാസ്ത്രഞ്ജൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

08/01/2026
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനംശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവിധ വകുപ്പുകളിലായി ന...
04/01/2026

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവിധ വകുപ്പുകളിലായി നിലവിലുള്ള 35 ഒഴിവുകളിലേക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഭാഗങ്ങളിലായി ഓപ്പൺ വിഭാഗത്തിൽ 22-ഉം പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ 13-ഉം സീറ്റുകളാണുള്ളത്.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പ്രവേശന പരീക്ഷകൾ ജനുവരി 12-നും അഭിമുഖം ജനുവരി 22-നും നടക്കും.താല്പര്യമുള്ളവർ ജനുവരി 6 നകം www.ssus.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

ആദരാജ്ഞലികൾ 🌹
04/01/2026

ആദരാജ്ഞലികൾ 🌹

ബഹുമുഖ പ്രതിഭ ശ്രീനിവാസന് വിട 🌹
20/12/2025

ബഹുമുഖ പ്രതിഭ ശ്രീനിവാസന് വിട 🌹

നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2025 കൗണ്ട് ഡൗൺ അങ്കമാലി MLA ശ്രീ. റോജി എം. ജോൺ ഉത്ഘാടനം ചെയ്തു.മലയാറ്റൂർ നീലീശ്വരം...
19/12/2025

നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2025 കൗണ്ട് ഡൗൺ അങ്കമാലി MLA ശ്രീ. റോജി എം. ജോൺ ഉത്ഘാടനം ചെയ്തു.

മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മലയാറ്റൂർ ജനകീയ വികസന സമിതിയും സംയുക്തമായി നടത്തുന്ന നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2025 ൻ്റെ കൗണ്ട് ഡൗൺ അങ്കമാലി MLA ശ്രീ. റോജി എം. ജോൺ ഉത്ഘാടനം ചെയ്തു. പതിനൊന്നാമത്തെ നക്ഷത്ര തടാകം മെഗാ കാർണിവലിന് ഇനി 6 ദിവസം മാത്രം. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോയി അവോക്കാരൻ പ്രസ്തുത ചടങ്ങിൻ്റെ അദ്ധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് അംഗവും നിയുക്ത ബ്ലോക്ക് മെമ്പറുമായ ശ്രീമതി. അനിമോൾ ബേബി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കൊച്ചുത്രേസ്യാ തങ്കച്ചൻ, നിയുക്ത ജില്ലാപഞ്ചായത്ത് അംഗം ശ്രീ. ജിൻ്റോ ജോൺ, വിമലഗിരി ഇടവക വികാരി റവ. ഫാ. പോൾ പടയാട്ടി, മലയാറ്റൂർ ജനകീയ വികസനസമിതി ചെയർമാൻ ശ്രീ. സിജു നടുക്കുടി, പ്രൊജക്ട് മാനേജർ ശ്രീ. വിൽസൺ മലയാറ്റൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഞ്ചാം വാർഡ് മെമ്പർ ശ്രീമതി ബിൻസി ജോയി ഏവർക്കും സ്വാഗതം നല്കുകയും നിയുക്ത അഞ്ചാം വാർഡ് മെമ്പർ ശ്രീ. സേവ്യർ വടക്കുംചേരി ഏവർക്കും നന്ദി പറയുകയും ചെയ്തു.
പഞ്ചായത്ത് മെമ്പമ്പർമാരും, നിയുക്ത മെമ്പർമാരും, ബ്ലോക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങളും, മലയാറ്റൂർ ജനകീയ വികസന സമിതി അംഗങ്ങളും, മറ്റ് രാഷ്ട്രീയ - സാംസ്കാരിക നേതാക്കളും സന്നിഹിതരായിരുന്നു.
നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2025 ഡിസംബർ 25 ന് ആരംഭിച്ച് ഡിസംബർ 31 ന് അർദ്ധരാത്രി പുതു വർഷത്തെ വരവേറ്റ് പപ്പാഞ്ഞി ബേണിംങ്ങ് നടത്തി അവസാനിക്കും.




Malayattoor Janakeeya Vikasana Samithi

Address

Ernakulam
Kalady
683574

Alerts

Be the first to know and let us send you an email when Kalady - The Birth Place Of Adi Sankara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kalady - The Birth Place Of Adi Sankara:

Share