സമ്പുഷ്ട കേരളം, എറണാകുളം

  • Home
  • India
  • Kakkanad
  • സമ്പുഷ്ട കേരളം, എറണാകുളം

സമ്പുഷ്ട കേരളം, എറണാകുളം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സമ്പുഷ്ട കേരളം, എറണാകുളം, Government Organization, Kakkanad.

“POSHAN ABHIYAAN” (National Nutrition Mission) scheme aims to prevent and reduce stunting, under nutrition (prevalence of underweight), reduce the prevalence of anemia and reduction of Low Birth Weight (LBW)

22/05/2021
22/05/2021

നവജാത ശിശുവിന് ഏറെ പോഷകങ്ങളും മാരകമായ രോഗങ്ങളിൽ നിന്ന് സംരക്ഷണവും ആരോഗ്യകരമായ മറ്റ് നേട്ടങ്ങളും മുലപ്പാലിൽനിന്നും ലഭിക്കും. അതിനാൽ കോവിഡ് കാലത്തും കൃത്യമായ മുകരുതലുകളോടെ മുലയൂട്ടൽ തുടരുന്നതാണ് അഭികാമ്യം.

22/05/2021

ഗർഭിണിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം ഉറപ്പാക്കാൻ ഗർഭകാലത്ത് പോഷകസമൃദ്ധമായ ആഹാരം അനിവാര്യമാണ്.

22/02/2021
12/02/2021
26/01/2021
ജീവിതത്തെയും സമൂഹത്തെയും ആത്മവിശ്വാസത്തോടെ നേരിടാൻ ഒരു പെൺകുട്ടിയെ തയ്യാറാക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്. മറിച്ചു അവള...
24/01/2021

ജീവിതത്തെയും സമൂഹത്തെയും ആത്മവിശ്വാസത്തോടെ നേരിടാൻ ഒരു പെൺകുട്ടിയെ തയ്യാറാക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്. മറിച്ചു അവളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ് അവളുടെ സ്വപ്നങ്ങളെ തകർത്ത് അവളെ 18 വയസിന് മുമ്പ് വിവാഹം കഴിപ്പിക്കുക എന്നത്.
ബാല്യ വിവാഹം നിയമവിരുദ്ധമാണ്.
നമുക്ക് ഒറ്റക്കെട്ടായി തീരുമാനിക്കാം - ഇനി വേണ്ട, ബാല്യ വിവാഹം.

ബാല്യ വിവാഹം ശ്രദ്ധയിൽ പെട്ടാൽ ഉത്തരവാദിത്വമുള്ള പൗര/പൗരനെന്ന നിലയിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യൂ..

ചൈൽഡ്‌ലൈൻ: 1098
(എല്ലാ ശിശു വികസന പദ്ധതി ഓഫീസർമാരെയും ബാല്യ വിവാഹ നിരോധന ഓഫീസര്മാരായി വിജ്ഞാപനം ചെയ്തിട്ടുണ്ട്)

*ദേശീയ ബാലികാദിനം 2021*

#ഇനിവേണ്ടവിട്ടുവീഴ്ച്ച

*വനിത ശിശുവികസന വകുപ്പ് | കേരള സർക്കാർ*

23/01/2021
17/01/2021

മിൽമ ഡിലൈറ്റ് മിൽക്ക്
ജില്ലാ തല വിതരണോദ്‌ഘാടനം

എറണാകുളം: വനിതാ ശിശു വികസന വകുപ്പും മിൽമയും സംയുക്തമായി നടത്തുന്ന അങ്കണവാടി കുട്ടികൾക്കായുള്ള പോഷണ ഘടകങ്ങൾ ചേർത്ത മിൽമ ഡിലൈറ്റ് മിൽക്ക് ന്റെ ജില്ലാ തല വിതരണോദ്‌ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിൽമ റീജണൽ ചെയർമാൻ ജോൺ തെരുവത്ത് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ് പങ്കെടുത്തു. ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി പദ്ധതി വിശദീകരിച്ചു.
എറണാകുളം ജില്ലയെ ബാലസൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള പരമാവധി പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രാജ്യത്ത് ജനന ഭാരക്കുറവുള്ള കുഞ്ഞുങ്ങൾ ശരാശരി 20.8 ശതമാനം ആണ്. 5 വയസാവുമ്പോഴേക്ക് പ്രായാനുസൃത തൂക്കം ഇല്ലാത്ത കുഞ്ഞുങ്ങൾ 35. 7 ശതമാനവും ആണ്. സാധാരണ ജനന ഭാരം ഉള്ള ഏകദേശം 15 ശതമാനം കുഞ്ഞുങ്ങൾ നമ്മുടെ പരിചരണത്തിൽ ഉള്ള അജ്ഞതയും അപാകതയും കാരണം തൂക്കക്കുറവ് ഉള്ളവരായി മാറുന്നു എന്നതാണ് ദേശീയ കുടുംബാരോഗ്യ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ തൂക്കക്കുറവ് അനാരോഗ്യവും രോഗ പ്രതിരോധ ശേഷിക്കുറവും വരുത്തുന്നതുമാണ്. ആയതിനാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ഇടപെടലിലൂടെ കുഞ്ഞുങ്ങളിലെ പോഷണ ന്യൂനതകൾ പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രയത്നിക്കണമെന്ന് ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി തോമസ് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രമ രാമകൃഷ്ണൻ , സാറാമ്മ ജോൺ , റിയാസ്‌ ഖാൻ , അംഗങ്ങളായ റീന സജി , ഒ. കെ മുഹമ്മദ് , ഷിവാഗോ തോമസ് , ജോസി ജോളി , കെ ജി രാധാകൃഷ്ണൻ , സിബിൽ സാബു , ബെസ്റ്റിൻ ചേറ്റൂർ , മഞ്ഞളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് , വാളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സുധാകരൻ മൂവാറ്റുപുഴ ശിശു വികസന പദ്ധതി ഓഫീസർ സൗമ്യ .എം. ജോസഫ് മൂവാറ്റുപുഴ അഡീഷണൽ ഐ സി ഡി എസ് പ്രോജെക്ടിലെ ശിശു വികസന പദ്ധതി ഓഫീസർ ഡോ. ജയന്തി . പി. നായർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ
മിൽമ ഡിലൈറ്റ് മിൽക്ക് ന്റെ ജില്ലാ തല വിതരണോദ്‌ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിക്കുന്നു.

12/01/2021
12/01/2021

#ക്യാംപെയിൻ12

പോസ്റ്റർ പ്രകാശനം - എറണാകുളം ജില്ലയിൽ കളക്ടർ ശ്രീ സുഹാസ് IAS നിർവഹിക്കുന്നു

Address

Kakkanad
682030

Website

Alerts

Be the first to know and let us send you an email when സമ്പുഷ്ട കേരളം, എറണാകുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share