Akshaya Kadaplamattom

Akshaya Kadaplamattom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akshaya Kadaplamattom, Government Organization, Grama Panchayath Building, Kadaplamattom.

23/01/2023

Medical supply shop

18/11/2020
30/11/2019

മസ്റ്ററിംഗ് അക്ഷയ വഴി മാത്രം; ഗുണഭോക്താക്കള്‍
കബളിപ്പിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം
----
ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ജീവന്‍ രേഖ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രമാണ് നടത്തുന്നതെന്നും മറ്റ് ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും അക്ഷയ കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ധനേഷ് അറിയിച്ചു.

സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായുള്ള ജീവന്‍ പ്രമാണ്‍ ഡിജിറ്റല്‍ സര്‍വീസ് ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നു എന്ന വ്യാജേന സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും പണം വാങ്ങുന്നതായി പരാതികളുണ്ട്. ജീവന്‍ പ്രമാണ്‍ മുഖേന മസ്റ്ററിംഗ് നടത്താനാവില്ല.

അക്ഷയ കേന്ദ്രങ്ങളിലും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി വീടുകളിലെത്തിയും നടത്തുന്ന മസ്റ്ററിംഗ് സൗജന്യമാണ്. അനധികൃതമായി പണം വാങ്ങുന്നവര്‍ക്കെതിരെ ഗുണഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തമെന്ന് അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ മുന്നറിയിപ്പു നല്‍കി.

കേരള സർക്കാരിനു വേണ്ടി  സംസ്ഥാന ഐ ടി വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തിൽ പങ്കെടുത്ത് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെ...
18/09/2019

കേരള സർക്കാരിനു വേണ്ടി സംസ്ഥാന ഐ ടി വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തിൽ പങ്കെടുത്ത് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം.
( )

പ്രകൃതി ദുരന്തത്തിൽ ആധാർ, റേഷൻ കാർഡ്, മോട്ടോർവാഹന വകുപ്പ് രേഖകളും ചിയാക്ക്, പഞ്ചായത്ത്, രജിസ്‌ട്രേഷൻ, എസ്.എസ്.എൽ.സി തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടമായവർക്ക് സംസ്ഥാന ഐ.ടി. മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തിൽ പങ്കെടുത്ത് നഷ്ടമായ സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം.

ഇതിനായി കേരള സർക്കാർ നിയന്ത്രണത്തിലുള്ള സിറ്റിസണ്‍ കാൾ സെന്‍റർ നമ്പരായ 155300 ബന്ധപ്പെട്ട് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകി അപേക്ഷ രജിസ്റ്റർ ചെയ്യണം. തുടർന്ന് സർക്കാർ സംഘടിപ്പിക്കുന്ന അദാലത്തിലൂടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതായിരിക്കും. വിവരങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്താൽ സർട്ടിഫിക്കറ്റ്സ് തിരികെ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാവും.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

11/09/2019
....ഫുഡ് സേഫ്റ്റി....
04/09/2019

....ഫുഡ് സേഫ്റ്റി....

കേരളത്തിലെ യുവജനങ്ങൾക്ക് കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ ഒരു സുവര്‍ണാവസരം സര്‍ക്കാര്‍ ഒരുക്കുന്നു. ...
22/08/2019

കേരളത്തിലെ യുവജനങ്ങൾക്ക് കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ ഒരു സുവര്‍ണാവസരം സര്‍ക്കാര്‍ ഒരുക്കുന്നു. പ്രളയം മൂലം വീടുകൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായി ഒട്ടേറെ വോളന്റിയർമാരെ ആവശ്യമുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അതാത് തദ്ദേശ സ്വയംഭരണ / റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈൽ ആപ്പ് ഉപയോഗിച്ച് സർവ്വേ നടത്തുന്നതിനു സ്വന്തമായി സ്മാര്‍ട്ട്‌ ഫോണ്‍ ഉള്ള യുവാക്കളെ ക്ഷണിക്കുന്നു. സന്നദ്ധരായ വോളന്റിയർമാർ അവരുടെ സമ്മതം, താൽപര്യപ്പെടുന്ന പഞ്ചായത്ത്‌, പങ്കെടുക്കുന്ന ദിനങ്ങൾ എന്നിവ രേഖപ്പെടുത്തായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
https://survey.keralarescue.in

ശ്രദ്ധിക്കുക: സർവേയിൽ പങ്കെടുക്കുന്നവർ ഇന്റർനെറ്റ് കണക്ഷനുള്ള സ്മാർട്ട്‌ ഫോണുമായി എത്തേണ്ടതാണ്.

Come, Let us join hands and Rebuild Nava Keralam, God's Own Country, Our Own Country. Lets double our efforts to not just rebuild, but build a new Kerala - to bring back to her original strength and beauty.

Address

Grama Panchayath Building
Kadaplamattom
686571

Telephone

9447162999

Website

Alerts

Be the first to know and let us send you an email when Akshaya Kadaplamattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share