10/02/2019
SNIT അടൂരിലെ എൻജിനീയറിങ് കോളജ് മൂന്നാംവർഷ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെൻറ് വിദ്യാർഥി ആയ അനന്തുവിന് നേരെ കോളേജ് മാനേജ്മെന്റും, അധ്യാപകരും, പിടിഎ ഭാരവാഹികളും നടത്തുന്ന പീഡനങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി SFI ടെക്നോസ് മുന്നോട്ടുപോകും
കോളേജിലെ വാട്ടർ പ്യൂരിഫയറുകൾ നിന്നും വെള്ളം എടുക്കാൻ പോയ ജൂനിയർ വിദ്യാർത്ഥികളോട്, പ്യൂരിഫയർ കേടാണ്, മലിനകരമായ വെള്ളമാണ് വരുന്നത്, അത് കുടിച്ചാൽ നിങ്ങൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് ആനന്തു പറഞ്ഞിരുന്നു. കേട് വന്നു കുറെ നാളുകൾ ആയിട്ടും പ്യുരിഫയർ നന്നാക്കാൻ മാനേജ്മെൻറ് തയ്യാറല്ലാത്തതിനാൽ എത്രയും പെട്ടെന്ന് അവ നന്നാക്കണം എന്നവശ്യം ഉന്നയിച്ചു വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് പരാതികൊടുത്തു.
എന്നാൽ മാസ്സ് പെറ്റീഷൻ എന്ന പേരും പറഞ്ഞു വിദ്യാർത്ഥികളിൽ നിന്നും ഒപ്പുശേഖരണം നടത്തി അനന്തുവിന് നേരേ ഒരു പരാതി അധ്യാപകർ തന്നെ എഴുതി ചേർക്കുകയായിരുന്നു. വിദ്യാർത്ഥികൾ പോലുമറിയതെയാണ് ഇത്തരമൊരു നീക്കം മാനേജ്മെൻറ് നടത്തിയത്. പ്യുരിഫയറിൽ തുപ്പിയിട്ടു എന്നാണ് പരാതിയിൽ എഴുതി ചേർത്തിയത്. അതിന്റെ ഭാഗമായി അനന്തുവിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
തുടർന്ന് അഞ്ചുദിവസത്തോളം എൻക്വയറി എന്നപേരിൽ ഒരു റൂമിനകത്ത് അടച്ചിട്ട് ദിനേശ് അടക്കമുള്ള പിടിഎ ഭാരവാഹികളും ഇലക്ട്രിക്കല് HOD അമൃതരാജ്, HOD യായ റിയാന, അധ്യാപകരായ ബിനു(ഓട്ടോമൊബൈൽ), അനീഷ്(ee), അഖിൽ(me), എന്നിവരുടെ നേതൃത്വത്തിൽ മാനസികമായ പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്നു.
മാത്രമല്ല പരീക്ഷയുടെ ദിവസം ആയിരുന്നിട്ടുപോലും അച്ചടക്കനടപടി എന്നും പറഞ്ഞു അധ്യാപകർ മാനസികമായി തളർത്തുന്ന രീതി കൈകൊണ്ട് പോയത്. പരീക്ഷ എഴുതുന്നതിനിടയിൽ പരീക്ഷ ഹാളിൽ കയറി വന്നു അമൃതരാജും അശ്വതിയും(ക്ലാസ് അഡ്വൈസർ) മോശമായ രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. വിദ്യാർത്ഥി എങ്ങനെയാണ് യൂണിവേഴ്സിറ്റി എക്സാം എഴുതിയത് എന്ന് ചിന്തിച്ചാൽ മനസ്സിലാകും. കാരണം ഇത്രയും മോശമായ രീതിയിലുള്ള പെരുമാറ്റം ആണ് അധ്യാപകരിൽ നിന്നും ഉണ്ടായിട്ടുള്ളത്
മാത്രമല്ല വീട്ടിൽ അമ്മയടക്കം വിളിച്ചു ഭീഷണിപ്പെടുത്തുകയും 15000 രൂപ കെട്ടി വെക്കുകയും മുദ്രപത്രത്തിൽ സത്യവാങ്ങ്മൂലം ഒപ്പിട്ടു നൽകുകയും ചെയ്താൽ മാത്രമേ തിരിച്ച് എടുക്കുകയുള്ളൂ എന്ന ഭീഷണിയും മുഴക്കി.
വേണ്ടവിധത്തിൽ എന്നെ ഒന്ന് കണ്ടാൽ പരിഗണിക്കാം എന്നും പറഞ്ഞു പിടിഎ പ്രസിഡണ്ട് ദിനേശ് കൈക്കൂലിയും ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർത്ഥി സംഘടന നേതാക്കളും എംഡിയും നടത്തിയ ചർച്ചയുടെ ഭാഗമായി വിദ്യാർത്ഥിയെ തിരിച്ചെടുക്കാം എന്നു പറഞ്ഞിരുന്നു. എന്നാൽ, ഇരുപത്തെട്ടാം തീയതി ക്ലാസ് തുടങ്ങിയ ദിവസം ക്ലാസിൽ പോയ വിദ്യാർത്ഥിയോട് സംഘടന നേതാക്കൾ നിന്റെ അച്ഛനൊന്നും അല്ലാലോ എന്നും പറഞ്ഞു വളരെയധികം മോശമായ രീതിയിൽ അധിക്ഷേപിച്ചുകൊണ്ട് കോളേജിൽ നിന്നും ഇറക്കി വിടുകയാണുണ്ടായത്. തുടർന്ന് വീട്ടിൽ വിളിച്ചു അമ്മയോട് അടക്കം മോശമായ രീതിയിൽ സംസാരിക്കുന്ന നിലപാടും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായി.
അധ്യാപകരുടെ തെറ്റായ രീതികൾ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളോട് പ്രതികാര നടപടി വെച്ചികൊണ്ടുള്ള നീക്കം മുമ്പും ഉണ്ടായതാണ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ അനന്തുവിന് നേരെ നടക്കുന്ന ഈ പ്രതികാര നടപടി. മാനേജ്‌മെന്റ് പീഡനങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്ത ഒട്ടനവധി വിദ്യാർഥികളുടെ കൂട്ടത്തിലേക്ക് അനന്തുവിനെ തള്ളി വിടാൻ ഞങ്ങൾ തയ്യാറല്ല. അവനെ തിരിച്ചെടുക്കാൻ തയ്യറായില്ല എങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും.