നമ്മുടെ വളവനങ്ങാടി

നമ്മുടെ വളവനങ്ങാടി ഞങ്ങളുടെ കൊച്ചു വളവനങ്ങാടിയിലേക്ക് ? ..പടിയൂരിന്‍റെ സ്വന്തം പടിയൂരിന്‍റെ മാത്രം വളവനങ്ങാടി...

10/02/2022

❗️❗️❗️❗️❗️

Afi OA Inviting all….
15/08/2021

Afi OA Inviting all….

കണ്ണുതുറക്ക് മേലാളന്മാരെപടിയൂർപഞ്ചായത്തിലെ 8-)0 വാർഡിൽ 10വർഷങ്ങള്ളായുള്ള പരാതി തീർപ്പാകാതെ അധികൃതർ.  കേട്ടുചിറ അപകടങ്ങൾ ...
23/07/2021

കണ്ണുതുറക്ക് മേലാളന്മാരെ

പടിയൂർപഞ്ചായത്തിലെ 8-)0 വാർഡിൽ 10വർഷങ്ങള്ളായുള്ള പരാതി തീർപ്പാകാതെ അധികൃതർ.

കേട്ടുചിറ അപകടങ്ങൾ പതിവാക്കുന്നസാഹചര്യം ഇവിടെ നിലനിൽക്കുന്നു വെള്ളങ്ങല്ലൂർ ബ്ലോക്ക് പരിധിയിൽ പെടുന്ന കേട്ടുചിറ (പടിയൂർ, വെള്ളങ്ങല്ലൂർ പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം )
10 വർഷത്തിന് മുകള്ളിലായി ഈ അപകടവസ്ഥ ഇവിടെ നിലനിൽക്കുന്നു.

അശാശ്ത്രീയമ്മയുള്ള പാലനിർമ്മാണം ഈ അവസ്ഥ വരുത്തിവച്ചത് റോഡിനു വീതിയില്ലാത്ത അവസ്ഥ അപകടം സ്ഥിരമാകുന്നു.
15 വണ്ടികള്ളോളം ഇന്നുവരെ ഇതേ സ്ഥലത്തു അപകടത്തിൽപെട്ടിട്ടുണ്ട്. ചില അപകടങ്ങൾ മരണംവരെ നടക്കേണ്ടസാഹചര്യമുണ്ടായിരുന്നു. ജില്ലാ കളക്ടർക്ക് പരാതിപ്പട്ടിട്ടുപോലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

കടപ്പാട് : Prabhath Vellappully

30/04/2021
🔰 പടിയൂർ വളവനങ്ങാടി യിൽ 35 cent സ്ഥലം വില്പനയ്ക്ക് 🔰പ്ലോട്ട് തിരിച്ചു 15 സെൻറ് ,10 സെൻറ് എന്നിങ്ങനെ മുറിച് കൊടുക്കുന്നതാ...
30/10/2020

🔰 പടിയൂർ വളവനങ്ങാടി യിൽ 35 cent സ്ഥലം വില്പനയ്ക്ക് 🔰

പ്ലോട്ട് തിരിച്ചു 15 സെൻറ് ,10 സെൻറ് എന്നിങ്ങനെ മുറിച് കൊടുക്കുന്നതാണ്...
📲Contact : 9207599082

KKMS Auditorium♥️ 𝗥𝗲-𝗢𝗽𝗲𝗻𝗶𝗻𝗴 𝗡𝗼𝘃.𝟭 ♥️
28/10/2020

KKMS Auditorium

♥️ 𝗥𝗲-𝗢𝗽𝗲𝗻𝗶𝗻𝗴 𝗡𝗼𝘃.𝟭 ♥️

28/10/2020

പ്രിയസുഹൃത്തുക്കളെ,
വെള്ളാങ്ങല്ലൂർ എട്ടങ്ങാടിയിൽ കോമ്പുരുപറമ്പിൽ പരേതനായ പുഷ്കരൻ മകൻ വിവേക് ഒരു ബൈക്ക് അപകടത്തിൽ പരിക്കേറ്റ് തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോൾ ചികിത്സയിലാണ്.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിക്കൊണ്ടിരിക്കുന്നത്. ദൈനംദിന ആശുപത്രി ചെലവുകൾക്കും ഓപ്പറേഷനും മറ്റുമായി ഭീമമായ തുക ഇപ്പോൾ തന്നെ ചെലവായി കഴിഞ്ഞു. ഇനിയുള്ള ചികിത്സ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുമ്പത്തിന് താങ്ങാവുന്നതല്ല. അച്ഛൻ നേരത്തേ മരണപ്പെട്ട ഈ കുടുംബത്തിന്റെ ഏക അത്താണിയാണ് ഈ ചെറുപ്പക്കാരൻ.

തുടർന്നുള്ള ചികിത്സചെലവ് എങ്ങനെ നിർവ്വഹിക്കുമെന്ന് ഇവർക്ക് നിശ്ചയമില്ല . ആയതിനാൽ എല്ലാ സുമനസ്സുകളുടേയും അകമഴിഞ്ഞ സാമ്പത്തിക സഹായങ്ങൾ നൽകി വിവേകിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

♥️ആലുങ്ങൽ സ്റ്റോഴ്സിന് എല്ലാ വിധ ആശംസകളും നേരുന്നു 🎈🎈🎈26-10-2020 ന് പടിയൂർ ചെട്ടിയങ്ങാടി സെന്ററിൽ പ്രവർത്തനം ആരംഭിക്കുന്...
25/10/2020

♥️ആലുങ്ങൽ സ്റ്റോഴ്സിന് എല്ലാ വിധ ആശംസകളും നേരുന്നു 🎈🎈🎈

26-10-2020 ന് പടിയൂർ ചെട്ടിയങ്ങാടി സെന്ററിൽ പ്രവർത്തനം ആരംഭിക്കുന്നു....

🔰തൃശ്ശൂർ ജില്ലാ കളക്ടറുടെ അറിയിപ്പ്‌🔰പ്രതിദിനം 30 രോഗികളിൽ കൂടിയാൽ തദ്ദേശസ്ഥാപനം  അടച്ചിടും, ഒക്ടോബർ 28ന് കോവിഡ് ജാഗ്രതാ...
25/10/2020

🔰തൃശ്ശൂർ ജില്ലാ കളക്ടറുടെ അറിയിപ്പ്‌🔰

പ്രതിദിനം 30 രോഗികളിൽ കൂടിയാൽ തദ്ദേശസ്ഥാപനം അടച്ചിടും, ഒക്ടോബർ 28ന് കോവിഡ് ജാഗ്രതാ ദിനം

തൃശ്ശൂർ ജില്ലയിൽ കോവിഡ് രോഗ വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകൾ അതിശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കോവിഡ് കേസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആ പഞ്ചായത്ത്/ നഗരസഭ പൂർണമായും അടയ്ക്കും. കുട്ടികളുടെയോ പ്രായമായവരുടെയോ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായാൽ ആ പ്രദേശവും പ്രത്യേക നിരീക്ഷണത്തിലാകും

ഇതനുസരിച്ച് തൃശൂർ കോർപ്പറേഷൻ, പരിയാരം, അളഗപ്പനഗർ, കൊടകര, പാണഞ്ചേരി, പുത്തൂർ, വേലൂർ, മാടക്കത്തറ, പടിയൂർ, ചേർപ്പ്, ചൂണ്ടൽ, പാവറട്ടി, മറ്റത്തൂർ, കാട്ടൂർ, വള്ളത്തോൾ നഗർ, പറപ്പൂക്കര, മേലൂർ,നടത്തറ, മണലൂർ, വെള്ളാങ്ങല്ലൂർ, അവിണിശ്ശേരി, വരന്തരപ്പിള്ളി, കയ്പമംഗലം എന്നീ പഞ്ചായത്തുകളും ചാവക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി, കുന്നംകുളം നഗരസഭകളും ഉൾപ്പെടെ 31 തദ്ദേശ സ്ഥാപനങ്ങളാണ് നിയന്ത്രിത മേഖലകളായിട്ടുള്ളത്.

ഈ മേഖലകളിൽ മോട്ടോർവാഹന വകുപ്പിന്റെ പ്രത്യേക സംഘത്തെ വിന്യസിക്കും. ഡിഎംഒ യുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധനയും നടത്തും. റാപ്പിഡ് റെസ്പോൺസ് ടീമുകൾ നോട്ടീസുകൾ മുഖേന പ്രദേശത്തെ എല്ലാ വീടുകളിലും ജാഗ്രത സന്ദേശം നൽകി വരികയാണ്. ഒക്ടോബർ 28ന് ജില്ലയിലെ എല്ലാ വകുപ്പുകളും റാപ്പിഡ് റെസ്പോൺസ് ടീമുകൾ, പഞ്ചായത്തംഗങ്ങൾ അടക്കം രാഷ്ട്രീയ പാർട്ടിപ്രതിനിധികളെയും ഉൾപ്പെടുത്തി ജാഗ്രതാ ദിനം ആചരിക്കും. വീടുകൾ കയറിയിറങ്ങി ഇതുസംബന്ധിച്ച ജാഗ്രതാസന്ദേശം കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും നൽകും. പലസ്ഥലങ്ങളിലും കുട്ടികൾ വെളിയിൽ ഇറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയും കർശന നടപടികൾ സ്വീകരിക്കും.

✅ ജില്ലാ കളക്ടറുടെ ഉത്തരവ് ✅കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കുംകോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്...
24/10/2020

✅ ജില്ലാ കളക്ടറുടെ ഉത്തരവ് ✅

കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടക്കും.

പഞ്ചായത്ത് ഓഫീസിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള പ്രദേശമായി കയ്പമംഗലം മാറിയ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രദേശം മുഴുവനായി അടക്കാൻ തീരുമാനിച്ചത്. ശക്തമായ രീതിയിൽ പ്രതിരോധിച്ചില്ലെങ്കിൽ വ്യാപനം എല്ലാ മേഖലയിലേക്കും എത്തിയേക്കും

പഞ്ചായത്ത് പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ആയി മാറുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. മത്സ്യബന്ധനവും വിൽപനയും പൂർണമായും നിരോധിച്ചു. വാഹനഗതാഗതം അത്യാവശ്യകാര്യങ്ങൾക്കൊഴികെ ഉണ്ടായിരിക്കുന്നതല്ല. പഞ്ചായത്ത് എൻഎച്ച്, വെസ്റ്റ്- ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡുകൾ, മറ്റു പ്രധാന റോഡുകൾ എന്നിവയൊഴികെ എല്ലാ ഉപറോഡുകളും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആർ ആർ ടീം ഉപയോഗിച്ച് അടക്കണം.

മെഡിക്കൽ ഷോപ്പുകൾ, ആശുപത്രികൾ, ലാബുകൾ, റേഷൻകടകൾ മെഡിക്കൽ, മാവേലിസ്റ്റോർ എന്നിവയുടെ പ്രവർത്തനത്തിന് തടസ്സം ഉണ്ടായിരിക്കുന്നതല്ല. ഈ സ്ഥാപനങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കാം.

ഹോട്ടലുകൾ, ചായക്കടകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ബേക്കറികൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന പലവ്യഞ്ജനം, പച്ചക്കറിക്കടകൾ എന്നിവ ഓരോ വാർഡിലെയും വ്യാപ്തി അനുസരിച്ച് ഒന്നോ രണ്ടോ എന്ന നിലയിൽ പ്രവർത്തിക്കുന്നതാണ്. ഏതെല്ലാം കടകൾ തുറക്കണമെന്നത് സംബന്ധിച്ച് വാർഡ് മെമ്പർമാർക്ക് ആർ ആർ ടി, വ്യാപാരി വ്യവസായികൾ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാം.

കോവിഡ് വ്യാപനം കുറച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി പഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പുകൾ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവരുമായി ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും യോഗം അറിയിച്ചു.

Address

Valavanangadi Padiyoor
Irinjalakuda
680688

Alerts

Be the first to know and let us send you an email when നമ്മുടെ വളവനങ്ങാടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share