26/05/2026
തൂഫാൻ, ദി നാർക്കോ ഹണ്ട്
മുന്നൊരുക്കമായി തൃശ്ശൂർ റൂറൽ പോലീസ് 41 കേസുകൾ രജിസ്റ്റർ ചെയ്തു; 43 പ്രതികളെ അറസ്റ്റ് ചെയ്തു.
ബാല നീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvanile Justice Act) പ്രകാരം അഞ്ച് പ്രതികളെയും രാസ ലഹരിയുമായി പിടികൂടിയ നാല് പ്രതികളടക്കം ആകെ ഒമ്പത് പ്രതികളെ റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു.
ലഹരി വസ്ത്തുക്കളുടെ വിണനവും ഉപഭോഗവും തടയുന്നതിനായി ജില്ലാ പോലീസ് മോധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവ്, എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പ്, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവയാണ് വൻതോതിൽ പിടികൂടിയത്
ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് പരിധിയിൽ ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും തടയുന്നതിനായി ശക്തമായ നടപടികളുമായി തൃശ്ശൂർ റൂറൽ പോലീസ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്-ന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം ലഹരി സ്പെഷ്യൽ ഡ്രൈവ് നടത്തി.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫും (DANSAF) തൃശ്ശൂർ റൂറൽ പോലീസും സംയുക്തമായി ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലായി എഴുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡുകൾ നടത്തിയത്. ലഹരിവേട്ടയിൽ വിവിധ സ്റ്റേഷനുകളിലായി ആകെ 41 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒമ്പത് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു.
പരിശോധനയിൽ മാരക രാസലഹരിയായ എം.ഡി.എം.എ (M**A), കഞ്ചാവ്, എൽ.എസ്.ഡി (L*D), ഒപ്പം വിപണിയിൽ നിരോധിച്ച വിവിധയിനം പുകയില ഉൽപ്പന്നങ്ങൾ എന്നിവ വൻതോതിൽ പിടികൂടിയിട്ടുണ്ട്. ബാല നീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvanile Justice Act) പ്രകാരം 5 കേസുകളും, രാസലഹരികൾ വിൽപ്പനക്കായി കൈവശം സൂക്ഷിച്ചതിന് 3 കേസ്സുകളും, നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ചതിന് 5 കേസുകളും, മയക്ക്മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 28 കേസുകളുമാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തത്.
• കൊടകര : പാഴ്‌സൽ സർവീസിന്റെ മറവിൽ ബാംഗ്ലൂരിൽനിന്ന് എറണാകുളത്തേക്ക് ഐഷർ ലോറിയിൽ കടത്തുകയായിരുന്ന 198.3 ഗ്രാം എം.ഡി.എം.എ.യും (M**A) നാല് എൽ.എസ്.ഡി. (L*D) സ്റ്റാമ്പുകളും ആയി അറസ്റ്റ് ചെയ്ത ചെന്ത്രാപ്പിന്നി എടമുട്ടം പുളിഞ്ചോട് സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (35) കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
• ചാലക്കുടി : കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ ചാലക്കുടി പോട്ടച്ചിറയിൽ വെച്ച് അറസ്റ്റ് ചെയ്ത ചാലക്കുടി പോട്ട സ്വദേശി പല്ലാടൻ വീട്ടിൽ പ്രണവ് (27), എന്നയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
• മാള : കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിന് കഞ്ചാവ് സൂക്ഷിച്ച കേസിൽ മാള ചെന്തുരുത്തിയിൽ വെച്ച് അറസ്റ്റ് ചെയ്ത മാള പള്ളിപ്പുറം സ്വദേശി കലക്കശ്ശേരി വീട്ടിൽ അതുൽ (24), എന്നയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
• ചേർപ്പ് : കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിന് കഞ്ചാവ് സൂക്ഷിച്ച കേസിൽ ചേർപ്പ് അമ്മാടം ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് അറസ്റ്റ് ചെയ്ത പാറളം വെങ്ങിണിശ്ശേരി സ്വദേശി മഠത്തോളി വീട്ടിൽ അശ്വിൻ (24), എന്നയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
• മതിലകം : കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് മതിൽമൂലയിൽ വെച്ച് അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് ദേവരീയ ജില്ല സ്വദേശി ബോല (60), എന്നയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
• കൊടുങ്ങല്ലൂർ: കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് കൊടുങ്ങല്ലൂർ കാവിൽ കടവിൽ വെച്ച് അറസ്റ്റ് ചെയ്ത കാവിൽ കടവ് സ്വദേശി തടുവുങ്ങൽ വീട്ടിൽ നൂറുദ്ദീൻ (40) എന്നയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
• കൊടുങ്ങല്ലൂർ: രാസലഹരിയായ M**A വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചതിന് എറിയാട് അബ്ദുള്ള റോഡിൽ നിന്നും അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂർ അബ്ദുള്ള റോഡ് സ്വദേശികളായ മുനക്കൽ വീട്ടിൽ തസ്ലിം (31), വലിയകത്ത് വീട്ടിൽ ഫൈസൽ (33) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
• ചാലക്കുടി : രാസലഹരിയായ M**A വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചതിന് ചാലക്കുടി പോട്ടച്ചിറയിൽ നിന്ന് അറസ്റ്റ് ചെയ്ത മറ്റത്തൂർകുന്ന് സ്വദേശി ചള്ളിയിൽ വീട്ടിൽ അബിജിത്ത് (22) എന്നയാളെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫ് (DANSAF) ടീമിലെ പോലീസ് ഉദ്ദ്യോഗസ്ഥരും ആളൂർ, അന്തിക്കാട്, ചാലക്കുടി, ചേർപ്പ്, ഇരിങ്ങാലക്കുട, കൈപ്പമംഗലം, കൊടകര, കാട്ടൂർ, കൊടുങ്ങല്ലൂർ, മാള, മതിലകം, പുതുക്കാട്, വാടാനപ്പിള്ളി, വരന്തപ്പിള്ളി, വെള്ളിക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരും മറ്റ് പോലീസുദ്ദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.