Dyfi മുരിയാട് സെന്റർ യൂണിറ്റ് കമ്മിറ്റി

  • Home
  • India
  • Irinjalakuda
  • Dyfi മുരിയാട് സെന്റർ യൂണിറ്റ് കമ്മിറ്റി

Dyfi മുരിയാട് സെന്റർ യൂണിറ്റ് കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi മുരിയാട് സെന്റർ യൂണിറ്റ് കമ്മിറ്റി, Political organisation, Muriyad, Irinjalakuda.

30/08/2021
നൂറ് കടന്ന് പെട്രോൾ വില; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയരട്ടെ - ഡിവൈഎഫ്ഐസംസ്ഥാനത്ത് പെട്രോള...
07/06/2021

നൂറ് കടന്ന് പെട്രോൾ വില; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയരട്ടെ - ഡിവൈഎഫ്ഐ

സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നിരിക്കുകയാണ്. ജനങ്ങളോട് ഒരു തരത്തിലുമുള്ള ഉത്തരവാദിത്വവും കാണിക്കാതെ കേന്ദ്രസർക്കാർ നിരന്തരം ഇന്ധന വില വർദ്ധിപ്പിക്കുകയാണ്. ഇന്നും സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. വയനാട്ടിലെ ബത്തേരിയിലാണ് കേരളത്തിൽ പെട്രോളിന് നൂറ് കടന്നത്. വയനാട് ഉൾപ്പടെ രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്.

പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയിലെ നാലിനങ്ങളിൽ, ബേസിക് എക്സൈസ് തീരുവ ഒഴികെ ഒന്നും സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. ഈ മൂന്ന് തീരുവകളാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ ബിജെപി ഒഴുക്കിയ കള്ളപ്പണത്തിൻറെ തെളിവുകൾ പുറത്തുവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിയ കുഴൽപ്പണ ഇടപാടിനെക്കുറിച്ച് പ്രതികരിക്കാൻ പോലും കേന്ദ്രം തയ്യാറായിട്ടില്ല. രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്ന കോടികളാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് കള്ളപ്പണമായി ഉപയോഗിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും. 50 രൂപക്ക് പെട്രോൾ നൽകാമെന്ന ബിജെപിയുടെ വാഗ്ദാനം നാം മറന്നിട്ടില്ല. വൻകിട കോർപ്പറേറ്റുകൾക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അണുവിമുക്തമാക്കാം അതിജീവിക്കാം...DYFI മുരിയാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയിടങ്ങളും വീടുകളും അണുവിമുക്തമാക്കുന്...
01/06/2021

അണുവിമുക്തമാക്കാം അതിജീവിക്കാം...

DYFI മുരിയാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയിടങ്ങളും വീടുകളും അണുവിമുക്തമാക്കുന്ന കർമ്മ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം, മുരിയാട് അണലിപ്പറമ്പിൽ അജീഷിന്റെ വസതിയിൽ വച്ച് DYFI സംസ്ഥാന കമ്മിറ്റി അംഗവും, യുവജന കമ്മീഷൻ തൃശൂർ ജില്ലാ കോർഡിനേറ്റർ കൂടിയായ സ: ആർ. എൽ. ശ്രീലാൽ നിർവഹിച്ചു. ശരത് ചന്ദ്രൻ, കെ. കെ. രാംദാസ്, കെ. കെ. സുജിത്ത്, ടി. എസ്. സജിത്ത്, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.

വീടും പൊതുയിടങ്ങളും അണുവിമുക്തമാക്കാൻ ബന്ധപ്പെടുക
9633678421
9946455659

#ഞങ്ങളുണ്ട്
DYFI മുരിയാട് മേഖല കമ്മിറ്റി

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസ് സംസ്ഥാന മന്ത്രിസഭയിലേക്ക്..രാജ്യത്ത് നടന്ന യുവജന പ്രക്ഷോഭങ്ങളുടെ നായ...
18/05/2021

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസ് സംസ്ഥാന മന്ത്രിസഭയിലേക്ക്..
രാജ്യത്ത് നടന്ന യുവജന പ്രക്ഷോഭങ്ങളുടെ നായകൻ പ്രിയപ്പെട്ട പി എ മുഹമ്മദ് റിയാസ് രണ്ടാം പിണറായി മന്ത്രിസഭയുടെ ഭാഗമാകുമ്പോൾ കേരള സംസ്ഥാന കമ്മിറ്റി ഹൃദയാഭിവാദ്യം നേരുന്നു.കോഴിക്കോട് ജില്ലയിലെ കോട്ടൂളി യുണിറ്റ് കമ്മിറ്റി അംഗമായി പ്രവർത്തനമാരംഭിച്ച പി എ മുഹമ്മദ് റിയാസ് കൊച്ചിയിൽ നടന്ന അഖിലേന്ത്യ സമ്മേളനത്തിലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് .

സഖാവ് സതീശൻചേട്ടൻ ഓർമ്മയായിട്ട് ഇന്നേക്ക് 2 വർഷം, DYFI മുരിയാട് സെന്റർ യൂണിറ്റിന്റെ സ്മരണാജലികൾ.'ഇല്ലായില്ല മരിക്കുന്നില...
16/05/2021

സഖാവ് സതീശൻചേട്ടൻ ഓർമ്മയായിട്ട് ഇന്നേക്ക് 2 വർഷം, DYFI മുരിയാട് സെന്റർ യൂണിറ്റിന്റെ സ്മരണാജലികൾ.

'ഇല്ലായില്ല മരിക്കുന്നില്ല,
ജീവിക്കുന്നു
ഞങ്ങളിലൂടെ...,.'

കിഴക്കൻ ജെറുസലേമിലെ പലസ്തീൻകാർക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അപലപനീയമാണ്. ഇസ്രയേലിൻ്റെ അതിക്രമങ്ങൾക്കെതിരെ പോരാടുന്...
12/05/2021

കിഴക്കൻ ജെറുസലേമിലെ പലസ്തീൻകാർക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അപലപനീയമാണ്. ഇസ്രയേലിൻ്റെ അതിക്രമങ്ങൾക്കെതിരെ പോരാടുന്ന പലസ്തീൻ ജനതയ്ക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

തുടർച്ചയായുള്ള ആക്രമണങ്ങൾ ആശങ്കയുളവാക്കുന്നതാണ്. നിരവധി മനുഷ്യരാണ് പലസ്തീനിൽ കൊല്ലപ്പെട്ടത്. നൂറുകണക്കിന് മനുഷ്യർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ അഖ്സ മുസ്ലീം പള്ളിക്ക് സമീപം ഇസ്രയേൽ സേന നടത്തുന്ന ആക്രമണത്തിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജൂത കുടിയേറ്റത്തിന്‌ വഴിയൊരുക്കുന്നതിനായി, ഷെയ്‌ക്ക്‌ ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്‌തീൻകാരെയാണ്‌ ഇസ്രയേൽ സൈന്യം ആക്രമിക്കുന്നത്‌.

ഒരു രാജ്യത്തെ ജനതയുടെ മനുഷ്യാവകാശങ്ങളെ മുഴുവൻ ലംഘിക്കുന്ന അതിക്രമങ്ങൾ അവസാനിപ്പി‌ച്ചെ മതിയാകൂ. അധിനിവേശം നടത്തുന്നതിന് പതിറ്റാണ്ടുകളായി ഇസ്രയേൽ തുടരുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്തേണ്ടതുണ്ട്. ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ജനപിന്തുണ നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട നെതന്യാഹു രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി കൂടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. കോവിഡിനെ നേരിടുന്നതിൽ സർക്കാരിൻ്റെ പരാജയം മറച്ചുവെക്കുന്നതിനും ആക്രമണം ഉപയോഗിക്കുകയാണ്.

പലസ്തീൻകാരുടെ അഭിപ്രായസ്വാതന്ത്രവും ഒത്തുചേരുവാനുള്ള അവകാശവും ഇസ്രയേൽ മാനിക്കണം. ഒരു ജനതയ്ക്ക് മേലുള്ള കടന്നുകയറ്റത്തിൽ കേന്ദ്ര സര്ക്കാര് ഇസ്രയേലിനെ തള്ളിപ്പറയാനും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കനും തയ്യാറാകണം. മാനവികത ഉയർത്തിപ്പിടിക്കുന്ന എല്ലാവരും പലസ്തീൻ ജനതയ്ക്ക് പിന്തുണയർപ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

11/03/2021

വരദാനങ്ങളുടെ_നാടിനെ
ചുവപ്പ് അണിയിക്കാൻ.... 🚩❤

"കർഷകർക്ക് ഒപ്പം യുവതയും"   SFI-DYFI മുരിയാട് സെന്റർ യൂണിറ്റ്🚩
13/02/2021

"കർഷകർക്ക് ഒപ്പം യുവതയും"



SFI-DYFI മുരിയാട് സെന്റർ യൂണിറ്റ്🚩

DYFI ഇരിങ്ങലക്കുട ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുത്ത മുരിയാടിന്റെ അമരക്കാരൻ സഖാവ് ശരത്ത് ചന്ദ്രനും ബ്ലോക്ക് കമ്മ...
13/02/2021

DYFI ഇരിങ്ങലക്കുട ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുത്ത മുരിയാടിന്റെ അമരക്കാരൻ സഖാവ് ശരത്ത് ചന്ദ്രനും ബ്ലോക്ക് കമ്മറ്റി അംഗമായി തെരെഞ്ഞെടുത്ത മുരിയാട് മേഖലാ വൈസ് പ്രസിഡണ്ട് രഞ്ജു സതീഷിനും DYFI മുരിയാട് സെന്റർ യൂണിറ്റ് കമ്മറ്റിയുടെ വിപ്ലവാഭിവാദ്യങ്ങൾ.....

അഭിവാദ്യങ്ങൾ പ്രിയ സഖാക്കളേ🚩🚩
25/01/2021

അഭിവാദ്യങ്ങൾ പ്രിയ സഖാക്കളേ🚩🚩

അഭിവാദ്യങ്ങൾ പ്രിയ സഖാക്കളേ...❤🚩💪
23/01/2021

അഭിവാദ്യങ്ങൾ പ്രിയ സഖാക്കളേ...❤🚩💪

Address

Muriyad
Irinjalakuda

Website

Alerts

Be the first to know and let us send you an email when Dyfi മുരിയാട് സെന്റർ യൂണിറ്റ് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share