Aam Aadmi Party Vathikudy ആം ആദ്മി പാർട്ടി വാത്തിക്കുടി

  • Home
  • India
  • Idukki
  • Aam Aadmi Party Vathikudy ആം ആദ്മി പാർട്ടി വാത്തിക്കുടി

Aam Aadmi Party Vathikudy ആം ആദ്മി പാർട്ടി വാത്തിക്കുടി ആം ആദ്മി പാർട്ടി വാത്തിക്കുടി

🌹AAP അംഗത്വം സ്വീകരിച്ച  ചലച്ചിത്ര താരം നീനക്കുറുപ്പിന് AAP കുടുംബത്തിലേക്ക് സ്വാഗതം..🌹
28/09/2022

🌹AAP അംഗത്വം സ്വീകരിച്ച ചലച്ചിത്ര താരം നീനക്കുറുപ്പിന് AAP കുടുംബത്തിലേക്ക് സ്വാഗതം..🌹

പഴയ മാവേലി നാട് നമ്മളിലൂടെ തിരിച്ചു വരാൻ ആത്മാർത്ഥമായി നമ്മുക്ക് പരിശ്രമിക്കാം...*എല്ലാ ആം ആദ്മി സുഹൃത്തുക്കൾക്കും AAP ഇ...
07/09/2022

പഴയ മാവേലി നാട് നമ്മളിലൂടെ തിരിച്ചു വരാൻ ആത്മാർത്ഥമായി നമ്മുക്ക് പരിശ്രമിക്കാം...

*എല്ലാ ആം ആദ്മി സുഹൃത്തുക്കൾക്കും AAP ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഓണശംസകൾ*

ആം ആദ്മി പാർട്ടി തൊടുപുഴ നിയോജകമണ്ഡലം ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ
01/09/2022

ആം ആദ്മി പാർട്ടി തൊടുപുഴ നിയോജകമണ്ഡലം ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ

ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ ഭാരവാഹികൾ 🎉🎊
16/08/2022

ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ ഭാരവാഹികൾ 🎉🎊

ബഹുമാനപ്പെട്ട മോദി ജി,ഞങ്ങളുടെ നികുതിപ്പണം നിങ്ങളുടെ സുഹൃത്തുക്കളുടെ ബാങ്ക് ലോണുകൾ ഇളവ് ചെയ്യുന്നതിനും അവരുടെ നികുതി ഒഴി...
16/08/2022

ബഹുമാനപ്പെട്ട മോദി ജി,

ഞങ്ങളുടെ നികുതിപ്പണം
നിങ്ങളുടെ സുഹൃത്തുക്കളുടെ ബാങ്ക് ലോണുകൾ ഇളവ് ചെയ്യുന്നതിനും അവരുടെ നികുതി ഒഴിവാക്കികൊടുക്കുന്നതിനും വേണ്ടി നിങ്ങൾ പാഴാക്കുന്നത് കേൾക്കുമ്പോൾ എനിക്ക് വളരെ സങ്കടമുണ്ട്.

ഈ രാജ്യത്തെ ഏറ്റവും ദരിദ്രനായ മനുഷ്യനും നികുതി കൊടുക്കുന്നുണ്ട്. ഒരു യാചകൻ പോലും മാർക്കറ്റിൽനിന്ന് എന്തെങ്കിലും വാങ്ങുമ്പോൾ, അയാൾ അതിന് ജിഎസ്ടിയും എക്സൈസ് തീരുവ, അങ്ങനെ മറ്റ് പല തരത്തിലുള്ള നികുതികളും നൽകുന്നു. എത്ര കഷ്ടപ്പെട്ടാണ് ഒരു സാധാരണക്കാരൻ തന്റെ ചോര നീരാക്കി നികുതി നൽകുന്നതെന്ന് ചിന്തിക്കുക.

ഞങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് നിങ്ങളുടെ സുഹൃത്തുക്കളുടെ പത്ത് ലക്ഷം കോടി രൂപയുടെ വായ്പ നിങ്ങൾ എഴുതിത്തള്ളുകയും അവരുടെ അഞ്ച് ലക്ഷം കോടിയുടെ നികുതി ഒഴിവാക്കികൊടുക്കുകയും ചെയ്‌തില്ലേ? നിങ്ങളുടെ ഈ പ്രവൃത്തി വളരെ മോശമാണ്. ഇപ്പോൾ കേന്ദ്രസർക്കാർ വൻ നഷ്ടത്തിലേക്ക് നീങ്ങിയപ്പോൾ സാധാരണക്കാരുടെ ഭക്ഷണപാനീയങ്ങൾക്കുവരെ നിങ്ങൾ നികുതി ചുമത്തുകയാണല്ലോ? ബ്രിട്ടീഷുകാർ പോലും ഇത് ചെയ്തിട്ടില്ല. ഗോതമ്പിനും അരിക്കും ബ്രിട്ടീഷുകാർ ഒരിക്കലും നികുതി ചുമത്തിയിരുന്നില്ല.

എന്നിട്ടും ഈ കമ്മി നികത്താൻ കഴിയാതെ വന്നപ്പോൾ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന എല്ലാ സർക്കാർ ആനുകൂല്യങ്ങളും - സൗജന്യ വൈദ്യുതി, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ, സൗജന്യ ബസ് സർവ്വീസ്, സൗജന്യ വെള്ളം തുടങ്ങിയവ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു.

ഞങ്ങൾ സ്വപ്നത്തിൽ പോലും ഇത് നിങ്ങളിൽനിന്നും പ്രതീക്ഷിച്ചില്ല. ഇക്കാര്യത്തിൽ നിങ്ങളോടുള്ള എന്റെ അഭ്യർത്ഥന താഴെക്കൊടുക്കുന്നു.

1. നിങ്ങൾ വായ്പയും നികുതിയും എഴുതിത്തള്ളിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുക. അവരുടെ വായ്പയും നികുതിയും എഴുതിത്തള്ളിയത് റദ്ദാക്കുകയും അവരിൽ നിന്നും മുഴുവൻ നികുതിയും വായ്പാത്തുകയും ഈടാക്കുകയും ചെയ്യുക.
2. ഭക്ഷണപാനീയങ്ങൾക്കുവരെ ഏർപ്പെടുത്തിയ ജിഎസ്ടി പിൻവലിക്കുക.
3. പൊതുജനങ്ങൾക്ക് സർക്കാർ സൗജന്യമായി നൽകുന്ന ആനുകൂല്യങ്ങൾ ദയവായി പിൻവലിക്കരുത്.

Happy Birthday, Arvindji ഒരു പുതിയ കേരളത്തിന് വേണ്ടി, അദ്ദേഹത്തിൻ്റെ പ്രയത്നത്തിൽ പങ്കുചേരാൻ നമുക്കോരോരുത്തർക്കും കടമയുണ...
16/08/2022

Happy Birthday, Arvindji
ഒരു പുതിയ കേരളത്തിന് വേണ്ടി, അദ്ദേഹത്തിൻ്റെ പ്രയത്നത്തിൽ പങ്കുചേരാൻ നമുക്കോരോരുത്തർക്കും കടമയുണ്ട്...
അരവിന്ദ് കേജരിവാൾ ❤️

15/08/2022

ആം ആദ്മി പാർട്ടി കട്ടപ്പന മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന ത്രിവർണ്ണ ജാഥയുടെ ദൃശ്യങ്ങൾ 😍

തൊടുപുഴ നിയോജകമണ്ഡലം ത്രിവർണ്ണ യാത്രയുടെ ആരംഭം കുറിച്ചുകൊണ്ട് വണ്ണപ്പുറത്ത് ദേശീയ പതാക ഉയർത്തുന്നുആം ആദ്മി പാർട്ടി തൊടുപ...
15/08/2022

തൊടുപുഴ നിയോജകമണ്ഡലം ത്രിവർണ്ണ യാത്രയുടെ ആരംഭം കുറിച്ചുകൊണ്ട് വണ്ണപ്പുറത്ത് ദേശീയ പതാക ഉയർത്തുന്നു

ആം ആദ്മി പാർട്ടി തൊടുപുഴ മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന ത്രിവർണ്ണ യാത്രയുടെ ദൃശ്യങ്ങൾ 😍

ഏവർക്കും ആം ആദ്മി പാർട്ടി കേരളയുടെ സ്വാതന്ത്ര്യ ദിനാശംസകൾ 🎉🎊
15/08/2022

ഏവർക്കും ആം ആദ്മി പാർട്ടി കേരളയുടെ സ്വാതന്ത്ര്യ ദിനാശംസകൾ 🎉🎊

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് എവിടെ എങ്കിലും ചർച്ചയോ സംവാദമോ നടക്കുമ്പോൾ സർക്കാർ അനുകൂലികളോ കമ്മ്യൂണിസ്റ്റുക...
12/08/2022

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് എവിടെ എങ്കിലും ചർച്ചയോ സംവാദമോ നടക്കുമ്പോൾ സർക്കാർ അനുകൂലികളോ കമ്മ്യൂണിസ്റ്റുകാരോ പറയുന്ന ഒരു ന്യായമാണ്, കടം ജനങ്ങളല്ലല്ലോ തിരിച്ചടക്കേണ്ടത് എന്ന്.

തെറ്റ് !!
ഈ കടങ്ങൾ എന്നെങ്കിലും തിരിച്ചടച്ചല്ലേ പറ്റൂ? ജനത്തിൻ്റെ അദ്ധ്വാനഫലമായ നികുതിപ്പണം കൊണ്ടു മാത്രമേ ഈ കടങ്ങൾ തിരിച്ചടക്കാൻ സാധിക്കൂ.
അതായത് അഴിമതിസർക്കാരുകൾ ധൂർത്തടിക്കുന്ന കടങ്ങൾ മുഴുവൻ ജനമാണ് വീട്ടുന്നത്.

ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ട് അധികാരികളും അവരുടെ പിണിയാളുകളും ജനങ്ങളെ വർഷങ്ങളായി മണ്ടന്മാരാക്കികൊണ്ടിരിക്കുന്നു.

2000-2001കാലഘട്ടത്തിൽ കേരളത്തിന്റെ പൊതു കടം വെറും 25754കോടി രൂപ മാത്രമായിരുന്നു എങ്കിൽ 2021-22വർഷം കേരളം കടപ്പെട്ടിരിക്കുന്നത് 3.32ലക്ഷം കോടി രൂപ ആണ്. ഇരുപത്തി ഒന്ന് വർഷം കൊണ്ട് കൂടിയ കടം 3.07ലക്ഷം കോടി രൂപ.

ഇതിൽ തന്നെ പിണറായി സർക്കാർ അധികാരത്തിൽ കയറിയതിനു ശേഷം മാത്രം എടുത്ത കടം ഏകദേശം 1.62ആയിരം കോടി രൂപ.

കേരളസംസ്ഥാനം രൂപവത്കരിച്ചതിനു ശേഷം ഉണ്ടായ മൊത്തം പൊതു കടം ആണ് ഏകദേശം 6വർഷം കൊണ്ട് പിണറായി സർക്കാർ വരുത്തി വച്ചിരിക്കുന്നത്.

കടം എടുത്തു വികസനം നടത്തി എന്ന് പറഞ്ഞാൽ ഇത്രയും കോടി രൂപയുടെ വികസനം എവിടെ നടത്തി എന്ന് മാത്രം ചോദിക്കരുത് !!

വികസനം നടത്താൻ, ശമ്പളം നൽകാൻ, പെൻഷൻ നൽകാൻ കടം എടുക്കണം എന്ന ഗതികേടിലേക്ക് ഒരു സംസ്ഥാനം എത്തിയെങ്കിൽ എത്രമാത്രം അഴിമതി ആയിരിക്കും ഓരോ ഭരണാധികാരികളുടെയും കാലത്ത് നടന്നതെന്നു ഓരോ മലയാളിയും ചിന്തിക്കുക.

പിണറായി വിജയനും, നരേന്ദ്ര മോദിയും ഒരേ നുകത്തിൽ പൂട്ടാൻ പറ്റിയ കാളകൾ.അഴിമതിയിൽ മുങ്ങികുളിച്ച മുഖ്യമന്ത്രി കേരളത്തിൽ താണ്ഡ...
12/08/2022

പിണറായി വിജയനും, നരേന്ദ്ര മോദിയും ഒരേ നുകത്തിൽ പൂട്ടാൻ പറ്റിയ കാളകൾ.

അഴിമതിയിൽ മുങ്ങികുളിച്ച മുഖ്യമന്ത്രി കേരളത്തിൽ താണ്ഡവ നൃത്തം ആടുകയാണ്.

സാധാരണക്കാർ ദിവസക്കൂലിക്കു ജോലിയെടുത്തു മിച്ചംവച്ച് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം പരസ്പര സഹകരണ അടിസ്ഥാനത്തിൽ സർക്കാരിന്റെ ഒത്താശയോടെ ബാങ്കിലെ ഇടതുപക്ഷ ഭരണ സമിതിയും, ഉദ്യോഗസ്ഥരും ചേർന്ന് കട്ടുമുടിച്ചു.

കേരളത്തിലെ ഒട്ടു മിക്ക സഹകരണ ബാങ്കുകളിലെ പണമെല്ലാം പിണറായിയും, കൂട്ടാളികളും തൂത്തുവാരി എടുത്തിട്ട്, സത്യം പുറത്താകാൻ തുടങ്ങിയപ്പോൾ, മുഖ്യമന്ത്രി ജനങ്ങളുടെ പണമെടുത്തു (ഖജനാവിൽ നിന്ന്) ഇരുട്ടുകൊണ്ട് ഓട്ട അടക്കാൻ നോക്കുന്നു.

സർക്കാരിന്റെ അഴിമതിയും, ദൂർത്തും കാരണം കേരള ജനതയുടെ തലയിൽ വലിയൊരു കടബാധ്യത വച്ച് തന്നിട്ടും മുഖ്യമന്ത്രിയെന്ന ഏകാധിപതിയുടെ മുഷ്‌ക്ക് മാറിയിട്ടില്ല.

എന്നാൽ കേന്ദ്രത്തിൽ വേറെ ഒരു മോഡൽ അടിച്ചു മാറ്റലാണ് നരേന്ദ്രമോദി നടപ്പാക്കുന്നത്. ഇവിടെ സഹകരണ ബാങ്കുകൾ ആണെങ്കിൽ കേന്ദ്രത്തിൽ കോർപറേറ്റുകൾ ആണ് താരങ്ങൾ.

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ
വൻകിട കുത്തക മുതലാളിമാർക്ക് വിറ്റു തുലച്ചിട്ടു, പണം സ്വിസ് ബാങ്കിൽ നിക്ഷേപിക്കുന്ന തന്ത്രം മോദി പരീക്ഷിച്ചു വിജയിച്ചു കൊണ്ടിരിക്കുന്നു.

മല്യ, നീരവ് മോദി, ചിനുഭായ് ചോക്‌സി, അംബാനി തുടങ്ങിയവർ മോദിയുമായുള്ള അവിശുദ്ധ ബന്ധത്തിൽ ഇന്ത്യയിൽ നിന്നും കടമെടുത്ത വായ്പകൾ എല്ലാം എഴുതി തള്ളുന്നതും, ഇവിടെ പിണറായി സഹകരണ ബാങ്കിലെ പ്രശ്നപരിഹാരത്തിന് ഖജനാവിൽ നിന്നും പണം അനുവദിക്കുന്നതും ഒരേ തന്ത്രത്തിന്റെ രണ്ടു പതിപ്പുകൾ ആണ്. ജനങ്ങൾ ഇതൊന്നും ചിന്തിക്കാതെ വഞ്ചിക്കപ്പെടുന്നു.

സ്വേച്ഛാധിപതികളെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നാണ്‌ ചരിത്രപാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ ഉദയം നമുക്ക് പുതിയ ഒരു മാറ്റത്തിന്റെ പുലരി സമ്മാനിക്കും.

ജയ് ആം ആദ്മി പാർട്ടി !!

12/08/2022

Address

Idukki
685604

Alerts

Be the first to know and let us send you an email when Aam Aadmi Party Vathikudy ആം ആദ്മി പാർട്ടി വാത്തിക്കുടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aam Aadmi Party Vathikudy ആം ആദ്മി പാർട്ടി വാത്തിക്കുടി:

Share