23/04/2026
പല ഭാഷകളിലൂടെ കടന്നു പോകുക. പല ഭാഷകൾ പഠിക്കുക. ആ ഭാഷകളിലെ പുസ്തകങ്ങൾ പ്രചരിപ്പിക്കുക.
സഹിഷ്ണുത, ആശയവിനിമയം, ബഹുസ്വരത
ഇവയുടെ പ്രധാനമായ കണ്ണിയാണ് പല ഭാഷകൾ അറിയുകയെന്നത് .
അത് മനുഷ്യനെ മാറ്റിമറിക്കും. ഈ ലോകം വിശാലമാണ്, അവിടെ പല ഭാഷകളിലൂടെ, പുസ്തകങ്ങളിലൂടെ മനസുകളുടെ ഇഴയടുപ്പം കൂട്ടാം. പരസ്പരം അറിയാനും ബഹുമാനിക്കാനും ഒത്തൊരുമയോടെ ജീവിക്കാനും ഇത് വഴിതുറക്കും. അങ്ങനെ നമുക്ക് നമ്മളെ അടയാളപ്പെടുത്താം
ഇന്ന് ലോക പുസ്തക ദിനം. ആശംസകൾ