Marayoor news and views

Marayoor news and views Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Marayoor news and views, Political organisation, T g anup marayoor, Idukki.

09/08/2026
22/12/2025

"ക്ഷേമ കേരളം -
സ്ത്രീ പക്ഷ കേരളം "

'സ്ത്രീ സുരക്ഷ പദ്ധതിയിൽ പ്രതിമാസം ആയിരം രൂപ സഹായം '

#ഇന്നുമുതൽ അപേക്ഷിക്കാം


ജനക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യത്തിനാകെ മാതൃകയാകുന്ന കേരളത്തിലെ എൽ ഡി എഫ് സർക്കാർ സ്ത്രീകളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷ പദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയിൽ ഗുണഭോക്താവ്
ആകുവാനുള്ള അപേക്ഷ ഇന്നു മുതൽ സ്വീകരിക്കുന്നതാണ്.
ksmart.lsgkerala.gov.in
എന്ന വെബ്സൈറ്റിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അപേക്ഷ സമർപ്പിക്കാം.

മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താവ് അല്ലാത്ത ട്രാൻസ് വുമൺ അടക്കം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ വീതമാണ് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്.

31.34 ലക്ഷം സ്ത്രീകൾക്ക് സഹായം ലഭ്യമാകും.3800 കോടി രൂപയാണ് സർക്കാർ ഇതിനായി ചെലവിടുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി ഒരു സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.

#ആർക്കൊക്കെ അപേക്ഷിക്കാം

കേരളത്തിൽ സ്ഥിരതാമസക്കാരായ 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽ പെട്ടവർക്കും അപേക്ഷിക്കാം

അന്ത്യോദയ അന്ന യോജന( മഞ്ഞ റേഷൻ കാർഡ് ) മുൻഗണനാ വിഭാഗം (പിങ്ക് റേഷൻ കാർഡ്) എന്നിവയിൽ ഏതെങ്കിലും റേഷൻ കാർഡ് ഉള്ളവർ
ആയിരിക്കണം അപേക്ഷകർ.
പ്രായം തെളിയിക്കുവാൻ ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് , പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇതൊന്നും ഇല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് മതിയാകും.
ബാങ്ക് അക്കൗണ്ട് വിവരം,
ഐ എഫ് എസ് സി കോഡ്
ആധാർ വിവരങ്ങൾ എന്നിവയും സമർപ്പിക്കണം. അതോടൊപ്പം
സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം.

നിലവിൽ കേരളത്തിൽ
62 ലക്ഷം പേർക്ക് എല്ലാ മാസവും ക്ഷേമ പെൻഷൻ വിതരണം ചെയ്തു വരുന്നു.
5 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ജോലിയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന കണക്ട് റ്റു വർക്ക് സ്കോളർഷിപ്പ് പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടി പ്രാവർത്തികമാകുമ്പോൾ കേരളത്തിൽ ഒരു കോടിയിലധികം ആളുകൾക്ക് ക്ഷേമപദ്ധതികളിലൂടെ നേരിട്ട് ധനസഹായം ലഭ്യമാകും.
ജനക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യത്തിനാകെ മാതൃകയായി എൽഡിഎഫ് സർക്കാർ തുടരും

അഡ്വ.പി.വി.ശ്രീനിജിൻ എം എൽ എ
കുന്നത്തുനാട്

22/12/2025

മതഭേദമില്ലാതെ കുട്ടികൾ ആഘോഷിക്കട്ടെ

Address

T G Anup Marayoor
Idukki
685620

Website

Alerts

Be the first to know and let us send you an email when Marayoor news and views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Marayoor news and views:

Shortcuts

Share