DYFI Kumarapuram South Mekhala

DYFI Kumarapuram South Mekhala Dyfi Kumarapuram South Mekhala Committee

DYFI ബ്ലോക്ക്‌സെക്രട്ടറി സ TR അരുൺ ചന്ദ്രൻ നയിക്കുന്ന കാൽനട പ്രചാരണ ജാഥയെ സ്വീകരിക്കാൻ കുമാരപുരം ഒരുങ്ങുന്നു. ുമാരപുരംതെ...
15/10/2022

DYFI ബ്ലോക്ക്‌സെക്രട്ടറി സ
TR അരുൺ ചന്ദ്രൻ നയിക്കുന്ന കാൽനട പ്രചാരണ ജാഥയെ സ്വീകരിക്കാൻ കുമാരപുരം ഒരുങ്ങുന്നു.

ുമാരപുരംതെക്ക് 🚩

DYFI ഹരിപ്പാട് ബ്ലോക്ക്‌ കാൽനട പ്രചാരണ ജാഥക്ക് DYFI കുമാരപുരം തെക്ക് മേഖല കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ..! ❤
14/10/2022

DYFI ഹരിപ്പാട് ബ്ലോക്ക്‌ കാൽനട പ്രചാരണ ജാഥക്ക് DYFI കുമാരപുരം തെക്ക് മേഖല കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ..! ❤

❤
26/08/2022

പുന്നപ്രയിലെ നന്ദുവിൻ്റെ ആത്മഹത്യ, ഡിവൈഎഫ്ഐ ക്ക് എതിരായി കള്ള കഥകൾ പ്രചരിപിക്കുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കുക..കഴിഞ്ഞ ...
18/08/2022

പുന്നപ്രയിലെ നന്ദുവിൻ്റെ ആത്മഹത്യ,

ഡിവൈഎഫ്ഐ ക്ക് എതിരായി കള്ള കഥകൾ പ്രചരിപിക്കുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കുക..

കഴിഞ്ഞ ആഗസ്റ്റ് 14 ഞായർ രാത്രിയിൽ ആണ് നന്ദു ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നന്ദുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ച് പ്രദേശത്ത് സംഘർഷം സൃഷ്ടിച്ചിരുന്നു. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ സജീവൻ എന്നയാൾ മെഡിക്കൽ കോളജിൽ ചികിൽസ തേടിയിരുന്നു. ഇതേ തുടർന്ന് പിന്നീട് പ്രദേശത്ത് യാതൊരു സംഘർഷവും ഉണ്ടായിട്ടില്ല. പുന്നപ്ര പൊലീസ് സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. അക്രമണത്തിന് ശേഷം പ്രദേശത്ത് നിന്നും ഓടി പോയ നന്ദു സഹോദരിയും ആയി അവസാനമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പിൽ ഇതുമായി ബന്ധപ്പെട്ട വിവരം വിശദമായി പറയുന്നുണ്ട്. സംഭാഷണത്തിൽ നന്ദുവിന് ഭീഷണി ഉള്ളതായോ ആരെങ്കിലും പിന്തുടരുന്നതായോ പറയുന്നില്ല എന്നത് വ്യക്തമാണ്. നന്ദു ഇതിന് മുൻപ് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയാണ്.
പുന്നപ്ര പ്രദേശത്ത് വർദ്ധിച്ചു വരുന്ന മയക്ക് മരുന്ന് സംഘങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നവരാണ് അവിടുത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ.
ഇത് ആ പ്രദേശത്തെ ജനങ്ങളോട് ചോദിച്ചാൽ കൃത്യമായി അറിയുവാൻ കഴിയും. മയക്ക് മരുന്ന് സംഘങ്ങൾ നിരവധി തവണ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകൾ ഈ പ്രദേശത്ത് ആക്രമിച്ചിട്ടുണ്ട്. നന്ദു ആത്മഹത്യ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ ഡിവൈഎഫ്ഐ ക്ക് എതിരായി പ്രചരിപ്പിക്കുന്നത്. നന്ദുവിൻ്റെ ബന്ധുക്കൾ പോലീസിന് നൽകിയ മൊഴിയിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കാര്യങ്ങളും സൂചിപ്പിച്ചിട്ടില്ല. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് വ്യാജ മദ്യ നിർമാണത്തിനിടെ നന്ദുവിൻ്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തീര പ്രദേശത്ത് വർദ്ധിച്ചു വരുന്ന മയക്ക് മരുന്ന് സംഘങ്ങൾക്ക് എതിരെ ഡിവൈഎഫ്ഐ നടത്തുന്ന ജനകീയ ക്യാമ്പയിനുകളുടെ ഭാഗമായാണ് യുവാക്കൾ DYFI ക്ക് ഒപ്പം അണിനിരക്കുന്നത്. കോവിഡ് കാലത്ത് ഈ പ്രദേശത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രവർത്തനങ്ങളും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ എല്ലാ ദിവസവും ഡിവൈഎഫ്ഐ നേതൃത്വം നൽകുന്ന ഭക്ഷണ വിതരണത്തിലും നേതൃത്വമായി നിൽക്കുന്നത് ഈ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരാണ്. പ്രദേശത്ത് ഡിവൈഎഫ്ഐ ക്ക് ലഭിക്കുന്ന ജനകീയ അംഗീകാരത്തിൽ വിറളിപൂണ്ട കോൺഗ്രസും ബിജെപിയും നന്ദുവിൻ്റെ ആത്മഹത്യയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. മാധ്യമങ്ങളിലൂടെ ഇത്തരം കള്ള വാർത്തകൾ ബോധപൂർവ്വം പ്രചരിപ്പിച്ച് ഡിവൈഎഫ്ഐയെ സമൂഹമദ്ധ്യത്തിൽ മോശപ്പെടുത്താനുള്ള ശ്രമത്തെ പൊതു സമൂഹം തിരിച്ചറിയണമെന്നും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. ഇത്തരം കള്ള പ്രചരണങ്ങളെ ശക്തമായി പ്രതിരോധിച്ചു മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും സെക്രട്ടറി ആർ.രാഹുലും പ്രസ്താവനയിൽ അറിയിച്ചു

1449 സർവീസ് സഹകരണ ബാങ്കിനും സിപിഎം നേതാവ് സ. എം സത്യപാലനും എതിരെ കോൺഗ്രസ്സും മാധ്യമങ്ങളും നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെ...
02/08/2022

1449 സർവീസ് സഹകരണ ബാങ്കിനും സിപിഎം നേതാവ് സ. എം സത്യപാലനും എതിരെ കോൺഗ്രസ്സും മാധ്യമങ്ങളും നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ DYFI കുമാരപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം..!

കുമാരപുരം 1449-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിനെ പറ്റിയുള്ള ദുഷ്പ്രചരണങ്ങൾ തള്ളിക്കളയുക..ബാങ്ക് പ്രസിഡൻ്റ് എം.സത്യപാലൻ പു...
30/07/2022

കുമാരപുരം 1449-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിനെ പറ്റിയുള്ള ദുഷ്പ്രചരണങ്ങൾ തള്ളിക്കളയുക..

ബാങ്ക് പ്രസിഡൻ്റ് എം.സത്യപാലൻ പുറപ്പെടുവിക്കുന്ന പ്രസ്താവന..

കുമാരപുരം 1449-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണ്ണപ്പണയ വായ്പ്പയിൽ ക്രമക്കേട് നടന്നതായുള്ള വാർത്തകൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണ്‌. ബാങ്കിൽ ഏതെങ്കിലും തരത്തിലുള്ള അഴിമതിയോ, തിരിമറിയോ, സാമ്പത്തിക നഷ്ടമോ ഉണ്ടായിട്ടുള്ളതായി ഒരു പരിശോധനയിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വർണ്ണ പണയ ഉരുപ്പടികൾ അപ്രൈസറെ ഉപയോഗിച്ച് ഓരോ മൂന്നു മാസവും കൂടുമ്പോൾ പരിശോധന നടത്താറുണ്ട്. കൂടാതെ സഹകരണ വകുപ്പ്
ഉദ്യോഗസ്ഥരും പരിശോധിച്ച് റിപ്പോർട്ട് നൽകാറുണ്ട്. ഈ പരിശോധനകളിൽ ഒന്നും ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ മറിച്ചുള്ള ആരോപണങ്ങൾ ബാങ്കിനെ തകർക്കുക എന്ന സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത ശ്രമമാണ്.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് കഴിഞ്ഞ രണ്ട് ദിവസമായി ബാങ്കിൽ പരിശോധന നടത്തി വരികയാണ്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ബാങ്ക് ഭരണസമിതിയും സി.പി.ഐ (എം) ഉം ഒരു മടിയും കാണിക്കുകയില്ല. അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് കേരള സർക്കാരും സി.പി.ഐ (എം) നേതൃത്വവും സ്വീകരിക്കുന്നത്.

ബാങ്കിൻ്റെ മൂന്ന് ശാഖകളിൽ ഒന്നിൽപോലും ഇടപാടുകാർക്ക് സ്വർണ്ണപ്പണയ ഉരുപ്പടികൾ ലഭിക്കാതിരിക്കുകയോ ലഭിക്കാൻ കാലതാമസം ഉണ്ടാവുവകയോ, നിക്ഷേപകർക്ക് പണം ലഭിക്കുന്നതിൽ വീഴ്ച ഉണ്ടായതായോ ഒരു പരാതിയും ഉയർന്നു വന്നിട്ടില്ല. നിക്ഷേപകരിലും ഇടപാടുകാരിലും ആശയക്കുഴപ്പം സൃഷ്ടിച്ച് സ്ഥാപനത്തെ തകർക്കുക എന്ന ഗൂഢലക്ഷ്യമാണ് നിരന്തരമായി വാർത്തകൾ നൽകുന്നതിന് പിന്നിൽ ഉള്ളത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരായി കഴിഞ്ഞ കുറെ നാ ളുകളായി നടക്കുന്ന ആസൂത്രിത നീക്കത്തിൻ്റെ ഭാഗം കൂടിയാണിത്.

ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ബാങ്ക് ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചാണ് ക്ലാസ്സ് - 1 നിലയിലേക്ക് വളർന്നത്. സഹകരണ വകുപ്പിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലും ബാങ്കിൻ്റെ സാധാരണ നടപടിക്രമത്തിൻ്റെ ഭാഗമായും നടത്തിയ ജീവനക്കാരുടെ പുനർവിന്യാസത്തെ തുടർന്ന് ബ്രാഞ്ചുകളിൽ ചുമതല ഏൽക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയെപ്പറ്റി നട്ടാൽ കുരുക്കാത്ത നുണകളാണ് ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നത്. ബാങ്കിൽ ഒരു തരത്തിലുള്ള അഴിമതിയും ക്രമക്കേടും സാമ്പത്തിക നഷ്ടവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമാണുള്ളത്. നിക്ഷേപകർക്കും ഇടപാടുകാർക്കും യാതൊരു ആശങ്കയും ബുദ്ധിമുട്ടും ഉണ്ടാവേണ്ട ഒരു സാഹചര്യവും നിലവിലില്ല.
രാഷ്ട്രീയ ദുഷ്ടലാക്കോടെ നടക്കുന്ന പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

എം. സത്യപാലൻ (ഒപ്പ്)
പ്രസിഡൻ്റ്
കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലപ്തം. നമ്പർ: 1449

കുമാരപുരം ഒരുങ്ങി DYFI സംസ്ഥാന ജാഥയെ സ്വീകരിക്കാൻ.. ❤
29/07/2022

കുമാരപുരം ഒരുങ്ങി DYFI സംസ്ഥാന ജാഥയെ സ്വീകരിക്കാൻ.. ❤

സംസ്ഥാന ജാഥക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മേഖലയിലെ യൂണിറ്റ് കമ്മിറ്റികൾ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ....! ❤
28/07/2022

സംസ്ഥാന ജാഥക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മേഖലയിലെ യൂണിറ്റ് കമ്മിറ്റികൾ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ....! ❤

DYFI സംസ്ഥാന ജാഥയേ സ്വീകരിക്കുന്നതിനായി കുമാരപുരം ഒരുങ്ങുന്നു..!അഭിവാദ്യങ്ങൾDYFI കുമാരപുരം തെക്ക് മേഖല കമ്മിറ്റി
28/07/2022

DYFI സംസ്ഥാന ജാഥയേ സ്വീകരിക്കുന്നതിനായി കുമാരപുരം ഒരുങ്ങുന്നു..!
അഭിവാദ്യങ്ങൾ
DYFI കുമാരപുരം തെക്ക് മേഖല കമ്മിറ്റി

ആലപ്പുഴയിൽ...! ❤
16/07/2022

ആലപ്പുഴയിൽ...! ❤

Address

Kumarapuram
Haripad

Telephone

+18606632726

Website

Alerts

Be the first to know and let us send you an email when DYFI Kumarapuram South Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kumarapuram South Mekhala:

Share